08/09/2017

06-09-2017- പത്രവർത്തമാനങ്ങൾ- Lankesh Patrike & RBP Lankesh


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവർത്തമാനങ്ങൾ
ലക്കം
21


Lankesh Patrike & RBP Lankesh (Ranjang,Bodhane,Prachodane)
[ലങ്കേഷ് പത്രികേ & ആർ.ബി.പി ലങ്കേഷ് (രഞ്ജങ്, ബോധേൻ, പ്രാചോദെനേ)]




1980ൽ പി.ലകേഷ് തുടങ്ങിയ പ്രതിവാര പത്രമാണ് ലകേഷ് പത്രികേ. കന്നട ഭാഷയിലെ ആദ്യത്തെ ടാബ്ലോയിഡായ ഈ പത്രത്തിന്റെ എടിറ്ററായി ഇദ്ദേഹം മരണം വരെ (2000ൽ) തുടർന്നു.  ഈ പത്രം തുടർന്ന് കൈകാര്യം ചെയ്തിരുന്നത് ഇദ്ദേഹത്തിന്റെ മക്കളായ ഇന്തർജിതും, ഗൗരി ലങ്കേഷ് എന്നിവരാണ്.

2005 ൽ ചില കാരണത്താൽ ഗൗരി ലങ്കേഷ് ലങ്കേഷ്-പത്രികേ വിടുകയും, സ്വന്തം പത്രം (ആർ.ബി.പി ലങ്കേഷ് )  തുടങ്ങുകയും ചെയ്തു. ഇരു പത്രങ്ങളും ചിത്രത്തിൽ കാണാം ആർ.ബി.പി ലങ്കേഷ് (ഇടത്), ലങ്കേഷ് പത്രികേ (വലത്).

02-09-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-13)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
52


Tibetan Currency Continuation... (Part - 13)

ടിബറ്റിൽ വിനിമയത്തിലുണ്ടായിരുന്ന ബ്രിട്ടീഷ്-ഇന്ത്യൻ വെള്ളിനാണയം.


These coins which were prevailed in Tibet are the British Indian Rupees with the portrait of Queen Victoria which were first issued in 1840. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും അനേകം വ്യത്യസ്ത വിദേശ വെള്ളി നാണയങ്ങൾ ടിബറ്റിൽ വിനിമയത്തിൽ ഉണ്ടായിരുന്നു. അവയിൽ പ്രധാനപ്പെട്ട നാണയമായിരുന്നു  ബ്രിട്ടീഷ്-ഇന്ത്യൻ റുപീസ്. ഇവയുടെ മുൻവശത്ത് വിക്ടോറിയ രാജ്ഞിയുടെ ഛായാചിത്രം ആലേഖനം ചെയ്തിരിക്കുന്നു. പിൻവശം  റോസാ പുഷ്പത്തിൻ്റെ  ആകൃതിയിലുള്ള പൂക്കളും ഇലകളും കൊണ്ടുള്ള വള്ളി കൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം. ടിബറ്റൻ വ്യാപാരികൾക്കിടയിൽ വളരെ പ്രചാരത്തിലുണ്ടായിരുന്ന ഈ നാണയങ്ങൾ ശുദ്ധമായ വെള്ളിയിൽ നിർമിച്ചവയായിരുന്നു. 1920 വരെ 1 Rupees  = 3 Tangka എന്ന നിശ്ചിത വിനിമയ നിരക്കിലായിരുന്നു കൈമാറ്റം ചെയ്തിരുന്നത്.

ഈ ബ്രിട്ടീഷ്-ഇന്ത്യൻ വെള്ളി നാണയങ്ങൾ (British Indian Rupees) അനുകരിച്ചാണ് ചൈന 1902-ൽ Sichuan Rupees (Tibet Rupees) നാണയങ്ങൾ നിർമ്മിച്ചത്.

to be continued...


