31/12/2021

കറൻസിയിലെ വ്യക്തികൾ (80) - ഹോമർ (Homer)

      

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
81
   
ഹോമർ (Homer)

പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന അന്ധകവിയാണ് ഹോമർ.  ലോകപ്രശസ്തമായ ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി എന്നിവ രചിച്ചത് ഹോമറാണെന്നു വിശ്വസിക്കപ്പെടുന്നു. ഹോമറിന്റെ ജനനമരണങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ബി.സി ഒമ്പതാം നൂറ്റാണ്ടിലാണ് ഹോമർ ജീവിച്ചിരുന്നതെന്നു  പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് പറയുന്നു. ബി.സി. എട്ട്,ഒമ്പത് നൂറ്റാണ്ടുകളിലേതെങ്കിലുമാവും ഹോമർ ജീവിച്ചതും ഇലിയഡും ഒഡീസ്സിയും സൃഷ്ടിച്ചതെന്നുമാണ് ഇന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഗ്രീക്ക് സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഹോമറിന്റെ ഇതിഹാസങ്ങൾ വഹിച്ച പങ്ക് പ്രധാനമാണ്. ഇദ്ദേഹത്തെ ഗ്രീസിന്റെ അദ്ധ്യാപകൻ എന്ന് വിശേഷിപ്പിക്കാറുണ്ട്.

ആരാണ് ഹോമർ എന്നതിനെപ്പറ്റിയുണ്ട് പല കഥകൾ. ബാബിലോണിയക്കാരനായ ടൈഗ്രനസ് ആണ് ഹോമർ എന്നും ഗ്രീക്കുകാർ യുദ്ധത്തിൽ തടവുകാരനാക്കിക്കൊണ്ടുവന്ന ടൈഗ്രനസ്, ഹോമർ എന്ന പേരു സ്വീകരിക്കുകയായിരുന്നു എന്നാണ് ഒരു കഥ. റോമാ സാമ്രാജ്യത്തിന്റെചക്രവർത്തിയായിരുന്ന ഹഡ്രിയൻ, ഹോമർ ആരാണെന്നറിയാൻ ഒരിക്കൽ ഡെൽഫിയിലെ പ്രവാചകയെ സമീപിച്ചുവത്രെ. അപ്പോൾ കിട്ടിയ ഉത്തരം ഒഡീസ്യുസിന്റെ മകൻ ടെലിമാക്കസിന്റേയും എപ്പിക്കസ്തെയുടേയും മകനാണ് ഹോമറെന്നാണ്. ഏഷ്യാമൈനറിലെ (ഇന്നത്തെതുർക്കി)അയോണിയൻ മേഖലയിലുള്ള സ്മിർണയിലോ ചിയോസ് ദ്വീപിലോ ആണു ഹോമർ ജനിച്ചതെന്ന് മറ്റോരു കഥ . ഇയോസ് ദ്വീപിൽ വെച്ച് ഹോമർ മരിച്ചുവത്രെ. ഈ പ്രദേശങ്ങളുടെ വിശദചിത്രം ഹോമർ തന്റെ ഇതിഹാസകാവ്യങ്ങളിൽ അവതരിപ്പിക്കുന്നതുകൊണ്ട് ഈ കഥക്ക് വിശ്വാസ്യത നേടാൻ കഴിഞിട്ടുണ്ട്. ഹൊമേറിയോ എന്ന ക്രിയാപദത്തിന് പാട്ടുകൾ കൂട്ടിയിണക്കുന്നവൻ എന്നും അർത്ഥമുണ്ട്. അതുകൊണ്ട് ഹോമർ ഗാനങ്ങൾ ഈണത്തിൽ പാടിയിരുന്നയാളായിരുന്നുവെന്നാണു മറ്റോരു വാദം. ഇലിയഡും ഒഡീസ്സിയും വാമൊഴി ഗാനങ്ങളായി പ്രചരിച്ചിരുന്നതുകൊണ്ട് ഈ വാദവും തള്ളിക്കളയാൻ വയ്യ.

ഗ്രീസ് 1917 ൽ പുറത്തിറക്കിയ 1 ഡ്രാക്മ കാൻസി നോട്ട്.
മുൻവശം (Obverse): ഹോമറിൻ്റെ ഛായാചിത്രം.
പിൻവശം (Reverse): രാജകീയ മുദ്ര (Coat of arms) ചിത്രീകരിച്ചിരിക്കുന്നു. 






             

28/12/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ - ഫിൻലൻഡ്

      

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
124

ഫിൻലൻഡ്

വടക്കൻ യൂറോപ്പിൽ ആർട്ടിക്കിന് അടുത്ത് കിടക്കുന്ന നോർഡിക് രാജ്യമായ ഫിൻലൻഡ്, ജനങ്ങളുടെ പുരോഗതിയുടെ ഏതു അളവ് കോൽ എടുത്താലും, ലോക രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിൽ ഒന്നായിരിക്കും.കേരളത്തിന്റെ ഏഴിൽ ഒന്ന് ജനസംഖ്യ മാത്രമുള്ള അതി സുന്ദരമായ ഒരു ചെറിയ രാജ്യമാണിത്.  സ്വീഡൻ, നോർവേ, റഷ്യ, എസ്റ്റോണിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന  യൂറോപ്പിൽ സാമാന്യം വലിപ്പമുള്ള രാജ്യങ്ങളിൽ ഒന്നായ ഫിൻലന്റിൽ കേവലം 55 ലക്ഷം മാത്രമാണ് ജനസംഖ്യ. എളിമയും സൗഹാർദ്ദവും കാത്തു സൂക്ഷിക്കുന്ന ജനത, അതാണ്‌ ഫിന്നിഷ്‌. ഇന്ത്യയേക്കാൾ രണ്ടര മണിക്കൂർ സമയ സൂചിക പിറകിലാണ്.

