28/10/2020

26-10-2020- സ്മാരക നാണയങ്ങൾ- അന്തര്‍ദ്ദേശീയ തൊഴില്‍ സംഘടന - പ്ലാറ്റിനം ജൂബിലി

        

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
07

അന്തര്‍ദ്ദേശീയ തൊഴില്‍ സംഘടന - പ്ലാറ്റിനം ജൂബിലി

അന്തർദേശീയ തൊഴിൽ മാനദണ്ഡങ്ങൾ വഴി തൊഴിലാളികൾക്ക് സാമൂഹ്യവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ ഒരു പ്രത്യേക ഏജൻസി ആണ്  I L O എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ. ലീഗ് ഓഫ് നേഷൻസിനു കീഴിൽ 1919 ൽ രൂപീകൃതമായ ഈ സംഘടനയിൽ ഇപ്പോൾ 187 അംഗങ്ങളുണ്ട്. ഇന്ത്യ, ഇതിന്റെ ഭരണസമിതിയിലെ ഒരു സ്ഥിര അംഗമാണ്. സ്വിറ്റസർലണ്ടിലെ ജനീവയിലാണ് ILO യുടെ ആസ്ഥാനം.
ഇന്റർനാഷണൽ ലേബർ കോൺഫറൻസ് എന്ന വാർഷിക യോഗങ്ങളിൽ നയപരമായി കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കനുസരിച്ച് തൊഴിൽ മാനദണ്ഡങ്ങളിൽ വ്യതിയാനങ്ങൾ നിർദ്ദേശിക്കാൻ ILO യ്ക്ക് അധികാരമുണ്ട്. അന്താരാഷ്ട്ര സാഹോദര്യവും സമാധാനവും മെച്ചപ്പെടുത്താനും തൊഴിലാളികളുടെ തൊഴിൽ പരമായ അന്തസ്സും നീതിയും നിലനിർത്താനും  ILO  നൽകിയിട്ടുള്ള സേവനങ്ങളെ മുൻനിർത്തി  1969 ൽ നോബൽ സമ്മാനം നല്‍കപ്പെടുകയുണ്ടായി. 
ലോക തൊഴിലാളി ദിനമായ മെയ് ഒന്നാം  തിയതി ILO യുടെ മേൽനോട്ടത്തിൽ  ബാലവേല, കുറഞ്ഞ കൂലി സംബന്ധിച്ച നിയമങ്ങൾ, നിർബന്ധിതമായ  തൊഴിൽ ചെയ്യിക്കൽ തുടങ്ങിയ വിഷയങ്ങളെ മുൻ നിർത്തി ലോകമെമ്പാടും പ്രകടനങ്ങൾ നടക്കാറുണ്ട്.
ഇന്ത്യയിൽ ILO യുടെ പ്രധാന ലക്ഷ്യങ്ങൾ തൊഴിൽപരമായുള്ള  സ്വാതന്ത്ര്യം, തുല്യത (പ്രത്യേകിച്ച്  വേതനത്തിലെ സ്ത്രീ - പുരുഷ സമത്വം), സുരക്ഷിതത്വം, മാന്യത എന്നിവയാണ്. 11ാം  പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്ന “ഒന്നിച്ചുള്ള വളർച്ച”, “ത്വരിതമായ വളർച്ച” തുടങ്ങി, സ്ഥായിയായ വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളിൽ തൊഴിലാളികൾക്ക് അർഹമായ  അവസരങ്ങളും ലിംഗസമത്വവും ഉറപ്പാക്കാൻ ILO ലക്ഷ്യമിടുന്നു.

1994 ൽ ILO വിഷയമാക്കി 100, 50, 5 രൂപ സ്മാരകനാണയങ്ങൾ ഇന്ത്യ പുറത്തിറക്കുകയുണ്ടായി.

നാണയ വിവരണം

മുഖവശത്ത് ദേശീയ ചിഹ്നവും താഴെ അരികു ചേർന്ന് മൂല്യവും മുദ്രണം ചെയ്തിരിക്കുന്നു. ഇടത്തുവശത്തായി മുകളിൽ "ഭാരത്" എന്നും താഴെ "രൂപയെ" എന്നും ഹിന്ദിയിൽ എഴുതിയിട്ടുണ്ട്. വലതുവശത്ത് അരികിൽ മുകളിൽ "ഇന്ത്യ" എന്നും താഴെ "റുപ്പീസ്" എന്നും ഇംഗ്ലീഷിൽ ഉണ്ട്.

സാങ്കേതിക വിവരണം

1 മൂല്യം - 100 രൂപ, ഭാരം -  35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5% വരകള്‍ (serration) - 200
2 മൂല്യം - 50 രൂപ,ഭാരം -  30 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%, വരകള്‍ (serration) - 180
3 മൂല്യം - 5 രൂപ, ഭാരം -  9 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%, വരകള്‍ (serration) - 100







25-10-2020- പഴമയിലെ പെരുമ- ICMIC COOKER (Rare Antique cooker )


ഇന്നത്തെ പഠനം
അവതരണം
സലീം പടവണ്ണ
വിഷയം
പഴമയിലെ പെരുമ
ലക്കം
14

ICMIC COOKER
(Rare Antique cooker )


സ്വദേശി ഇനത്തിന്റെ   ചരിത്രപരമായ വിജയഗാഥ.

ഡോ. ഐ എം മല്ലിക്കിന്റെ ശാസ്ത്രീയവും ശുചിത്വവുമുള്ള പാചക ഉപകരണം.

പശ്ചിമ ബംഗാളിലെ ബർദ്വാൻ ജില്ലയിൽ ജനിച്ച (1869-1917)നിരവധി കഴിവുകളുള്ള  ഇന്ദുമാദാബ് മല്ലിക് കണ്ടുപിടിച്ച ഐക്മിക് കുക്കർ.  ഇന്ദുമാദാബ്  ഒരു ഉത്സാഹിയായ സഞ്ചാരിയായിരുന്നു.യാത്രകളിൽ ഭക്ഷണലഭ്യത പ്രയാസമേറിയതിനാൽ  ഇത്തരത്തിലുള്ള ഒരു കണ്ടുപിടുത്തത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചതും.

ഇന്ത്യൻ നയതന്ത്രജ്ഞൻ ബ്രജ് കുമാർ നെഹ്രു തന്റെ ഓർമകുറിപ്പിൽ ഈ കുക്കറിനെ കുറിച്ച് പറയുന്നു , “ഐക്മിക് കുക്കറിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ, അത്“ പോഷിപ്പിക്കുന്നതും എന്നാൽ കൃത്യമായി കോർഡൺ ബ്ലൂ ഭക്ഷണം ഉണ്ടാക്കാത്തതുമാണ് ”.

ഐക്മിക് കുക്കറിന്റെ  പ്രവർത്തനം :-
ഇത് അടിസ്ഥാനപരമായി ഒരു തരം ടിഫിൻ കാരിയറായിറാണ് , അത് ഭക്ഷണം നിറച്ച് ഒരു വലിയ സിലിണ്ടറിലേക്ക് ഇറക്കിവെച്ച്  പുറത്തെ അറയിൽ വെള്ളം നിറച്ച് താഴെ കരി ഉപയോഗിച്ച് stove  കത്തിച്ച് മുഴുവൻ ഉപകരണവും അടച്ചുവെക്കുന്നു. ചുട്ടുതിളക്കുന്ന വെള്ളത്തിൽ നിന്നുള്ള നീരാവി ഉപയോഗിച്ച് വേഗത കുറഞ്ഞ കുക്കറിന്റെ പ്രഭാവം സൃഷ്ടിക്കുന്നു.








27/10/2020

24-10-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- വിഷയം : ഐക്യരാഷ്ട്ര സഭയുടെ സുവർണ്ണ ജൂബിലി, വർഷം 1995

    

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
53

 ഐക്യരാഷ്ട്ര സഭയുടെ സുവർണ്ണ ജൂബിലി, വർഷം 1995 

ലോകരാജ്യങ്ങൾക്കിടയിൽ സൗഹൃദം വളർത്തിയെടുക്കാനായി രണ്ടാംലോകയുദ്ധത്തിനു പിന്നാലെ രൂപപ്പെടുത്തിയെടുത്ത സംഘടനയാണ് ഐക്യരാഷ്ട്രസഭ (യുണൈറ്റഡ് നേഷൻസ്). ഇന്ന് ലോകത്തെ ഏറ്റവുംവലിയ അന്താരാഷ്ട്രസംഘടനയാണിത്. പ്രകൃതിദുരന്തങ്ങൾ മുതൽ യുദ്ധംവരെ, ദാരിദ്ര്യം മുതൽ മഹാമാരിവരെ, വിദ്യാഭ്യാസം, പൈതൃകം, സാമ്പത്തികരംഗം, മനുഷ്യാവകാശം, അഭയാർഥിപ്രശ്നങ്ങൾ തുടങ്ങിയ എല്ലാമേഖലകളെയും ഒരു കുടക്കീഴിൽ സംഘടന കൈകാര്യംചെയ്യുന്നു. അന്താരാഷ്ട്രതലത്തിൽ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും വികസനം സാധ്യമാക്കുകയുമാണ് സംഘടനയുടെ പ്രധാനലക്ഷ്യം. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള പൊതുവേദികൂടിയാണിത്. അതേസമയം, രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും കൈകടത്താനുള്ള ഒരവകാശവുംസംഘടനയ്ക്കില്ല. യു. എൻ. പൊതുസഭയിൽ ഏതുരാജ്യത്തിനും അംഗമാകാം.

