16/10/2020

08-10-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(50) - മാഡം കാമ(1861 സെപ്റ്റംബർ 24-1936 ആഗസ്റ്റ് 13)

   

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
50

മാഡം കാമ(1861 സെപ്റ്റംബർ 24-1936 ആഗസ്റ്റ് 13)

" ഇന്ത്യൻ വിപ്ലവത്തിൻറെ അമ്മ" എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വാതന്ത്ര്യ സമര നായിക. 1861 സെപ്റ്റംബർ 24 ന് മുംബെയിൽ ജനനം. റസ്തം ഭിക്കാജി എന്നായിരുന്നു യഥാർത്ഥ നാമം .1885 ആഗസ്റ്റ് 3 ന് റസ്തം കാമയെ വിവാഹം ചെയ്തതോടെ മാഡം കാമ എന്നറിയപ്പെടാൻ തുടങ്ങി.മുംബെയിലെ സാധുക്കളെ സഹായിക്കുന്നതിനായി ഒരു വനിതാ പഠന ക്ലാസ് ആരംഭിച്ചു.1896 ൽ മുംബെയിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ അവരെ സഹായിക്കാനിറങ്ങിത്തിരിച്ചു. പ്ലേഗ് പിടിപ്പെട്ട അവർ രോഗമുക്തി നേടിയെങ്കിലും ആരോഗ്യസ്ഥിതി മോശമായി. ആരോഗ്യം വീണ്ടെടുക്കുവാനായി അവർ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാക്കളെ പരിചയപ്പെടുകയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്തു.ബ്രിട്ടീഷ് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതോടെ പ്രവർത്തന രംഗം പാരീസിലേക്കു മാറ്റി.

ഇന്ത്യൻസ്വാതന്ത്ര്യത്തിനു വേണ്ടി യൂറോപ്പിൽ മുഴുവൻ പ്രചരണ പരിപാടികളിൽ ഏർപ്പെട്ടു.ജനീവയിൽ നിന്നു" വന്ദേമാതരം" എന്ന പേരിൽ ഒരു മാസിക ആരംഭിച്ചു. റഷ്യൻ വിപ്ലവകാരികളുമായി ഉണ്ടായ സമ്പർക്കം അവരെ വിപ്ലവകാരിയാക്കി.1907 ആഗസ്റ്റ് 18-ന് ജർമ്മനിയിലെ  സ്റ്റുട്ട്ഗാർട്ട് നഗരത്തിൽ ചേർന്ന സോഷ്യലിസ്റ്റുകളുടെ സമ്മേളനത്തിൽ മാഡം കാമ രൂപകല്പനചെയ്ത സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തി. പതാകയിൽ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങൾ ചേർത്താണ് രൂപ കല്പന ചെയ്തിരുന്നത്. ഇസ്ലാം, ഹിന്ദുയിസം, ബുദ്ധിസം എന്നിവയെ പ്രതിനിധികരിക്കാനാണ് നിറങ്ങൾ ചേർത്തത്. ത്രിവർണ്ണ പതാകയുടെ മുകളിൽ പച്ച നിറവും അതിൽ ബ്രിട്ടീഷ് ഇന്ത്യയിലെ 8 പ്രവിശ്യകളെ സൂചിപ്പിക്കുന്നതിനായി 8 താമരകളും ഉണ്ടായിരുന്നു. നടുവിൽ മഞ്ഞ നിറവും അതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ആപ്തവാക്യമായ "വന്ദേമാതരം" ദേവനാഗിരി ലിപിയിൽ ആലേഖനം ചെയ്യതിരുന്നു. താഴെ ചുവപ്പുനിറത്തിൽ ചന്ദ്രക്കലയും സൂര്യനും.

1946ൽ ഇന്ത്യയിലെത്തിയ അവർ ആഗസ്റ്റ് 13 ന് അന്തരിച്ചു.









No comments:

Post a Comment