22/09/2019

17/09/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- കാനറി ദ്വീപുകൾ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
06
   
കാനറി ദ്വീപുകൾ

മാഡ്രിഡിൽ നിന്ന് എൺപത് കിലോമീറ്ററിലും സ്പെയിനിൽ നിന്ന് 30 കിലോമീറ്ററും അറ്റ്ലാന്റിക് സമുദ്രത്തിലാണ് കാനറി ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.അവിടങ്ങളിൽ ഒരു കാലത്തു ധാരാളമായുണ്ടായിരുന്ന ക്രൗര്യമുള്ള വലിയ നായ്‌ക്കളെ പരാമർശിക്കുന്ന കാനിസ്‌ എന്ന ലാററിൻ പദത്തിൽനിന്നാണ്‌ “കാനറി” വന്നിരിക്കുന്നത്‌.

റോമൻ-ഗ്രീക്ക്‌ എഴുത്തുകാർ സത്യവും സങ്കൽപ്പവും തമ്മിൽ വീരസാഹസികമായി കൂട്ടിക്കലർത്തി എഴുതിയ കാര്യങ്ങൾ, ക്രിസ്‌തുവിനു മുമ്പുള്ള കാലത്ത്‌ അററ്‌ലാൻറിക്‌ സമുദ്രത്തിൽ യാത്ര ചെയ്‌ത നിർഭയരായ ചില നാവികർ പറഞ്ഞ കഥകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇന്ന്‌, ആ പ്രാചീന നാവികരുടെ കാലടികളെ പിന്തുടരുന്നതു വിനോദയാത്രികനാണ്‌. അവിടത്തെ കുറെയൊക്കെ മാസ്‌മരശക്തിയും ഒട്ടധികം നിഗൂഢതയും പോയ്‌മറഞ്ഞിരിക്കുന്നെങ്കിലും ആ ദ്വീപുകൾ യഥാർഥങ്ങളാണ്‌. അവയിലെ കാലാവസ്ഥ വടക്കൻ യൂറോപ്പിലെ കഠിന ശൈത്യത്തിൽനിന്നു താത്‌കാലിക വിടുതൽ തേടുന്ന ലക്ഷോപലക്ഷം സന്ദർശകരെ ആകർഷിക്കാൻ തക്കവണ്ണം തീർച്ചയായും അനുയോജ്യമാണ്‌, ഈ ദ്വീപസമൂഹത്തിന്റെ പേരുള്ള(കാനറി ) പക്ഷികൾ ഇപ്പോഴും ഇവിടെ ധാരാളമുണ്ട്‌. എന്നാൽ കൂട്ടിലടച്ച കാനറി പക്ഷികൾക്കാണു വനത്തിലുള്ളവയെക്കാൾ വർണഭംഗി, നാലു നൂററാണ്ടിലേറെക്കാലത്തെ നിർധാരണ പ്രജനനത്തിന്റെ ഫലമാണ്‌ ഇത്‌. ഇവിടെത്തെ കറൻസി യൂറോ ആണ്.




No comments:

Post a Comment