19/06/2018

18-06-2018- പുരാവസ്തു പരിചയം- കരിങ്കല്‍ തൂക്കകട്ടികള്‍


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
16

കരിങ്കല്‍ തൂക്കകട്ടികള്‍
ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് കരിങ്കല്ലില്‍ നിര്‍മ്മിതമായ തൂക്കകട്ടികള്‍. പഴയ കാലത്ത് റാത്തല്‍ അളവ് സമ്പ്രദായത്തില്‍ സാധനങ്ങളുടെ തൂക്കം കണക്കാക്കാന്‍ ഈ തൂക്കകട്ടികള്‍ ഉപയോകിച്ചിരുന്നു.


16-06-2018- പത്രവര്‍ത്തമാനങ്ങള്‍- ഖസാഖ്സ്ഥാൻ സമാൻ


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
50

Qazaqstan Zamany
(ഖസാഖ്സ്ഥാൻ സമാൻ)

കസാക്കിസ്താനിലെ ഒരു പ്രമുഖ പത്രമാണ് ഖസാഖ്സ്ഥാൻ സമാൻ. ഈ പത്രം ഒരു തുർക്കി ദിനപത്രത്തിന്റെ കസാക്ക് വെർഷനാണ്. 1992 ൽ പ്രസിദ്ധീകരിക്കാൻ ആരംഭിച്ച ഈ പത്രം ബ്രോഡ്ഷീറ്റ് രൂപത്തിലാണ് തയ്യാറാകുന്നത്.



13-06-2018- നോട്ടിലെ വ്യക്തികള്‍- എമിലിയോ അഗിനാൾഡോ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
15

എമിലിയോ അഗിനാൾഡോ

ജനനം: 22 മാർച്ച് 1869.
കാവിറ്റ് എൽ വിജോ, ഫിലിപ്പൈൻസ് (ഇപ്പോൾ കവിറ്റ്)

മരണം: 6 ഫെബ്രുവരി 1964.
ക്യുസൻ സിറ്റി, ഫിലിപ്പൈൻസ്.


ഫിലിപ്പീൻ സ്വാതന്ത്യസമരനേതാവ് ആയിരുന്നു എമിലിയോ അഗിനാൾഡോ. ലൂസോൺ പ്രവിശ്യയിലെ കെവിറ്റെ പട്ടണത്തിൽ ചൈനീസ് ടാഗലോഗ് ദമ്പതികളുടെ പുത്രനായി ജനിച്ചു.
സ്വന്തം നഗരത്തിലും മനിലായിലെ സെന്‍റ് തോമസ് സർവകലാശാലയിലുമായി പഠനം പൂർത്തിയാക്കി. 1896 ആഗസ്റ്റിൽ സ്പാനിഷ് ഭരണത്തിനെതിരായി ഫിലിപ്പീൻ ജനത സ്വാതന്ത്യ്രസമരമാരംഭിച്ചപ്പോൾ അതിനു നേതൃത്വം നല്കിയ വെക്തിയാണ് അഗിനാൾഡോ. യു.എസ്സിന്‍റെ  ആശീർവാദത്തോടുകൂടി ഇദ്ദേഹം ഫിലിപ്പീൻസിൽ ഒരു ദേശീയ ഗവൺമെന്‍റെ് രൂപവത്കരിക്കുകയും അതിന്‍റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. പട്ടാളത്തെ പുനഃസംഘടിപ്പിച്ച് ഫിലിപ്പീൻസിനെ ഒരു റിപ്പബ്ളിക്കായി ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സ്പെയിനുമായുള്ള യുദ്ധത്തിൽ അമേരിക്ക ജയിച്ചതോടെ അവർ ഫിലിപ്പീൻസിന്‍റെ സ്വാതന്ത്ര്യത്തിനു നല്കിയിരുന്ന അലിഖിതമായ അംഗീകാരം പിൻവലിച്ചു. തൻമൂലം 1899 ഫെ. 4-ന് മനിലായുടെ നേർക്കു നടത്തിയ വിഫലമായ ഒരു ആക്രമണത്തോടെ അഗിനാൾഡോ യു.എസ്സിനെതിരായുള്ള പ്രതികാര നടപടികൾ ആരംഭിച്ചു. തുടർന്ന് 1899-ൽ അഗിനാൾഡോ 
പ്രസിഡന്‍റായുള്ള ഒരു ഗൂഢഗവൺമെന്‍റെ് ഫിലിപ്പീൻസിന്‍റെ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. എന്നാല്‍ ഇതെല്ലാം 
യു.എസ്സിന് കനത്ത നഷ്ടങ്ങൾ ഉണ്ടാവുകയും, ഈ സൈനിക പ്രവർത്തനങ്ങൾ ദുർബലമായതിനെതുടർന്ന് അഗിനാൾഡോവിനു ഫിലിപ്പീൻ മലഞ്ചരിവുകളിൽ അഭയം തേടേണ്ടിവരികയും ചെയ്തു. 1901 മാർച്ച് 23-ന് യു.എസ്. അധികാരികൾ ഇദ്ദേഹത്തെ തടവുകാരനായി പിടിച്ച് മനിലായിൽ കൊണ്ടുവന്നു. 1901 ഏപ്രിൽ 19-ന് യു.എസ്സിനോടു കൂറു പ്രഖ്യാപിക്കുവാൻ നിർബന്ധിതനാകുകയും സജീവമായ പൊതുജീവിതത്തിൽ നിന്നു വിരമിക്കുകയും ചെയെണ്ടിവന്നു.അഗിനാൾഡോവിന്. എന്നാൽ 1935-ൽ ഫിലിപ്പീൻസിൽ പുതിയ ഗവൺമെന്‍റ് സംഘടിപ്പിച്ചപ്പോൾ പ്രസിഡന്‍റുപദത്തിനു അഗിനാൾഡോ മത്സരിച്ചു പരാജിതനായി. രണ്ടാം ലോക യുദ്ധകാലത്ത് ഇദ്ദേഹം യു.എസ്സിന് എതിരായി ജപ്പാനുവേണ്ടി പ്രവർത്തിച്ചു. തൻമൂലം യുദ്ധാനന്തരം ഇദ്ദേഹം ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് ശിക്ഷ ഇളവു ചെയ്യപ്പെട്ടു. രാജ്യസേവനത്തെ പുരസ്കരിച്ച് ഇദ്ദേഹം 1950-ൽ കൗൺസിൽ ഒഫ് സ്റ്റേറ്റ് അംഗമായി നിയമിക്കപ്പെടുകയും ചെയ്തു. 1895-ൽ ഇദ്ദേഹം കെവിറ്റെ വീജോയിലെ മേയറായും പ്രവര്‍ത്തിച്ചിരുന്ന വെക്തിയാണ്. 


