23/09/2019

22/09/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (108) നിസ്ഫി നാണയങ്ങള്‍


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
108


22/09/2019

21/09/2019- തീപ്പെട്ടി ശേഖരണം- തെങ്ങ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
56
   
തെങ്ങ്

പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷം ആണ് തെങ്ങ് അഥവാ കേരവൃക്ഷം.  കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.

കേരളീയരുടെ കല്പവൃക്ഷമായ തെങ്ങ് ഭാരതത്തിൽ പുണ്യ വൃക്ഷമായി കണക്കാക്കുന്നു. കേരളത്തിന്റെ മുഖമുദ്രയാണ് തെങ്ങുകൾ. കേരളം എന്ന നാമം തേങ്ങയുടെ മറ്റൊരു പേരായ കേരത്തിൽ നിന്നാണുത്ഭവിച്ചത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളം കാണുന്നു. ഉപ്പ് വെള്ള സാന്നിദ്യത്തിലും കടലോര പ്രദേശങ്ങളിലും നദി മുതലായ നനവാർന്ന പ്രദേശങ്ങളിലും അതിയായ വളർച്ച കാണിക്കാറുണ്ട്.

തെങ്ങിന്റെ ശാസ്ത്ര നാമം കൊക്കോസ് ന്യൂസിഫെറ എന്നാണ്. തെങ്ങ് ഏകദേശം15- 30 മീറ്റർ ഉയരം വരുന്ന ഉരുണ്ട ഒറ്റത്തടി വൃക്ഷമാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും കടലോര പ്രദേശങ്ങളിലും കൂടുതൽ കൃഷി ചെയ്യുന്നു.  ആഹാരം, എണ്ണ, ഔഷധം, അലങ്കാര വസ്തുക്കൾ, കെട്ടിട സാമഗ്രികൾ എന്നിവ തെങ്ങിൽ നിന്നും ലഭ്യമാക്കാം.

മൂപ്പെത്താത്ത തേങ്ങ കരിക്കായും മൂപ്പെത്തിയ തേങ്ങ വിത്തായും ഉപയോഗിക്കുന്നു. തേങ്ങ ആഹാര ചേരുവയായും, ഉണങ്ങിയ തേങ്ങ (കൊപ്ര) യിൽ നിന്നുള്ള തേങ്ങയെണ്ണ ഭഷ്യ എണ്ണയായും സൌന്ദര്യ വസ്തുക്കൾ, സോപ്പ് എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. തെങ്ങോല വീട് മേയൽ കരകൌശല വസ്തുക്കളുടെ നിർമ്മാണം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഓല മടലിൽ നിന്നും കുട്ട, വട്ടി, പായ, മുറം മുതലായ വീട്ടുസാധനങ്ങൾ എന്നിവ നിർമ്മിക്കാനും പഴയകാലത്ത് സർവ്വസാധാരണമായി ഉപയോഗിക്കുന്നു. തെങ്ങോല നാട്ടാനകളുടെ ഇഷ്ട ഭക്ഷണമാണ്. തടി, കൊതുമ്പ് എന്നിവ വിറകായും, തടി വീട് നിർമ്മാണത്തിനും, ഫർണിച്ചർ നിർമ്മാണ ത്തിനും പ്രയോജനപ്പെടുത്തുന്നു. ചകിരി കയർ നിർമ്മാണത്തിനും കര കൌശല വസ്തുക്കളുടെ നിർമ്മാണത്തിനും പ്രയോജന പ്പെടുത്തുന്നു. ചിരട്ട  കരകൌശല വസ്തുക്കൾ നിർമ്മിക്കാനും ചിരട്ടക്കരി ജലശുദ്ധീകരണത്തിന് കിണർ നിർമ്മാണ വേളകളിലും പ്രയോജനപ്പെടുത്തുന്നു.

എന്റെ ശേഖരണത്തിൽ ഉള്ള തെങ്ങിന്റെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.