ഏകദേശം രണ്ടുലക്ഷത്തിനടുത്ത് ചെറുതടാകങ്ങൾ ഈ രാജ്യത്തുണ്ടെന്നാണ് കണക്ക്. കരഭൂമിയുടെ 10 ശതമാനത്തോളം വരും ഇത്. അതുകൊണ്ടു തന്നെ 'ആയിരം തടാകങ്ങളുടെ നാട് ' എന്നാണ്  ഈ രാജ്യം അറിയപ്പെടുന്നത്. ഇവയില്‍ ഭൂരിഭാഗവും ശുദ്ധ ജലതടാകങ്ങളാണ്. ബാക്കി ഭൂമിയുടെ 70 ശതമാനവും കാടുകളാണ്, ഫിൻലൻഡ്‌ മുഴുവനും സമതല ഭൂമിയാണ്. ഏതാനും കുന്നുകളല്ലാതെ, പർവതം എന്ന് പറയാവുന്ന ഒന്നുപോലും ഈ രാജ്യത്തില്ല. പച്ചപ്പും മൊട്ടക്കുന്ന് പോലെ ഉള്ള പുൽ മൈതാനങ്ങളുമായി മനോഹരമായ ഭൂപ്രകൃതിയാണ് എങ്ങും

സാന്താക്ലോസ്സിന്റെ രാജ്യം എന്നും ഫിൻലാൻഡ്‌ അറിയപ്പെടുന്നു. രാജ്യത്തെ വടക്കൻ പ്രദേശമായ ലാപ്‌ലാന്റിലാണ്‌ (Lapland) ക്രിസ്മസ്‌ അപ്പൂപ്പൻ ജീവിക്കുന്നത്‌ എന്നാണ്‌ വിശ്വാസം. സാന്താക്ലോസ്സിന്റെ ഫിൻലാന്റിലെ വിലാസത്തിലേക്ക്‌ 192 രാജ്യങ്ങളിൽ നിന്നായി 7 ലക്ഷത്തിലധികം കുട്ടികളുടെ ആശംസ കാർഡുകളാണ്‌ ഓരോ ക്രിസ്‌മസ്‌ കാലത്തും ലഭിക്കാറുള്ളത്‌

ലോകത്തിലെ ഭൂരിഭാഗം ആളുകളും ഫിൻലാന്റിനെ അറിയുന്നത് നോക്കിയയുടെ ജന്മ സ്ഥലമായിട്ടാണ്. ഏത്‌ ഫോൺ കണ്ടാലും 'മേഡ്‌ ഇൻ ഫിൻലാന്റ്‌ ' ആണോന്ന് ചോദിക്കുന്ന കാലമുണ്ടായിരുന്നു. പിന്നീട് മൈക്രോസോഫ്റ്റും, എച്ച്എംഡി ഗ്ലോബലും ഇവരെ ഏറ്റെടുത്തതൊക്കെ ചരിത്രം ഔദ്യോഗിക ഭാഷകൾ ഫിന്നിഷും സ്വീഡിഷുമാണ്.ഔദ്യോഗിക കറൻസി യൂറോ ആണ്.














27/12/2021

ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ - റിപ്പബ്ലിക്ക് ഓഫ് അര്‍മേനിയ

   

ഇന്നത്തെ പഠനം
അവതരണം
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ
വിഷയം
ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ
ലക്കം
08

റിപ്പബ്ലിക്ക് ഓഫ് അര്‍മേനിയ

തെക്ക് പടിഞ്ഞാറന്‍ ഏഷ്യയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വത പ്രദേശങ്ങള്‍ നിറഞ്ഞ രാജ്യം. Yerevan തലസ്ഥാനമായ രാജ്യത്ത് 90%  അര്‍മേനിയന്‍ വംശജരും, 3% അസര്‍ബൈജാന്‍ വംശജരും, 2% റഷ്യന്‍ വംശജരും, 2% കുര്‍ദ്ദുകളും അധിവസിക്കുന്നു. ഔദ്യോഗിക ഭാഷയായ അര്‍മേനിയനൊപ്പം അസര്‍ബൈജാനി, റഷ്യന്‍ ഭാഷകളും ഉപയോഗിക്കുന്നു. ജനങ്ങളില്‍ 94% പേരും അര്‍മേനിയര്‍ ഓര്‍ത്തഡോക്സ് സഭാവിശ്വാസികള്‍. ഔദ്യോഗിക കറന്‍സിയായ ദ്രാം (Dram) 100 ല്യൂമ (Luma) ആയി വിഭജിച്ചിരിക്കുന്നു.

രാജ്യചരിത്രം

താമ്രകാലഘട്ടം മുതല്‍ ഈ പ്രദേശത്ത് ജനവാസം ഉണ്ടായിരുന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന ഇവിടെയ്ക്ക്  BC ആറാം നൂറ്റാണ്ടില്‍ അര്‍മേനിയന്‍ വംശജര്‍ കുടിയേറി. ടിഗ്രാനസ് രണ്ടാമന്‍ രാജാവിന്‍റെ കീഴില്‍ BC 94 - 56 കാലത്ത് അര്‍മേനിയ അധികാരത്തിന്‍റെ ഉന്നതിയില്‍ എത്തി. സെലൂക്യരെ കീഴടക്കി വിശാല അര്‍മേനിയ സ്ഥാപിച്ചു. AD 300 ല്‍ St. Gregory 'the illuminator' റുടെ പ്രേരണയില്‍ അര്‍മേനിയ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍, 390 ല്‍ അര്‍മേനിയ, പേര്‍ഷ്യന്‍ / റോമന്‍ സ്വാധീനത്തിലുള്ള രണ്ട് മേഖലകളായി. പേര്‍ഷ്യന്‍ സസാനിഡുകളുടെ പിന്തുടര്‍ച്ച നേടിയ അറബ് വംശജര്‍ 653 ല്‍ അര്‍മേനിയന്‍ ഭരണാധികാരികളെ ഒരു ഉടമ്പടിയില്‍ ഒപ്പ് വയ്പ്പിച്ചു. ഭരണം തുടര്‍ന്ന Bagratid രാജാവ്  Ashot അഞ്ചാമന്‍, 862 ല്‍ ബാഗ്ദാദിന്‍റെയും കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെയും അംഗീകാരത്തോടു കൂടി ഒരു സ്വതന്ത്ര രാജ്യം സ്ഥാപിച്ചു. ഈ രാജവംശം  1045 വരെ ഭരണം തുടര്‍ന്നു.

സെല്‍ജൂക്കുകള്‍ കീഴടക്കി കുര്‍ദ്ദിസ്ഥാനോടു ചേര്‍ത്ത അര്‍മേനിയ 13ാം നൂറ്റാണ്ടില്‍ മംഗോളിയര്‍ കീഴടക്കിയെങ്കിലും 1375 വരെ വളരെ ചെറിയ ഒരു അര്‍മേനിയന്‍ സ്വതന്ത്രരാജ്യം നിലനിന്നിരുന്നു. 1516 ല്‍ ഓട്ടോമാന്‍ തുര്‍ക്കികളുടെ അധീനതയിലായ അര്‍മേനിയയില്‍ കുര്‍ദ് വംശജര്‍ കുടിയേറി പാര്‍ത്തു തുടങ്ങി. വീണ്ടും പേര്‍ഷ്യന്‍ അധീനതയിലായ അര്‍മേനിയയിലെ തദ്ദേശിയരെ 1605 ല്‍ ഇന്‍ഡ്യന്‍ അതിര്‍ത്തി വരെ എത്തിച്ച് സമ്പന്നമായ കോളനികള്‍ സ്ഥാപിച്ചു. തുടര്‍ന്ന് നടന്ന ഓട്ടോമാന്‍ - പേര്‍ഷ്യന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കികള്‍ മേല്‍കൈ നേടി. ഓട്ടോമാന്‍ ഭരണത്തിന്‍ കീഴില്‍ അര്‍മേനിയന്‍ പ്രദേശത്ത് ഒരു ക്രിസ്റ്റ്യന്‍ ബിഷപ്പിന്‍റെ അധീനതയില്‍ തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും തുടരാന്‍ അനുവാദം നല്‍കി.

