01/02/2017

22-01-2017- Marks carried by coins minted abroad


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
29


വിദേശരാജ്യങ്ങളിൽ അടിച്ചിറക്കിയ ഇന്ത്യൻ നാണയങ്ങളിലെ മിന്റ് മാർക്കുകൾ
(Marks carried by coins minted abroad)



മുൻകാലങ്ങളിൽ പല സന്ദർഭങ്ങളിലും ഇന്ത്യയിൽ നാണയങ്ങൾക്ക് ദൗർലഭ്യം നേരിട്ട സാഹചര്യത്തിൽ  ഈ കമ്മി പരിഹരിക്കുന്നതിന് ഇന്ത്യാ ഗവർമെന്റ്  വിദേശ മിന്റുകൾക്ക്(Mints)  നാണയങ്ങൾ അടിച്ചിറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇത്തരം നാണയങ്ങൾ  അടിച്ചിറക്കുന്നത് എവിടെയാണെന്ന് സൂചിപ്പിക്കുന്നതിനു ഓരോ നാണയങ്ങളിലും പ്രതേകം ചിഹ്നങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. (ചിത്രം കാണുക)

1 - Seoul Mint, South Korea
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിലെ അവസാന അക്കത്തിന്റെ താഴെയായി അഞ്ചു ഭുജങ്ങളുള്ള നക്ഷത്രം രേഖപ്പെടുത്തിയിരിക്കുന്നു.

2 - Taegu Mint, Korea
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിലെ ആദ്യ അക്കത്തിന്റെ താഴെയായി അഞ്ചു ഭുജങ്ങളുള്ള നക്ഷത്രം രേഖപ്പെടുത്തിയിരിക്കുന്നു.

3 - British Royal Mint Llantrisant, UK
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിലെ ആദ്യ അക്കത്തിന്റെ താഴെയായി Diamond  ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്നു.

4 - Heaton Press Mint, UK
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിലെ ആദ്യ അക്കത്തിന്റെ താഴെയായി 'H' എന്ന അക്ഷരം രേഖപ്പെടുത്തിയിരിക്കുന്നു.

5 - Tower Mint, UK
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിന്  താഴെയായി 'U' എന്ന അക്ഷരം ഒരു പ്രത്യേകരീതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

6 - Royal Canadian Mint
മിന്റ് മാർക്ക് : വർഷം രേഖപ്പെടുത്തിയതിന്  താഴെയായി മദ്ധ്യത്തിൽ  'C' എന്ന അക്ഷരം അടയാളപ്പെടുത്തിയിരിക്കുന്നു.

7 - Oeschger Maslach & Co., Mexico City Mint
മിന്റ് മാർക്ക് : മുകളിൽ ഒരു പുള്ളി (Dot)യോട് കൂടിയ 'M' എന്ന അക്ഷരം വർഷം രേഖപ്പെടുത്തിയതിന്  താഴെയായി മദ്ധ്യത്തിൽ  അടയാളപ്പെടുത്തിയിരിക്കുന്നു.

8 - Moscow Mint, Russia
മിന്റ് മാർക്ക് : വർഷം രേഖപ്പെടുത്തിയതിന്  താഴെയായി മദ്ധ്യത്തിൽ  'MMD' എന്ന്  ഒരു പ്രത്യേകരീതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

9 - Kremnica Mint, Slovak Republic
മിന്റ് മാർക്ക് : വർഷം രേഖപ്പെടുത്തിയതിന്  താഴെയായി ഒരു വൃത്തത്തിനുള്ളിൽ 'MK' എന്ന് മുദ്രണം ചെയ്തിരിക്കുന്നു.

10 - Pretoria Mint, South Africa
മിന്റ് മാർക്ക് : വർഷം രേഖപ്പെടുത്തിയതിന്  താഴെയായി അർദ്ധ വൃത്തത്തിനുള്ളിൽ  'M' എന്ന് മുദ്രണം ചെയ്തിരിക്കുന്നു.

ഇന്ന്  ഇന്ത്യക്കാവശ്യമായ  മുഴുവൻ നാണയങ്ങളും നിർമ്മിക്കുവാനുള്ള ശേഷി ഇന്ത്യൻ മിന്റുകൾക്കുണ്ട്‌.





No comments:

Post a Comment