01/09/2017

31-08-2017- Gandhi Stamps- Gandhi as a Satyagrahi in South Africa


ഇന്നത്തെ പഠനം
അവതരണം
Ummer Farook – Calicut
വിഷയം
മഹാത്മാ ഗാന്ധി സ്റ്റാമ്പുകൾ
ലക്കം
51

Gandhi as a Satyagrahi in  South Africa
(സൗത്ത് ആഫ്രിക്കയിലെ ഒരു സത്യാഗ്രഹിയായി ഗാന്ധി)



ഗാന്ധി 1907 മാർച്ച് 22-ന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്‍വാൾ പ്രവിശ്യാ സർക്കാരിനെതിരായി സത്യാഗ്രഹസമരം ആരംഭിച്ചു. എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്ട്രേഷൻ കാർഡ് എപ്പോഴും സൂക്ഷിക്കണമെന്ന ഏഷ്യാറ്റിക് ലോ അമെൻഡ്മെൻറ് ഓർഡിനൻസ് എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം. ഈ രജിസ്ട്രേഷൻ കാർഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു. 1908-ജനുവരി 10-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പിന്നീട് പുറത്തിറങ്ങിയ ഗാന്ധി, ഇന്ത്യാക്കാർ അവരവർ താമസിക്കുന്ന പ്രവിശ്യ വിട്ട് പുറത്ത് പോകാൻ പാടില്ല എന്ന നിയമത്തിനെതിരായി ട്രാൻസ്‍വാളിലേയ്ക്ക് ഒരു മാർച്ച് നടത്തി. അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു. 1914 ജൂൺ 30-ന് സർക്കാർ ഒത്തു തീർപ്പുകൾക്ക് തയ്യാറായി.

Nevis  1998 ൽ പുറത്തിറക്കിയ  മഹാത്മാ ഗാന്ധിജിയുടെ  ദക്ഷിണാഫ്രിക്കയിലെ ഒരു സത്യാഗ്രഹിയായി ഗാന്ധി ചിത്രമടങ്ങിയ  Sheetlet ചിത്രത്തിൽ കാണാം.

30-08-2017- പത്രവർത്തമാനങ്ങൾ- Al Aalam Islami



ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
20

Al Akhbar Al Aalam Islami
(അൽഅഹ്ബാർ അൽ ആലം ഇസ്ലാമി)



പരിശുദ്ധ മക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പ്രതിവാര പത്രമാണ് അൽഅഹ്ബാർ അൽ ആലം ഇസ്ലാമി.

എന്റെ കൈവശം ഉള്ള,  ഈ പത്രത്തിന്റെ കഴിഞ്ഞ 90 വർഷമായുള്ള വിവിധ ഫോർമാറ്റിലെ ഒറിജിനൽ പതിപ്പുകൾ ചിത്രത്തിൽ കാണാം. ഇതേ പത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പും (Muslim World News/ മുസ്‌ലിം വേൾട് ന്യൂസ്) ചിത്രത്തിൽ കാണാം.

29-08-2017- പണത്തിലെ വ്യക്തികൾ- അലക്സാണ്ടർ ഫ്ലെമിങ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
15

അലക്സാണ്ടർ ഫ്ലെമിങ് -  പെൻസിലിൻ-💉ന്റെ പിതാവ്            

"പെൻസിലിൻ" എന്ന ദിവ്യ ഔഷധത്തെപറ്റി കേൾക്കാത്തവർ ആരുണ്ട്‌? എത്രയോ മനുഷ്യരാണ്‌ ഈ മരുന്നിന്റെ സഹായത്താൽ മാരകരോഗങ്ങളിൽ നിന്ന്‌ രക്ഷപ്പെട്ട്‌ ആരോഗ്യവും ജീവിതവും വീണ്ടെടുത്തിട്ടുള്ളത്‌!  പെൻസിലിൻ എന്നുപേരിട്ട ഈ ആന്റിബയോട്ടിക്‌ കണ്ടെത്തിയ ആദ്യശാസ്ത്രജ്ഞനാണ്‌ അലക്സാണ്ടർ ഫ്ലെമിങ്‌.

