05/01/2017

01-01-2017- കറൻസി പരിചയം- നേപ്പാള്‍ കറന്‍സി- Part-4


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
26

Continuation... (Part- 4)
നേപ്പാളി രൂപ 2001 മുതൽ 2007 വരെ



2001-ൽ  ദീപേന്ദ്ര രാജാവ് (Dipendra Bir Bikram Shah) മരണപെട്ടതിനു ശേഷം ദീപേന്ദ്രയുടെ പിതൃസഹോദരൻ ഗ്യാനേന്ദ്ര (King Gyanendra Bir Bikram Shah) അധികാരത്തിൽ വന്നു. ഗ്യാനേന്ദ്രയുടെ ഭരണകാലത്ത് ഇഷ്യൂ ചെയ്ത നോട്ടുകളിൽ ബീരേന്ദ്രയുടെ ഛായാചിത്ര ത്തിന് പകരം സ്വന്തം ഛായാചിത്രം ആലേഖനം ചെയ്തതൊഴിച്ചാൽ ബീരേന്ദ്ര രാജാവിന്റെ കാലത്തെ നോട്ടുകളിലെ അതേ ഡിസൈൻ തന്നെയാണ് ഗ്യാനേന്ദ്രയും പിന്തുടർന്നത്.

1, 2  എന്നീ ചെറിയ denomination നോട്ടുകളും ബീരേന്ദ്ര രാജാവിന്റെ കാലത്ത് ഇറക്കിയ 25 -ന്റെയും 250 -ന്റെയും സ്പെഷ്യൽ ബാങ്ക് നോട്ടുകൾ ഗ്യാനേന്ദ്ര രാജാവ് നിർത്തലാക്കി.

നേപ്പാളി രൂപ 2007 മുതൽ 2008 വരെ
ഒക്ടോബർ 2007-ൽ രാജാവിന്റെ ഛായാചിത്രത്തിനു പകരം എവറസ്റ്റ് കൊടുമുടിയുടെ ചിത്രത്തോട് കൂടിയ 500 രൂപ നോട്ട് ആദ്യമായി ഇഷ്യൂ ചെയ്തു. ഇത് രാജഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള ചരിത്രപരമായ ഒരു മാറ്റത്തിന് തുടക്കമായിരുന്നു. മെയ് 2008-ൽ നേപ്പാൾ ജനാധിപത്യരാജ്യമായി (Republic) പ്രഖ്യാപിക്കപ്പെട്ടു.
 End.

01/01/2017

31-12-2016- Indian them on foreign stamps- നാളികേരം


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ്
ലക്കം



Coconut
(നാളികേരം)



ഒരു ഇന്ത്യൻ തീം എന്നതിന് ഉപരി, നാളികേരം ഒരു കേരള തീം ആണ്. കേരവൃക്ഷങ്ങളുടെ നാട് എന്നാണ് കേരളം അറിയപ്പെടുന്നതെങ്കിലും, കേരളത്തേപോലേ നാളികേരവും ആയി വളരെ അധികം ബന്ധം ലോകത്തിലെ പല തീരദേശ മേഖലകൾക്കും ഉണ്ട്. ഇതേ കാരണത്താൽ പല രാജ്യങ്ങളുടെ ചരിത്രത്തിലും നാളികേരം ഒരു വലിയ സ്ഥാനം പിടിച്ചിറ്റുണ്ട് ....
തെങ്ങിൻ പൂക്കുല മുതൽ തെങ്ങാവുന്ന വരേ ഉള്ള നാളികേരത്തിന്റെ വർഷങ്ങൾ-നീണ്ട പ്രയാണം 4 സ്റ്റാമ്പുകളിലൂടെ കീലിങ്ങ് അയലന്റ് ചിത്രീകരിച്ചിറ്റുണ്ട് (ചിത്രത്തിൽ)

30-12-2016- നോട്ടിലെ ചരിത്രം- നെപ്പോളിയൻ ബോണപ്പാർട്ട്


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം 
ലക്കം
25


നെപ്പോളിയൻ ബോണപ്പാർട്ട് (ഫ്രഞ്ച് ചക്രവർത്തി, സൈനികമേധാവി)

ജനനം-1769
മരണം- 1821

1789-ലെ ഫ്രഞ്ചു വിപ്ലവത്തെ തുടർന്ന് 1792 സെപ്റ്റംബറിൽ അധികാരമേറ്റു..

(ഒരു പക്ഷെ ഫ്രഞ്ച് വിപ്ലവം പഠിക്കാത്ത ഒരു മുൻ തലമുറ ഇല്ല എന്ന് തന്നെ പറയാം)..

ഈ  ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ(French Revolutionary Wars)എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന  യുദ്ധങ്ങളിലാണ് നെപ്പോളിയൻ സൈനികനെന്ന നിലയിൽ രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.

