30/11/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (120) - ഹംഗറി

  

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
120

ഹംഗറി

ഹംഗറി എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്‌. ഓസ്ട്രിയ, സ്ലോവാക്യ, റുമാനിയ, ഉക്രൈൻ,സെർബിയ, ക്രൊയേഷ്യ, സ്ലോവേ നിയ എന്നിവയാണ്‌ ഹംഗറിയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. ബുഡാപെസ്റ്റ് ആണ്‌ ഹംഗറിയുടെ തലസ്ഥാനം.ഈ രാജ്യത്തിന്റെ മൊത്തം വിസ്തീർണ്ണം 93,030 ചതുരശ്ര കിലോമീറ്ററാണ്

രാജ്യത്തെജനങ്ങളെസൂചിപ്പിക്കുന്ന"മഗ്യാർ"എന്നാണ്,ടർക്കിഷ്, പേർഷ്യൻ തുടങ്ങിയ മറ്റ്ചിലഭാഷകളിലും മഗ്യാരിസ്ഥാൻ അല്ലെങ്കിൽ മഗ്യാരുടെ നാട് അല്ലെങ്കിൽസമാനമായ  മറ്റ്ഭാഷകളിലും രാജ്യത്തിന്റെ പേര്കൃത്യമായി പ്രതിഫലിപ്പിക്കുന്നു.വാസ്തുവിദ്യയുടെ നേര്‍രൂപങ്ങളാണ്  ഹംഗറിയില്‍ കാണാനാവുക. റോമന്‍ കാലത്തെ അവശിഷ്ടങ്ങള്‍, ബറോക്ക് പള്ളികള്‍, നിയോക്ലാസിക്കല്‍ രീതിയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവ.മധ്യ യൂറോപ്പിലെ ഏറ്റവും വലിയ തടാകമായ ബാലറ്റണ്‍ തടാകം സ്ഥിതിചെയ്യുന്നതും ഹംഗറിയില്‍ തന്നെ.

ഹംഗറിയിലെ ക്രിസ്തുമതം ഹംഗേറിയൻ ഭരണകൂടത്തിന്റെ ചരിത്രം ഹംഗറിയിലെ ക്രിസ്തുമതത്തിന്റെ ചരിത്രത്തോളം നീണ്ടതാണെന്ന് ചിലർ വിശ്വസിക്കുന്നു. 1000 CE-ൽ സംസ്ഥാനത്തിന്റെ സ്ഥാപകനായ സെന്റ് സ്റ്റീഫൻ രാജാവ് ക്രിസ്തുമതത്തെ ഒരു സംസ്ഥാന മതമായി അവതരിപ്പിച്ചുവെന്ന വിശ്വാസമാണ് ഇതിന് കാരണം. ഹംഗറിയിൽ ക്രിസ്തുമതം ഇന്നും തഴച്ചുവളരുന്നു, ജനസംഖ്യയുടെ മൂന്നിലൊന്ന് റോമൻ കത്തോലിക്കരാണെന്ന് തിരിച്ചറിയുന്നു, അവരിൽ പലരും രാജ്യത്തിന്റെ പടിഞ്ഞാറൻ, വടക്കൻ ഭാഗങ്ങളിൽ താമസിക്കുന്നു. സ്നാനം, പള്ളി വിവാഹങ്ങൾ തുടങ്ങിയ സെമിനൽ ക്രിസ്ത്യൻ സംഭവങ്ങൾ പ്രധാനപ്പെട്ട ആചാരങ്ങളായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, പലർക്കും, ഇത് തികച്ചും മതപരമെന്നതിലുപരി ഒരു സാംസ്കാരിക പാരമ്പര്യമായി കണക്കാക്കപ്പെടുന്നു.

ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹംഗേറിയൻ(മഗ്യാർ) ആണ്‌. ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ്‌ ഹംഗേറിയൻ.രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഭൂരിഭാഗവും ഇത് സംസാരിക്കുന്നു (95%). യൂറോപ്പിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് ഹംഗേറിയൻ.  ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ്‌ ഹംഗേറിയൻ.ഇവിടെത്തെ നാണയം ഫോറിൻ്റാണ്.ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം 4.10 ഹംഗേറിയന്‍ ഫോറിൻ്റെ ആണ്.









ചിത്രത്തിനുപിന്നിലെ ചരിത്രം (86) - രാം കറൻസി

        

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
86

രാം കറൻസി

പേര് പറയുന്നത് പോലെ രാം എന്നത് ഒരു കറൻസിയല്ല, മറിച്ച് ഒരു ബെയറർ ബോണ്ടാണ് (bearer bond ) . മഹർഷി മഹേഷ് യോഗി സ്ഥാപിച്ച ഗ്ലോബൽ കൺട്രി ഓഫ് വേൾഡ് പീസ് (GCWP )2001 ഒക്ടോബറിൽ നെതര്‍ലന്‍ഡില്‍' രാം കറൻസി ആരംരംഭിച്ചു.  ഡച്ച് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും  1, 5, 10 എന്നിങ്ങനെയുള്ള മൂല്യങ്ങളിൽ ശ്രീരാമന്റെ ചിത്രങ്ങള്‍ അടങ്ങിയ രാം കറന്‍സികള്‍ പുറത്തിറക്കി. .യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, നെതർലൻഡ്‌സ് എന്നിവയുടെ ചില ഭാഗങ്ങളിൽ ഒരു വിനിമയ മാധ്യമമായി ഉപയോഗിക്കുന്നു. 

യുഎസ് സംസ്ഥാനമായ അയോവയിലെ മഹർഷി വേദിക് സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന GCWP ഒരു ലാഭേച്ഛയില്ലാത്ത സംഘടനയാണ്.  ദാരിദ്ര്യത്തെ തുടച്ചു നീക്കാനും സമാധാനം പുനസ്ഥാപിക്കാനും രാം കറന്‍സികളിലൂടെ സാധിക്കുമെന്ന വിശ്വാസമാണ് യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡില്‍ പോലും ഇതിന് വലിയ പ്രചാരം ലഭിക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതിന് പുറമെ, കാര്‍ഷിക മേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും രാം കറന്‍സികള്‍ ഉപകരിക്കുമെന്നും അധികൃതര്‍ ചിന്തിച്ചിരുന്നു.

നെതർലൻഡ്‌സിൽ, 2003-ലെ കണക്കനുസരിച്ച് 30 ഗ്രാമങ്ങളിലും നഗരങ്ങളിലും 100-ലധികം ഡച്ച് ഷോപ്പുകളിൽ "രാം കറൻസി " സ്വീകരിച്ചു, അവയിൽ ചിലത് വലിയ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ശൃംഖലകളുടെ ഭാഗമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, 35 സംസ്ഥാനങ്ങളിൽ "രാം" ബോണ്ടുകൾ സ്വീകരിച്ചു.  രാമിനെ വിശേഷിപ്പിക്കുന്നത്  "രാം" ഒരിക്കലും ഹോളണ്ടിലോ അമേരിക്കയിലോ ഒരു നിയമപരമായ ദേശീയ കറൻസി ആയിട്ടല്ല പകരം നഗരത്തിലെ സാമ്പത്തിക വികസനത്തിനും ആ കറൻസി സ്വീകരിക്കാൻ ആഗ്രഹിക്കുന്ന പ്രാദേശിക ബിസിനസ്സുകളുടെയും ഓർഗനൈസേഷനുകളുടെയും വികസനത്തിന് സഹായിക്കുന്നതിനുള്ള അനുയോജ്യമായ പ്രാദേശിക കറൻസി എന്നാണ്.