1801 ല്‍ റഷ്യ കയ്യടക്കിയ അര്‍മേനിയ, 1878 ലെ റഷ്യ - തുര്‍ക്കി യുദ്ധത്തെ തുടന്നുള്ള ബ്രിട്ടീഷ് ഇടപെടലില്‍ ഓട്ടോമാന്‍ തുര്‍ക്കിയോടൊപ്പം നിലയുറപ്പിച്ചു. റഷ്യന്‍ അനുഭാവം കാട്ടിയ മൂന്നില്‍ രണ്ടു ഭാഗം അര്‍മേനിയക്കാരെ 1915 ല്‍ സിറിയയിലേക്കും പാലസ്റ്റീനിലേക്കും നാടുകടത്തി. അതില്‍ പകുതിയോളം പേര്‍ വഴിമധ്യേ മരണപ്പെട്ടു. 1916 ല്‍ സാറിസ്റ്റ് റഷ്യ കയ്യടക്കിയ അര്‍മേനിയ 1917 ല്‍ അസര്‍ബൈജാന്‍, ജോര്‍ജ്ജിയ എന്നിവയോടു ചേര്‍ന്ന് ബോള്‍ഷെവിക് വിരുദ്ധ Transcaucasian Federation ല്‍ അംഗമായി. 1918 ല്‍ ഈ കൂട്ടായ്മ പിരിച്ചു വിട്ടു. അല്പകാലം സ്വതന്ത്രമായി നിന്ന അര്‍മേനിയയെ 1920 ല്‍ ചെമ്പട കീഴടക്കി, 1921 ഏപ്രില്‍ 25 ന്  സോവിയറ്റ് യൂണിനോടു കൂട്ടിച്ചേര്‍ത്തു. 1936 ഡിസംബര്‍ 5ന് സോവിയറ്റ് യൂണിയനിലെ ഒരു ഘടക റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. 1991 ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമായതോടു കൂടി, സെപ്റ്റംബര്‍ 21ന് അര്‍മേനിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


റിപ്പബ്ലിക്ക് ഓഫ് അര്‍മേനിയയുടെ 1994 ലെ ആദ്യ സീരീസിലുള്ള നാണയങ്ങള്‍

2003 - 2004 ലെ രണ്ടാം സീരീസിലുള്ള നാണയങ്ങള്‍



25/12/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ - സന്ത് തുകാറാം 2002

      

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
114

സന്ത് തുകാറാം  2002 

ഭാരതീയ ഭക്തകവികളില്‍ പൂജനീയനാണ്‌ സന്‍ത്‌ തുക്കാറാം. തുക്കാറാം വോല്ലോഭ മോറെ എന്നാണ്‌ പൂര്‍ണ്ണനാമം. ശിവാജി മഹാരാജാവിന്റെ സമകാലികനാണ്‌ തുക്കാറാം. 1608-ല്‍ മഹാരാഷ്‌ട്രയിലെ പൂണെക്കടുത്ത്‌ ഇന്ദ്രായണി നദീതീരത്തുള്ള ദേഹു ഗ്രാമത്തില്‍ തുക്കാറാം ജനിച്ചു. അയ്യായിരത്തിൽപരം ഭക്തികവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

1649-ല്‍ ഫാല്‍ഗുനമാസത്തിലെ ശുദ്ധദ്വിതീയ നാള്‍ രാത്രി സ്വയം മറന്ന്‌ കീര്‍ത്തനാലാപനത്തില്‍ മുഴുകിയിരിക്കെ തന്റെ ആരാധകരുടെ സാന്നിദ്ധ്യത്തില്‍ വെച്ച്‌ അദ്ദേഹം ജീവന്‍മുക്തനായി എന്ന് വിശ്വസിക്കപ്പെടുന്നു. തുക്കാറാം ഉടലോടെ വൈകുണ്‌ഠലോകം പ്രാപിച്ചു എന്നും വിശ്വസിച്ചുവരുന്നു.

അദ്ദേഹത്തിന്റെ ആദരസൂചകമായി 2002 ൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.






22/12/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - മിഖായിൽ കലാഷ്നിക്കോവ്

         

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
82

മിഖായിൽ കലാഷ്നിക്കോവ്

ലോക പ്രശസ്ത AK 47 - എന്ന പേരിൽ ലോകം മുഴുവൻ  ഏതു കൊച്ചു കുട്ടികൾ പോലുംപറഞ്ഞു ശീലിച്ച തോക്കിൻ്റെ കണ്ടുപിടിത്തക്കാരനാണ്  ഇദ്ദേഹം.ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മാരകമായ ആയുധമേതാവും? ഏതായുധമാണ് ലോകത്തിൽ ഏറ്റവുമധികം ആളുകളുടെ ജീവനെടുത്തിട്ടുണ്ടാവുക? പലരും വിചാരിക്കുന്നത് അത് ഹിരോഷിമയിലോ നാഗസാക്കിയിലോ വന്നുവീണ അണുബോംബാണെന്നാവും. ശരിയാണ് ആ രണ്ടുബോംബുകൾ നിലംതൊട്ടതിനു പിന്നാലെ രണ്ടുലക്ഷത്തിലധികം മനുഷ്യജീവൻ ഭൂതലത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു. എന്നാൽ, ആ ആയുധത്തിനൊരു പരിമിതിയുണ്ടായിരുന്നു. രണ്ടാമതൊരിക്കൽ അതെടുത്ത് പ്രയോഗിക്കാൻ സൈനികമേധാവികൾ അറച്ചു. അതുകൊണ്ടുതന്നെ മരണസംഖ്യ ആദ്യപ്രയോഗത്തിലെ ജീവനാശത്തിൽ ഒതുങ്ങിനിന്നു. എന്നാൽ, യാതൊരു മനശ്ചാഞ്ചല്യവുമില്ലാതെ, വീണ്ടും വീണ്ടുമെടുത്ത് മനുഷ്യന്റെ പ്രാണൻ അപഹരിക്കാൻ വേണ്ടി ലോകമെമ്പാടും പ്രയോഗിക്കപ്പെടുന്ന മറ്റൊരു ആയുധമുണ്ട്. അതാണ് കഴിഞ്ഞ നൂറ്റാണ്ടിൽ അവതരിച്ച് ഇന്നും ഏറെ ജനപ്രിയമായി നിലകൊള്ളുന്ന ഒരു അതിമാരകമായ ആയുധം. ലോകത്തിലെ സംഘർഷഭരിതമായ യുദ്ധഭൂമികളിൽ അത് കൊന്നു തള്ളിയിട്ടുള്ളത് ദശലക്ഷക്കണക്കിനു പേരെയാണ്. അത് ഉത്ഭവിച്ചത് റഷ്യയിലാണ്. അതുകൊണ്ടുതന്നെ പേരും റഷ്യൻ തന്നെ. അവ്ട്ടോമാറ്റ് കലാഷ്നിക്കോവ് 47 അഥവാ എകെ 47 അസാൾട്ട് റൈഫിൾ. അതൊരു ഗ്യാസ് ഓപ്പറേറ്റഡ്, 7.62×39mm ബോർ യന്ത്രത്തോക്കാണ്