 പിറവി 

1945 ഒക്ടോബർ 24-നാണ് ഐക്യരാഷ്ട്രസഭയ്ക്ക് രൂപംനൽകിയത്. ലീഗ് ഓഫ് നേഷൻസാണ് സഭയുടെ മുൻഗാമി. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനുവേണ്ടി ഒന്നാം ലോകമഹായുദ്ധത്തിനു പിന്നാലെ 1920-ൽ ലീഗ് ഓഫ് നേഷൻസ് രൂപവത്കൃതമായി. തുടക്കത്തിൽ ചില വിജയങ്ങൾ നേടാനായെങ്കിലും രണ്ടാംലോകയുദ്ധത്തെ തടയാൻ ലീഗ് ഓഫ് നേഷൻസിനു കഴിഞ്ഞില്ല. പിന്നാലെയാണ് ഐക്യരാഷ്ട്രസഭയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുന്നത്. 1941-ൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺചർച്ചിലും യു.എസ്. പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റും ഒപ്പുവെച്ച അറ്റ്ലാന്റിക് ചാർട്ടറാണ് യു.എന്നിന്റെ പിറവിയുടെ അടിസ്ഥാനം. 1945-ൽ അമ്പതുരാജ്യങ്ങൾ യു.എൻ. ചാർട്ടറിൽ ഒപ്പുവെച്ചു.

 ഏജൻസികൾ 

 UNICEF, UNEP, WHO, ILO, WMO, FAO, UNESCO, UNHCR, UNHRC,
IAEA, UNDP

 പ്രധാന ഘടകങ്ങൾ 

പൊതുസഭ (ജനറൽ അസംബ്ലി)

ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ ഘടകം പൊതുസഭയാണ്. യു.എന്നിലെ എല്ലാ അംഗങ്ങളും പൊതുസഭയിലെയും അംഗങ്ങളാണ്. എല്ലാ അംഗരാജ്യങ്ങൾക്കും അഞ്ചുവീതം പ്രതിനിധികളെ അയക്കാം. ഇന്ത്യയിൽ നിന്നുള്ള വിജയ ലക്ഷ്മി പണ്ഡിറ്റ് ആയിരുന്നു പൊതു സഭയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്.

രക്ഷാസമിതി (സെക്യൂരിറ്റി കൗൺസിൽ)

ഐക്യരാഷ്ട്രസഭയുടെ കാര്യനിർവഹണ വിഭാഗമാണിത്. അഞ്ച് സ്ഥിരംഅംഗങ്ങളുണ്ട്-യു.എസ്., റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്. രണ്ടുവർഷത്തെ കാലാവധിയിലേക്കുമാത്രം തിരഞ്ഞെടുക്കുന്ന പത്തുരാജ്യങ്ങളും അംഗങ്ങളായിരിക്കും

സെക്രട്ടേറിയറ്റ്

സാമ്പത്തിക-സാമൂഹികസമിതി- 54 അംഗങ്ങളുണ്ട്. യു.എന്നിന്റെ എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ.)ഐക്യരാഷ്ട്രസഭയുടെ നീതിന്യായഘടകമാണ് അന്താരാഷ്ട്ര നീതിന്യായ കോടതി. ന്യൂയോർക്കിനു പുറത്ത് ആസ്ഥാനമുള്ള യു.എന്നിന്റെ ഏക ഘടകമാണിത്. നെതർലാൻഡ്സിലെ ഹേഗിലാണ് ആസ്ഥാനം.

ട്രസ്റ്റീഷിപ്പ് കൗൺസിൽ-സ്വയംഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണവും മേൽനോട്ടവും നിർവഹിക്കാൻ രൂപംനൽകിയ സമിതിയാണിത് ട്രസ്റ്റീഷിപ്പ് കൗൺസിൽ.
ആസ്ഥാനം-ന്യൂയോർക്കിലെ മാൻഹട്ടൻ (ആസ്ഥാനം സ്ഥിതി ചെയ്യുന്ന 17 ഏക്കർ ഭൂമിയും കെട്ടിടസമുച്ചയവും ഇന്റർനാഷണൽ ടെറിറ്ററിയായാണ് കണക്കാക്കുന്നത്)
യൂറോപ്പിലെ പ്രധാന ഓഫീസ്-സ്വിറ്റ്സർലാൻഡിലെ ജനീവ. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലും കെനിയയിലെ നയ്റോബിയിലും ഓഫീസുണ്ട്.

ഔദ്യോഗികഭാഷകൾ ആറ്-ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, അറബിക്, റഷ്യൻ, സ്പാനിഷ്.

അംഗരാജ്യങ്ങൾ-50 രാജ്യങ്ങളുമായാണ് ഐക്യരാഷ്ട്രസംഘടന തുടങ്ങുന്നത്. ഇപ്പോൾ 193 അംഗങ്ങളുണ്ട്. തുടക്കംമുതലേ ഇന്ത്യയും അംഗമാണ് യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായത് -ദക്ഷിണസുഡാൻ യു.എന്നിലെ വികസ്വരരാജ്യങ്ങളുടെ കൂട്ടായ്മ-ഗ്രൂപ്പ് 77 (1964ൽ രൂപംകൊണ്ടു) തലവൻ സെക്രട്ടറി ജനറൽ- സെക്രട്ടറി ജനറലാണ് ഐക്യരാഷ്ട്രസഭയുടെ തലവൻ. രക്ഷാസമിതിയുടെ ശുപാർശപ്രകാരം പൊതുസഭയാണ് തലവനെ നിയോഗിക്കുന്നത്. അഞ്ചുവർഷത്തേക്കാണ് കാലാവധി. 2017 മുതൽ പോർച്ചുഗീസുകാരനായ അന്റോണിയോ ഗുട്ടെറസാണ് സെക്രട്ടറി ജനറൽ. നോർവേക്കാരനായ ട്രിഗ്വെലിയായിരുന്നു യു.എന്നിന്റെ പ്രഥമ സെക്രട്ടറി ജനറൽ. പതാക-ഇളംനീല പശ്ചാത്തലം. രണ്ട് ഒലിവുചില്ലകൾക്കിടയിൽ ലോകഭൂപടം ആലേഖനം ചെയ്തിരിക്കുന്നു.

1995ൽ ഐക്യരാഷ്ട്ര സഭയുടെ സുവർണ്ണ ജൂബിലി ആഘോഷിച്ച അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ 5 രൂപ നാണയത്തെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.







23/10/2020- തീപ്പെട്ടി ശേഖരണം- സൈക്കിൾ റിക്ഷ

      

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
107

സൈക്കിൾ റിക്ഷ

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കാണുന്ന ഒരു ഗതാഗത ഉപാധിയാണ് സൈക്കിൾ റിക്ഷ (Cycle rickshaw). കുറഞ്ഞ ദൂരം യാത്ര ചെയ്യുവാൻ പലരും സൈക്കിൾ റിക്ഷയെ ആണ് ആശ്രയിക്കുന്നത്. പെഡൽ കറക്കി ഓടിക്കുന്ന ഇത്തരം സൈക്കിൾ റിക്ഷകൾ വളരെ താഴ്ന്ന നിരക്കിൽ ലഭ്യമാണെന്നത് കൂടാതെ ഇവ മൂലം പരിസരമലിനീകരണം ഉണ്ടാവുന്നില്ല എന്നതും നല്ലൊരു കാര്യമാണ്. വിദേശ സഞ്ചാരികളും  മറ്റ് സാധാരണക്കാരായ ജനങ്ങളും സൈക്കിൾ റിക്ഷ ഉല്ലാസയാത്രാ  ഉപാധിയായും ഉപയോഗിക്കുന്നു.  തിരക്കേറിയ സ്ഥലങ്ങളിൽ ഈയിടെ സൈക്കിൾ റിക്ഷകൾ അവയുടെ വേഗത വളരെ കുറവായതുമൂലമുള്ള തിരക്കുകൾ ഒഴിവാക്കാനായി നിരോധിച്ചിട്ടുണ്ട്.

1880 കളിലാണ് സൈക്കിൾ റിക്ഷകളുടെ നിർമ്മാണം തുടക്കം കുറിക്കുന്നത്.  1929 മുതൽക്ക് സിഗപ്പൂരിലും മറ്റും സ്ഥിരമായി ഉപയോഗിച്ചു തുടങ്ങി. മിക്കവാറും എല്ലാ കിഴക്കനേഷ്യൻ രാജ്യങ്ങളിലും 1950 ഓടെ ഇവ വ്യാപകമായി. എൺപതുകളുടെ അവസാനത്തോടെ ഏകദേശം നാല്പതു ലക്ഷം സൈക്കിൾ റിക്ഷകൾ ഉള്ളതായി കരുതപ്പെടുന്നു. പെഡൽ  ഉപയോഗിച്ച് ചവിട്ടാവുന്ന രീതിയിൽ ആണ് ഇവയുടെ ഘടന. ചിലവയിൽ ഡ്രൈവറെ സഹായിക്കാനായി മോട്ടോർ ഘടിപ്പിച്ചിട്ടുണ്ടാകും. മുച്ചക്ര വാഹനങ്ങളാണ് പൊതുവെ ഇവയെങ്കിലും നാലു ചക്രമുള്ളവയും ചിലവയ്ക്ക് ഗ്യാസിലോ വൈദ്യുതിയിലോ പ്രവർത്തിക്കുന്ന മോട്ടോറുമുണ്ട്.

ആദ്യ കാലങ്ങളിൽ രണ്ടോ മൂന്നോ ചക്രങ്ങളോടു കൂടിയ, ആളുകൾ വലിക്കുന്ന വണ്ടിയായിരുന്നു റിക്ഷാവണ്ടി. 1887 മുതലാണ് റിക്ഷ എന്ന പദം പ്രചാരത്തിൽ വന്നത്. കാലക്രമേണ സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും നിർമ്മിക്കപ്പെട്ടു. 19ാം നൂറ്റാണ്ടിൽ  ഏഷ്യൻ  രാജ്യങ്ങളിൽ ആൾറിക്ഷകൾ ഒരു പ്രധാന ഗതാഗതോപാധിയും സാധാരണക്കാർക്ക് പ്രധാന ജീവന മാർഗ്ഗവും ആയിരുന്നു.  ആൾ റിക്ഷകളിൽ നിന്നാണ് ആധുനിക റിക്ഷകൾ ഉരുത്തിരിഞ്ഞത്. കാറുകളുടേയും തീവണ്ടിയുടേയും മറ്റും കടന്നുകയറ്റം റിക്ഷകളുടെ പ്രചാരം കുറയാനിടയായി.

മനുഷ്യന്റെ കായബലത്താൽ ഓടുന്ന വാഹനം എന്നർത്ഥം വരുന്ന ജിൻറികിഷ  എന്ന ജപ്പനീസ് പദത്തിൽ നിന്നാണ് റിക്ഷ എന്ന പദം ഉത്ഭവിച്ചത്. റിക്ഷകൾ ആദ്യമായി നിർമിച്ചത് 1869 ൽ ജപ്പാനിലാണ്.