രാം  പീസ് ബോണ്ട് എന്നറിയപ്പെടുന്ന രാം കറൻസി  മറ്റ് കറൻസികളേക്കാൾ ചെലവേറിയതായി കരുതുന്നു.  യൂറോപ്പില്‍ ഒരു രാം എന്നാല്‍ 10 യൂറോ ആണെങ്കില്‍ അമേരിക്കയില്‍ ഇത് 10 ഡോളറാണ്. ഒരു യൂറോ 88.09 രൂപയ്ക്ക് തുല്യമായതിനാൽ (  ഓഗസ്റ്റ് 4, 2021), ഒരു "രാം" 880.9 രൂപ വിലയുള്ളതാണ്. ഇഷ്യൂവർ പറയുന്നതനുസരിച്ച്, അഞ്ച് വർഷത്തിന് ശേഷം മൊത്തത്തിൽ 3% പലിശ ലഭിക്കുന്നു.  (പ്രതിവർഷം 0.6% ലളിതമായ പലിശ).




29/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ (70) ചേന്ദമംഗലം കൈത്തറി

    

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
70

ചേന്ദമംഗലം കൈത്തറി

ഏകദേശം ഒന്നര നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രമേ ഉള്ളു ചേന്ദമംഗലം കൈത്തറിക്ക്. അത് പാലിയം എന്ന കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു.  പരമ്പരാഗതമായി കൊച്ചിരാജാവിന്റെ മന്ത്രിസ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം. തമിഴ്നാട്ടിൽ നിന്നും മുന്തിയതരം മുണ്ടുകൾ വിൽക്കാൻ വന്ന നെയ്ത്തുകാരനിൽ മതിപ്പു തോന്നിയ പാലിയത്തച്ചൻ അയാളെക്കൊണ്ട്  ഇഷ്ടപ്രകാരമുള്ള മുണ്ടുകൾ ധാരാളം നെയ്യിച്ചു വാങ്ങാൻ തുടങ്ങിയെന്നു മാത്രമല്ല,  ആ നെയ്ത്തുകാരന് ചേന്ദമംഗലത്തു താമസിച്ച് നെയ്യാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു . അതിനായി തമിഴ്നാട്ടിൽനിന്ന് തറികൾ വരുത്തിച്ചു.  പുതിയൊരു തൊഴിൽ കണ്ടും കേട്ടും അതിലാകൃഷ്ടരായ ദേശക്കാർ പതിയെ പതിയെ  അതു പഠിച്ചെടുക്കുകയും, അങ്ങനെ പുതിയൊരു തൊഴിൽ സംസ്കാ‍രത്തിന് അത് വഴിയൊരുക്കുകയും ചെയ്തു. ആരംഭകാലത്ത് പാലിയത്തു കുടുംബാംഗങ്ങൾക്കു വേണ്ടിയായിരുന്നു  നെയ്ത്തുകാർ   മുണ്ടുകളധികവും നെയ്തിരുന്നത്. അക്കാലത്ത് പാലിയത്തുകാരുടെ അന്തസ്സിന്റെ ചിഹ്നങ്ങളായിരുന്നു ഈ കൈത്തറിവസ്ത്രങ്ങൾ.  മേൽത്തരം പരുത്തിനൂലുകൊണ്ട്, മികച്ച കൈവേലയാൽ നെയ്യപ്പെടുന്ന വസ്ത്രങ്ങളുടെ ശ്രേഷ്ഠത തന്നെയായിരുന്നു അതിനു കാരണം.

പിൽക്കാലത്ത് ശ്രീ. കെ.വി. കുട്ടികൃഷ്ണമേനോൻ വ്യാവസായികാടിസ്ഥാനത്തിൽ കോട്ടയിൽ കോവിലകത്ത് സ്ഥാപിച്ച നെയ്ത്തുകേന്ദ്രമാണ്, രാജകുടുംബങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ചേന്ദമംഗലം കൈത്തറിയുടെ ഖ്യാതി മറുദേശങ്ങളിലേക്കും പരക്കാൻ കാരണമായത്. 1948-ൽ ഈ സ്ഥാപനം പൂട്ടിപ്പോയതിനുശേഷം പയനീർ എന്നൊരു പുതിയ കമ്പനി ഉദയം ചെയ്യുകയുണ്ടായി.  നെയ്ത്തുകാരെ ഒന്നടങ്കം സ്വന്തം കുടക്കീഴിൽ കൊണ്ടുവന്നതോടൊപ്പം ഈ കമ്പനി, നെയ്ത്തുകാർക്ക് കുറഞ്ഞവിലക്ക് പരുത്തിനൂൽ എത്തിച്ചുകൊടുക്കുകയും, അവർക്ക് സ്വന്തം വീടുകളിൽ ഇരുന്നുതന്നെ നെയ്യാനുള്ള അവസരമൊരുക്കുകയും ചെയ്തു. എന്നാൽ  1950-ൽ ഈ കമ്പനിയുടേയും പ്രവർത്തനം നിലച്ചു.  എന്നിരുന്നാലും,  സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉദയംകൊണ്ടിരുന്ന സഹകരണപ്രസ്ഥാനത്തിലേക്ക് അപ്പോഴേക്കും കൈത്തറി വ്യവസായവും എത്തിച്ചേർന്നിരുന്നു. തത്ഫലമായി സ്വാതന്ത്ര്യലബ്ധിക്കുശേഷം നിരവധി കൈത്തറി സഹകരണ സംഘങ്ങൾ ഈ പ്രദേശത്ത് രൂപം കൊള്ളുകയുണ്ടായി. ഇന്നും സഹകരണസംഘങ്ങളുടെ കുടക്കീഴിലാണ് ചേന്ദമംഗലത്തെ നെയ്ത്തുകാർ ഒന്നടങ്കം ജോലി ചെയ്യുന്നത്.

ഗ്രാമത്തിലെ സാധാരണക്കാരുടെ ഭൂരിഭാഗം വീടുകളും ചർക്കയുടേയും തറിയുടേയും താളത്തിലേക്ക് ഉറക്കമുണർന്നിരുന്ന പഴയ കാലഘട്ടത്തിൽനിന്നും, ഇന്ന് ഇരുന്നൂറിൽ താഴെ വീടുകൾ മാത്രമേ സജീവമായി ഈ രംഗത്തുള്ളു എന്ന സ്ഥിതിയിലേക്ക് കാലം എത്തിനിൽക്കുന്നു. അദ്ധ്വാനത്തിനനുസരിച്ചുള്ള വരുമാനം ലഭിക്കാത്ത ഈ തൊഴിലുപേക്ഷിക്കാൻ യുവതലമുറ നിർബന്ധിതരായതാണ് ഇതിനു കാരണം. തകർച്ചയുടെ വക്കിൽ നിന്ന്  ഈ വ്യവസായത്തെ കരകയറ്റി, പുതുജീവൻ പകർന്ന്, ഇങ്ങനെയെങ്കിലും നിലനിർത്തിക്കൊണ്ടുപോകുന്നത് ഇവിടത്തെ കൈത്തറി സഹകരണ സംഘങ്ങളാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന നാലോളം സഹകരണ സംഘങ്ങൾ ഇന്ന് ഇവിടെ നിലവിലുണ്ട്. വീടുകളിൽ നെയ്യുന്ന മുണ്ടുകൾ സഹകരണസംഘങ്ങൾ വഴിയാണ് വില്പനക്കെത്തുന്നത്.   ഡബിൾ മുണ്ടുകളും, കസവു മുണ്ടുകളും സെറ്റുമുണ്ടുകളുമൊക്കെ തികച്ചും പരമ്പരാഗതമായ രീതിയിൽത്തന്നെ വീടുകളിൽ നെയ്തൊരുക്കുമ്പോൾ സഹകരണ സംഘങ്ങളുടെ ഫാക്ടറികളിൽ പഴമയും ആധുനികതയും ഒത്തുചേർന്ന (കുറച്ചുകൂടി വേഗതയാർന്ന) രീതികളാണ് അവലംബിച്ചിരിക്കുന്നത്.  കളർമുണ്ടുകളും തോർത്തുകളും കിടക്കവിരികളുമൊക്കെയാണ് ഫാക്ടറിയിൽ അധികവും നെയ്യുന്നത്.