വെള്ളം, ഈർപ്പം, പൊടി, തണുപ്പ് എന്നിവ ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന പല യുദ്ധമുഖങ്ങളിലും അത്തരത്തിലുള്ള വിപരീതസാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് ഒരു മുടക്കവുമില്ലാതെ ഈ യന്ത്രത്തോക്ക് വെടിയുതിർക്കും. താരതമ്യേന കുറഞ്ഞ മെയിന്റനൻസ് മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഒരൊറ്റ കാർട്രിഡ്ജിൽ നിന്ന് മുപ്പതു റൗണ്ട് വെടിയുതിർക്കാനുള്ള ശേഷി ഈ യന്ത്രത്തോക്കിനുണ്ട്. പ്രത്യേകം ഡിസൈൻ ചെയ്യപ്പെട്ട ഒരു ബയണറ്റും, സ്കബാർഡും എകെ 47 ന്റെ കൂടെ ലഭ്യമാണ്. ഇന്നത്തെ ആധുനിക മോഡലുകളിൽ ടെലസ്കോപ്പുകളും, PSO1 അടക്കമുള്ള ഒപ്റ്റിക്കൽ സ്നൈപ്പർ സൈറ്റിങ് ആക്സസറികളും ഘടിപ്പിക്കാനുള്ള സൗകര്യമുണ്ട്.  അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധകാലത്ത്, തങ്ങളുടെ M-16 തോക്കുകൾ വലിച്ചെറിഞ്ഞ്, അവിടത്തെ വിപ്ലവകാരികളുടെ AK 47  തോക്കുകളും കാർട്രിഡ്ജുകളും ഉപയോടിക്കാൻ അമേരിക്കൻ സൈനികർ  ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് ഈ തോക്കിനെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു കഥ

ഇന്ന് ഈ യന്ത്രത്തോക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പല ഭീകരസംഘടനകളുടെയും, വിമത സേനയുടെയും, എന്തിന് വ്യക്തികളുടെ ആയുധശേഖരങ്ങളുടെ വരെ ഭാഗമാണ്. വിയറ്റ്‌നാം, അഫ്ഗാനിസ്ഥാൻ, കൊളംബിയ, മൊസാംബിക് തുടങ്ങിയ പല രാജ്യങ്ങളിലെയും വിപ്ലവസംഘടനകളുടെ കോടികളിൽ വരെ ഈ തോക്ക് ഒരു ചിഹ്നമായി ഇടം പിടിച്ചിട്ടുണ്ട്. 1946 -ൽ പുറത്തിറങ്ങിയ ആദ്യ പ്രോട്ടോടൈപ്പിനു ശേഷം ഇന്നുവരെ ഏകദേശം പത്തുകോടിയിൽപരം എകെ 47 യന്ത്രത്തോക്കുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഏകദേശകണക്ക്.  

ഈ ആയുധം വികസിപ്പിച്ചെടുത്ത ലെഫ്റ്റനന്റ് മിഖായിൽ കലാഷ്നിക്കോവിനെ റഷ്യൻ സൈന്യം വിഖ്യാതമായ സ്റ്റാലിൻ പുരസ്കാരം, റെഡ്സ്റ്റാർ, ഓർഡർ ഓഫ് ലെനിൻ എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. റഷ്യൻ ജനതയുടെ ക്രിയേറ്റിവ് ജീനിയസിന്റെ മുഖമുദ്രയാണ് എകെ 47 അസാൾട്ട് റൈഫിൾ എന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞിട്ടുള്ളത്. തന്റെ ജീവിതകാലത്ത് പലപ്പോഴും, ഇങ്ങനെ ഒരു മാരകായുധം പടച്ചുവിട്ടതിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് ലെഫ്റ്റനന്റ് കലാഷ്നിക്കോവിന്.2013 നവംബർ 10 -ന് തന്റെ തൊണ്ണൂറ്റിനാലാമത്തെ വയസിൽ മിഖായിൽ കലാഷ്നിക്കോവ് എന്ന സ്രഷ്ടാവ് ആന്തരിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ഈ സംഹാരായുധം ഇന്നും നിർബാധം ഗർജ്ജിച്ചുകൊണ്ടിരിക്കുന്നു.








കറൻസിയിലെ വ്യക്തികൾ (80) - റോബർട്ട് ബേൺസ് (Robert Burns)

     

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
80
   
റോബർട്ട് ബേൺസ് (Robert Burns)