20/09/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (107) നിസ്ഫി നാണയങ്ങള്‍


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
107


19/09/2019- ANCIENT INDIAN COINS- City State - Alupas of Udupi


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
36

Alupas of Udupi

Tulu dynasty of coastal Karnataka, Alupas influenced on the coastal and northern Konkan for over 12 centuries. 

They were feudatories of Kadambas during the second century and later to Chalukyas, Rashtrakudas, Hoysalas and Vijayanagara kings.

 The last of their lineage was Kulasekharadeva Alupendradeva who ruled till 14444 AD. 

Alupas followed the matrilinear inheritance.

 They are one of the earliest of the medieval kings to have introduced gold Pagodas and Fanams of high purity sourced from their trade with the Romans, Arabs and Gangas. 

Coins of Kannada legend were minted at Mangalore and Devanagari or old (hale) Kannada at Udupi. 

Specifics of the coin shown below 

Metal  - Gold 
Denomination  - Pagoda
Weight  - 3.83 gms 
Mint  - Udupi 
Obverse  - two stylized vertical fishes between conch and lamp under an umbrella (This was the royal symbolof the Alupas)
Reverse  - sri pandyadhananjaya in nagari 
Issued between 1000 and 1336 AD 




18/09/2019- ANCIENT INDIAN COINS- City State - Tripuri


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
35

City State  - Tripuri

Tewar otherwise called Tripuri  had its existence from Chalocolithic period. It was the capital of many dynasties and was a vibrant city till the reign of Kalachuries in the medieval period. 

City State Tripuri also happened to be the capital of the Chedis.

The lead coin excavated of the period evidence the rule to be Bhavadatta,  Ajadatta and Abhayadatta. 

The region was later ruled by the Datta and Mytra dynasties. 

Their reign followed by the Satavahanas. 
The excavation of seals and coins revealed that post Satavahana rulers included the kings Siva Bodhi, Vasu Bodhi and Chandra Bodhi of Bodhi dynasty. 

This ancient city was the capital of Kalachuries from 8th century to the 13th century. 

Specifics of the coin shown below 

Obverse  - Pair of fish attached to a string 
Reverse  - The Brahmi legend "Tripuri" obliterated. 
Weight  - 6.12 gms 
Metal  - Tin with Potin


17/09/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- കാനറി ദ്വീപുകൾ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
06
   
കാനറി ദ്വീപുകൾ

മാഡ്രിഡിൽ നിന്ന് എൺപത് കിലോമീറ്ററിലും സ്പെയിനിൽ നിന്ന് 30 കിലോമീറ്ററും അറ്റ്ലാന്റിക് സമുദ്രത്തിലാണ് കാനറി ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.അവിടങ്ങളിൽ ഒരു കാലത്തു ധാരാളമായുണ്ടായിരുന്ന ക്രൗര്യമുള്ള വലിയ നായ്‌ക്കളെ പരാമർശിക്കുന്ന കാനിസ്‌ എന്ന ലാററിൻ പദത്തിൽനിന്നാണ്‌ “കാനറി” വന്നിരിക്കുന്നത്‌.