മറ്റു പല നെയ്ത്തുകേന്ദ്രങ്ങളും ആധുനികസൗകര്യങ്ങളും യന്ത്രങ്ങളും ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കാൻ മത്സരിക്കുന്ന ഇക്കാലത്തും, തലമുറകളായ് കൈമാറിവന്ന പരമ്പരാഗതവും പ്രകൃതിദത്തവുമായ രീതിതന്നെ പിൻ‌തുടരുന്നു എന്നതാണ് ചേന്ദമംഗലം കൈത്തറിയുടെ തനിമ എന്നെന്നും നിലനിറുത്തിക്കൊണ്ടുപോകുന്ന ഘടകം. ഇതിനുള്ള അംഗീകാരമെന്നോണം ഇപ്പോൾ ചേന്ദമംഗലം കൈത്തറിക്ക് കേന്ദ്രസർക്കാറിന്റെ ഭൗമസൂചക രജിസ്ട്രേഷൻ(Geographical Indications of India) ലഭിക്കുകയും ചെയ്തിരിക്കുന്നു.

ഒരു പ്രദേശത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പ്രത്യേക ഉത്പന്നങ്ങളുടെ വ്യക്തമായ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നതാണ് ഭൗമസൂചകം.







ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ (04) - പ്രിന്‍സിപ്പാലിറ്റി ഓഫ് അന്‍ഡോറ

                               

ഇന്നത്തെ പഠനം
അവതരണം
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ
വിഷയം
ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ
ലക്കം
04

പ്രിന്‍സിപ്പാലിറ്റി ഓഫ് അന്‍ഡോറ

യൂറോപ്പില്‍ സ്പെയിനിനും ഫ്രാന്‍സിനും മദ്ധ്യത്തിലായി പിരണീസ് പര്‍വ്വത മേഖലയില്‍ സ്ഥിതി ചെയ്യുന്ന, 181 ചതുരശ്ര മൈല്‍ മാത്രം വിസ്തൃതിയുള്ള രാജ്യം. പര്‍വ്വതങ്ങളും താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതി. തലസ്ഥാനമായ Andorra la Vella സമുദ്രനിരപ്പില്‍ നിന്നും 3,356 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ജനങ്ങളില്‍ 60% സ്പാനിഷ് വംശജരും 30% അന്‍ഡോറന്‍ വംശജരും ബാക്കി ഫ്രഞ്ച് വംശജരും ആണ്. ഔദ്യോഗിക ഭാഷയായ കറ്റാലാനോടൊപ്പം ഫ്രഞ്ചും കാസ്റ്റിലാനും ഉപയോഗിക്കുന്നവര്‍ പൂര്‍ണ്ണമായും റോമന്‍ കത്തോലിക്ക വിശ്വാസികളാണ്. ഔദ്യോഗിക കറന്‍സി ഇല്ലാതിരുന്ന അന്‍ഡോറ സ്പാനിഷ് പെസറ്റയും ഫ്രഞ്ച് ഫ്രാങ്കും ഉപയോഗിച്ചിരുന്നു. സ്പെയിനും ഫ്രാന്‍സും യൂറോ നാണയ വ്യവസ്തയിലേക്ക് മാറിയതിനെ തുടര്‍ന്ന് അന്‍ഡോറയും അനൗദ്യോഗികമായി യൂറോ ഉപയോഗിച്ചിരുന്നു.

100 സെന്‍റീംസ് (Centimes) ആയി വിഭജിച്ചിരുന്ന ഡിനെര്‍ (Diner) വിനിമയമൂല്യമില്ലാത്ത സ്മാരക നാണയങ്ങളായി (1977 - 2014) പുറത്തിറക്കിയിരുന്നു.

ഇപ്പോള്‍ അന്‍ഡോറയും  ഔദ്യോഗികമായി യൂറോ നണയസമൂഹത്തില്‍.

രാജ്യചരിത്രം

ഉത്ഘനനത്തില്‍ ലഭിച്ച ചരിത്രാവശിഷ്ടങ്ങള്‍ പ്രകാരം, ഇന്നത്തെ അന്‍ഡോറ പ്രദേശം B C 9500 ല്‍ പിരണീസ് പര്‍വ്വതത്തിന് ഇരുവശങ്ങളിലുമുള്ളവര്‍ കടന്ന് പോകുന്ന ഇടനാഴിയായിരുന്നു. B C 6640 ല്‍ സ്ഥിരവാസമുള്ള പ്രദേശമായി. B C 7 മുതല്‍ 2 വരെയുള്ള നൂറ്റാണ്ടുകളില്‍ Iberian വംശജരുടെ പൂര്‍വ്വീകര്‍ അധിവസിച്ചിരുന്നു എന്ന് കരുതുന്നു. B C രണ്ടാം നൂറ്റാണ്ട് മുതല്‍ A D അഞ്ചാം നൂറ്റാണ്ട് വരെ ഈ പ്രദേശം റോമാക്കാരുടെ സ്വാധീന മേഖലയായിരുന്നു.

റോമന്‍ സാമൃാജ്യത്തിന്‍റെ പതനത്തിന് ശേഷം 200 വര്‍ഷങ്ങളോളം ഈ താഴ്വര visigoths വംശജരുടെ നിയന്ത്രണത്തില്‍ ആയിരുന്നു. Al Andalus എന്ന ഇസ്ലാമിക സാമൃാജ്യ വ്യാപനകാലത്ത് ഈ പ്രദേശം ഫ്രഞ്ച് ശക്തികള്‍ കൈവശം വച്ചിരുന്നു. 

A D 803 ല്‍ വിശുദ്ധറോമന്‍ ചക്രവര്‍ത്തി Chrlemagne അന്‍ഡോറയെ പ്രത്യേക ഭരണപ്രദേശമായി രൂപീകരിച്ചു. അദ്ദേഹത്തിന്‍റെ പുത്രന്‍ ലൂയിസ് ഒന്നാമന്‍ 819 ല്‍ അന്‍ഡോറയുടെ ഭരണാധികാരം സ്പെയിനിലെ ഉര്‍ഗല്‍ രൂപതയുടെ മെത്രാന് കൈമാറി. 1278 ലെ ഒരു ഉടമ്പടി പ്രകാരം ഉര്‍ഗലിലെ മെത്രാനും ഫ്രാന്‍സിലെ Foix ലെ പ്രഭുവിനും സംയുക്ത ഭരണാധികാരം കൈവന്നു. പിന്നീട് Foix ലെ പ്രഭുവിന്‍റെ ഭരണാധികാരം വിവാഹബന്ധത്തിലൂടെ ഫ്രാന്‍സിലെ രാജാവിന് ലഭിച്ചു. രാജഭരണത്തിന് ശേഷം ഈ അവകാശം ഫ്രഞ്ച് പ്രസിഡന്‍റിനായി.

715 വര്‍ഷങ്ങള്‍ നിലനിന്ന ഫ്യൂഡല്‍ വ്യവസ്ത, അന്‍ഡോറയിലെ ജനങ്ങള്‍ ഒരു ഹിതപരിശോധനയിലൂടെ  അവസാനിപ്പിച്ച്, പാര്‍ലമെന്‍ററി ജനാധിപത്യം സ്വീകരിച്ചു. 1993 മാര്‍ച്ച് 14 ന് നിലവില്‍ വന്ന ഭരണഘടന പ്രകാരം രഷ്ട്രീയ പാര്‍ട്ടികളും നേരിട്ടുള്ള തെരഞ്ഞെടുപ്പും  നിലവില്‍ വന്നു.