സ്കോട്ട്‌ലണ്ടിലെ ഒരു കവിയും പാട്ടുകാരനും ആയിരുന്നു റോബർട്ട് ബേൺസ് (ജനനം: 25 ജനുവരി 1759; മരണം 21 ജൂലൈ 1796). പാട്ടക്കുടിയാനായ ഒരു കർഷകന്റെ മകനായി ജനിച്ച് കർഷകനായി ജീവിച്ച അദ്ദേഹം, ഉഴവുകാരൻ കവി(Ploughman Poet), റാബീ ബേൺസ്, സ്കോട്ട്‌ലണ്ടിന്റെ ഇഷ്ടപുത്രൻ, ഐർഷയറിലെ ഗായകൻ എന്നീ പേരുകളിലും, സ്കോട്ട്‌ലണ്ടിൽ 'ഗായകൻ' ഒറ്റപ്പേരിലും അറിയപ്പെടുന്നു.സ്കോട്ട്‌ലണ്ടിന്റെ ദേശീയകവിയായി ലോകമൊട്ടാകെ അദ്ദേഹം മാനിക്കപ്പെടുന്നു. സ്കോട്ട്സ് ഭാഷയിൽ എഴുതിയ കവികളിൽ ഏറ്റവും പ്രശസ്തൻ ബേൺസ് ആണെങ്കിലും, അദ്ദേഹത്തിന്റെ രചനകളിൽ ഗണ്യമായൊരു ഭാഗം ഇംഗ്ലീഷിലും, പുറത്തുള്ളവർക്കും മനസ്സിലാകുന്ന തരം സ്കോട്ട്സ് നാട്ടുഭാഷയിലും ആയിരുന്നു.സ്കോട്ട് സ്വാഹിത്യത്തിന്മേൽ ബേൺസ് ഇന്നും വലിയൊരു സ്വാധീനമാണ്‌. 2009-ൽ സ്കോട്ട്‌ലണ്ടിലെ ദേശീയ ടെലിവിഷൻ ചാനൽ നടത്തിയ ഒരു വോട്ടെടുപ്പിൽ, ഏക്കാലത്തേയും ഏറ്റവും മഹാനായ സ്കോട്ട്‌ലണ്ടുകാരനായി അദ്ദേഹം വിലയിരുത്തപ്പെട്ടു.

ഓൾഡ് ലാങ്ങ് സിൻ (Auld Lang Syne) എന്ന iഅദ്ദേഹത്തിന്റെ കവിത വർഷാവസാന ദിനം പാടുന്നത് പതിവാണ്‌. സ്കോട്ട്സ് വാ ഹേ(Scots Wha Hae - Scots Who Have) എന്ന ഗീതം ഏറെക്കാലം സ്കോട്ട്‌ലണ്ടിന്റെ ദേശീയഗാനമായിരുന്നു. ചുവന്നു ചുവന്നൊരു റോസപ്പൂവ് (A Red, Red Rose); അ മാൻ ഈസ് എ മാൻ ഫോർ ഓൾ ദാറ്റ് (A Man's A Man for A' That); പേനിനോട് (To a Louse); ചുണ്ടെലിയോട്(To a Mouse) തുടങ്ങിയവ ബേൺസിന്റെ പ്രസിദ്ധമായ മറ്റു രചനകളിൽ ചിലതാണ്‌. സ്വന്തമായി കവിതകൾ എഴുതിയതിനു പുറമേ, സ്കോട്ട്‌ലണ്ടിലെ നാടൻ പാട്ടുകൾ ശേഖരിക്കാന്നതിൽ വഹിച്ച പങ്കിന്റെ പേരിലും ബേൺസ് സ്മരിക്കപ്പെടുന്നു.

സ്കോട്ട്ലണ്ട് 2017ൽ പുറത്തിറക്കിയ 10 സ്കോട്ടിഷ് പൗണ്ട് പോളിമർ ബാങ്ക് നോട്ട്. 
മുൻവശം (Obverse): റോബർട്ട് ബേൺസിൻ്റെ ഛായാചിത്രം.
പിൻവശം(Reverse): എഡിൻബർഗ്ഗ് കൊട്ടാരം, പുതിയതും പഴയതുമായ എഡിൻബർഗ് ടൗൺ എന്നിവ ചിത്രീകരിച്ചിരിക്കുന്നു.         





    

21/12/2021

ചിത്രത്തിനുപിന്നിലെ ചരിത്രം - മാങ്കോസ്റ്റിന്‍

               

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
93

മാങ്കോസ്റ്റിന്‍ 

ലോകത്തിലെ തന്നെ ഏറ്റവും വിശിഷ്ടമായ പഴങ്ങളിലൊന്നാണ് മാങ്കോസ്റ്റിന്‍. തൂ-മഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് മാങ്കോസ്റ്റിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും നിരോക്‌സീ കാരകങ്ങളുടെയും പോഷകക്കലവറയാണ് മാങ്കോസ്റ്റിന്‍ പഴങ്ങള്‍. കാന്‍ഡികള്‍, ജാം, പ്രിസര്‍വ്, ടോപ്പിങ്ങ്, ഐസ്‌ക്രീം, ജ്യൂസ്, വൈന്‍ എന്നിവ തയ്യാറാക്കാന്‍ മാങ്കോസ്റ്റിന്‍ ഉത്തമമാണ്.!!

മാങ്കോസ്റ്റിന്‍ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര വളരെ പെട്ടെന്നുതന്നെ രക്തത്തിലലിയുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും പ്രിയങ്കരമാണ്. അതിനാൽ, കുടുംബത്തിലുള്ളവരുടെ മുഴുവൻ ആരോഗ്യ പരിപാലനത്തിന് വീട്ടുവളപ്പില്‍ നട്ടു പിടിപ്പിക്കുന്ന ഒരു മാങ്കോസ്റ്റിന്‍ മരം തീര്‍ച്ചയായും ഗുണകരമാകും. ഭക്ഷ്യയോഗ്യമല്ലെങ്കിലും "പുറംതോട് " ഔഷധനിര്‍മ്മാണത്തില്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ ദുര്‍മേദസ് അകറ്റി, കൂടുതല്‍ ഓജസ്സും, സൗന്ദര്യവും നിലനിര്‍ത്താനാണത്രെ പാശ്ചാത്യരാജ്യങ്ങളില്‍ മാങ്കോസ്റ്റിന്റെ പുറംതോടില്‍ നിന്ന് തയ്യാറാക്കുന്ന ഔഷധങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.

മാങ്കോസ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു വൃക്ഷമാണ്. ഇത് ഏഴ് മുതൽ 20-മീറ്റർ വരെ വളരുന്നു. ഇതിന്റെ പഴം ഇരുണ്ട ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തിലെ മണ്ണിൽ ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. ഭൂനിരപ്പിന് താഴെ പാറ ഇല്ലാത്ത സ്ഥലങ്ങളാണ് കൃഷിക്ക് അനുയോജ്യം. പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീൻ പൊതുവേ അറിയപ്പെടുന്നത്. 

വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാൻ അല്പം ‍ബുദ്ധിമുട്ടാണ്. പരമാവധി, ഇരുപത്തിയഞ്ചോളം മീറ്റർ ഉയരത്തിൽ ഇവ ശാഖകളായി വളരുന്ന മരമാണ്. തൈ നട്ടു കഴിഞ്ഞാൽ ആറു മുതൽ ഏഴാം വർഷം മുതൽ വിളവെടുക്കുവാൻ സാധിക്കും. പ്രായമായ ഒരു മരത്തിൽ നിന്നും പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭ്യമാണ്. 

ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ. അല്ലികളായി അടർത്തിയെടുക്കാവുന്ന മാംസളഭാഗമാണ് ഭക്ഷ്യയോഗ്യം. ഇതിന് നല്ല മധുരവും ഗന്ധവുമുണ്ട്. അല്പം പുളിയോടു കൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ. മാങ്കോസ്റ്റീനിൽ ആണും പെണ്ണും എന്ന വ്യത്യസ്തതയുണ്ട്. പെൺ മാങ്കോസ്റ്റീനിലാണ് പഴങ്ങൾ സമൃദ്ധമായി ഉണ്ടാകുന്നത്. ക്യാൻസർ, ക്തസമ്മർദ്ദം, അലർജി, ത്വക്‌രോഗങ്ങൾ, അൾസർ എന്നീ രോഗങ്ങളെ ഇവ പ്രതിരോധിക്കുന്നു. ഇവയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാത്സ്യം, ഫോസ്‌ഫറസ്, അയൺ എന്നീ പോഷകമൂല്യങ്ങളും അടങ്ങിയിരിക്കുന്നു.

തണൽ ഇഷ്ടമുള്ള മാങ്കോസ്റ്റിൻ വീട്ടുവളപ്പിലും തെങ്ങിൻ തോപ്പുകളിലും നട്ട് വളർത്താം. പടർന്ന് പന്തലിക്കുന്ന ചെടികൾ വളരെ കുറഞ്ഞ വേഗത്തിലെ വളരുകയുള്ളു. വളരുന്നതിനനുസരിച്ച് വിസ്തൃതമായ ഇലകൾക്ക് പച്ചനിറം കൂടുകയും ഒടുവിൽ കടുംപച്ച നിറമാകുകയും ചെയ്യും. മഴ കിട്ടുന്നതും നീർവാർച്ചയുള്ളതുമായ മണ്ണിലാണ് മാങ്കോസ്റ്റിൻ നന്നായി വളരുന്നത്.

വിത്തുമുഖേനയാണ് പ്രധാനമായും തൈകൾ മുളപ്പിക്കുന്നത്. ഒരുകായയിൽ അങ്കുരണ ശേഷിയുള്ള ഒന്നോ രണ്ടോ വിത്തുകളെ കാണാറുള്ളു. ബീജസങ്കലനം വഴിയല്ല വിത്തുണ്ടാകുന്നത്; അതിനാൽ മുളച്ച് വരുന്ന തൈകൾക്ക് മാതൃവൃക്ഷത്തോട് എല്ലാ കാര്യത്തിലും സമാനത പുലർത്തും. വശം ചേർത്ത് ഒട്ടിക്കൽ വഴി വംശവർദ്ധന നടത്താം. ഗ്രാഫ്റ്റ് ചെയ്ത തൈകൾ ആറ് മാസംകൊണ്ട് നടാൻ പാകമാകും. കാലിവളം കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങൾ നൽകുന്നതാണ് ഉത്തമം. 

വിത്തു മുളപ്പിച്ചുണ്ടാക്കുന്ന ചെടികൾ കായ്ച്ചു തുടങ്ങുവാൻ 15-വർഷം വരെയും ഗ്രാഫ്റ്റ് ചെയ്തവ കായിക്കുവാൻ 7-വർഷം വരെയും വേണ്ടിവരും. പച്ച നിറത്തിലുണ്ടാകുന്ന കായ്കൾ വയലറ്റു നിറത്തിലാകുമ്പോൾ വിളവെടുക്കാം.







കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ - സ്വീഡൻ

     

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
123

സ്വീഡൻ

ഉത്തര യൂറോപ്പിലെ സമ്പന്നമായ വ്യവസായിക രാഷ്ട്രമാണ് സ്വീഡൻ ജീവിത നിലവാരത്തിൽ ലോകത്തിൽ ഏറ്റവും മുന്നിൽ നിൽകുന്ന രാജ്യങ്ങളിലൊന്ന്. യൂറോപ്പിലെ നാലാമത് വലിയ രാജ്യം.  ആയിരത്തിലധികം തടാകങ്ങൾ, ഭൂപ്രദേശത്തിന്റെ പകുതിയിലധികം വനസംരക്ഷണത്തിനു നീക്കിവച്ച് പ്രകൃതിയെ സ്നേഹിക്കുന്ന ജനത, ലോകത്തിലെ പല യുദ്ധങ്ങളിൽ നിന്ന് മാറി നിന്ന് സമാധാനം മുറുകെ പിടിച്ച രാജ്യം.സ്കാൻ വിനേവിയന് ഭൂഭാഗത്ത് ഉൾപ്പെട്ടതാണ് സ്വീഡൻ .( ഡെന്മാർക്കും, നോർവേ യു മാണ് മറ്റ് രാജ്യങ്ങൾ )സ്വീഡൻ്റെ ചെരിയൊരു ഭാഗം ഉത്തരധ്രൂവത്തിലാണ് സ്റ്റോക്ക് ഹോമാ ന്ന് സ്വീഡൻ്റ തലസ്ഥാനം.

4,49.964 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള സ്വീഡൻ യൂറോപ്പിലെ വലിപ്പമേറിയ രാജ്യങ്ങളിലൊന്നാണ്. എന്നാൽ ജനസംഖ്യ 10.4 ദശലക്ഷം താഴെയേ വരു

ജനവാസമില്ലാത്ത, മരങ്ങൾ പോലുമില്ലാത്ത തരിശായി കിടക്കുന്നാ പർവ്വത പ്രദേശങ്ങൾ മുതൽ വളക്കൂറുള്ള സമതലങ്ങൾ വരെ സ്വീഡൻ്റെ ഭൂഘടനയിൽ വരും. നെടുനീളത്തിൽ കിടക്കുന്ന ബാൾട്ടിക്ക് സമുദ്രതീരം സ്വീഡനിലെത്തുന്ന സഞ്ചാരികളുടെ മുഖ്യ ആകർഷണമാണ്.ബി.സി. 8000 ത്തോടടുത്ത് സ്വീഡൻ്റെ തെക്കുഭാഗങ്ങളിൽ നിന്ന് മഞ്ഞുരുകി തുടങ്ങിയപ്പോഴാണ് സ്വീഡൻ്റെ ഭൂപരമായ രൂപക്രമം ഉടലെടുക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ യൂറോപ്പിനെ മൂടി കിടന്ന മഞ്ഞുമലകൾ അവസാനമായി ഇല്ലാതായ രാജ്യങ്ങളിലൊന്നാണ് സ്വീഡൻ.14-ാം നുറ്റാണ്ടിൻ്റെ ഒടുവിൽ സ്വീഡനും, ഡെന്മാർക്കും, നോർവെയും ചേർന്നുള്ള യൂണിയൻ നിലവിൽ വന്നു.1523 ൽ ഗുസ്താവ് വാസ രാജാവായി ഭരണമേറ്റതോടെ സ്വീഡൻ സ്വതന്ത്രമായി.യൂറോപ്പിൽ തന്നെ ഏറ്റവും കുറച്ച് ലോക യുദ്ധക്കെടുതികൾ അനുഭവിച്ച രാജ്യം കൂടിയാണിത്. 