നെപ്പോളിയൻ റ്റെ ചിത്രം ആലേഖനം ചെയ്ത ഫ്രഞ്ച് 100 ഫ്രാൻക് കറൻസി (1969)





30/12/2016

29-12-2016- Gandhi stamps- ജെംസ് ഒഫ് ഇന്ത്യ - III


ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്റ്റാമ്പുകൾ 
ലക്കം
25


Gems of India - III (ജെംസ് ഒഫ് ഇന്ത്യ - III)

ഇന്ത്യയെ കുറിച്ച് പറയുമ്പോൾ, ആരുടെയും മനസ്സിൽ ആദ്യം കടന്നുവരുന്നത് ഗാന്ധിജിയും (മാൻ ഒഫ് ദി മില്ലേനിയം) താജ് മഹലുമാണ് (ലോകാത്ഭുദങ്ങൾ).
ഇന്ത്യയുടെ പേര് ലോക ജനതയുടെ മുന്നിൽ പൊക്കി പിടിച്ച ഈ രണ്ടു ജെംസ് ഒഫ് ഇന്ത്യ (Gems of India) യുടെ ചിത്രമടങ്ങിയ സ്റ്റാമ്പ്  പല രാജ്യങ്ങളും  ഇറക്കിയിട്ടുണ്ട്.

Madagascar 1998 ൽ  പുറത്തിറക്കിയ   ഗാന്ധിജിയുടെയും താജ് മഹലിന്റെയും ചിത്രമടങ്ങിയ Miniature Sheet ചിത്രത്തിൽ കാണാം.









28-12-2016- ശേഖരത്തില് നിന്ന്- TIBET NOTE


ഇന്നത്തെ പഠനം
അവതരണം
SAGEER NUMIS
വിഷയം
ശേഖരത്തില് നിന്ന്
ലക്കം




TIBET NOTE





നോട്ടിന്റെ മുന് വശവും പിന്‍വശവും, രണ്ടു വ്യത്യസ്ത ഭാഗങ്ങള് തമ്മില് കൂട്ടി ഒട്ടിച്ചു, മൂല്യവും ഒപ്പുംകൈ കൊണ്ട് എഴുതിയതാണ് ചിത്റത്തില് കാണുന്ന ഈ നോട്ട്.


26-12-2016- Modern coins- New 12-Sided £1 coin


ഇന്നത്തെ പഠനം
അവതരണം
Rafeeq Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം




The New 12-Sided £1 coin



പ്രത്യേകതകള്‍:
  • ലോകത്തിലെ ആധുനിക സുരക്ഷാ സംവിധാനങ്ങൾ


  • സ്പർശനത്തിലൂടെ തിരിച്ചറിയാവുന്ന 12 വശങ്ങൾ

  •  Latent inage : രൂപമാറ്റം സംഭവിക്കുന്ന ( '£ ' - 1 ) സിബൽ


  • മൈക്രോ ലെറ്ററിംങ്ങ്


  • 2017 മാർച്ച് പൊതുവിപണിയിലേക്ക്







25-12-2016- കറൻസി പരിചയം- നേപ്പാള്‍ കറന്‍സി- Part-3


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
25

Continuation... (Part -3)
നേപ്പാളി രൂപ 1972 മുതൽ 2001 വരെ.

1972 ജനുവരി 31-ന് മഹേന്ദ്ര രാജാവ് മരണപ്പെടുകയും അദ്ദേഹത്തിന്റെ മൂത്ത പുത്രനായ  ബീരേന്ദ്ര(Birendra Bir Bikram Shah) അധികാരത്തിൽ വരികയും ചെയ്തു.മുൻ രാജാവിന്റെ ഭരണകാലത്തു  രണ്ട്‌ വ്യത്യസ്ഥ സീരീസിലുള്ള നോട്ടുകൾ  പുറത്തിറക്കിയത് പോലെ ബീരേന്ദ്ര രാജാവും രണ്ടു തരം സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കി. ആദ്യ ശ്രേണിയിൽ(Series) മിലിട്ടറി യൂണിഫോം ധരിച്ച ബീരേന്ദ്ര രാജാവിന്റെ ചിത്രമാണ് ഉണ്ടായിരുന്നതെങ്കിൽ രണ്ടാമത്തെ ശ്രേണിയിൽ ബേർഡ്സ് ഓഫ് പാരഡൈസ്-ന്റെ  (Bird(s)-of-paradise) തൂവൽ കൊണ്ട് അലങ്കരിച്ച പരമ്പരാഗത നേപ്പാളി കിരീടം ധരിച്ച രാജാവിന്റെ ഛായാചിത്രമാണ് ആലേഖനം ചെയ്തത്.

ആദ്യമായി 2, 20 റുപീസ് നോട്ടുകൾ പുറത്തിറക്കിയത് ബീരേന്ദ്ര രാജാവിന്റെ കാലത്തായിരുന്നു. 1997-ൽ അദ്ദേഹം അധികാരത്തിലേറിയതിന്റെ  സിൽവർ ജൂബിലിയോടനുബന്ധിച്ച്‌  25, 250 റുപീസ് നോട്ടുകളും (Special Bank Notes) പുറത്തിറക്കി. 2001-ൽ സ്വന്തം പുത്രനായ ദീപേന്ദ്രയുടെ(Dipendra Bir Bikram Shah) കരങ്ങളാൽ   ബീരേന്ദ്ര രാജാവും മറ്റു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ശേഷം ആത്മഹത്യക്കു ശ്രമിച്ച മകൻ ദീപേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പുതിയ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ  ചികിത്സയിലിരിക്കെ നാല് ദിവസത്തിനു ശേഷം  അദ്ദേഹം മരണപ്പെട്ടു.



to be continued...