2006 ല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ അന്‍ഡോറ, യൂറോ കറന്‍സി നടപ്പിലാക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് 2011 ജൂണ്‍ 30 ന് ഔദ്യോഗികമായി യൂറോ നാണയ സമൂഹത്തിലും അംഗമായി.

അന്‍ഡോറയുടെ ഭൂപടം

അന്‍ഡോറയുടെ ദേശീയ പതാക

അന്‍ഡോറയുടെ ദേശീയ ചിഹ്നം

വിനിമയമൂല്യമില്ലാത്ത സ്മാരക നാണയം. ആദ്യ നാണയത്തില്‍ അന്‍ഡോറയുടെ സ്ഥാപകനായ കാറല്‍മാന്‍ ചക്രവര്‍ത്തിയെ ചിത്രീകരിച്ചിരിക്കുന്നു

അന്‍ഡോറയിലെ യൂറോ നാണയങ്ങള്‍ - മുന്‍വശം


28/11/2021

ചിത്രത്തിനുപിന്നിലെ ചരിത്രം (84) - കസ്കസ് (Poppy seeds)

       

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
84

കസ്കസ് (Poppy seeds)

നമ്മുടെ നാട്ടിലെ ഭക്ഷണങ്ങളിൽ, പ്രത്യേകിച്ച് ബിരിയാണി (Biriyani), ഡെസേട്ട്, കറികളിലൊക്കെ ഉപയോഗിക്കുന്ന, നാട്ടിൽ സുലഭമായി ലഭിക്കുന്ന പോപ്പി സീഡ്‌സ്ന് (ഓപ്പിയം-പോപ്പി സീഡ്സ് ) ഗൾഫിലും, ചിലരാജ്യങ്ങളിലും മാത്രം എന്തിന് നിരോധിച്ചു എന്നാണ് അറിയേണ്ടത്. പുറമേ നിരുപദ്രവകാരിയും ഇന്ത്യയിൽ നിരോധനം ഇല്ലാത്തതുമായ ഭക്ഷ്യവസ്തുവാണ് പോപ്പി സീഡ്സ് അഥവാ കസ്കസ്..!!

ഓപിയം എന്ന മയക്കു മരുന്ന് (Opium drug) നമ്മുടെ കാബേജിന്റെ (Cabbage) വർഗ്ഗത്തിൽപ്പെടുന്ന "പാപ്പാവർ സോമ്നിഫറം" എന്ന ശാസ്ത്ര നാമമുള്ള ചെടിയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ്. ലോകത്തിൽ വെച്ച് ഏറ്റവും ശക്തവും വ്യാപക ഉപയോഗത്തിലുള്ളതുമായ മയക്കുമരുന്നാണ് കറുപ്പ് അഥവാ ഓപിയം. ഓപ്പിയവും ഹെറോയിനും വേദനാ സംഹാരിയായ മോർഫിനുമൊക്കെ ഉണ്ടാക്കുന്നത് കറുപ്പിൽ നിന്നാണ്. ഇന്ത്യയിൽ സർക്കാർ ലൈസൻസോടെ കൃഷി ചെയ്യുന്ന ചെടിയാണിത്.

നട്ടു വളർത്തി 80-മുതൽ100-ദിവസങ്ങൾ ആവുമ്പോഴേയ്ക്കും കായ്കൾ ഉണ്ടാവും. ഈ കായയ്ക്ക് അകത്ത് കിടക്കുന്ന വിത്തുകളാണ് പോപ്പി സീഡ്‌സ്. എന്നാൽ കായയെ പൊതിഞ്ഞു കിടക്കുന്ന പുറം തൊലിയിൽ മുറിവുണ്ടാക്കുമ്പോൾ വരുന്ന കറയാണ് കറുപ്പ്. കറുപ്പ് കലർന്ന തവിട്ട് നിറമുള്ള കുഴമ്പ് രൂപത്തിലുള്ള വസ്തുവിന്, പഴച്ചാർ എന്നർത്ഥമുള്ള ഗ്രീക്ക് ഭാഷയിൽ നിന്നാണ് "ഓപ്പിയം" എന്ന പേര് വരുന്നത്. അസാധാരണ ഗന്ധമുള്ള വസ്തു മണത്താൽ തന്നെ സാധാരണക്കാർ ഉറക്കം തൂങ്ങും. രണ്ട് ഗ്രാം അകത്ത് ചെന്നാൽ മരണം ഉറപ്പാണ്. കിലോയ്ക്ക് 20,000 ഡോളർ വരെ വിലയുള്ള കറുപ്പ്, അമേരിക്ക ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, നേപ്പാൾ, ബർമ തുടങ്ങിയ രാജ്യങ്ങളാണ് ഓപ്പിയം കൃഷി ചെയ്യപ്പെടുന്നത്.

എന്നാൽ, ഇതിന്റെ വിത്തുകൾ താരതമ്യേന അത്ര അപകടകാരിയല്ല (Seeds are not much dangerous). പോപ്പി സീഡ്‌സ് അഥവാ കസ്കസ് എന്നത് കറുപ്പിന്റെ വിത്താണ്. കറുപ്പ് ചെടിയുടെ കായയുടെ പുറം തൊലിയിൽ നിന്ന് ഓപിയം ഉണ്ടാക്കുന്നു. ഇതേ കായയുടെ അകത്ത് കാണുന്ന വിത്തുകൾ തന്നെയാണ് പോപ്പി സീഡ്‌സ്. പുറത്തെ തൊലിയിൽ നിന്ന് ചുരത്തുന്ന പശ കുപ്രസിദ്ധി നേടിയത് പോലെ അകത്തെ വിത്തുകൾ അത്ര അപകടകാരിയല്ല. എന്നാൽ പോപ്പി സീഡ്‌സിലും വളരെ - വളരെ ചെറിയ അളവിൽ മയക്കു മരുന്നിന്റെ അംശമുണ്ടെന്ന് തന്നെയാണ് ശാസ്ത്രം പറയുന്നത്.

Poppy seed bagel-എന്ന ഒരു തരം റൊട്ടിയിൽ പോപ്പി സീഡ് ധാരാളം ഉപയോഗിക്കുന്നുണ്ട്. ഈ റൊട്ടി അമിതമായി കഴിക്കുന്ന വ്യക്തി ഡ്രഗ് ടെസ്റ്റിൽ പോസിറ്റീവ് കാണിച്ചിട്ടുമുണ്ട്. എന്നാൽ നമ്മുടെ സാധാരണ ഉപയോഗത്തിൽ പോപ്പി സീഡ്‌സ് അപകടകാരിയല്ല. കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന ഒരു പോപ്പി സീഡ്‌സിൽ 10-മൈക്രോ ഗ്രാം വരെ മോർഫിൻ കാണുമെന്നാണ് വിദഗ്ദർ പറയുന്നത്. ഡ്രഗ്‌ ടെസ്റ്റിൽ മൂത്രത്തിൽ 1.3-മൈക്രോ ഗ്രാം മോർഫിൻ കാണപ്പെട്ടാലും പോസിറ്റീവ് ആയി കണക്ക് കൂട്ടും. ചുരുക്കത്തിൽ പോപ്പി സീഡ്‌സിന്റെ അമിത ഉപയോഗം സാധാരണക്കാരിൽ ഉറക്കം തൂങ്ങൽ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.