ഏറ്റവും പ്രശസ്തമായ സ്വീഡൻ കെട്ടിടങ്ങളിലൊന്നാണ് സ്റ്റോക്ക്ഹോം ടൗൺ ഹാൾ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് 8 ദശലക്ഷം ഇഷ്ടികകളിൽ ടൗൺ ഹാൾ നിർമ്മിച്ചത്.എല്ലാ വർഷവും ഈ കെട്ടിടത്തിൽ നിന്നാണ് നോബൽ സമ്മാനം നൽകുന്നത്.1995-ൽ യൂറോപ്യൻ യൂണിയനിൽ ചേർന്നെങ്കിലും നാണയമായി യൂറോ സ്വീകരിച്ചിട്ടില്ല.സ്വീഡിഷ് ആണ് ഭാഷ .ഇവിടെത്തെ കറൻസി സ്വീഡിഷ് ക്രോണയാണ്.

(Pictures are not available)

20/12/2021

ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ - റിപ്പബ്ലിക്ക് ഓഫ് അര്‍ജന്‍റിന

  

ഇന്നത്തെ പഠനം
അവതരണം
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ
വിഷയം
ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ
ലക്കം
07

റിപ്പബ്ലിക്ക് ഓഫ് അര്‍ജന്‍റിന

തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യം. പശ്ചിമ അര്‍ധഗോളത്തിലെ ഏറ്റവും ഉയരമുള്ള Aconcagua കൊടുമുടി 22,834 അടി ഉയരത്തില്‍ അര്‍ജന്‍റിനയുടെ പടിഞ്ഞാറ് ഭാഗത്തെ ആന്‍ഡീസ് പര്‍വ്വത നിരകളില്‍ സ്ഥിതി ചെയ്യുന്നു. ബ്യൂണസ്അയേഴ്സ് തലസ്ഥാനമായ അര്‍ജന്‍റിനയില്‍ ജനങ്ങളില്‍ 85% ല്‍ അധികം സ്പാനിഷ്, ഇറ്റാലിയന്‍ വംശജരും ബാക്കി അമരിന്‍ഡ്യന്‍ വംശജരും. ജനങ്ങളില്‍ 95% ല്‍ അധികം കത്തോലിക്ക വിശ്വാസികളും വളരെ ചെറിയൊരു വിഭാഗം ഗോത്രമത വിശ്വാസികളും. ഔദ്യോഗിക ഭാഷയായ സ്പാനിഷിനൊപ്പം ഇംഗ്ലീഷും, ഇറ്റാലിയനും, ഗുവറണി എന്നൊരു പ്രാദേശിക ഭാഷയും ഉപയോഗിക്കുന്നു. ഔദ്യോഗിക കറന്‍സിയായ പെസോ★ (Peso) 100 സെന്റാവോസ് (Centavos) ആയി വിഭജിച്ചിരിക്കുന്നു.

★ സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന്  അര്‍ജന്‍റിന പല തവണ currency adjustment നടത്തിയിട്ടുണ്ട്. (വിശദ വിവരങ്ങള്‍ ചിത്രത്തോടൊപ്പം) 

രാജ്യചരിത്രം

പാലിയോലിത്തിക് കലഘട്ടത്തില്‍ തന്നെ ജനവാസമുണ്ടായിരുന്ന ഈ പ്രദേശം കൊളംബിയന്‍ കാലഘട്ടത്തിന് മുന്‍പ് Inca സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു.

അലഞ്ഞു നടക്കുന്ന അമരിന്‍ഡ്യന്‍ ഗോത്രങ്ങള്‍ വസിച്ചിരുന്ന ഇവിടെയ്ക്ക് 1515 -16 ല്‍ Juan Diaz de Solis ന്‍റെ നേതൃത്വത്തിലുള്ള സ്പാനിഷ് പര്യവേക്ഷകര്‍ എത്തിച്ചേര്‍ന്നു. കോളനിവല്‍ക്കരണ ചരിത്രത്തില്‍, സ്പാനിഷ് പ്രവിശ്യയായ Asuncion ന്‍റെ ഭാഗമായി 1580 ല്‍ സ്ഥാപിക്കാപ്പെട്ട ബ്യൂണസ് അയേഴ്സ് 1617 ല്‍ viceroyality of Lima ല്‍ ഉള്‍പ്പെടുത്തി പ്രത്യേക പ്രവിശ്യയാക്കി. 1776 ല്‍ നിലവില്‍ വന്ന സ്പാനിഷ് തെക്കെഅമേരിക്കന്‍ സാമ്രാജ്യത്തിലെ viceroyality of La Plata യുടെ തലസ്ഥാനമായി ബ്യൂണസ്അയേഴ്സ്.

നെപ്പോളിയന്‍ സ്പെയിന്‍ കീഴടക്കിയപ്പോള്‍, അര്‍ജന്‍റിനയിലെ കോളനിവല്‍ക്കരണക്കാര്‍ 1810 ല്‍ ബ്യൂണസ്അയേഴ്സ് തലസ്ഥാനമാക്കി സ്പെയിനിലെ രാജാവിന്‍റെ പേരില്‍ തന്നെ സ്വതന്ത്ര ഗവണ്മെന്‍റിന്‍റ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ യുദ്ധങ്ങള്‍ക്കൊടുവില്‍ 1816 ജൂലയ് 9ന്,  അര്‍ജന്‍റിന സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച്, സ്പെയിന്‍റെ നിയന്ത്രണത്തില്‍ നിന്നും മോചിതമായി.

19ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ നിലനിന്ന അരാജകത്വം ശക്തമായ ഒരു കേന്ദ്ര ഗവണ്മെന്‍റ് നിലവില്‍ വന്നതിനെത്തുടര്‍ന്ന് അവസാനിച്ചു. ഈ കാലയളവില്‍ തദ്ദേശിയരായ അമരിന്‍ഡ്യന്‍ ഗോത്രങ്ങള്‍ വലിയ തോതില്‍ തുടച്ചു നീക്കപ്പെട്ടു.

