24/04/2017

02-04-2017- Modern Coins- Pakistan Commemorative Issue - ബേനസീർ ഭൂട്ടോ





ഇന്നത്തെ പഠനം
അവതരണം
Rafeek Babu
വിഷയം
Modern Coins
ലക്കം
31



രക്തസാക്ഷിത്വത്തിന് ഒരു വയസ്സ് 
Pakistan Commemorative Issue - ബേനസീർ ഭൂട്ടോ





കഴക്കിന്റെ മകൾ , രക്തസാക്ഷി
എന്നിങ്ങനെ ചിത്ര സഹിതം മുദ്രണം ചെയ്ത പത്തു രൂപ നാണയം.

കോപ്പർ - നിക്കൽ മിശ്രിതമായി  നിർമ്മിച്ച നാണയം 2008 ൽ പുറത്തിറങ്ങി

▪മുസ്ലിം രാജ്യത്ത് പ്രധാന മന്ത്രി പദവിയിലെത്തിയ ആദ്യ വനിത

▪രണ്ട് തവണ പാകിസ്താൻ പ്രധാന മന്ത്രി

▪ഭീകരാക്രമണത്തിൽ അന്ത്യം

എന്നിങ്ങനെ നിരവധി പ്രത്യേകതകളാൽ വാർത്തകളിൽ
നിറഞ്ഞു നിന്ന വ്യക്തിത്വം

Edge : Reeded
Mintage : 300,000

01-04-2017- കറൻസി പരിചയം- ഫലസ്തീൻ പൗണ്ട്


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
31
 

ഫലസ്തീൻ പൗണ്ട് (ഇസ്രാഈൽ രൂപീകരണത്തിന് മുൻപ്)




ഒന്നാം ലോകമഹാ യുദ്ധത്തിൽ ഓട്ടോമൻ  സാമ്രാജ്യത്തിന്റെ പതനത്തെ തുടർന്ന്  1917-ൽ പലസ്തീൻ ഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. 1920 ജൂലൈ 1-ന് ഫലസ്തീനും ജോർദാനും ഉൾപ്പെടുത്തി British Mandate of Palestine രൂപീകൃതമായി. ശേഷം 1927 മുതൽ 1948 വരെ British Mandate of Palestine -ന്റെ കറൻസിയായിരുന്നു Palestine pound. British Colonial Office (ഒരു ബ്രിട്ടീഷ് ഗവൺമെന്റ് സ്ഥാപനം)-ന് കീഴിലുള്ള Palestine Currency Board ആയിരുന്നു Pound Sterling -ന് തുല്യമായ വിനിമയ നിരക്കിൽ തന്നെ  Palestine pound ഇഷ്യൂ ചെയ്തിരുന്നത്.

1948 മെയ് 14-ന് British Mandate of Palestine ഭരണത്തിന് അന്ത്യം കുറിക്കുകയും അതോടു കൂടി Palestine Currency Board പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. Palestine pound വിനിമയത്തിലുണ്ടായിരുന്ന പ്രദേശം ഇസ്രയേൽ, ജോർദാൻ, Jordanian occupation of the West Bank, Egyptian-occupied Gaza Strip  എന്നിങ്ങനെ വിവിധ  സ്വതന്ത്ര ഭരണകൂടങ്ങളായും അധിനിവേശപ്രദേശങ്ങളായും വിഭജിക്കപ്പെട്ടു.

1948-ൽ British Mandate of Palestine ഭരണം അവസാനിച്ചെങ്കിലും  Transjordan -ൽ 1949 വരെയും west bank governorate of Jordan -ൽ 1951 വരെയും (Later replaced by the Jordanian dinar) Gaza strip -ൽ 1951 വരെയും (later replaced by the Egyptian pound) Palestine pound വിനിമയത്തിൽ നില നിന്നിരുന്നു.

01/02/2017

28-01-2017- Indian Theme on Foreign Stamps- അന്താരാഷ്ട്ര തമിഴ് സമ്മേളനം


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ്

International Tamil Conference
(അന്താരാഷ്ട്ര തമിഴ് സമ്മേളനം)



ദക്ഷിണഇന്ത്യൻ ഭാഷ ആയ തമിഴ്, ശരാശരി 70 ദശലക്ഷം പേർ സംസാരിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇതുപോലുള്ള സമ്മേളനൾ ഭാഷയുടെ പ്രൊമോഷനും /പഠനും വേണ്ടി ഇടയ്ക്കിടെ നടത്താറുണ്ട്. മൗറീഷ്യസ് പുറത്തിറക്കിയ തമിഴ് സമ്മേളനത്തിന്റെ സ്റ്റാമ്പ് ചിത്രത്തിൽ കാണം.




27-01-2017- നോട്ടിലെ ചരിത്രം- ചെഗവാര


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
29


ചെഗവാര

1928- ജനനം അർജൻറ്റീന.
1953- വൈദ്യശാസ്ത്ര ബിരുദം നേടി.
1955 -ഫിദല്‍ കാസ്ട്രോയെ പരിചയപ്പെട്ടു.
1960- ക്യൂബയിൽ ബാങ്ക് ഡയറക്ടര്‍.
1967- മരണം.



ചെഗവാര ക്യൂബയിൽ ബാങ്ക് ഡയറക്ടര്‍ ആയിരിക്കെ "1960 -65" ചെ എന്ന ഒപ്പിട്ടു പുറത്തിറക്കിയ ബാങ്ക് നോട്ട്.

26-01-2017- ഗാന്ധിസ്റ്റാമ്പുകൾ- World Leaders who worked for Human Rights



ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
29


World Leaders who worked for Human Rights
(മനുഷ്യാവകാശത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ലോക നേതാക്കൾ)



മനുഷ്യാവകാശത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ലോക നേതാക്കളായ  മഹാത്മാ ഗാന്ധി, മാർട്ടിൻ ലൂതർ കിംഗ്, നെൽസൺ മണ്ടേല, അബ്രഹാം ലിങ്കൺ   എന്നിവരെ ആദരിച്ച് കൊണ്ട് പല രാജ്യങ്ങളും  Stamps ഇറക്കിയിട്ടുണ്ട്.

Guine Bissau  2007 ൽ  പുറത്തിറക്കിയ  ഗാന്ധിജിയുടെയും മനുഷ്യാവകാശത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ലോക നേതാക്കളുടേയും ചിത്രമടങ്ങിയ  Miniature Sheet ചിത്രത്തിൽ കാണാം.


25-01-2017- ശേഖരത്തില്‍ നിന്ന്- കവടി


ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തില്‍ നിന്ന്
ലക്കം
29


COWRIE SHELLS ( കവടി )

പതിമൂന്നാം നൂറ്റാണ്ടിൽ കവടി നാണയമായി ആഫ്രിക്കയിലും, ശേഷം അറബി വ്യാപാരികൾ വഴി ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ഉപയോഗിച്ചിരുന്നു.



Photo: cowrie Shell