റോമൻ-ഗ്രീക്ക്‌ എഴുത്തുകാർ സത്യവും സങ്കൽപ്പവും തമ്മിൽ വീരസാഹസികമായി കൂട്ടിക്കലർത്തി എഴുതിയ കാര്യങ്ങൾ, ക്രിസ്‌തുവിനു മുമ്പുള്ള കാലത്ത്‌ അററ്‌ലാൻറിക്‌ സമുദ്രത്തിൽ യാത്ര ചെയ്‌ത നിർഭയരായ ചില നാവികർ പറഞ്ഞ കഥകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇന്ന്‌, ആ പ്രാചീന നാവികരുടെ കാലടികളെ പിന്തുടരുന്നതു വിനോദയാത്രികനാണ്‌. അവിടത്തെ കുറെയൊക്കെ മാസ്‌മരശക്തിയും ഒട്ടധികം നിഗൂഢതയും പോയ്‌മറഞ്ഞിരിക്കുന്നെങ്കിലും ആ ദ്വീപുകൾ യഥാർഥങ്ങളാണ്‌. അവയിലെ കാലാവസ്ഥ വടക്കൻ യൂറോപ്പിലെ കഠിന ശൈത്യത്തിൽനിന്നു താത്‌കാലിക വിടുതൽ തേടുന്ന ലക്ഷോപലക്ഷം സന്ദർശകരെ ആകർഷിക്കാൻ തക്കവണ്ണം തീർച്ചയായും അനുയോജ്യമാണ്‌, ഈ ദ്വീപസമൂഹത്തിന്റെ പേരുള്ള(കാനറി ) പക്ഷികൾ ഇപ്പോഴും ഇവിടെ ധാരാളമുണ്ട്‌. എന്നാൽ കൂട്ടിലടച്ച കാനറി പക്ഷികൾക്കാണു വനത്തിലുള്ളവയെക്കാൾ വർണഭംഗി, നാലു നൂററാണ്ടിലേറെക്കാലത്തെ നിർധാരണ പ്രജനനത്തിന്റെ ഫലമാണ്‌ ഇത്‌. ഇവിടെത്തെ കറൻസി യൂറോ ആണ്.




16/09/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (106) നിസ്ഫി നാണയങ്ങള്‍


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
106


14/09/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (105)


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
105


13/09/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (104) ജിതാല്‍ നാണയങ്ങള്‍


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
104


12/09/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ടുവാലു ദ്വീപുകൾ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
05
   
ടുവാലു ദ്വീപുകൾ

പസിഫിക് സമുദ്രത്തിൽ നിലകൊള്ളുന്ന കൊച്ചു ദ്വീപുകളാണ് ടുവാലു ദ്വീപുകൾ. പണ്ട് ബ്രിട്ടീഷ് ഭരണമായിരുന്ന ഈ ദ്വീപുകൾ. എല്ലിസ് ദ്വീപുകൾ എന്നാണ്‌ പൂർ‌വകാല നാമം. എലിസബത്ത് 2 രാജ്ഞിയുടെ പ്രതിനിധിയാണ്‌ രാഷ്ട്രത്തലവൻ.1978ഇൽ ആണ് സ്വതന്ത്ര ദേശം ആയത്. ഏകദേശം 1 ലക്ഷം ഏക്കർ വിസ്തീർണവും പതിനായിരം തികയാത്ത ജനസംഖ്യയും മാത്രമാണ് ഇവിടെ ഉള്ളത്. എന്നാൽ ഇവിടെത്തെ സവിശേഷത ഈ രാജ്യത്തിൻറെ കോഡ് ആയ '.tv' ആണ്. ലോകമെമ്പാടുമുള്ള ഒട്ടേറെ ആളുകളും ടി വി കമ്പനികളും മറ്റു വ്യവസായികളുമൊക്കെ അവരുടെ ഇന്റർനെറ്റ് വെബ്‌സൈറ്റുകൾക്ക് .tv എന്ന ഡൊമെയ്ൻ ലഭിക്കുവാൻ ടുവാലു ദ്വീപുകളുടെ സഹായം തേടുന്നു. കണക്കുകൾ പ്രകാരം ടുവാലു ദ്വീപുകളുടെ ഏറ്റവും വലിയ വരുമാനം ഈ ഡൊമെയ്ൻ മറ്റു കമ്പനികൾക്കു വിറ്റുകിട്ടുന്ന വരുമാനമാണ്.ലോകത്തെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമാണ് ടുവാലു. എന്നാല്‍ കേവലം കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ രാജ്യം ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമാകും.സമുദ്രനിരപ്പില്‍ നിന്ന് ഇപ്പോള്‍ വെറും നാലു മില്ലി മീറ്റര്‍ മാത്രം ഉയരത്തിലാണ് ടുവാലു സ്ഥിതി ചെയ്യുന്നത്. ചെറുദ്വീപുകളുടെ കൂട്ടമായ ടുവാലുവിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നത് ആഗോളതാപനത്തെയും കാലവസ്ഥാ വ്യതിയാനത്തെയുംതുടര്‍ന്ന് സുമദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതാണ് കാരണം.