27/11/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (110) - ദേശബന്ധു ചിത്തരഞ്ജൻ ദാസ് 1998

  

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
110

 ദേശബന്ധു ചിത്തരഞ്ജൻ ദാസ് 1998  

ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റും ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായിരുന്ന സി.ആർ.ദാസ് എന്ന ചിത്തരഞ്ജൻ ദാസ്  എന്നവരുടെ ആദരണാർത്തം 1999ൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.

ഇദ്ദേഹം ദേശബന്ധു എന്ന പേരിലും അറിയപ്പെടുന്നു.




26/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - ആര്യഭട്ട

   

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
69

ആര്യഭട്ട

ഭാരതത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് ആര്യഭട്ട. ISRO ആണ് ആര്യഭട്ടയുടെ നിർമാതാക്കൾ. 1975 ഏപ്രിൽ 19 -ന് സോവിയറ്റ് നിർമിതമായ C-1 ഇന്റർകോസ്മോസ് എന്ന റോക്കറ്റിന്റെ സഹായത്തോടെ ഇപ്പോൾ റഷ്യയുടെ ഭാഗമായ വോൾഗോഗ്രാഡ് വിക്ഷേപണ കേന്ദ്രത്തിൽ  വച്ചു ആര്യഭട്ട വിക്ഷേപിച്ചു. ഭാരതീയ ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന ആര്യഭടനോടുള്ള ബഹുമാനാർത്ഥമാണ്  ഈ പേര് ഭാരതത്തിന്റെ പ്രഥമ കൃത്രിമോപഗ്രഹത്തിനു നൽകിയത്. 

ആര്യഭട്ടയുടെ നിര്‍മാണത്തിന് ഹൈദരാബാദും ബെംഗളുരുവുമാണ് പരിഗണിച്ചിരുന്നത്. താരതമ്യേന മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കണക്കിലെടുത്ത് ബെംഗളുരുവിനെ ഒടുവില്‍ തിരഞ്ഞെടുക്കുകയായിരുന്നു. 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് വ്യാവസായിക ഷെഡുകളായിരുന്നു ആര്യഭട്ടയുടെ നിര്‍മാണ കേന്ദ്രം. മൂന്ന് കോടിയിലധികം രൂപയാണ് അന്ന് നിര്‍മാണച്ചെലവ് വന്നത്. ഇന്ത്യയുടെ ആദ്യ ഉപഗ്രഹത്തിന്റെ നിര്‍മാണത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയപ്പോള്‍ മൂന്ന് പേരുകളാണ് ചര്‍ച്ച ചെയ്തത്. മൈത്രി, ജവഹര്‍ എന്നിവയായിരുന്നു പരിഗണിക്കപ്പെടാതെ പോയ രണ്ട് പേരുകള്‍. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ആര്യഭട്ട എന്ന പേര് നിര്‍ദേശിച്ചത് . . ഉപഗ്രഹരംഗത്ത് ഇന്ത്യ കുതിച്ചുചാട്ടം തന്നെയാണ് പിന്നെ നടത്തിയത്. ഭാസ്‌കര ഒന്നിന് ശേഷം ഇന്ത്യന്‍ സ് പേസ് ഏജന്‍സി നിര്‍മിച്ച ആപ്പിള്‍ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ഇന്‍സാറ്റ് പരമ്പരക്ക് തുടക്കമിട്ടത്. ഇന്ന് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി ഉപഗ്രഹങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ രാജ്യത്തിന് ശേഷിയുണ്ട്

360 കിലോ ഗ്രാം തൂക്കമുള്ള ആര്യഭട്ടയുടെ ഭ്രമണപഥം 50.7 ഡിഗ്രീ ചെരിവിൽ 619 x 562 കി.മീ ആണ്. 26 വശങ്ങളുള്ള ബഹുഭുജമായ ഈ ശൂന്യാകാശപേടകം എക്സ് റേ, ജ്യോതിശാസ്ത്രം, സൗരഭൗതികശാസ്ത്രം, വ്യോമയാനവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കി 3 പരീക്ഷണങ്ങളായിരുന്നു ആര്യഭട്ടയുടെ ലക്ഷ്യം. 1981 വരെ ഈ കൃത്രിമോഗ്രഹം സജീവമായിരുന്നു. പിന്നീട് ഫെബ്രുവരി 10,1992  വീണ്ടും ഭ്രമണപഥത്തിൽ എത്തി ചേർന്നു.



തീപ്പെട്ടി ശേഖരണം - ശ്രി കൃഷ്ണൻ

                                   

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
145

ശ്രി കൃഷ്ണൻ

ഹിന്ദു ദൈവ ത്രിത്വത്തിന്റെ  ദൈവശക്തിയായ വിഷ്ണുവിന്റെ ഏറ്റവും ശക്തമായ  അവതാരങ്ങളിലൊന്നാണ്  ശ്രി കൃഷ്ണൻ. ഭാരതത്തിലും പാശ്ചാത്യ പണ്ഡിതൻമാരിലും ഇപ്പോൾ B.C 3200-നും 3100-നും ഇടക്ക് ഭഗവാൻ കൃഷ്ണൻ ഭൂമിയിൽ ജീവിച്ചിരുന്ന കാലഘട്ടമായി സ്വീകരിച്ചിട്ടുണ്ട്. സംസ്കൃത നാമ വിശേഷണ പദമായ കൃഷ്ണ എന്ന വാക്കിന്റെ അർഥം 'ഇരുട്ട്' എന്നാണ്, ഭൗതിക ബന്ധങ്ങളാൽ അന്ധരായവർക്ക് അദൃശ്യവും അജ്ഞാതവുമായി നിലനിൽക്കുന്ന പരമോന്നത ബോധത്തെ സൂചിപ്പിക്കുന്നു. കൃഷ്ണനെ നീല നിറത്തിലും, മഞ്ഞ വസ്ത്രങ്ങൾ ധരിച്ചും ചിത്രീകരിച്ചിരിക്കുന്നു. നീല നിറം ആകാശത്തോടും മഞ്ഞനിറം ഭൂമിയുമായും ബന്ധപ്പെട്ടിരിക്കുന്നു.

വിഷ്ണു സഹസ്ര നാമത്തിൽ  അൻപത്തിയേഴാമത്തെ പര്യായമായി കൃഷ്ണൻ എന്ന പദം ചേർത്തിട്ടുണ്ട്. കറുത്ത നിറത്തോട് കൂടിയ മൂർത്തികളെയെല്ലാം കൃഷ്ണൻ എന്ന പേരിൽ സൂചിപ്പിക്കാം. മഹാഭാരതം ഉദ്യോഗപർ‌വ്വത്തിൽ 'കൃഷ്' എന്നും 'ണ' എന്നുമുള്ള മൂലങ്ങളായി കൃഷ്ണൻ എന്ന പദത്തെ വിഭജിച്ചിരിക്കുന്നു. 'കൃഷ്’ എന്ന പദമൂലത്താൽ ‘ഉഴുവുക’ എന്നു പ്രക്രിയയെയും, 'ണ’ എന്നതിനാൽ ‘പരമാനന്ദം’ എന്നതിനെയും സൂചിപ്പിക്കുന്നു. ഇതിൻ പ്രകാരം കൃഷ്ണൻ എന്ന പദത്താൽ എല്ലാവരെയും ആകർഷിക്കുന്നവൻ എന്ന അർഥത്തെ കുറിക്കുന്നു.

എന്റെ ശേഖരണത്തിലെ ഭഗവാൻ ശ്രീകൃഷണന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.