1941 ഫെബ്രുവരി മാസം ആദ്യവാരം ഇംഗ്ലണ്ടിൽ ഓക്ഫെഡിലെ ആശുപത്രിയിൽ 43 കാരനായ ഒരു പൊലീസുകാരൻ മരണത്തോട്‌ മല്ലടിക്കുന്നു. . ഏറെ ഗുരുതരാവസ്ഥയിലാണ്‌ പൊലീസുകാരനെ ആശുപത്രിയിലെത്തിച്ചത്‌. ഡോക്ടർമാർ കൈമലർത്തി. പല മരുന്നുകളും കൊടുത്തുനോക്കി. ഒരു ഫലവും കണ്ടില്ല. അയാൾ മരിച്ചുകൊണ്ടിരിക്കുകയാണ്‌. നോക്കിനിൽക്കാനെ വൈദ്യശാസ്ത്രത്തിന്‌ കഴിഞ്ഞുള്ളൂ.

ഇതേസമയത്താണ്‌ അടുത്തുള്ള ഓക്സ്ഫോർഡ്‌ സർവകലാശാലാ ലബോറട്ടറിയിൽ അലക്സാണ്ടർ ഫ്ലെമിങ്ങും സുഹൃത്തുക്കളായ ഹോവാർഡ്‌ ഫ്ലോറി, ഏണസ്റ്റ്‌ ചെയിൻ എന്നിവർ പെൻസിലിൻ കണ്ടുപിടിച്ചതും അതിന്റെ അത്ഭുതകരമായ കഴിവുകൾ കണ്ടെത്തിയതും.  പൊലീസുകാരനിൽ പെൻസിലിൻ കുത്തിവച്ചു. 

അതോടെ മരണത്തോട്‌ മല്ലടിച്ചിരുന്ന പൊലീസുകാരന്റെ സ്ഥിതി പാടെ മാറി. ഡോക്ടർമാർക്കു പോലും വിശ്വസിക്കാനാവാത്തവിധം പൊലീസുകാരന്റെ മുറിവ്‌ കരിഞ്ഞുണങ്ങിത്തുടങ്ങി. പൊള്ളുന്ന പനി കുറഞ്ഞുതുടങ്ങി. അയാൾ രക്ഷപ്പെടുകയാണ്‌. ഡോക്ടർമാർ അത്ഭുതത്തോടെ പറഞ്ഞു. . രണ്ടാം ലോകമഹായുദ്ധകാലത്ത്‌ യുദ്ധക്കെടുതിയിൽപ്പെട്ട ലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ പെൻസിലിന്‌ സാധിച്ചു.  1944-ൽ ഫ്ലെമിങ്ങിന്‌ സർ പദവി നൽകി ബ്രിട്ടൻ ആദരിച്ചു. പെൻസിലിന്റെ കണ്ടുപിടിത്തത്തിന്റെയും വേർതിരിച്ചെടുക്കലിന്റെയും അംഗീകാരമായി 1945 ലെ നോബൽ സമ്മാനം ഫ്ലെമിങ്ങ്‌, ഫ്ലോറി, ചെയിൻ എന്നിവർക്കായി പങ്കിട്ടു നൽകി. 1955 മാർച്ച്‌ 11-ന്‌ ഫ്ലെമിങ്ങ്‌ ലണ്ടനിൽ നിര്യാതനായി.



സർ അലക്സാണ്ടർ ഫ്ലെമിങ്ങിനെ  ആദരിച്ചു കൊണ്ട് സ്കോട്ലൻഡ് ഇറക്കിയ അഞ്ചു പൗണ്ട് ബാങ്ക് നോട്ട്. വലതു വശത്ത് അദേഹത്തിന്റെ മൈക്രോസ്കോപ്പും, സൂക്ഷ്മാണുക്കളെയും കാണാം.

26-08-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-12)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
51



Tibetan Currency Continuation... (Part- 12)





Tibetan skar copper coins (സ്കാർ ചെമ്പ് നാണയങ്ങൾ)

20-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ടിബറ്റൻ ഗവണ്മെന്റ് അടിച്ചിറക്കിയ ചെമ്പ് നാണയങ്ങളാണ് സ്കാർ നാണയങ്ങൾ (skar coins).  ½ skar (“skar che”), 1 skar (“skar gang”), 2 ½ skar ("skar phyed gsum" or "kha gang"), 5 skar ("skar lnga"), 7 ½ skar ("skar phyed brgyad") എന്നീ denomination -കളിലാണ് ഇവ നിർമ്മിച്ചത്.