റിക്ഷകൾ വലിയ രണ്ട് ചക്രങ്ങളിൽ ഓടുന്ന മരംകൊണ്ടുണ്ടാക്കിയ ഒരു കൂടോടു കൂടിയതായിരുന്നു. മുമ്പുണ്ടായിരുന്ന രീതികളേക്കാൾ വളരെ മികച്ച രൂപകൽപന ആയിരുന്നു ഇത്. അക്കാലത്ത് മൃഗങ്ങൾ വലിച്ചിരുന്ന വണ്ടികളും ഒറ്റ ചക്ര കൈവണ്ടികളും മറ്റുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആൾറിക്ഷയുടെ ഉപയോഗത്തിൽ ഗണ്യമായ കുറവു വന്നു. 1950 ആയപ്പോഴേക്കും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും റിക്ഷകൾ പ്രചാരത്തിൽ വന്നു. 

എന്റെ ശേഖരണത്തിലെ റിക്ഷയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു...







22-10-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(52) - ബലരാമനും കൃഷ്ണനും അഗതോക്ലിസിന്റെ നാണയങ്ങളിൽ

     

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
52

 ബലരാമനും കൃഷ്ണനും അഗതോക്ലിസിന്റെ നാണയങ്ങളിൽ 

ബി.സി.ഇ 190 - 180 കാലഘട്ടത്തിൽ ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കൻ മേഖലയിലെ ബാക്ട്രിയ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഒരു ഇന്തോ-ഗ്രീക്ക് രാജാവായിരുന്നു അഗതോക്ലിസ്. നാണനീയവിജ്ഞാനത്തില്‍ പല നൂതനത്വങ്ങളും അവതരിപ്പിച്ച ഭരണകര്‍ത്താവിരുന്നു അഗതോക്ലിസ്. ഗ്രീക്കിലും ബ്രാഹ്മി അല്ലെങ്കിൽ ഖരോഷ്ടിയിലുമുള്ള അക്ഷരങ്ങള്‍ മുദ്രണം ചെയ്ത നാണയങ്ങള്‍ ഇന്ത്യൻ അളവുവ്യവസ്ഥയനുസരിച്ച് നിർമ്മിച്ചവയായിരുന്നു. പ്രാചീനലോകത്ത് കോപ്പർ-നിക്കൽ നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയ ഭരണാധികാരികളില്‍ ഒരാളാണ് അഗതോക്ലിസ്. അദ്ദേഹം പുറത്തിറക്കിയ നാണയശ്രേണിയില്‍ വിവിധ പ്രാദേശിക ആരാധനാമൂര്‍ത്തികളുടെ രൂപങ്ങള്‍‍ രേഖാചിത്രണം ചെയ്തിരിക്കുന്നത് കാണാം.

1970 ൽ അഫ്ഘാനിസ്ഥാനിലെ അയ്-ഖാനൂമിൽ നിന്ന് കണ്ടെത്തിയ ആറു വെള്ളിനാണയങ്ങളില്‍ ഉള്‍പ്പെട്ടവയാണ് പോസ്റ്റിലെ ചിത്രത്തില്‍ കാണുന്ന നാണയങ്ങൾ. പൗരസ്ത്യദേശങ്ങളില്‍ വെച്ച് ഏറ്റവുമധികം ഗ്രീക്ക് പുരാവസ്തുക്കൾ ലഭിച്ച ഒരു പ്രദേശമാണ് ഗ്രീക്കോ -ബാക്ട്രിയൻ സാമ്രാജ്യകാലത്തെ പ്രധാനനഗരമായിരുന്ന അയ്-ഖാനൂം. ക്രമരഹിത ചരുതാകൃതിയിലുള്ള ഈ വെള്ളിനാണയങ്ങളുടെ ഭാരം (2.3 - 3.3 gm) പ്രാചീന ഇന്ത്യന്‍ പഞ്ച്-മാര്‍ക്ഡ് നാണയങ്ങളായ കാര്‍ഷപണത്തിന്റേതിന് ഏതാണ്ട് സമാനമാണ്.

വൃഷ്ണി വീരന്മാര്‍ എന്നറിയപ്പെട്ട സംകര്‍ഷണ-ബലരാമന്റെയും വാസുദേവ-കൃഷ്ണന്റെയും രൂപങ്ങളാണ് നാണയങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നത്. നാണയത്തിന്റെ ഒരു വശത്ത് വലത് കയ്യില്‍ ഗദയും ഇടത് കയ്യില്‍ കലപ്പയോടും കൂടി ബലരാമനേയും മറുവശത്ത് വലത് കയ്യില്‍ ശംഖും ഇടത് കയ്യില്‍ ചക്രത്തോടും കൂടി കൃഷ്ണനേയും ചിത്രീകരിച്ചിരിക്കുന്നു. ബലരാമന്റെ വശത്ത് തിരശ്ചീനമായി "Basileōs Agathokleous" എന്ന് ഗ്രീക്കിലും കൃഷ്ണന്റെ വശത്ത് "രാജാനേ അഗതുക്ലേയേസ" എന്ന് ബ്രാഹ്മിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

മഥുരാ ശില്പങ്ങളില്‍ കാണുന്ന ശിരോഛത്രത്തിന്റെ വികലാനുകരണമാണ് മൂര്‍ത്തികളുടെ തലയ്ക്ക് മുകളില്‍ അര്‍ധചന്ദ്രാകൃതിയില്‍ കാണുന്നത്. അതിനാല്‍ നാണയങ്ങളിലെ ആലേഖനങ്ങൾ മുമ്പേ നിലവിലുണ്ടായിരുന്ന ബലരാമ-കൃഷ്ണന്മാരുടെ ശില്പങ്ങളോ ചിത്രങ്ങളോ ആധാരമാക്കിയതാവാമെന്ന് ഗവേഷകര്‍ കരുതുന്നു. ഈ നാണയങ്ങളിലെ ചിത്രീകരണശൈലി ഗ്രീക്ക് നാണയങ്ങളിൽ ദേവതകളെ ചിത്രീകരിക്കുന്ന പൊതുരീതിയില്‍നിന്ന് ഭിന്നമാണ്. ഭാർഹൂതിലേയും മറ്റും സ്തൂപങ്ങളിലെപ്പോലെയുള്ള കാൽപ്പാദങ്ങളുടെ ചിത്രീകരണമാണ് ഈ നാണയങ്ങളിൽ കാണപ്പെടുന്നത്. ഈ കാരണങ്ങളാൽ നാണയങ്ങളിലെ കൊത്തുപണികൾ ഇന്ത്യൻ കലാകാരന്മാരുടേയാണെന്നു കരുതുന്നു.

അയ്-ഖാനൂമിൽ നിന്നുള്ള ഈ നാണയങ്ങള്‍ പുരാതന ഇന്ത്യയിലെ‍ വൈഷ്ണവ വിശ്വാസധാരയുടെ പരിണാമം പഠിക്കുന്നതിന് മാര്‍ഗദര്‍ശകങ്ങളാണ്. പല നിലയ്ക്കും ഈ നാണയങ്ങൾ വളരെ പ്രധാനമാണ്. ഒന്നാമതായി, ഈ തെളിവുരൂപങ്ങള്‍ കൃത്യമായ കാലഗണനയുള്ളതാണ്. അഗതോക്ലിസിന്റെ വാഴ്ചയുടെ കാലം കൃത്യതയോടെ രേഖപ്പെടുത്താം. രണ്ടാമതായി, ഐക്കണോഗ്രാഫിക് വിശദാംശങ്ങൾകൊണ്ട് രണ്ട് മൂര്‍ത്തികളെയും വ്യക്തമായി തിരിച്ചറിയാൻ സഹായിക്കും, ഇതിനുമുമ്പ് പ്രചാരത്തിലുണ്ടായിരുന്ന പഞ്ച്-മാര്‍ക്ഡ് നാണയങ്ങളിലെ രൂപങ്ങള്‍ മിക്കതും അവ്യക്തമായിരുന്നു. മൂന്നാമതായി, വൃഷ്ണി വീരന്മാരുടെ ആരാധനാരീതി ഉത്ഭവിച്ച മഥുര മേഖലയ്ക്കപ്പുറത്തേക്കും ഈ ദേവന്മാരുടെ ആരാധന വ്യാപിച്ചിരുന്നു എന്ന് ഈ നാണയങ്ങൾ സൂചിപ്പിക്കുന്നു. മൂര്‍ത്തികള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം ഇന്ത്യന്‍ ശൈലിയിലാണെങ്കിലും വാളുറ, പാദുകം എന്നിവയില്‍ ഗ്രീക്ക് സ്വാധീനം കാണാം. ഒടുവിലായി, ഈ ദേവന്മാർ ഒരു ഇന്തോ-ഗ്രീക്ക് രാജാവിന്റെ നാണയങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത് ഈ ആരാധനാക്രമത്തിന് രാജകീയ പരിഗണന ലഭിച്ചിരുന്നു, സമൂഹത്തില്‍ അവരുടെ ആരാധനാരീതികൾ അത്രമേല്‍ പ്രധാനമായിരുന്നു എന്നാണ്.

ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാനിലെ ചിലാസിലുള്ള സി. ഇ. ഒന്നാം നൂറ്റാണ്ടിലേതെന്നു കരുതുന്ന പാറച്ചിത്രങ്ങളില്‍ സമാനമായ രൂപങ്ങള്‍ കാണാം. കുഷാന കാലഘട്ടത്തിലെ ഈ ചിത്രങ്ങള്‍ ബലരാമ-കൃഷ്ണന്മാരുടേത് തന്നെയെന്നു സമീപത്തെ ഖരോഷ്ടി ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

മഥുരയിൽ ബി.സി.ഇ നാലാം നൂറ്റാണ്ട് മുതലെങ്കിലും വൃഷ്ണി വീരന്മാരുടെ ആരാധന ഒരു സ്വതന്ത്ര ആരാധനാസമ്പ്രദായമായി നിലവിലുണ്ടായിരുന്നു. വൃഷ്ണി ഗോത്രത്തിലെ ഇതിഹാസ നായകന്മാരായ അഞ്ചുപേര്‍- സംകര്‍ഷണന്‍, വാസുദേവന്‍, പ്രദ്യുംനന്‍, അനിരുദ്ധന്‍, സാംബ എന്നിവരാണ് വൃഷ്ണി വീരന്മാര്‍ എന്നറിയപ്പെട്ടത്. പൊതുവര്‍ഷത്തിന്റെ ആരംഭത്തോടെ ഈ ആരാധനാസമ്പ്രദായം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിച്ചതായി എപ്പിഗ്രാഫിക്കൽ തെളിവുകൾ സൂചിപ്പിക്കുന്നു. ബി.സി.ഇ 113ല്‍ വിദിശയില്‍ സ്ഥാപിക്കപ്പെട്ട ഹീലിയോഡോറസ് സ്തംഭത്തില്‍ വാസുദേവ-കൃഷ്ണനെ ദേവാധിദേവന്‍ എന്നും മറ്റും വിശേഷിപ്പിച്ചിരിക്കുന്നതു കാണാം. ഭാഗവതിസം എന്നറിയപ്പെടുന്ന ഈ ആരാധനാസമ്പ്രദായം വാസുദേവ-കൃഷ്ണ ആരാധനയെ കേന്ദ്രീകരിച്ചായിരുന്നു. സി.ഇ. നാലാം നൂറ്റാണ്ടോടെ അത് ക്രമേണ വൈഷ്ണവതയുമായി കൂട്ടിച്ചേർക്കപ്പെട്ടു, വാസുദേവ-കൃഷ്ണന്‍ വിഷ്ണുവിന്റെ അവതാരമായി പരിണമിച്ചു.




21/10/2020- കറൻസിയിലെ വ്യക്തികൾ- ജോൺ ബോയ്ഡ് ഡൺലപ്

     

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
19
   
ജോൺ ബോയ്ഡ് ഡൺലപ്

വായു നിറച്ച ടയർ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച സ്കോട്ടിഷ് മൃഗഡോക്ടറായിരുന്നു ജോൺ ബോയ്ഡ് ഡൺലപ്. അനവധി രാജ്യങ്ങളിൽ ശാഖകളുള്ളതും ലോകത്തെ ഏറ്റവും വലിയ ടയർ നിർമ്മാണ കമ്പനികളിൽ ഒന്നുമായ ഡൺലപ് കമ്പനി സ്ഥാപിച്ചത് ജോൺ ബോയ്ഡ് ഡൺലപ് ആണ്. 1840 ഫെബ്രുവരി 5-ന് സ്കോട്ട്ലൻഡ്സിലെ അയർഷെയറിൽ ഇദ്ദേഹം ജനിച്ചു. 1867-ൽ ബെൽഫാസ്റ്റിലെത്തി ഒരു മൃഗഡോക്ടറായി സേവനമനുഷ്ഠിച്ചുവരവേ തന്റെ പുത്രൻ കളിക്കാനുപയോഗിക്കുന്ന മുച്ചക്രചവിട്ടുവണ്ടിയുടെ കട്ടറബ്ബർ ചക്രങ്ങൾ സൃഷ്ടിക്കുന്ന കുലുക്കം പരിഹരിക്കുന്നതിനു വേണ്ടിയാണ്, ജോൺ ഡൺലപ് കാറ്റു നിറച്ച റബ്ബർ ചക്രങ്ങൾ (ടയറുകൾ) നിർമിച്ചത്. വ്യാവസായികാടിസ്ഥാനത്തിൽ ടയർ നിർമ്മിക്കുന്നതിനുള്ള കുത്തകാവകാശം ജോൺ ബോയ്ഡ് ഡൺലപിന് 1888-ൽ ബ്രിട്ടിഷ് ഗവൺമെന്റ്  നൽകി. 1890-ൽ ഇതിന്റെ നിർമ്മാണവും ആരംഭിച്ചു. 1845-ൽ വില്യം തോംസൺ എന്ന ബ്രിട്ടിഷുകാരന് കാറ്റു നിറച്ച ടയറിന്റെ നിർമ്മാണാവകാശം ലഭിച്ചിരുന്നെങ്കിലും, അത് പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. റബ്ബർ ടയർ നിർമ്മാണ രംഗത്തെ ഒട്ടേറെ കുത്തകാവകാശങ്ങൾ നേടിയെടുത്ത ഡൺലപ് മലയായിലും മറ്റും അനവധി റബ്ബർ തോട്ടങ്ങൾ ആരംഭിച്ചു. ക്രമേണ, ബ്രിട്ടിഷ് സാമ്രാജ്യത്തിലെ ഏറ്റവും വലിയ റബ്ബർ തോട്ട ഉടമയായി ഡൺലപ് വളർന്നു. എന്നാൽ പിൽക്കാലത്ത് ഈ തോട്ടങ്ങളിൽ നല്ലൊരു ഭാഗവും മലയൻ (ഇന്നത്തെ മലേഷ്യൻ ) പൗരന്മാർക്കുതന്നെ ഡൺലപ് കമ്പനി വിൽക്കുകയുണ്ടായി. 1980-കളിൽ യൂറോപ്പിലേയും അമേരിക്കയിലേയും പ്രവർത്തനങ്ങളുടെ ഗണ്യമായ ഭാഗവും സഹകമ്പനിയായ ജപ്പാനിലെ സുമിറ്റോമോ റബ്ബർ ഇൻഡസ്ട്രീസിനു ഡൺലപ് കമ്പനി കൈമാറി. 1921 ഒക്ടോബർ 23-ന് അയർലണ്ടിലെ ഡബ്ലിനിൽ ഇദ്ദേഹം നിര്യാതനായി.

2005 ൽ നോർത്തേൺ അയർലൻഡ് പുറത്തിറക്കിയ 10 പൗണ്ട് കറൻസി നോട്ട്. മുൻവശത്ത് (Obverse) ജോൺ ബോയ്ഡ് ഡൺലപിൻ്റെ ഛായാചിത്രവും സൈക്കിളിൻ്റെ ചിത്രവും പിൻവശത്ത് (Reverse) പോർട്ടിക്കോ ഒഫ് ബെൽഫാസ്റ്റ് സിറ്റി ഹാളിൻ്റെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.











20/10/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഈസ്റ്റ് ടിമോർ

       

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
63

ഈസ്റ്റ് ടിമോർ

തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ് ഈസ്റ്റ് ടിമോർ. (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് റ്റിമോർ-ലെസ്റ്റെ, അഥവാ റ്റിമോർ-ലെസ്റ്റെ). റ്റിമോർ ദ്വീപിന്റെ കിഴക്കേ പകുതി, അതൌറോ ദ്വീപ്, ജാക്കോ ദ്വീപ്, ഇന്തൊനേഷ്യൻ വെസ്റ്റ് ടിമോർ ദ്വീപിനുള്ളിൽ ഒറ്റപ്പെട്ട പ്രദേശമായ ഊക്കുസി-അംബേനോ എന്ന ഭാഗം എന്നിവ ചേർന്നതാണ് ഈസ്റ്റ് ടിമോർ. ആസ്ത്രേലിയയിലെ ഡാർ‌വ്വിൻ എന്ന വടക്കുപടിഞ്ഞാറൻ പ്രദേശത്തുനിന്നും ഏകദേശം 400 മൈൽ (640 കിലോമീറ്റർ‌‌) അകലെയാണ് ഈസ്റ്റ് ടിമോർ. 5,376 ച.മൈൽ (14,609 ച.കി.മീ) ആണ് ഈസ്റ്റ് റ്റിമോറിന്റെ വിസ്തീർണ്ണം.പോർച്ചുഗൽ 16-ആം നൂറ്റാണ്ടിൽ കോളനിയാക്കിയ ഈസ്റ്റ് ടിമോർ നൂറ്റാണ്ടുകളോളം പോർച്ചുഗീസ് ടിമോർ എന്ന് അറിയപ്പെട്ടു.മലനിരകളും വനവും .കാപ്പി.മീൻ ,ചന്ദനം ,തേൻ ,മെഴുക് ,എണ്ണ ,പ്രകൃതി വാതകം  .. പ്രധാന ഉത്പന്നങ്ങൾ ,ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പിറന്ന നാട് 'പോർട്ടുഗീസ് സംസാരിക്കുന്ന ഏക ഏഷ്യൻ നാട് 'ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള മൂന്ന് ഏഷ്യൻനാടുകളിൽ ഒന്ന് (Lebanon, Philippines,East Timor Leste)Timor Lorossae എന്ന പേരാണ് തദ്ദേശീയ നാമം ആയതിന് അർത്ഥം ഉദയസൂര്യൻ്റെ നാട് എന്നാണ് .(കിഴക്ക് എന്നാണ് അർത്ഥം ). ഉത്തര ഓസ്ട്രേലിയൻ ആദിവാസി കുടിയേറ്റ ഭൂമിയാണ് ഈ പ്രദേശം .. കന്നുകാലി വളർത്തൽ മീൻ പിടുത്തംപ്രധാനം. മേച്ചിൽപുറം തേടിയും .മീൻ തേടിയും നമ്മുടെ പൂർവ്വികർ അതിർവരമ്പുകൾ .ആകാശവും .കടലും ആക്കി നക്ഷത്ര സഞ്ചാരസ്വാതന്ത്ര പാത ഒരു ക്കി കുടിയേറിയ കഥ ടിമോറിനും പറയാനുണ്ട് . ഇന്തോനേഷ്യ 1975-ൽ ഈസ്റ്റ് ടിമോറിനെ ആക്രമിച്ച് കീഴടക്കി. 1976-ൽ ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിനെ ഇന്തോനേഷ്യയുടെ 27-ആം പ്രവിശ്യ ആയി പ്രഖ്യാപിച്ചു. 1999-ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വയം നിർണ്ണയാവകാശ പ്രക്രിയയെ തുടർന്ന് ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിന്റെ മുകളിലുള്ള നിയന്ത്രണം അവസാനിപ്പിച്ചു. 2002 മെയ് 20-നു ഈസ്റ്റ് ടിമോർ 21-ആം നൂറ്റാണ്ടിലെയും മൂന്നാം സഹസ്രാബ്ദത്തിലെയും ആദ്യത്തെ പുതിയ സ്വതന്ത്രരാജ്യമായി. ഫിലിപ്പീൻസും ഈസ്റ്റ് ടിമോറുമാണ് ജനസംഖ്യയുടെ ഭൂരിഭാഗവും റോമൻ കത്തോലിക്കർ ഉള്ള ഏഷ്യയിലെ രണ്ടു രാജ്യങ്ങൾ.തലസ്ഥാനം .ദിലി (Dili) ഇവിടുത്തേ നാണയം അമേരിക്കൻ ഡോളർ