25/11/2021

ചിത്രത്തിനുപിന്നിലെ ചരിത്രം (83) - കണ്ടൽ കാടുകൾ (MANGROVES)

      

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
83

കണ്ടൽ കാടുകൾ (MANGROVES)

40 വർഷംമുമ്പ് കേരളത്തിൽ വ്യാപിച്ചുകിടന്നത് 700 ചതുരശ്ര കിലോമീറ്റർ കണ്ടൽവനം. ഇപ്പോഴത് 17 ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങിയെന്ന് വനംവകുപ്പ്. സംസ്ഥാനത്തെ കണ്ടൽവന വിസ്തൃതി 25.2 ചതുരശ്ര കിലോമീറ്ററാണെന്ന് 2010-ലെ കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് പഠനം. എങ്ങനെയായാലും നാല് പതിറ്റാണ്ടിനിടെ 96 ശതമാനത്തിലേറെ കണ്ടൽക്കാടുകൾ നഷ്ടപ്പെട്ടുവെന്ന് വ്യക്തം.

ഭൂമിയുടെ വൃക്ക എന്നുവരെ കണ്ടൽവനം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കൊടുങ്കാറ്റ്, സുനാമി, വെള്ളപ്പൊക്കം എന്നിവയിൽനിന്നുള്ള തീരദേശത്തിന്റെ രക്ഷാകവചമായും ജൈവസമ്പത്തിന്റെ അമൂല്യമായ കലവറയായും പരിസ്ഥിതിസന്തുലനത്തിൽ നിർണായക പങ്ക് വഹിക്കേണ്ട കണ്ടൽക്കാടുകൾ ഇന്ന് ഉന്മൂലനത്തിന്റെ വക്കിലാണ്. ജനസംഖ്യാവർധനയും വികസനവുംമൂലം കണ്ടൽവനത്തിൽ ഒരുപരിധിവരെ കുറവുണ്ടായത് സ്വാഭാവികം. എന്നാൽ, കണ്ടൽവനം അശേഷം ഇല്ലാതാക്കാനുള്ള കടുംകൈകളെ തടഞ്ഞില്ലെങ്കിൽ കേരളത്തിന്റെ പരിസ്ഥിതി സന്തുലനത്തിൽ അത് പരിഹരിക്കാനാവാത്ത ആഘാതമായി മാറും.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നൂറേക്കറിലേറെ കണ്ടൽക്കാടുകളാണ് വെട്ടിയും തീവെച്ചും ചതുപ്പുനിലം നികത്തിയും മാലിന്യക്കൂമ്പാരങ്ങൾ വാരിയെറിഞ്ഞും നശിപ്പിച്ചത്.  പുഴയോരത്ത് നിത്യേന കൊണ്ടിടുന്ന മാലിന്യക്കൂമ്പാരങ്ങൾ വിശാലമായ കണ്ടൽക്കാടിന്റെ പച്ചപ്പ് മായ്ച്ചുകളഞ്ഞിട്ടുണ്ട്.

മത്സ്യസമ്പത്തിന്റെ ഈറ്റില്ലമായ കണ്ടൽക്കാടുകൾ അഞ്ച് ഹെക്ടറോളമാണ്  നശിപ്പിച്ചത്.  കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ആസ്​പത്രി, കോസ്റ്റ് ഗാർഡ് അക്കാദമി, ടൂറിസം എന്നിവയ്ക്കായി 70 ഹെക്ടറിലേറെ കണ്ടലുകൾ നശിപ്പിച്ചു. പല മാർഗങ്ങളുപയോഗിച്ച് കണ്ടൽക്കാടുകൾ നശിപ്പിക്കുന്നു.ലാഭം ലാക്കാക്കിയുള്ള ചെമ്മീൻഫാമുകളുടെ നിർമാണം, റിസോർട്ടുകളുടെ വ്യാപനം, റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ, ടൂറിസം, കൈയേറ്റങ്ങൾ, സർക്കാരിന്റെ വികസനപദ്ധതികൾ എന്നിവയെല്ലാം കണ്ടൽക്കാടുകളുടെ നാശത്തിന് വഴിയൊരുക്കുന്നു.

സംസ്ഥാനത്ത് കണ്ടൽവനത്തിന്റെ 70 ശതമാനത്തിലേറെ സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനംവകുപ്പ് പറയുന്നു. സ്വകാര്യ ഉടമസ്ഥത 52.35 ശതമാനമാണെന്ന് ശാസ്ത്ര-സാഹിത്യ പരിഷത്തിന്റെ സർവേ രേഖപ്പെടുത്തുന്നു. ഉടമസ്ഥത ആരുടെ കൈവശമാണെങ്കിലും ഒട്ടേറെ വനം-പരിസ്ഥിതി നിയമങ്ങൾ നഗ്നമായി ലംഘിച്ചാണ് കണ്ടൽക്കാടുകൾ പിഴുതുമാറ്റുന്നത്. കേരളത്തിൽ 18 ഇനം ശുദ്ധ കണ്ടലുകൾ ഉഷ്ണ-മിതോഷ്ണ മേഖലകളിൽ ഉപ്പുവെള്ളമുള്ളതും വേലിയേറ്റവും വേലിയിറക്കമുള്ളതുമായ കടലോരത്തോ പുഴയോരത്തോ അഴിമുഖങ്ങളിലോ വളരുന്ന പ്രതേക്യതരം വനമാണ് കണ്ടൽക്കാടുകൾ. ഉപ്പുവെള്ളമുള്ള കായലോരത്തും കണ്ടലുകൾ വളരും. മരം, കുറ്റിച്ചെടി, വള്ളിച്ചെടി എന്നീ വിഭാഗത്തിൽപ്പെട്ട കണ്ടൽവനമുണ്ട്. കണ്ടൽക്കാടുകൾക്കിടയിലോ അവയ്ക്ക് സമീപമായോ വളരുന്ന പ്രതേക്യതരം സസ്യങ്ങളുണ്ട്. ശുദ്ധ കണ്ടലുകളല്ലാത്ത അവയെ കണ്ടൽസഹവർത്തികളെന്നോ കണ്ടൽക്കൂട്ടാളികളെന്നോ വിശേഷിപ്പിക്കപ്പെടുന്നു. സംസ്ഥാനത്ത് 18 ഇനം ശുദ്ധ കണ്ടലുകളും 54 തരം കണ്ടൽസഹവർത്തികളുമുണ്ടെന്ന് കേരള വനഗവേഷണ ഇൻസ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

1) ചുള്ളിക്കണ്ടൽ, 2) പൂക്കണ്ടൽ, 3) ചെറു ഉപ്പട്ടി, 4) ഉപ്പട്ടി, 5) കുറ്റിക്കണ്ടൽ (ചെറുകണ്ടൽ) 6) കരക്കണ്ടൽ (പേനക്കണ്ടൽ), 7) സ്വർണക്കണ്ടൽ, 8) ആനക്കണ്ടൽ, 9) കണ്ണാമ്പൊട്ടി, 10) മുകുറം (നാകം), 11) വള്ളിക്കണ്ടൽ, 12) കടക്കണ്ടൽ, 13) ഞെട്ടിപ്പന, 14) പീക്കണ്ടൽ, 15) പ്രാന്തൻ കണ്ടൽ, 16) ചില്ലക്കമ്പട്ടി (കരിമാട്ടി), 17) നക്ഷത്രക്കണ്ടൽ, 18) ചക്കരക്കണ്ടൽ എന്നിവയാണ് ശുദ്ധകണ്ടലുകൾ. ലോകത്ത് 124 രാജ്യങ്ങളിലായി രണ്ട് കോടിയോളം ഹെക്ടർ സ്ഥലത്ത് (19.8 ദശലക്ഷം ഹെക്ടർ) കണ്ടൽക്കാടുണ്ട്. ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതലുളളത്. ഇന്ത്യയിൽ 6740 ചതുരശ്ര കിലോമീറ്ററിൽ കണ്ടൽവനമുണ്ട്. പശ്ചിമബംഗാളിലെ സുന്ദർബൻസ് ഉൾപ്പെടെയുള്ള കിഴക്കൻ തീരങ്ങളിലാണ് കൂടുതൽ. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവയൊഴിച്ചുള്ള കേരളത്തിലെ പത്ത് ജില്ലകളിലും കണ്ടൽവനമുണ്ട്.