▪1 srang = 100 skar
▪1 tangka = 15 skar


Tibetan sho copper & silver coins (ഷോ ചെമ്പ്/ വെള്ളി നാണയങ്ങൾ)

20-ആം നൂറ്റാണ്ടിൽ ടിബറ്റൻ ഭരണകൂടം അടിച്ചിറക്കിയ മറ്റൊരു നാണയമാണ് ഷോ (sho ).  ഇവയുടെ ചില denomination- കൾ ചെമ്പിലും(copper) മറ്റുള്ളവ വെള്ളിയിലും (silver ) നിർമ്മിച്ചിരിക്കുന്നു. 1 sho ("zho gang"), 3 sho ("zho gsum"),  5 sho ("zho lnga"), 1/8 sho, ¼ sho എന്നീ denomination- കളിലാണ് copper sho നാണയങ്ങൾ നിർമ്മിച്ചത്. എന്നാൽ 1 sho ("zho gang"), 2 sho ("zho do"), 5 sho ("zho lnga") എന്നിവയാണ് silver sho- യുടെ denomination- കൾ.

▪1 srang = 10 sho

to be continued...


25-08-2017- വിദേശ കറൻസി പരിചയം- Cook Islands


ഇന്നത്തെ പഠനം
അവതരണം
Jenson Paweth Thomas
വിഷയം
വിദേശ കറൻസി പരിചയം
ലക്കം
59

കുക്ക് ഐലൻഡ്‌സ്
(Cook Islands)

ദക്ഷിണപസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 15 ദ്വീപുകൾ ചേർന്ന ഒരു രാജ്യം. സ്വയംഭരണാവകാശമുണ്ടെങ്കിലും പ്രതിരോധവും വിദേശകാര്യവും ന്യൂ സീലാൻഡ് കൈകാര്യം ചെയ്യുന്നു. 

പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ്കാർ ആണ് കുക്ക് ഐലൻഡ്‌സ് കണ്ടെത്തിയത്. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്‌ നാവികൻ ആയ ജെയിംസ്‌ കുക്ക് ഇവിടം സന്ദർശിച്ചു. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ആണ് ഈ ദ്വീപ്‌ സമൂഹത്തിന് കുക്ക് ഐലൻഡ്‌സ് എന്ന് പേര് ലഭിച്ചത്. 1965 ആഗസ്റ്റ്‌ 4ന് സ്വയംഭരണാവകാശം ലഭിച്ചു. 1992ൽ UN അംഗീകാരവും. 
അവരുവാ (Avarua) ആണ് തലസ്ഥാനം. ഡോളർ ആണ് ഈ രാജ്യത്തിന്റെ കറൻസി. 

Code        : CKD
Symbol    : $
Sub unit   : Cent
1CKD       = 100 Cents
1CKD       = 46. 21 INR
Currency  : 3, 10, 20, 50 $
Coin          : 10, 20, 50 C
                     1, 2, 5 $




3 ഡോളർ 


1 ഡോളർ (1983)

24-08-2017- Gandhi stamps- ഗാന്ധി ദക്ഷിണാഫ്രിക്കയിൽ


ഇന്നത്തെ പഠനം
അവതരണം
Ummer Farook – Calicut
വിഷയം
മഹാത്മാ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
50


Gandhi in South Africa
(ഗാന്ധി ദക്ഷിണാഫ്രിക്കയിൽ)



1893-ൽ ഗാന്ധി വീണ്ടും ദക്ഷിണാഫ്രിക്കയിൽ നാറ്റാളിൽ എത്തി. എന്നാൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. വെള്ളക്കാർ മറ്റെല്ലാ ആളുകളേയും അധമരായാണ് കണക്കാക്കിയിരുന്നത്. ഗാന്ധി അവിടത്തെ ഇന്ത്യക്കാരുടെ ഒരു യോഗം വിളിച്ചു കൂട്ടി.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ അദ്ദേഹം സംസാരിച്ചു. ഗാന്ധിയുടെ ആദ്യത്തെ പൊതുപ്രസംഗം അതായിരുന്നു.  അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്ക് ഇറങ്ങി. താമസിയാതെ ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം ‘ഗാന്ധിജി’ എന്ന് അറിയപ്പെടാൻ തുടങ്ങി.