19-10-2020- സ്മാരക നാണയങ്ങൾ- കയര്‍ ബോര്‍ഡ് - വജ്രജൂബിലി

       

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
06

കയര്‍ ബോര്‍ഡ് - വജ്രജൂബിലി

രാജ്യത്താകെ ഏതാണ്ട് ഏഴു ലക്ഷം പേരുടെ ഉപജീവനോപാധിയാണ്  കയർ വ്യവസായം. കയർ ഉപയോഗിച്ച് പലവിധ  ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു ഫാക്ടറി 1859 ലാണ് ആലപ്പുഴയിൽ സ്ഥാപിതമായത്. ജെയിംസ് ഡാറ, ഹെൻറി സ്മയിൽ എന്നീ  രണ്ടു വിദേശികളായിരുന്നു അതിനു പിന്നിൽ. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം വിദേശികൾ ഇന്ത്യ വിട്ടതോടെ കയർ വ്യവസായം വികേന്ദ്രീകൃതമായി. കുടിൽ വ്യവസായമായും ചെറുകിട വ്യവസായമായും മാറിയതോടെ കയർ തൊഴിലാളികൾക്ക് പല കോണിൽ നിന്നും ചൂഷണം നേരിടേണ്ടി വന്നു. സേവന വേതന വ്യവസ്ഥകൾ ഉണ്ടാകേണ്ടതും വിപണി കണ്ടെത്തലും കയറ്റുമതിയും എല്ലാം വെല്ലുവിളികളായി മാറിയപ്പോൾ കേന്ദ്രീകൃതമായി ഇതെല്ലാം കോർത്തിണക്കാനും നിയന്ത്രിക്കാനും വേണ്ടി 1953 ൽ കയർ വ്യവസായ നിയമം കൊണ്ടുവന്നു. അതിനെ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ ഏകീകരിച്ചു നടത്താൻ വേണ്ടി 1954 ൽ കയർ ബോർഡ് രൂപീകരിക്കുകയും ചെയ്തു. കയറ്റുമതി, ഉൽപാദനം, കുടിൽ വ്യവസായം, ചെറുകിട വ്യവസായം, തൊഴിൽ മേഖല, കയർ ഉൽപാദന സഹകരണ സംഘങ്ങൾ തുടങ്ങി കയറുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും ഇതിന്റെ പ്രയോജനം ലഭിച്ചു. ഇന്ന് കയർ ബോർഡിന്‍റെ  പ്രവർത്തനം 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. 

കയർ ബോർഡിന്റെ സ്തുത്യർഹമായ പ്രവർത്തനങ്ങളുടെ അംഗീകാരമായി രൂപീകൃതമായി 60 വര്‍ഷം പൂർത്തിയാക്കിയ വേളയിൽ, ഭാരതസർക്കാർ 60 രൂപ, 10 രൂപ മുഖവിലയുള്ള നാണയങ്ങൾ നിർമ്മിക്കുകയുണ്ടായി.

നാണയ വിവരണം

 നാണയത്തിന്‍റെ പുറകു വശത്ത് നടുവിൽ ഒരു വൃത്തത്തിനുള്ളിൽ ചകിരി കാണും വിധം ഛേദിച്ച ഒരു നാളികേരവും മുകളിൽ ഇംഗ്ലീഷിൽ "ഡയമണ്ട് ജൂബിലി" താഴെ "1953 - 2013" എന്നിങ്ങനെയും രേഖപ്പെടുത്തിയിരിക്കുന്നു. വൃത്തത്തിനു മുകളിൽ അരികിൽ ഹിന്ദിയിൽ "കയർ ബോർഡ് കേ 60 വർഷ്'' എന്നും താഴെ അരികിലായി ഇംഗ്ലീഷിൽ "60 ഇയേഴ്സ് ഓഫ് കയർ ബോർഡ്" എന്നും ഉണ്ട്. ഏറ്റവും താഴെ "എം" എന്ന  മുംബൈയുടെ മിന്റ് മാർക്കും കാണപ്പെടുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 60 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5% & നാകം - 5%, വരകള്‍ (serration) - 200
2 മൂല്യം - 10 രൂപ, ഭാരം - 7.71 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - (ദ്വൈലോഹ നാണയത്തിന്‍റെ പുറം) -  ചെമ്പ് - 92%,  അലൂമിനിയം - 6%, നിക്കൽ - 2%
(അകം) -  ചെമ്പ് - 75%, നിക്കൽ - 25%, നാകം - 5%









18-10-2020- പഴമയിലെ പെരുമ- നാഗാനന്ദവും മറ്റും

      

ഇന്നത്തെ പഠനം
അവതരണം
സലീം പടവണ്ണ
വിഷയം
പഴമയിലെ പെരുമ
ലക്കം
13

നാഗാനന്ദവും മറ്റും

കടലാസ് പ്രചാരത്തിലാകുന്നതിനു മുമ്പ് കേരളത്തിൽ എഴുത്തിനു ഉപയോഗിച്ചിരുന്ന ഒരു മാധ്യമമായിരുന്നു താളിയോല. ഉണങ്ങിയ പനയോലയാണ് താളിയോല ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നത്. പുരാതനകാലത്തെ മതപരവും സാഹിത്യപരവും ആയുർവേദ സംബന്ധവുമായ രചനകളെല്ലാം താളിയോലകളിലായിരുന്നു. നാരായം എന്നറിയപ്പെടുന്ന മൂർച്ചയുള്ള ചെറിയ ഇരുമ്പ് ദണ്ഡ് കൊണ്ടായിരുന്നു ഈ ഓലകളിൽ എഴുതിയിരുന്നത്.

അപൂർവങ്ങളിൽ അപ്പൂർവമായ തളിയോല ഗ്രന്ഥമാണ് ഇന്ന് പരിചയപ്പെടുത്തുന്നത് (നാഗാനന്ദം,ദൂധവാക്യം, കല്യാണസൗഗന്ധികം, ആശ്ചര്യചൂഡാമണി )



17/10/2020- തീപ്പെട്ടി ശേഖരണം- ചന്ദ്രൻ

     

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
106

ചന്ദ്രൻ

ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. 384,403 km അപ്പുറത്തു നിന്ന്, എന്നും പാൽപ്പുഞ്ചിരി കാണിച്ചു നമ്മളെ സദാ ആകർഷിക്കുന്ന ഭൂമിയുടെ പ്രകൃത്യാ ഉള്ള സ്വന്തം ഉപഗ്രഹമായ ചന്ദ്രന്‍. ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം.  ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം.

3,474 കി.മീ. ആണ് ചന്ദ്രന്റെ വ്യാസം,  ഉപരിതലത്തിലെ ഗുരുത്വാകർഷണ ശക്തി ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം , ഭാരം, വ്യാസം എന്നിവയിൽ  ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്‌. ഭൂമിയില്‍ 60 കിലോഗ്രാം ഭാരമുള്ള ഒരാള്‍ക്ക് ചന്ദ്രനില്‍ 10 കിലോഗ്രാമേ ഉണ്ടാകൂ. ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശ ഗോളം ചന്ദ്രനാണ്‌.

സാഹിത്യകാരന്മാർക്കും ചിത്രകാരന്മാർക്കും എല്ലാം എന്നും ഒരു പ്രചോദനമായിട്ടാണ് ചന്ദ്രൻ നിലകൊള്ളുന്നത്‌. കവിത, കഥ , നാടകം, സംഗീതം, ചിത്രങ്ങൾ എന്നിവയിലെല്ലാം ഒരു പ്രതിരൂപമാണ് ഈ ഗോളം. പുരാതന കാല ഘട്ടത്തിൽ പല സംസ്കാരങ്ങളിലും ചന്ദ്രനെ ഒരു ദൈവമായി ആരാധിച്ചു പോന്നിരുന്നു. ഹിന്ദു പുരാണപ്രകാരം ചന്ദ്രൻ ഒരു ദേവതയാണ്‌. ഇന്നും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷരീതികൾ നിലവിലുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയുടെ അവസാനം വരെ ചന്ദ്രന്റെ ദൂരപക്ഷ ഭാഗത്തെക്കുറിച്ച് യാതൊന്നും തന്നെ അറിയപ്പെട്ടിരുന്നില്ല. ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന അതേ സമയ ദൈർഘ്യം കൊണ്ടു തന്നെയാണ് ചന്ദ്രൻ അതിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നതും, അതിനാൽ തന്നെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ എല്ലായ്പ്പോഴും ഒരുവശം മാത്രമേ ദൃഷ്ടിയിൽ പെട്ടുകയുള്ളു . മുൻപ് കൂടിയ വേഗത്തിൽ ഭ്രമണം ചെയ്തിരുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ഘർഷണ പ്രഭാവങ്ങൾ നിമിത്തം ഭ്രമണവേഗം കുറഞ്ഞ് ഇന്നത്തെ അവസ്ഥയിൽ സ്ഥിരപ്പെടുകയായിരുന്നു.

ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ ക്കൊണ്ട് വീക്ഷിക്കുമ്പോൾ ദൃശ്യമാകുന്ന കറുത്ത പാടുകൾ മരിയ (Maria) എന്നറിയപ്പെടുന്നു.  ലാറ്റിനിൽ കടലുകൾ എന്നാണ് ഈ വാക്കിനർത്ഥം. പുരാതന വാന നിരീക്ഷകർ ഇവ ചന്ദ്രനിലെ കടലുകളാണ് എന്നായിരുന്നു ധരിച്ചിരുന്നത്. പ്രാചീനകാലത്ത് ബാസാൾട്ട് ലാവകൾ ഉറച്ചുണ്ടായ സമതലങ്ങളാണ് അവ
ചന്ദ്രനിൽ പകൽസമയത്തെ ശരാശരി ഉപരിതലതാപനില 107 ഡിഗ്രി സെൽഷ്യസും രാത്രി -153 ഡിഗ്രി സെൽഷ്യസുമാണ്‌ . സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ ഒരു നേർ രേഖയിൽ വരുമ്പോഴാണ്  ഗ്രഹണം  എന്ന പ്രതിഭാസം സംഭവിക്കുന്നത്‌.  ചന്ദ്രഗ്രഹണം നടക്കുന്നത്‌ പൗർണ്ണമി ദിനത്തിലും സൂര്യഗ്രഹണം നടക്കുന്നത് അമാവാസി ദിനത്തിലുമാണ്‌. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന്‌ പറയുന്നത്‌. ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രന്റെ നിഴൽ വീഴുന്നത് സൂര്യ ഗ്രഹണം എന്നും അറിയപ്പെടുന്നു. രണ്ട് ഗ്രഹണങ്ങളിലും പൂർണ്ണ ഗ്രഹണവും ഭാഗീക ഗ്രഹണവും നടക്കാറുണ്ട്‌. എന്റെ ശേഖരണത്തിലെ ചന്ദ്രന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...




17/10/2020

16-10-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1995

   

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
52

  FAO coins, Year 1995
  "ലോക ഭക്ഷ്യ-കാർഷിക സംഘടനയുടെ സുവർണ്ണ ജൂബിലി"


ഇന്ന് ലോക ഭക്ഷ്യ-കാർഷിക ദിനം. ലോക ഭക്ഷ്യ-കാർഷിക (FAO) സംഘടനയുടെ സ്ഥാപക ദിനമായ 16നാണ് എല്ലാ വർഷവും ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്. 1979 ൽ നടന്ന 20ആം FAO പൊതു സമ്മേളനത്തിലാണ് ഭക്ഷ്യ ദിനം ആചരിക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. 1981 മുതലാണ് ലോക ഭക്ഷ്യ ദിനം ആചരിക്കാൻ തുടങ്ങിയത്. ഇന്ന് 20ആമത്തെ ലോക ഭക്ഷ്യ ദിനം ആണ്.

ഭക്ഷ്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും കുതിച്ചു കൊണ്ടിരിക്കുന്ന ഭക്ഷ്യാവിശ്യങ്ങളെക്കുറിച്ചും അവബോധമുണർത്തി സുസ്ഥിര കൃഷിയും ഭക്ഷ്യവിതരണവും വ്യാപിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ എത്തിക്കുന്ന പരിപാടികൾ ഓരോ വർഷവും ഈ ദിനത്തിൽ ലോകമെമ്പാടും നടത്തുന്നു.

ഈ വർഷത്തെ സന്ദേശം ഇതാണ്.

 " ഒരുമിച്ചു വളർത്തുക, പരിപോഷിപ്പിക്കുക , നിലനിൽക്കുക. 
 നമ്മുടെ പ്രവർത്തനങ്ങളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്" 

 (Grow, Nourish, Sustain Together. Our Actions are Our Future) 

ഇന്നത്തെ ഭക്ഷ്യ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്ന് ലോക ഭക്ഷ്യ-കാർഷിക സംഘടന സ്ഥാപിച്ചതിൻറെ 75ആം വാർഷികമാണ്.

ഈ അവസരത്തിൽ ഇന്ത്യ 75 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കുമെന്ന വാർത്ത വന്നിട്ടുണ്ട്.

1995ൽ ലോക ഭക്ഷ്യ-കാർഷിക സംഘടനയുടെ സുവർണ്ണ ജൂബിലി ആഘോഷിച്ച അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ 5 രൂപ നാണയത്തെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.






16/10/2020

15-10-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(50) - വി. ഒ. ചിദംബരം പിള്ള

    

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
51

വി. ഒ. ചിദംബരം പിള്ള

വി. ഒ. ചിദംബരം പിള്ള  അഥവാ വള്ളിനായഗൻ ഉലഗനാഥൻ ചിദംബരം.  1872 സെപ്റ്റംബർ 5ന് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് ജനിച്ചത് 

തൂത്തുക്കുടി ജില്ലയിലെ ഒട്ടപിദാരാമിലെ ഒരു വെല്ലാർ കുടുംബത്തിൽ ഉലഗനാഥൻ പിള്ളയുടെയും പരമയി അമ്മയുടെയും മകനായി ജനിച്ച ചിദംബരത്തിന് ആറു വയസ്സുള്ളപ്പോൾ  അധ്യാപകനായ വീരപെരുമാൾ അണ്ണവിയിൽ നിന്ന് തമിഴ് പഠിച്ചു. പിന്നീട് മുത്തശ്ശിയിൽ നിന്ന് ശിവനെക്കുറിച്ചുള്ള കഥകളും മുത്തച്ഛനിൽ നിന്നുള്ള രാമായണത്തിലെ കഥകളും അദ്ദേഹം കേട്ടു പഠിച്ചു. അല്ലികുളം സുബ്രഹ്മണ്യ പിള്ളയെന്ന കഥാകാരൻ പറഞ്ഞ മഹാഭാരതത്തിൽ നിന്നുള്ള കഥകൾ അദ്ദേഹത്തെ ചിന്തിപ്പിച്ചു.എല്ലാ ദിവസവും വൈകുന്നേരം കൃഷ്ണൻ എന്ന താലൂക്ക് ഉദ്യോഗസ്ഥനിൽ നിന്ന് ഇംഗ്ലീഷ് ഭാഷ പഠിക്കുവാൻ പോകുന്ന ശീലവും ചിദംബരത്തിനുണ്ടായിരുന്നു. ബ്രിട്ടീഷ് സർക്കാർ  കൃഷ്ണനെ സ്ഥലംമാറ്റിയപ്പോൾ ചിദംബരത്തിന്റെ പിതാവ് ഗ്രാമീണരുടെ സഹായത്തോടെ ഒരു വിദ്യാലയം പണിയുകയും എത്തയ്യപുരത്ത് നിന്ന് ആരംവല്ലാർനാഥ പിള്ളയെന്ന അദ്ധ്യാപകനെ നിയമിക്കുകയും ചെയ്തു. പുദ്യമുത്ത് ഊരിലെ ഒരു പുരോഹിതനാണ് ആ സ്‌കൂളിന്റെ നടത്തിപ്പിനായ് വന്നത്.  പതിനാലാം വയസ്സിൽ ചിദംബരം പഠനം തുടരാൻ തൂത്തുക്കുടിയിലേക്ക് പോയി.  സിഇഒഎ ഹൈസ്കൂളിലും കാൾഡ്വെൽ ഹൈസ്കൂളിലും തിരുനെൽവേലിയിലെ ഹിന്ദു കോളേജ് ഹൈസ്കൂളിലും പഠനം നടത്തിയ അദ്ദേഹത്തിന് ഗോലി, കബഡി, കുതിരസവാരി, നീന്തൽ,അമ്പെയ്ത്ത്, ഗുസ്തി,ചെസ്സ്,എന്നിവയിലും  സിലാംബട്ടമെന്ന കളിയിലും സാമർത്ഥ്യമുണ്ടായിരുന്നു.

ചിദംബരം താലൂക്ക് ഓഫീസ് ഗുമസ്തനായി ജോലി ചെയ്തിരുന്ന കാലത്ത് പിതാവ് തിരുച്ചിറപ്പള്ളിയിലേക്ക് നിയമപഠനത്തിനായി അയച്ചു.  1894-ൽ പ്ലീഡർഷിപ്പ് പരീക്ഷയിൽ വിജയിച്ച അദ്ദേഹം 1895-ൽ ഒട്രപിദരത്ത് എത്തി.

ചെന്നൈയിൽ ചിദംബരം സ്വാമി വിവേകാനന്ദ ആശ്രമത്തിൽ സ്വദേശിയായ രാമകൃഷ്ണ നന്തനാറിനെ കണ്ടുമുട്ടി, അദ്ദേഹം "രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന്" ഉപദേശിച്ചു. തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പങ്കിട്ട തമിഴ് കവി ഭാരതീയാറിനെയും ചിദംബരം അവിടെ കണ്ടു.  അങ്ങനെ ആ രണ്ടുപേരും അടുത്ത സുഹൃത്തുക്കളായി.

1890 കളിലും 1900 കളിലും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും ഇന്ത്യൻ ദേശീയ കോൺഗ്രസിന്റെ (ഐ‌എൻ‌സി) ബാല ഗംഗാധർ തിലകനും ലാല ലജ്പത് റായിയും ആരംഭിച്ച രാഷ്ട്രീയ പാർസൽ സ്ഥിരീകരിക്കുന്ന സ്വദേശി പ്രസ്ഥാനവും അതിന്റെ ഉന്നതിയിലെത്തി.  1892 മുതൽ ചിദംബരം തിലക് മഹാരാജിനെ സ്വാധീനിക്കുകയും അദ്ദേഹത്തിന്റെ ശിഷ്യനായിത്തീരുകയും ചെയ്തു.  സുബ്രഹ്മണ്യ ശിവ, സുബ്രഹ്മണ്യ ഭാരതി എന്നിവരോടൊപ്പം മദ്രാസ് പ്രസിഡൻസിയിലെ പ്രധാന വക്താവായി.  1905 ൽ ബംഗാൾ വിഭജനത്തെത്തുടർന്ന് ചിദംബരം രാഷ്ട്രീയത്തിൽ പ്രവേശിച്ചു, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു, കടുത്ത നിലപാട് സ്വീകരിച്ചു.  സേലം ജില്ലാ കോൺഗ്രസ് സമ്മേളനത്തിലും അദ്ദേഹം അധ്യക്ഷത വഹിച്ചു.
അദ്ദേഹത്തിനെ അടുപ്പമുള്ളവർ വി.ഒ.സി.എന്നാണ് വിളിച്ചിരുന്നത്. 