11/09/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- നൗറു ദ്വീപ്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
04
   
നൗറു ദ്വീപ്

ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ്‌ നൗറു. ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് നൗറു. പശ്ചിമ-മധ്യ ശാന്തസമുദ്രത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.കേവലം 21 ച. കിലോമീറ്റർ മാത്രം വിസ്ത്രീർണ്ണമുള്ള നൗറു, ലോകത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യവുമാണ്. 1830-ലാണ് യൂറോപ്യരുമായി നൗറുവാസികളുടെ ബന്ധം ആരംഭിക്കുന്നത്. 1886-ൽ ജർമ്മൻ ഭരണത്തിലായി. ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്ന് ഓസ്‌ടേലിയായുടേയും, രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെയും നിയന്ത്രണത്തിലായി. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലായി. 1966-ൽ സ്വതന്ത്ര്യം പ്രാപിച്ച നൗറു 1968-ൽ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ആയിരക്കണക്കിനു വർഷങ്ങൾ കടൽപ്പക്ഷികളുടെ വിസർജ്ജ്യം വീണുറഞ്ഞുണ്ടായ ഫോസ്‌ഫേറ്റ് പാറകളായിരുന്നു നൗറുവിനെ സമ്പന്നമാക്കിയതും നശിപ്പിച്ചതും. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് ഫോസ്‌ഫേറ്റ് ഖനനം ആരംഭിച്ചത്. നാളെ എന്നൊന്നില്ലാത്തതുപോലെയുള്ള ഖനനവും കയറ്റുമതിയുമായിരുന്നു പിന്നീട് നടന്നത്. ഇക്കാലത്ത് 95 ശതമാനം പൗരന്മാർക്കും സർക്കാർ ജോലി നൽകി. സൗകര്യംപോലെ ചെയ്താൽ മതിയാകുന്ന ലളിത ജോലി, ഉയർന്ന ശമ്പളം, സൗജന്യ ചികിൽസയും വിദ്യാഭ്യാസവും. ക്ഷേമരാഷ്ട്രം വിഭാവനം ചെയ്യുന്ന എല്ലാ സൗകര്യങ്ങളും പൗരന്മാർക്കു നൽകിയിട്ടും ധൂർത്തടിക്കാൻ പിന്നെയും ഭരണാധികാരികളുടെ കൈയ്യിൽ പണം കുമിഞ്ഞുകൂടി. 1970-ൽ ഒരു ഘട്ടത്തിൽ നൗറു ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറി.പക്ഷേ ഇന്നു നൗറുവിന്റെ സ്ഥിതി തികച്ചും പരിതാപകരമാണ്. ഫോസ്‌ഫേറ്റ് നിക്ഷേപം ഏതാണ്ട് പൂർണമായി അവസാനിച്ചു. അതോടെ വരുമാനവും നിലച്ചു. നൗറു പാപ്പരായി ദാരിദ്ര്യത്തിലേയ്ക്കു വഴുതിവീണു. രാജ്യത്തിന്റെ 90 ശതമാനവും മരുസമാനമായ പാഴ്ഭൂമിയായി. ഈ പാഴ്ഭൂമി ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും വഴിവെക്കുന്ന ഒരു പ്രതിഭാസമായി. നൗറു എഫക്ട് എന്നാണ് ഈ പ്രതിഭാസത്തെ ഭൗമശാസ്ത്രജ്ഞന്മാർ വിളിക്കുന്നത്. ദ്വീപിലെ ജൈവസമ്പത്ത് നാമമാത്രമയി. കടൽപക്ഷികൾ പറന്നകന്നു. ധൂർത്തും പിടിപ്പുകേടും വിദേശത്തുണ്ടായിരുന്ന നൗറുവിന്റെ കരുതൽ നിക്ഷേപങ്ങളെ കുടിച്ചുവറ്റിച്ചു. ഇവിടെത്തെ നാണായം ആ സ്ത്രലിയൻ ഡോളറാണ്.