Sierra Leone  1998 ൽ പുറത്തിറക്കിയ  മഹാത്മാ ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ കാലത്തുള്ള  ചിത്രമടങ്ങിയ  Sheetlet ചിത്രത്തിൽ കാണാം.

23-08-2017- പത്രവർത്തമാനങ്ങൾ- അൽ അക്ബാർ



ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
19

അൽ അക്ബാർ

1952-ൽ അച്ചടി ആരംഭിച്ച അൽ അക്ബാർ, 1944ൽ അച്ചടി ആരംഭിച്ച അക്ബാർ  അൽ യോം എന്ന ആഴ്ച്ച പത്രത്തിന്റെ ദിവസവും ഇറങ്ങുന്ന രൂപത്തിൽ ഉള്ള പത്രമാണ്. ഈ പത്രം ബ്രോഡ്ഷീറ്റ് രൂപത്തിലാണ് തയ്യാറാക്കുന്നത്.രണ്ട് പത്രങ്ങളും അമിൻ സഹോദരന്മാരുടെ സൃഷ്ടിയാണ്.

(അക്ബാർ  അൽ യോംനെ കുറിച്ച് കഴിഞ്ഞ ആഴ്ചത്തെ പോസ്റ്റിൽ പറഞ്ഞിരുന്നു)




22-08-2017- പണത്തിലെ വ്യക്തികൾ- ഹെൻറിച്ച് ഹെർട്സ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
14

ഹെൻറിച്ച് ഹെർട്സ്

1857 ഫെബ്രുവരി 22 ന് ജർമനിയിലെ ഹാംബർഗിൽ ജനിച്ച ഭൗതികശാസ്ത്രജ്ഞനാണ് ഹെൻറിച്ച് റുഡോൾഫ് ഹെർട്സ്. വിദ്യുത്കാന്ത തരംഗങ്ങൾ കണ്ടെത്തിയത് ഇദ്ദേഹമാണ്.  ശബ്ദ്ത്തിനു സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്. ശബ്ദത്തിന് വായുവിൽ 343 m/s (at 20 °C) ആണ് വേഗത. ജലത്തിലൂടെ ശബ്ദത്തിന് കൂടുതൽ വേഗമുണ്ട്.  ഡെസിബൽ എന്ന ഏകകത്തിലാണു ശബ്ദം അളക്കുന്നത്.  തരംഗദൈർഘ്യം ഹെർട്സിനെ ആദരിച്ചുകൊണ്ട്  "ഹെർട്സ് " എന്ന യൂണിറ്റിലാണ്  അളക്കുന്നത്.

അനോന്യം ലംബമായി സ്പന്ദിക്കുന്ന വൈദ്യുതക്ഷേത്രവും, കാന്തികക്ഷേത്രവും അടങ്ങിയതാണ്  വിദ്യുത്കാന്തിക പ്രസരണം. ഈ രണ്ടു ക്ഷേത്രങ്ങളും തരംഗത്തിന്റെ സഞ്ചാരദിശയ്ക്കും ലംബമായിരിക്കും. വിദ്യുത് കാന്തിക പ്രസരണത്തിന് നിശ്ചിത ഊർജ്ജവും സംവേഗവും ഉണ്ട്.

വൈദ്യുത - കാന്തികമണ്ഡല സമവാക്യങ്ങളെ തരംഗസമവാക്യത്തിന്റെ സാമാന്യരൂപത്തിലെഴുതാൻ സാധിക്കുമെന്നും ഈ സമവാക്യങ്ങൾ സദൃശമാണെന്നും(Symmetric) അദ്ദേഹം തെളിയിച്ചു. ഈ തരംഗസമവാക്യത്തിൽ നിന്നു ലഭിക്കുന്ന പ്രവേഗവും, പ്രകാശപ്രവേഗവുംഒന്നുതന്നെയായതിനാൽ അദ്ദേഹം പ്രകാശം ഒരു വൈദ്യുതകാന്തികതരംഗമാണെന്ന നിഗമനത്തിലെത്തിച്ചേർന്നു.