1906 ഒക്ടോബറിൽ അദ്ദേഹം സ്വദേശി ഷിപ്പിംഗ് കമ്പനി പത്ത് ലക്ഷം രൂപ മൂലധനത്തോടു കൂടി രജിസ്റ്റർ ചെയ്തു.  ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനിയുടെ വ്യാപാര കുത്തകയ്ക്ക് മറുപടിയായിരുന്നു ആ ഇന്ത്യൻ കമ്പനി.

ആകെ ഷെയറുകളുടെ എണ്ണം 40,000 ഉം ഓരോ ഷെയറിന്റെയും മുഖവില Rs.  25 രൂപയുമായിരുന്നു. ഏതൊരു ഏഷ്യക്കാരനും ഒരു ഓഹരി ഉടമയാകാമെന്ന വ്യവസ്ഥയും ഉണ്ടായിരുന്ന കമ്പനിയിൽ ജമീന്ദാറും "മധുര തമിഴ് സംഘത്തിന്റെ" സ്ഥാപകനുമായിരുന്ന പാണ്ഡി ദുരൈ തേവർ ആയിരുന്നു കമ്പനിയുടെ ഡയറക്ടർ.

ഇതിനിടയിൽ 1908 ഫെബ്രുവരി 23 ന് ചിദംബരം തൂത്തുക്കുടിയിൽ ഒരു പ്രസംഗം നടത്തി, കോറൽ മില്ലിലെ തൊഴിലാളികളെ (ഇപ്പോൾ മധുരയുടെ ഭാഗമാണ്) അവരുടെ കുറഞ്ഞ വേതനത്തിനും കഠിനമായ തൊഴിൽ സാഹചര്യങ്ങൾക്കുമെതിരെ പ്രതിഷേധിക്കാൻ പ്രോത്സാഹിപ്പിച്ചു.  നാല് ദിവസത്തിന് ശേഷം കോറൽ മില്ലിലെ തൊഴിലാളികൾ പണിമുടക്കി.  ചിദംബരവും സുബ്രഹ്മണ്യ ശിവയെന്ന സുഹൃത്തും പണിമുടക്കിന് നേതൃത്വം നൽകി.  വർദ്ധിച്ചുവരുന്ന വരുമാനം, പ്രതിവാര അവധിദിനങ്ങൾ, മറ്റ് അവധി സൗകര്യങ്ങൾ എന്നിവയായിരുന്നു അവരുടെ പ്രധാന ആവശ്യങ്ങൾ.

പണിമുടക്ക് വ്യാപകമായി പ്രചാരത്തിലുണ്ടെന്ന് ചിദംബരം ഉറപ്പുവരുത്തി, ഇത് ജനകീയ പിന്തുണ നേടി.  മാർച്ച് ആറിന് ഹെഡ് ഗുമസ്തൻ സുബ്രഹ്മണ്യ പിള്ള ചിദംബരത്തെ കണ്ടു, അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറാണെന്ന് പറഞ്ഞു.  ചിദംബരം 50 തൊഴിലാളികളുമായി പോയി മാനേജർമാരെ കണ്ടു, വേതനം വർദ്ധിപ്പിക്കാനും ജോലി സമയം കുറയ്ക്കാനും ഞായറാഴ്ച അവധി നൽകാനും സമ്മതിച്ചു.  ഒൻപത് ദിവസത്തെ പണിമുടക്കിന് ശേഷം തൊഴിലാളികൾ തിരിച്ചുപോയി.  പണിമുടക്കിന്റെ ഫലം മറ്റ് യൂറോപ്യൻ കമ്പനികളുടെ തൊഴിലാളികളെ പ്രോത്സാഹിപ്പിച്ചു, അവർ വർദ്ധിച്ച വേതനവും മികച്ച ചികിത്സയും നേടി. 

1908 മാർച്ച് 13 ന് അരവിന്ദൻ തന്റെ വന്ദേമാതരം ദിനപത്രത്തിൽ സമാനതകളില്ലാത്ത  നൈപുണ്യത്തിലും ധൈര്യത്തിലും പോരാട്ടം നടത്തിയ   ചിദംബരത്തേയും ശിവനേയും അഭിനന്ദിച്ചു.

അക്കാലത്ത് സ്വദേശി ഷിപ്പിംഗ്  കമ്പനിക്ക് തുടക്കത്തിൽ കപ്പലുകളൊന്നും സ്വന്തമായുണ്ടായിരുന്നില്ല, പകരം ഷാവ്ലൈൻ സ്റ്റീമേഴ്സ് എന്ന കമ്പനിയിൽ നിന്ന് പാട്ടത്തിന് വാങ്ങി.  എന്നാൽ B.I.S.N.C. (British India Steam Navigation Company)  പാട്ടം റദ്ദാക്കാൻ ഷാലൈൻ കമ്പനിയുടെ മേൽ നിരന്തരം സമ്മർദ്ദം ചെലുത്തി.
എന്നാൽ ഇതിന് മറുപടിയായി ചിദംബരം ശ്രീലങ്കയിൽ നിന്ന് ഒരു വലിയ ചരക്ക് കപ്പൽ പാട്ടത്തിന് വാങ്ങുകയും ചെയ്തു.ബ്രിട്ടീഷ് ഭരണാധികാർക്ക് കീഴടങ്ങുവാൻ ഒരിക്കലും തയ്യാറല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ കമ്പനിയിൽ മുഴുവൻ സ്വദേശികളെയായിരുന്നു നിയമിച്ചിരുന്നത്. 

സ്വദേശി ഷിപ്പിംഗ് കമ്പനിക്ക് സ്വന്തമായി കപ്പലുകൾ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ ചിദംബരം മൂലധനം സമാഹരിക്കുന്നതിനായി കമ്പനിയിലെ ഓഹരികൾ വിൽക്കുവാൻ തീരുമാനിക്കുകയും അതിനായ് ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും ചെയ്തു. 

നിരവധിയാൾക്കാർ ഈ നടപടിയെ വിമർശിക്കുകയും കളിയാക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. "ഞാൻ കപ്പലുകളുമായി മടങ്ങിവരും, അല്ലാത്തപക്ഷം ഞാൻ കടലിൽ നശിക്കും". 

തിരികെയെത്തിയത് പുതിയ കപ്പൽ വാങ്ങാനുള്ള പണവുമായായിരുന്നു.അങ്ങനെ  സ്വദേശി ഷിപ്പിംഗ് കമ്പനിയുടെ ആദ്യത്തെ കപ്പൽ  എസ്. എസ്. ഗാലിയ നീറ്റിലിറക്കി.  താമസിയാതെ, ഫ്രാൻസിൽ നിന്ന് എസ്. എസ്. ലാവോയെന്ന പുതിയൊരു കപ്പലും സ്വന്തമാക്കാൻ അവർക്ക് എളുപ്പം കഴിഞ്ഞു.

 പുതിയ കിട മത്സരത്തിന് പ്രതികാരമറുപടിയായി, B.I.S.N.C.  ഓരോ യാത്രയ്ക്കും നിരക്ക് 1 രൂപ ( 18 അണ )കുറച്ചു.  എന്നാലുടൻ തന്നെ സ്വദേശി കമ്പനി പ്രതികരിച്ചത് ഓരോ യാത്രയ്ക്കും നിരക്ക് 0.5 രൂപ ( 8 അണ)  വാഗ്ദാനം ചെയ്താണ്. പിന്നീടങ്ങോട്ട് കടുത്ത മത്സരമായ് . British India Steam Navigation Company സൗജന്യമായ് കുടകൾ നൽകി യാത്രക്കാർക്ക് സൗജന്യ യാത്രയും വാഗ്ദാനം ചെയ്താണ് ബ്രിട്ടീഷ് കമ്പനി മുന്നോട്ട് പോയത്;എന്നിരുന്നാലും, ദേശീയവാദികളായ ജനങ്ങളുടെ വികാരം പ്രകടമാക്കുന്നത് സൗജന്യ സേവനം അധികം നാൾ B.I.S.N.C ഉപയോഗപ്പെടുത്തിയിട്ടില്ല എന്നാണ്.  

ബ്രിട്ടീഷ് വ്യാപാരികളുടെയും ഇംപീരിയൽ ഗവൺമെന്റിന്റെയും എതിർപ്പിനെതിരെ കപ്പലുകൾ തൂത്തുക്കുടിയിലും കൊളംബോയിലും (ശ്രീലങ്ക) സ്വദേശി ഷിപ്പിംഗ് കമ്പനി പതിവായി സർവീസ്  ആരംഭിച്ചു.പിന്നീട് ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനിയുടെ (ബിസ്എൻ‌സി) കുത്തകയ്‌ക്കെതിരെ മത്സരിക്കാൻ എല്ലാ വിധത്തിലും സ്വദേശി ഷിപ്പിംഗ് കമ്പനി തയ്യാറായിരുന്നു . 

1908 ആയപ്പോഴേക്കും ചിദംബരത്തിന്റെ രാഷ്ട്രീയ ഇടപെടൽ അദ്ദേഹത്തെ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയാക്കി. യുവനേശ പ്രചാർ സഭ, ധർമ്മസംഗ നെസാവു സലായ്, നാഷണൽ ഗോഡൗൺ, മദ്രാസ് അഗ്രോ-ഇൻഡസ്ട്രിയൽ സൊസൈറ്റി ലിമിറ്റഡ്, ദേശാഭിമാന സംഗം തുടങ്ങി നിരവധി സ്ഥാപനങ്ങൾ ചിദംബരം സ്ഥാപിച്ചതും ബ്രിട്ടീഷുകാർക്കിഷ്ടപ്പെട്ടില്ല.  ബംഗാളി നേതാവ് ബിപിൻ ചന്ദ്ര പാലിന്റെ മോചനം ആഘോഷിക്കുന്ന ഒരു റാലിയിൽ സംസാരിക്കാനുള്ള ചിദംബരത്തിന്റെ ആഗ്രഹം മനസ്സിലാക്കിയ വിഞ്ച് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ  ചിദംബരത്തെ രാഷ്ട്രീയ സുഹൃത്ത് സുബ്രഹ്മണ്യ ശിവയ്‌ക്കൊപ്പം തിരുനെൽവേലിയിൽ സന്ദർശിക്കാൻ  ക്ഷണിച്ചു. എന്നാൽ യോഗത്തിൽ ചിദംബരത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിഞ്ച് ആശങ്ക പ്രകടിപ്പിക്കുകയും ഒരു രാഷ്ട്രീയ കലാപത്തിലും പങ്കെടുക്കില്ലെന്ന് ഉറപ്പ് നൽകാനും ആവശ്യപ്പെട്ടു. പക്ഷേ വിഞ്ചിന്റെ നിബന്ധനകൾ അംഗീകരിക്കാൻ ചിദംബരം വിസമ്മതിച്ചു, അതിനാൽ അദ്ദേഹത്തെയും ശിവയെയും 1908 മാർച്ച് 12 ന് അവർ അറസ്റ്റ് ചെയ്തു.

