ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 148 |
ഡോറ
നിക്കലോഡിയോൺ കേബിൾ ടെലിവിഷൻ നെറ്റ് വർക്കിലെ പ്രശസ്തമായ ഒരു കാർട്ടൂൺ പരമ്പരയാണ് ഡോറ ദി എക്സ്പ്ലോറർ. ക്രിസ് ഗിഫോർഡ്, വലേരി വാൽഷ്, എറിക് വെയ്നർ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കൾ. 2000 മുതൽക്കാണ് കുട്ടികൾക്ക് ഉള്ള ഈ പരമ്പര പതിവായി നിക്ക് ജൂനിയർ പോലെയുള്ള ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പ്രദേശിക ഭാഷകളിലും ഡോറ കാർട്ടൂൺ സംപ്രേഷണം ചെയ്യുന്നുണ്ട്. മലയാളത്തിൽ ഡോറയുടെ പ്രയാണം എന്നാണ് പേര്.
ഡോറ മാർക്വെസ് എന്ന 8 വയസ്സുകാരിയാണ് പ്രധാന കഥാപാത്രം. ലാറ്റിനമേരിക്കൻ വംശജയാണ് ഡോറ. ഓരോ കഥയിലും ഡോറ ഓരോ ദൗത്യവുമായി യാത്ര തിരിക്കുന്നു. കൂട്ടിന് മിക്കപ്പോഴും ഡോറയുടെ പ്രിയസുഹൃത്തായ ബൂട്ട്സ് (മലയാളത്തിൽ ബുജി) എന്ന കുരങ്ങനും ഉണ്ടാകും. തന്റെ ബാക്ക്പാക്കിലെ ഭൂപടം, മറ്റുപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ, പ്രേക്ഷകരായ കുട്ടികൾക്കും സംവദിക്കാൻ അവസരം നൽകി ഡോറ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നു. ഡോറയ്ക്ക് എന്നും ഒരേ പ്രായമാണ്. അവൾക്ക് ഒരിക്കലും വയസ് കൂടുന്നില്ല. 2000-ൽ തുടങ്ങുമ്പോൾ ഡോറ എങ്ങനെയുണ്ടായിരുന്നോ അങ്ങനെ തന്നെയാണ് അവൾ ഇന്നും. അന്നത്തെപ്പോലെ ഇന്നും ഡോറ രാവിലേ തന്നെ ഇറങ്ങിപ്പുറപ്പെടും, ബുജിയും തന്റെ പിങ്ക് ബാക്ക് പാക്കുമായി. പുതിയ എന്തെങ്കിലും ആക്ടിവിറ്റിയുമായി, അല്ലെങ്കിൽ അറിയാത്ത ഏതെങ്കിലും നാടുകൾ തേടി. ഡോറയുടെ ബാക്ക് പാക്കിനുള്ളിൽ യാത്രയിൽ ഉപകരിക്കുന്ന പല സാധനങ്ങളും ഉണ്ടാവും. ഓരോ എപ്പിസോഡും കടന്നുപോവുന്നത് ഡോറയുടെ ഈ പ്രയാണങ്ങളിൽ അവൾക്കുമുന്നിൽ വരുന്ന ചലഞ്ചുകളിലൂടെയാണ്. അതൊക്കെ സോൾവ് ചെയ്യാൻ ഡോറയ്ക്ക് കാണുന്ന കുഞ്ഞുകൂട്ടുകാരുടെ സഹായം കൂടിയേ തീരൂ.
എന്റെ ശേഖരണത്തിലെഡോറയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...
No comments:
Post a Comment