ഹെൻറിച്ച് ഹേർട്സിനെ ആദരിച്ചുകൊണ്ട് ജർമൻ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഇറക്കിയ പഴയ കാലത്തിലെ അഞ്ച് മാർക്കിന്റെ നാണയം.



19-08-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-11)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
50

Tibetan Currency Continuation... (Part- 11)

ടിബറ്റൻ കറൻസി - 1909-ന് ശേഷം...


🌏 20 Tam Srang  സ്വർണ്ണ നാണയങ്ങൾ

ലാസയുടെ പടിഞ്ഞാറ് ഭാഗത്ത്, ദലൈലാമയുടെ വേനൽകാലവസതിയായ Norbu Lingka -ക്ക് സമീപം സ്ഥിതി ചെയ്യുന്ന Ser-Khang മിന്റിൽ 1918-നും 1921-നും ഇടയിലാണ് ഭൂരിഭാഗം 20 Tam Srang സ്വർണ്ണ നാണയങ്ങളും  അടിച്ചിറക്കിയിരിക്കുന്നത്. Ser-Khang എന്ന പദത്തിനർത്ഥം സ്വർണ്ണഭവനം (Gold House) എന്നാണ്. ഈ സ്വർണ്ണ നാണയങ്ങൾ ടിബറ്റിൽ കൂടുതലൊന്നും വിനിമയത്തിലുണ്ടായിരുന്നില്ല. എന്നാൽ സമ്പത്ത് സംഭരിക്കുന്നതിന് വേണ്ടിയോ,  അല്ലെങ്കിൽ കൂടുതൽ ലാഭം നേടാൻ വേണ്ടി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വേണ്ടിയോ  ആയിരുന്നു അവർ പ്രധാനമായും ഈ നാണയങ്ങൾ ഉപയോഗിച്ചിരുന്നത്. 15-55 AD (1921) എന്ന് രേഖപ്പെടുത്തിയ സ്വർണ്ണ നാണയങ്ങൾ പുറത്തിറങ്ങിയപ്പോഴേക്കും ഈ നാണയങ്ങളുടെ ലോഹത്തിന്റെ മാർക്കറ്റ് മൂല്യം (intrinsic value) അവയുടെ മുഖവിലയെ(face value) ക്കാൾ കൂടുതലായി. ഇക്കാരണത്താൽ 15-55 AD എന്ന് രേഖപ്പെടുത്തിയ നാണയങ്ങൾ വളരെ കുറച്ചു മാത്രം നിർമ്മിച്ചതിനു ശേഷം 20 Tam Srang  സ്വർണ്ണ നാണയങ്ങളുടെ നിർമ്മാണം പൂർണ്ണമായും നിർത്തലാക്കി.

🌏 5 Srang വെള്ളി നാണയങ്ങൾ (New Gaden tangka)

ടിബറ്റൻ സന്യാസിമാർക്കിടയിൽ വിതരണം ചെയ്യുന്നതിന്  വേണ്ടി 1953/ 54 കാലഘട്ടങ്ങളിൽ പഴയ Gaden tangka -കളുടെ മാതൃകയിൽ, എന്നാൽ ആധുനിക രീതിയിൽ അടിച്ചിറക്കിയ നാണയങ്ങളാണ് 5 Srang വെള്ളി നാണയങ്ങൾ (New Gaden tangka). ടിബറ്റിൽ ഇഷ്യൂ ചെയ്ത ഏറ്റവും അവസാനത്തെ വെള്ളി നാണയങ്ങളാണ് ഇവ. ഈ നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല.




to be continued...