അറസ്റ്റിനെ തുടർന്ന് വ്യാപകമായ പ്രതിഷേധമിരമ്പി. തിരുനെൽവേലിയിലെ കടകൾ,സ്കൂളുകൾ കോളേജുകൾ എന്നിവ  അടച്ചു, വലിയ കലാപം പൊട്ടിപ്പുറപ്പെട്ടു.  തിരുനെൽവേലി മുനിസിപ്പൽ ഓഫീസ്, പോസ്റ്റോഫീസുകൾ, പോലീസ് സ്റ്റേഷനുകൾ, മുനിസിപ്പൽ കോടതികൾ എന്നിവ ആക്രമിക്കപ്പെട്ടു.  ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ പണിമുടക്കാണ് അതെന്ന് പറയപ്പെടുന്നു.തുടർന്ന് തൂത്തുക്കുടിയിൽ ഒരു പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. പൊതു പ്രതിഷേധയോഗങ്ങളും പ്രതിഷേധയാത്രകളും നടന്നു, നാല് പേരെ പോലീസ് കൊല ചെയ്തു. ജാമ്യത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ അദ്ദേഹത്തിന്റെ അനുയായികൾക്ക് കഴിഞ്ഞെങ്കിലും, ശിവയെയും സുഹൃത്തുക്കളേയും വിട്ടയക്കാതെ ജയിലിൽ നിന്ന് പുറത്തുപോകാൻ ചിദംബരം വിസമ്മതിച്ചു.  
ചിദംബരത്തിനെതിരായ കേസ് ചോദ്യം ചെയ്യുന്നതിനായി സുബ്രഹ്മണ്യ ഭാരതി, സുബ്രഹ്മണ്യ ശിവ എന്നിവരും കോടതിയിൽ ഹാജരായി. ബ്രിട്ടീഷ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 123-എ, 153-എ വകുപ്പുകൾ പ്രകാരമാണ് ബ്രിട്ടീഷുകാർക്കെതിരെ സംസാരിച്ചതിനും ശിവന് അഭയം നൽകിയതിനും ഇയാൾക്കെതിരെ കേസെടുത്തത്.  നടപടികളിൽ പങ്കെടുക്കാൻ ചിദംബരം വിസമ്മതിച്ചു.

രാജ്യദ്രോഹക്കുറ്റം ചുമത്തി ചിദംബരത്തിനെതിരെ രണ്ട് ജീവപര്യന്തം തടവ് (അന്ന് പ്രാബല്യത്തിൽ നാൽപതു വർഷം) ചുമത്തി.  1908 ജൂലൈ 9 മുതൽ 1910 ഡിസംബർ 1 വരെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവിലായി.

ഈ വിധി ജനകീയ മാധ്യമങ്ങളിൽ വ്യാപകമായി അപലപിക്കപ്പെട്ടു, ബ്രിട്ടീഷ് സ്റ്റേറ്റ്‌മെൻ മാഗസിൻ പോലും ഇത് അന്യായമാണെന്ന് അവകാശപ്പെട്ടു. 

ബ്രിട്ടീഷുകാരുടെ കപ്പൽ കമ്പനിക്കു ബദലായ് സ്വദേശി ഷിപ്പിംങ്ങ് കമ്പനി തുടങ്ങിയ ദേശഭക്തനായ ചിദംബരത്തെ ഇല്ലാതാക്കുക എന്നത് ബ്രിട്ടീഷുകാരുടെ ലക്ഷ്യമായിരുന്നു.
പിന്നീട് ബ്രിട്ടീഷ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും അദ്ദേഹത്തിന്റെ ബാരിസ്റ്റർ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. 1911 ൽ സ്വദേശി ഷിപ്പിംഗ്  കമ്പനിയെ ബ്രിട്ടീഷുകാർ പൂർണമായും ഇല്ലാതാക്കുകയും  കപ്പലുകൾ എല്ലാം അവരുടെ എതിരാളികളായ  ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ ലേലം ചെയ്തു.  സ്വദേശി ഷിപ്പിംഗ്  കമ്പനിയുടെ ആദ്യ കപ്പലായ എസ്എസ് ഗാലിയ ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയെടുക്കുകയും ചെയ്തു.

ചിദംബരം ഹൈക്കോടതിയിൽ അപ്പീൽ നൽകി. നാല് വർഷം തടവും ആറ് വർഷം പ്രവാസവുമാണ് ശിക്ഷ. കൗൺസിലിന് നൽകിയ അപ്പീൽ ശിക്ഷ വീണ്ടും കുറയ്ക്കുന്നതിലേക്ക് നയിച്ചു. ചിദംബരം കോയമ്പത്തൂർ, കൃഷ്ണന്നൂർ ജയിലിൽ പാർപ്പിച്ചിരുന്നു.  അദ്ദേഹത്തെ ഒരു രാഷ്ട്രീയ തടവുകാരനായി കണക്കാക്കിയിട്ടില്ല, ലളിതമായ തടവ് ശിക്ഷയും ഉണ്ടായിരുന്നില്ല;  ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും കഠിനാധ്വാനം ചെയ്യേണ്ടിവന്നതുമായ കുറ്റവാളിയായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാക്കി. എണ്ണയാട്ടുന്ന യന്ത്രത്തിൽ കാളകളുടെ സ്ഥാനത്ത് ഒരു മൃഗത്തെപ്പോലെ ചിദംബരത്തെ കെട്ടിയിട്ട് ക്രൂരമായ ചൂടുള്ള വെയിലിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ജയിലിൽ നിന്ന് ചിദംബരം  തുടർച്ചയായ കത്തിടപാടുകൾ, നിയമപരമായ അപേക്ഷകളുടെ സ്ഥിരമായ പ്രവാഹം നിലനിർത്തുന്നു.  ഒടുവിൽ 1912 ഡിസംബർ 12 ന് മോചിതനായി.

1920 ൽ മഹാത്മാഗാന്ധിയുമായുള്ള പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി  ചിദംബരം ഇന്ത്യൻ ദേശീയ കോൺഗ്രസിൽ നിന്ന് പിന്മാറി. ചിദംബരം മോചിതനായ ശേഷം തിരുനെൽവേലി ജില്ലയിലേക്ക് മടങ്ങാൻ അദ്ദേഹത്തെ അനുവദിച്ചില്ല. അദ്ദേഹം ഭാര്യയും രണ്ട് ആൺമക്കളുമൊത്ത് ചെന്നൈയിലേക്ക് മാറി.അവിടെ അദ്ദേഹം ഒരു പ്രൊവിഷൻ സ്റ്റോറും ഒരു മണ്ണെണ്ണ സ്റ്റോറും നടത്തി ഉപജീവനം നടത്തി. ഇടക്കാലത്ത് കോയമ്പത്തൂരിലേക്ക് മാറിയശേഷം ബാങ്ക് മാനേജരായി ജോലി ചെയ്തു.  വരുമാനത്തിൽ അതൃപ്തിയുള്ള അദ്ദേഹം വീണ്ടും നിയമം പ്രാക്ടീസ് ചെയ്യാൻ അനുമതി തേടി കോടതിയിൽ അപേക്ഷ നൽകി.  ജഡ്ജി ഇ.എച്ച്. വല്ലസ്സ് ചിദംബരത്തിന്റെ അപേക്ഷാ ലൈസൻസ് പുനസ്ഥാപിക്കാൻ അനുമതി നൽകി;  നന്ദി പ്രകടിപ്പിക്കാൻ ചിദംബരം തന്റെ അവസാന മകന് വലശേശരൻ എന്ന് പേരിട്ടു.

1927 ൽ കോൺഗ്രസ് പാർട്ടിയിൽ വീണ്ടും ചേർന്ന അദ്ദേഹം സേലത്ത് നടന്ന മൂന്നാമത്തെ സമ്മേളനത്തിൽ അദ്ധ്യക്ഷതവഹിച്ചു പക്ഷേ  രാഷ്ട്രീയ  കോൺഗ്രസിന്റെ സ്വാതന്ത്ര്യ നയങ്ങളിൽ മാറ്റം ശ്രദ്ധിച്ചതിനാലാണ് ചിദംബരം വീണ്ടും കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചത്.

1929 ൽ അദ്ദേഹം തൂത്തുക്കുടിയിലേക്ക് താമസം മാറ്റി. അവിടെ അദ്ദേഹം തമിഴ് പുസ്തകങ്ങൾ എഴുതാനും പ്രസിദ്ധീകരിക്കാനും സമയം ചെലവഴിച്ചു.1935 ആയപ്പോഴേക്കും തിരുക്കുറൾ എന്ന തമിഴ് പുസ്തകത്തെക്കുറിച്ച് ആദ്യ വ്യാഖ്യാനം എഴുതിയ അദ്ദേഹം മറ്റൊരു പേരിട്ട് പ്രസിദ്ധീകരിച്ചു. 

1936 നവംബർ 18 ന് അന്തരിച്ച ചിദംബരം പിള്ള " കപ്പലോട്ടിയ തമിഴൻ " എന്ന ദേശാഭിമാനിയുടെ ധാരാളം പ്രതിമകൾ തമിഴ്നാട്ടിൽ ഉണ്ട്. 1972 ലെ ഇന്ത്യയുടെ സ്റ്റാമ്പിൽ ചിദംബരം പിള്ളയുടെ ചിത്രം പ്രകാശിപ്പിച്ച് ഗവൺമെന്റ് ആദരവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ പതിമൂന്ന് പ്രധാന തുറമുഖങ്ങളിലൊന്നായ തൂത്തുക്കുടി പോർട്ട് ട്രസ്റ്റിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.