10/09/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ടോക്‌ലവ് ദ്വീപുകൾ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
03
   
ടോക്‌ലവ് ദ്വീപുകൾ

മധ്യ-പസിഫിക് സമുദ്രത്തിലെ ഒരു പവിഴ ദ്വീപസമൂഹമാണ് ടോക്‌ലവ് ദ്വീപുകൾ. ന്യൂസിലൻഡിന്റെ ഭാഗമാണിവ. പ. സമോവയ്ക്ക് സു. 500 കി.മീ. വ. സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹത്തിൽ അറ്റാഫു (Atafu), നുകുനോനോ (Nukunono), ഫകാവോഫോ (Fakaofo) എന്നീ പവിഴദ്വീപു(Atoll)കൾ ഉൾപ്പെടുന്നു. 1765-ൽ ബ്രിട്ടീഷുകാർ കണ്ടെത്തിയ ടോക്ലവ് ദ്വീപസമൂഹം 1877-ൽ ഒരു ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിതമായി. 1916-ൽ 'യൂണിയൻ ദ്വീപുകൾ' എന്ന പേരിൽ ഇവയെ ബ്രിട്ടന്റെ ഭാഗമാക്കുകയും 'ഗിൽബർട്ട് ആൻഡ് എലീസ് ഐലൻഡ്സ് കോളനി'യിൽ ഉൾപ്പെടുത്തുകയും ചെയ്തു. 1926-ൽ ഇവ ന്യൂസിലൻഡ് ഭരണത്തിൻകീഴിലായി. 1946 മുതലാണ് ദ്വീപുകൾ ടോക്ലവ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 1948-ലെ നിയമനിർമ്മാണത്തിന്റെ ഫലമായി 1949 ജനു. 1 മുതൽ രാഷ്ട്രീയമായി ഈ ദ്വീപുകൾ ന്യൂസിലൻഡിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. 1976 ഡി.-ൽ ടോക്ലവ് എന്ന പേരിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1974 ന. മുതൽ ദ്വീപസമൂഹത്തിന്റെ ഭരണച്ചുമതല വിദേശകാര്യസെക്രട്ടറിയിൽ നിക്ഷിപ്തമാക്കി. പടിഞ്ഞാറൻ സമോവയിൽപ്പെട്ട ആപിയയിലെ ജില്ലാ ഭരണാധികാരിക്കും ചില അധികാരങ്ങൾ കൈമാറ്റം ചെയ്തിരുന്നു .ടോക്ലവ് ദ്വീപനിവാസികളുടെ ഭാഷയ്ക്ക് സമോവനോട് ബന്ധമുണ്ട്. ഇംഗ്ലീഷിനും ഇവിടെ നല്ല പ്രചാരമുണ്ട്. മത്സ്യബന്ധനം, കൃഷി, കന്നുകാലി വളർത്തൽ എന്നിവയിലധിഷ്ഠിതമാണ് ടോക്ലവ് ദ്വീപുകളുടെ സമ്പദ്ഘടന. കൊപ്രയാണ് പ്രധാന കയറ്റുമതി ഉത്പന്നം. കരകൗശലവസ്തുക്കളും വിപുലമായ തോതിൽ കയറ്റി അയയ്ക്കുന്നു. ദ്വീപുവാസികൾ പോളിനേഷ്യൻ സംസ്കാരം പിന്തുടരുന്നു. സമോവൻ സംസ്കാരത്തിന്റെ സ്വാധീനവും ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. ന്യൂസിലൻഡ് കറൻസിയും ടോക്ലവ് നാണയവുമാണ് ഇവിടെ നിയമപരമായി പ്രചാരത്തിലിരിക്കുന്നത്.



09/09/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (103) 1/2 തങ്ക, ഗോബിന്ദ് പൂര്‍ മിന്റ്-2


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
103


07/09/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (102) 1/2 തങ്ക, ഗോബിന്ദ് പൂര്‍ മിന്റ്


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
102