1880 ന് ശേഷമുണ്ടായ വിപുലമായ സ്പാനിഷ്, ഇറ്റാലിയന്‍, കുടിയേറ്റങ്ങളെത്തുടര്‍ന്ന് വ്യാപകമായ ആധുനികവല്‍ക്കരണം നടപ്പിലായി. 1930 - 46 കാലഘട്ടത്തില്‍ നടന്ന നിരവധി പട്ടാള അട്ടിമറികള്‍ക്കൊടുവില്‍, Gen. Juan Peron പ്രസിഡന്‍റായി ജനാധിപത്യ ഭരണം നിലവില്‍ വന്നു. 1976 ല്‍ വീണ്ടും ഒരു അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തു.

1982 ഏപ്രില്‍ 12 ന് അര്‍ജന്‍റിന ബ്രിട്ടീഷ് കോളനിയായ ഫാക് ലാന്‍ഡ് ദ്വീപുകള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് നടന്ന ബ്രിട്ടീഷ് സൈന്യവുമായുള്ള  യുദ്ധത്തിനൊടുവില്‍, ജൂണ്‍ 14 ന് അര്‍ജന്‍റിന കീഴടങ്ങി.

1983 ല്‍ ജനാധിപത്യത്തിലേക്ക് മടങ്ങിയ അര്‍ജന്‍റിനയില്‍ 1994 ല്‍ പുതിയ ഭരണഘടന നിലവില്‍ വന്നു.

അര്‍ജന്‍റിനയുടെ ഭൂപടം

അര്‍ജന്‍റിനയുടെ ദേശീയ പതാക

അര്‍ജന്‍റിനയുടെ ദേശീയ ചിഹ്നം

1969 വരെ നിലനിന്ന നാണയങ്ങള്‍

പഴയ 100 പെസോ = ഒരു പുതിയ പെസോ എന്ന് പരിഷ്ക്കരിച്ച് 1970 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന നാണയങ്ങള്‍

10,000 പുതിയ പെസോ = ഒരു പെസോ അര്‍ജന്‍റിനോ എന്ന് പരിഷ്ക്കരിച്ച് 1983 മുതല്‍ നിലവില്‍ വന്ന നാണയങ്ങള്‍

1,000 പെസോ അര്‍ജന്‍റിനോ = ഒരു ആസ്ട്രാല്‍ എന്ന് പരിഷ്ക്കരിച്ച് 1985 മുതല്‍ നിലവില്‍ വന്ന നാണയങ്ങള്‍

10,000 ആസ്ട്രാല്‍ = ഒരു പെസോ എന്ന് പരിഷ്ക്കരിച്ച് 1992 മുതല്‍ നിലവില്‍ വന്ന നാണയങ്ങള്‍







18/12/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ - ലോകനായക് ജയപ്രകാശ് നാരായണൻ ജന്മശതാബ്ദി, 2002

     

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
113

 ലോകനായക് ജയപ്രകാശ് നാരായണൻ ജന്മശതാബ്ദി, 2002

ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രവർത്തകനും സോഷ്യലിസ്റ്റു്, സർവ്വോദയ, ഭൂദാന  പ്രസ്ഥാനങ്ങളുടെ  നേതാവുമായിരുന്ന,  ലോകനായക്, ജെ.പി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ജയപ്രകാശ നാരായണൻ്റെ ജന്മശതാബ്ദി പ്രമാണിച്ച് 2002 ൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.




17/12/2021

തീപ്പെട്ടി ശേഖരണം- ഡോറ

                                      

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
148

ഡോറ

നിക്കലോഡിയോൺ കേബിൾ ടെലിവിഷൻ നെറ്റ് വർക്കിലെ പ്രശസ്തമായ ഒരു കാർട്ടൂൺ പരമ്പരയാണ് ഡോറ ദി എക്സ്പ്ലോറർ. ക്രിസ് ഗിഫോർഡ്, വലേരി വാൽഷ്, എറിക് വെയ്നർ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കൾ. 2000 മുതൽക്കാണ് കുട്ടികൾക്ക് ഉള്ള  ഈ പരമ്പര പതിവായി നിക്ക് ജൂനിയർ പോലെയുള്ള ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പ്രദേശിക ഭാഷകളിലും ഡോറ കാർട്ടൂൺ സംപ്രേഷണം ചെയ്യുന്നുണ്ട്. മലയാളത്തിൽ ഡോറയുടെ പ്രയാണം എന്നാണ് പേര്.

ഡോറ മാർക്വെസ് എന്ന 8 വയസ്സുകാരിയാണ് പ്രധാന കഥാപാത്രം. ലാറ്റിനമേരിക്കൻ വംശജയാണ് ഡോറ. ഓരോ കഥയിലും ഡോറ ഓരോ ദൗത്യവുമായി യാത്ര തിരിക്കുന്നു. കൂട്ടിന് മിക്കപ്പോഴും ഡോറയുടെ പ്രിയസുഹൃത്തായ ബൂട്ട്സ് (മലയാളത്തിൽ ബുജി) എന്ന കുരങ്ങനും ഉണ്ടാകും. തന്റെ ബാക്ക്പാക്കിലെ ഭൂപടം, മറ്റുപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ, പ്രേക്ഷകരായ കുട്ടികൾക്കും സംവദിക്കാൻ അവസരം നൽകി ഡോറ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നു. ഡോറയ്ക്ക് എന്നും ഒരേ പ്രായമാണ്. അവൾക്ക് ഒരിക്കലും വയസ് കൂടുന്നില്ല. 2000-ൽ തുടങ്ങുമ്പോൾ ഡോറ എങ്ങനെയുണ്ടായിരുന്നോ അങ്ങനെ തന്നെയാണ് അവൾ ഇന്നും. അന്നത്തെപ്പോലെ ഇന്നും ഡോറ രാവിലേ തന്നെ ഇറങ്ങിപ്പുറപ്പെടും, ബുജിയും തന്റെ പിങ്ക് ബാക്ക് പാക്കുമായി. പുതിയ എന്തെങ്കിലും ആക്ടിവിറ്റിയുമായി, അല്ലെങ്കിൽ അറിയാത്ത ഏതെങ്കിലും നാടുകൾ തേടി. ഡോറയുടെ ബാക്ക് പാക്കിനുള്ളിൽ യാത്രയിൽ ഉപകരിക്കുന്ന പല സാധനങ്ങളും ഉണ്ടാവും. ഓരോ എപ്പിസോഡും കടന്നുപോവുന്നത് ഡോറയുടെ ഈ പ്രയാണങ്ങളിൽ അവൾക്കുമുന്നിൽ വരുന്ന ചലഞ്ചുകളിലൂടെയാണ്. അതൊക്കെ സോൾവ് ചെയ്യാൻ ഡോറയ്ക്ക് കാണുന്ന കുഞ്ഞുകൂട്ടുകാരുടെ സഹായം കൂടിയേ തീരൂ. 

എന്റെ ശേഖരണത്തിലെഡോറയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...