24/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - മർലിൻ എന്ന വിസ്മയം

  

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
68

മർലിൻ എന്ന വിസ്മയം


ലോകപ്രശസ്തനടി മര്‍ലിന്‍ മണ്‍റോയുടെ ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ ഏറെയാണ്. ഇത്രയധികം ആരാധകരെ സമ്പാദിച്ച ഒരു ഇംഗ്ളീഷ് നടി വേറെയുണ്ടോയെന്നു തന്നെ സംശയം.

ജൂണ്‍മാസത്തില്‍ പിറക്കുന്നവരുടെ സോഡിയാക്സൈന്‍ പൊതുവേ ജെമിനിയാണ്. ഇരട്ടമുഖമുള്ള ജെമിനിയുടെ കുടക്കീഴിലുള്ളവരുടെ സ്വഭാവത്തിലും ഈ പ്രത്യേകത കാണുമെന്നാണ് വിശ്വാസം. സങ്കല്‍പം ശരിവയ്ക്കുന്ന വ്യക്തിത്വമായിരുന്നു മരിലിന്‍ ണ്‍റോയുടേത്. ലോകംമുഴുവന്‍ മര്‍ലിന്‍ മണ്‍റോയെ ഇന്നും ഓര്‍മ്മിക്കുന്നത്ദശാബ്ദങ്ങള്‍ക്കിപ്പുറവുംവാഴ്ത്തപ്പെടുന്ന അസാധാരണസൗന്ദര്യത്തിന്റെ പേരിലായിരിക്കും. വെറും പൊട്ടബുദ്ധിക്കാരികളുടെ മുഖമുദ്രയായസ്വര്‍ണത്തലമുടിക്കാരി എന്ന ഇമേജുംകൂടി പലപ്പോഴും മെര്‍ലിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു.പക്ഷേ,സ്വകാര്യ ജീവിതത്തില്‍ അസാധാരണ സത്യസന്ധതയും ധീരതയും മര്‍ലിന്‍ പ്രകടിപ്പിച്ചിരുന്നു എന്നതാണ് സത്യം.

ചുരുങ്ങിയ കാലത്തിനുളളില്‍ തന്നെ വെളളിത്തിരയിലും മാദകസൌന്ദര്യത്തിന്റെ അലകളുയര്‍ത്താന്‍ മര്‍ലിനു കഴിഞ്ഞു. 53-ല്‍ പ്ളേബോയ് മാഗസിനുവേണ്ടി നഗ്നയായി പോസ് ചെയ്തതോടെയാണ് മര്‍ലിന്റെ സൌന്ദര്യം ലോകമൊട്ടുക്ക് ചര്‍ച്ചാവിഷയമാകുന്നത്. 53-ല്‍ തിയേറ്ററുകളിലെത്തിയ നയാഗയാണ് മര്‍ലിനെ ഹോളിവുഡിലെ താരമാക്കിയത്.

പില്‍ക്കാലത്ത് മെര്‍ലിന് ഏറെ ആരാധകരെ നേടിക്കൊടുത്ത ക്ളാസിക് സൌന്ദര്യമുഹൂര്‍ത്തം സെവന്‍ ഇയര്‍ ഇച്ചിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവിച്ചത്. കാറ്റിന്റെ താളത്തിനൊത്ത് മുകളിലേക്ക് വിടര്‍ന്ന വസ്ത്രവുമായി മേനിയഴക് കാട്ടി നില്‍ക്കുന്ന മണ്‍റോയുടെ ചിത്രം ലോകമെമ്പാടുമുളള സൌന്ദര്യപ്രേമികളെ അന്നും ഇന്നും ഹരംകൊളളിക്കുന്നു. ലോക സിനിമയില്‍ പിന്നീട് പലവട്ടം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്മർലിൻറെ ചിത്രം പിന്നീട് ലോകോത്തര ഫാഷൻ മാഗസിനുകളുടെ കവറിൽ എത്ര തവണ വന്നുവെന്നു പറയാൻ പറ്റില്ല. മർലിൻറെ 50ആം ചരമവാർഷികത്തോടനുബന്ധിച്ച് ഫോറെവർ മർലിൻ എന്ന പ്രതിമ തയാറാക്കുന്നതിനെപ്പറ്റി ആലോചിച്ചപ്പോഴും ഈ ചിത്രമല്ലാതെ മറ്റൊന്നും ആരുടെയും മനസ്സിലുണ്ടായിരുന്നില്ല. 2011 ജൂലൈയിൽ പ്രതിമാ നിർമ്മാണം പൂർത്തിയാക്കി, ഷിക്കാഗോയിലെ പയനീർ കോർട്ടിൽ സ്ഥാപിച്ചു. 26 അടി ഉയരവും, 15000 കിലോ ഭാരവുമുള്ള ആ പ്രതിമ നിർമ്മിച്ചത് അമേരിക്കൻ ആർടിസ്റ്റ് സെവാർഡ് ജോൺസണായിരുന്നു. സ്റ്റീലും, അലൂമിനിയവും ഉപയോഗിച്ചായിരുന്നു നിർമ്മാണം. സ്ഥാപിച്ച് 2 മാസത്തിനകം 3 തവണ പ്രതിമ നശിപ്പിക്കാൻ ശ്രമമുണ്ടായി. ഒരിക്കൽ ആരൊക്കെയോ ആ വെള്ള പ്രതിമയിലേക്ക് കുറേ ചുവന്ന പെയിൻറും കോരിയൊഴിച്ചു. ദ് സകൾപ്ചർ ഫൗണ്ടേഷൻറെ നേതൃത്വത്തിലായിരുന്നു പ്രതിമാ നിർമ്മാണം. അതുകൊണ്ടുതന്നെ ഒരിടത്തും സ്ഥിരമായി നിൽക്കാൻ ഈ പ്രതിമയ്ക്ക് ഭാഗ്യമുണ്ടായില്ല. മുപ്പതു ചിത്രങ്ങളില്‍ മാത്രമാണ് മണ്‍റോ അഭിനയിച്ചത്.പക്ഷേ, ഇതിഹാസതുല്യമായ ആ ജീവിതത്തിന് ആരാധകരുടെ ഹൃദയത്തില്‍ ഒരിക്കലും മരണമില്ല.








കറൻസിയിലെ (76) - ഡിയേഗോ റിവേരയും ഫ്രിഡ കാഹ് ലോയും

 

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
76
   
ഡിയേഗോ റിവേരയും ഫ്രിഡ കാഹ് ലോയും

ഡിയേഗോ റിവേര (Diego Rivera)

ഒരു പ്രമുഖ മെക്സിക്കൻ ചിത്രകാരനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു ഡിയേഗോ റിവേര (ഡിസംബർ 8, 1886 – നവംബർ24, 1957). മെക്സിക്കോയിലെ ഗുവാനായുവാട്ടോയിൽ ജനിച്ച ഇദ്ദേഹം ഫ്രിഡ കാഹ്‌ലോ എന്ന ലോകപ്രശസ്തചിത്രകാരിയുടെ ഭർത്താവുമായിരുന്നു. ഇദ്ദേഹം രചിച്ച വലിയ ചുവർചിത്രങ്ങൾ മെക്സിക്കൻ ചിത്രകലയിൽ പുതിയൊരു ശാഖക്കു തന്നെ കാരണമായി. മെക്സിക്കോയിലും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ, ഡിറ്റ്രോയിറ്റ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലും റിവേര ചുവർചിത്രങ്ങൾ തീർത്തിട്ടുണ്ട്.