18-08-2017-വിദേശ കറൻസി-നാണയം- Belize


ഇന്നത്തെ പഠനം
അവതരണം
Jenson Paweth Thomas
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
58

ബെലീസ് (Belize)

വടക്കേ അമേരിക്ക വൻകരയിൽ തെക്ക് കിഴക്ക് ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഒരു രാജ്യം. മെക്സിക്കോ, ഗ്വാട്ടീമാല ഇവയാണ് അയൽരാജ്യങ്ങൾ. 
ബ്രിട്ടീഷ്‌ ഹോണ്ടുറാസ് എന്നായിരുന്നു ആദ്യകാല പേര്. പ്രശസ്തമായ മായൻ സംസ്കാരം ബെലീസിലും വ്യാപിച്ചിരുന്നു.

പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ്‌കാർ ഇവിടെ കോളനി തുടങ്ങി. പതിനേഴാം നൂറ്റാണ്ട് ആയപ്പോൾ ഇംഗ്ലണ്ടിൽ നിന്നും സ്കോട്ലൻഡിൽ നിന്നും ഉള്ള കുടിയേറ്റക്കാർ ബെലീസിൽ ആധിപത്യം സ്ഥാപിച്ചു. ക്രമേണ ബെലീസ് ബ്രിട്ടീഷ്‌ കോളനി ആയി മാറി. 1981 സെപ്റ്റംബർ 21ന് സ്വാതന്ത്ര്യം ലഭിച്ചു. എങ്കിലും ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്ത്‌ ll  ബെലീസിന്റേയും രാജ്ഞിയായി തുടരുന്നു. 

ഇംഗ്ലീഷ്, സ്പാനിഷ്‌ ഇവയാണ് ഭാഷകൾ. ബെൽമോപൻ (Belmopan) ആണ് ബെലീസിന്റ തലസ്ഥാനം. ബെലീസ് ഡോളർ ഈ രാജ്യത്തെ കറൻസിയും.    

Code          : BZD
Symbol      : BZ$/$
Sub unit     : Cent
1 BZ$         = 32.13 INR
Coins          : 1, 5, 10, 25,
                       50 Cents, 1$
Currencies : 2, 5, 10, 20, 50,
                      100 Dollars
സെൻട്രൽ ബാങ്ക് ഓഫ്‌ ബെലീസ് ആണ് കേന്ദ്രബാങ്ക്. 

2 Dollars


50 Cents (1974)





17-08-2017- Gandhi stamps- Gandhi: Barrister of Law


ഇന്നത്തെ പഠനം
അവതരണം
Ummer Farook – Calicut
വിഷയം
മഹാത്മാ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
49


Gandhi: Barrister of Law
(ഗാന്ധി; ബാരിസ്റ്റർ ഒഫ് ലോ)



ഗാന്ധി  ലണ്ടനിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി 1891 ൽ ഇന്ത്യയിലേക്കു മടങ്ങുകയും, തുടർന്ന് 1893ൽ ദക്ഷിണാഫ്രിക്കയിലേക്ക് നിയമോപദേഷ്ടാവായി പോവുന്ന വരെ ബോംബേയിലും, രാജ്‌കോട്ടിലും വക്കീലായി പ്രാക്ട്ടീസ് ചെയ്യുകയും ചെയ്തിരുന്നു ഗാന്ധിജി.

ദക്ഷിണാഫ്രിക്കയിൽ സേട്ട് അബ്ദുള്ള എന്ന വ്യാപരിയുടെ ദാദാ അബ്ദുള്ള & കോ എന്ന കമ്പനിയുടെ വ്യവഹാരങ്ങൾ വാദിക്കുന്ന ഒരു വക്കീലായി ജോലി ഏറ്റെടുത്തു. കേസ് വാദിക്കുവാനായി കമ്പനി നിരവധി വക്കീലന്മാരെ ഏർപ്പാടാക്കിയിരുന്നു, അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു  ഗാന്ധിജിയുടെ ജോലി.

Uganda  1998 ൽ പുറത്തിറക്കിയ  മഹാത്മാ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ വക്കീലായി ജോലി ചെയ്യുന്ന കാലത്തുള്ള  ചിത്രമടങ്ങിയ  Miniature Sheet ചിത്രത്തിൽ കാണാം.