ഇന്നത്തെ പഠനം
| |
അവതരണം
| |
വിഷയം
|
പണത്തിലെ വ്യക്തികൾ
|
ലക്കം
|
13
|
ഹമ്മുറാബിയും അദേഹത്തിന്റെ നിയാമാവലിയും
പുരാതന ബാബിലോണിൽ ക്രിസ്തുവിനു മുൻപ് പതിനെട്ടാം(1790-നടുത്ത്) നൂറ്റാണ്ടിൽ എഴുതപ്പെട്ട നിയമസംഹിതയാണ് ഹമ്മുറാബിയുടെ നിയമാവലി. ചരിത്രത്തിലെ ഏറ്റവും പുരാതനമായ നിയമസംഹിതകളിൽ പെടുന്ന അത്, അതിശയകരമായ പൂർണ്ണതയിൽ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. ബാബിലോണിലെ ആറാമത്തെ രാജാവായിരുന്ന ഹമ്മുറാബിയാണ് ഈ സംഹിത രൂപപ്പെടുത്തിയത്. ഏഴടി നാലിഞ്ച് ഉയരമുള്ള ശിലയിൽ രേഖപ്പെടുത്തിയതാണ് ഈ നിയമാവലി. അക്കേദിയൻ ഭാഷയുടെ ക്യൂനിഫോം ലിപിയിലാണ് അതിന്റെ രചന.
പുരാതനപൗരസ്ത്യദേശത്ത് രൂപമെടുത്ത പല നിയമസംഹിതകളിൽ ഒന്നാണ് ഹമ്മുറാബിയുടെ നിയമം. ഊരിലെ രാജാവ് ഊർ നാമുവിന്റെ സംഹിത(ക്രി.മു. 2500), എഷ്നുനാലിന്റെ നിയമങ്ങൾ (ക്രി.മു. 1930) ഇസിനിലെ ലിപിറ്റ് ഇഷ്ടാറിന്റെ നിയമസംഹിത (ക്രി.മു. 1870) തുടങ്ങിയവ ഈ ഗണത്തിലെ പൂർവസംഹിതകളും, ഹിത്തിയരുടേയും അസീറിയക്കാരുടേയും നിയമങ്ങളും , മോശെയുടെ നിയമവും ഇതിന്റെ പിൽക്കാല മാതൃകകളുമാണ്. ഭൂമിശാസ്ത്രപരമായി അടുത്ത പ്രദേശങ്ങളിലും സമാനസംസ്കൃതികളിലുമാണ് ഈ സംഹിതകൾ രൂപപ്പെട്ടത്. സമാനമായ പല ഭാഗങ്ങളും ഈ നിയമാവലികളിലുണ്ട്.
ഒരു രാജ്യത്തിന്റെ ഭരണത്തെ നിയന്ത്രിക്കുന്ന മൗലിക നിയമങ്ങളെ മാറ്റി മറിക്കാൻ രാജാവിനുപോലും അധികാരമില്ല എന്നതിന്റെ നല്ല ഉദാഹരണമായി ഹമ്മുറാബിയുടെ നിയമം ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഭരണഘടനാനുസൃതമായ ശാസനം (constitutional government) നിയമവാഴ്ച (Rule of Law) എന്നീ ആധുനികസങ്കല്പങ്ങളുടെ ആദിരൂപമാണിത്.
ഹമ്മുറാബി രാജാവ് (നിൽക്കുന്നത് ), നിയമ ദൈവമായ ഷമഷിന്റെ കയ്യിൽ നിന്നും നിയമ സംഹിത ഏറ്റുവാങ്ങുന്നത് ദൃശ്യവത്കരിച്ചിറക്കിയ ഇറാഖിന്റെ ഇരുപത്തയ്യായിരം ദിനാറിന്റെ ബാങ്ക് നോട്ട്.
No comments:
Post a Comment