ഫ്രിഡ കാഹ് ലോ(Frida kahlo)

ഫ്രിഡ കാഹ്‌ലോ (ജൂലൈ 6,1907 – ജൂലൈ 13, 1954) തന്റെ രാജ്യമായ മെക്സിക്കോയുടെ തനതായ സംസ്കാരത്തെ റിയലിസം, ബിംബാത്മകത, സര്‌റിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയിൽ വരച്ച ചിത്രകാരി ആയിരുന്നു. കോയകാനിലായിരുന്നു ജനനം. ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഫ്രിഡ കാഹ്‌ലോ ചുവർ ചിത്ര (മ്യൂറലിസ്റ്റ്) - ക്യൂബിസ്റ്റ് ചിത്രകാരനായ ഡിയേഗോ റിവേരയെ വിവാഹം കഴിച്ചു. ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങൾക്ക് ഫ്രിഡ കാഹ്‌ലോ പ്രശസ്തയാണ്. മെക്സിക്കോയിലെ കൊയാകാൻ എന്ന സ്ഥലത്തുള്ള ഫ്രിഡാ കാഹ്‌ലോയുടെ വസതി ഇന്ന് അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചബംഗ്ലാവാണ്.

മെക്സിക്കോ 2010 ൽ പുറത്തിറക്കിയ 500 പെസോസ് കറൻസി നോട്ട്.
മുൻവശം (Obverse): ഡിയേഗോ റിവേരയുടെ ഛായാചിത്രം അദ്ദേഹത്തിൻ്റെ പ്രശസ്തമായ പെയിൻ്റിംഗും ആലേഖനം ചെയ്തിരിക്കുന്നു.
പിൻവശം (Reverse):
ഫ്രിഡ കാഹ് ലോ ഛായാചിത്രം അവരുടെ പെയിൻ്റിംഗ് എന്നിവ ചിത്രീകരിച്ചിരിക്കുന്നു.






     

23/11/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (119) - നോർവേ

 

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
119

നോർവേ

നോർവേ വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. സ്വീഡൻ, ഫിൻലാന്റ്, റഷ്യ എന്നിവയാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് നോർത്ത് കടലിന്റെ അക്കരെ യുണൈറ്റഡ് കിങ്ഡം, ഫാറോ ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്നു

നോർവെയെ ‘പാതിരാസൂര്യന്റെനാട്എന്നാണ്  വിളിക്കുന്നത്’. കാരണം വേനൽക്കാലത്ത്  20 മണിക്കൂറിൽ കൂടുതൽ പകൽ ആയിരിക്കും. ഏതു സാഹചര്യത്തിലും ജീവിക്കാനുള്ള നോർവേക്കാരുടെ മനക്കരുത്ത്  പ്രശസ്തമാണ്.വെറും അമ്പതുലക്ഷം മാത്രം ആൾക്കാരെ നോർവേയിൽ ഉള്ളൂ. ഇവിടെ ശമ്പളത്തോടുളള പ്രസവാവധി 42 ആഴ്ച്ചയാണ്. കൂടാതെ, ഉയർന്ന ആരോഗ്യവും, വിദ്യാഭ്യസ നിലവാരവും ഉണ്ട്. കുട്ടികൾ ഏഴു വയസ്സിലാണ്‌ സ്കൂളിൽ പോകാൻ തുടങ്ങുന്നത്. നോർത്തേൺ കടലിലിൽ (North Sea) പെട്രോളിയം ശേഖരവും  പ്രകൃതി സമ്പത്തു ധാരാളം ഉളളത് കൊണ്ടും പൈസയ്ക്ക് ഒരുബുദ്ധിമുട്ടും ഇല്ല. പ്രതിശീർഷ വരുമാനത്തിന്റെ അളവുകോലിൽ  ലോകത്തിലെ നാലാമത്തെ സമ്പന്ന രാജ്യമാണ്  നോർവേ (GDP Per capita $70,665). സ്കൂൾ കോളജ് വിദ്യാഭ്യാസം സമ്പൂർണ സൗജന്യമാണ്. 67 വയസ്സു മുതൽ എല്ലാവർക്കും പെൻഷൻ കിട്ടും. അതായത്  ക്ഷേമരാക്ഷ്ട്രം എന്ന  സങ്കൽപ്പം (concept) നോർവേയിൽ പ്രാവർത്തികമാക്കുന്നുണ്ട് എന്നതാണ് ആ രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നത്.  അപ്രയോഗികം എന്ന് പറഞ്ഞ് ഇക്കാലത്ത് തളളിക്കളയുന്ന ഒരു സങ്കൽപ്പം ഒരു രാജ്യം നടപ്പാക്കുന്നു. അത് ആ രാജ്യത്ത് സൃഷ്ടിക്കുന്ന ഗുണമേന്മയുടെ സൂചകങ്ങൾ ​ആ രാജ്യത്തെ ലോകത്തിന്റെ മുൻ നിരയിൽ നിർത്തുന്നു.

ഡൈനാമിറ്റ് കണ്ടു പിടിച്ച സ്വീഡൻകാരനായ Alfred Nobel എന്തുകൊണ്ട് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്റെ നടത്തിപ്പ് ചുമതല നോർവീജിയൻസിനെ ഏൽപ്പിച്ചു എന്നതിന് ഉത്തരം തേടി വേറെങ്ങും പോകേണ്ടതില്ല. ഇന്നും ഡിസംബർ മാസം പത്താം തീയതി ഓസ്ലോനഗരം സമാധാനത്തിനുള്ള നോബൽ സമ്മാന വിതരണത്തിന്  വേദിയാകുന്നു എന്നുള്ളത് തന്നെ നോർവീജിയൻസിന്റെ സമാധാന പ്രിയം വിളിച്ചോതുന്ന ഒന്നാണ്.

ബദ്ധവൈരികളായ ഇന്ത്യയിൽനിന്നും പാക്കിസ്താനിൽനിന്നുമുള്ള രണ്ടുപേർ 2014 -ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടെടുക്കുന്നതിന്  ഓസ്ലോ നഗരമാണ് സാക്ഷ്യം വഹിച്ചത്. മലാല യൂസഫ് സായിയും കൈലാഷ് സത്യാർത്ഥിയും ചരിത്രത്താളുകളിൽ ഇടം പിടിക്കാൻ ഓസ്ലോ നഗരം വേദിയായത് ചരിത്ര നിയോഗം എന്ന് വേണമെങ്കിൽ പറയാം.

ലോകത്തിലെ ഏറ്റവും ട്രാഫിക് അപകടങ്ങള്‍ കുറഞ്ഞ രാജ്യമാണ് നോര്‍വെ“പെട്രോളിന് ലോകത്ത്‌ ഏറ്റവും കൂടുതൽ വിലയുള്ള രാജ്യം നോർവേയാണ്. ലിറ്ററിന് ഏകദേശം 160 രൂപ”. എന്നാൽ ഒരു ട്വിസ്റ്റുണ്ട്. നോർവേയാണ് ഏറ്റവും കൂടുതൽ നാച്ചുറൽ ഗ്യാസ് എക്‌സ്പോർട്ട് ചെയ്യുന്ന രാജ്യം. പിന്നെ ഡീസലിന്റേയും പെട്രോളിയത്തിന്റെയും ഉപഭോഗം കുറക്കാൻ ഗവൺമെന്റ് അറിയാവുന്ന എല്ലാ പണിയും എടുക്കുന്നുണ്ട്.ഇവിടത്തെ കറൻസി യൂറോ അല്ല, നോർവീജിയൻ ക്രോണയാണ്.