എമിലിയോ അഗിനാൾഡോവിനെ ആദരിച്ചുകൊണ്ട് ഫിലിപ്പീൻസ് പുറത്തിറക്കിയ അഞ്ച് പിസോ.

11-06-2018- പുരാവസ്തു പരിചയം- കാളത്തേക്ക്


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
15

കാളത്തേക്ക് അഥവാ കബാലൈ

കാളകളെ ഉപയോഗിച്ചു ജലസേചനം നടത്താനുതകുന്ന നാടൻ സമ്പ്രദായമാണ്‌ കാളത്തേക്ക് അഥവാ കബാലൈ‌. കേരളത്തിലും ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കാളത്തേക്ക് ഉപയോഗിച്ചിരുന്നു എങ്കിലും ആധുനിക മോട്ടോർ പമ്പുകൾ ഇവയെ പുറന്തള്ളിയിരിക്കുന്നു.

കബാലൈ എന്നു പേരുള്ള ഒരു ഗണിതജ്ഞനാണ്‌ ഇതിന്റെ ഉപജ്ഞാതാവ്. മോട്ടോർ പമ്പിനെ അപേക്ഷിച്ച് അല്പ്പം മാത്രമാണ്‌ ഇതിന്റെ ദക്ഷതയിൽ കുറവുള്ളത്. ഒരാളും ഒരു കാളയുമാണ്‌ കാളത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന്‌ ആവശ്യമുള്ളത്. ഇതിന്റെ ഉത്തരേന്ത്യൻ പതിപ്പിന്‌ രണ്ടാളുടെ ആവശ്യമുണ്ട്.

ആഴമുള്ള ജലാശയങ്ങളിൽ നിന്ന് വെള്ളം എടുക്കാനാണ്‌ കാളത്തേക്ക് ഉപയോഗിച്ചിരുന്നത്. കാളകളേയോ പോത്തുകളേയോ ഉപയോഗിച്ചാണ്‌ വെള്ളം കോരുന്നത്. വേനലിൽ പറമ്പുകൾക്ക് ഈർപ്പം കൂട്ടുന്നതിനു ആഴമുള്ള കിണറുകളിൽ നിന്ന് ജലം എത്തിക്കാമെന്നതാണ്‌ പ്രത്യേകത. തേക്കു കുട്ട, തുമ്പി, വട്ട്, ഉരുൾ, കയർ എന്നിവയാണ്‌ പ്രധാന ഭാഗങ്ങൾ.



🌷പ്രവർത്തനരീതി

ഒരു വലിയ ലോഹപ്പാത്രമാണ്‌ തേക്കുകുട്ട. ഇത് അരക്കുട്ട, കാൽക്കുട്ട, മുക്കാൽക്കുട്ട എന്നിങ്ങനെ പല വലിപ്പത്തിൽ ഉണ്ട്. ജലാശയത്തിന്റെ ആഴം, കാളകളുടെ കരുത്ത് എന്നിവ അനുസരിച്ചാണ്‌ ഇവ തിരഞ്ഞെടുക്കുന്നത്. ഈ കുട്ടക്ക് ലോഹത്തിൽ തീർത്ത പിടിയും അതിനൊരു കൊളുത്തുമുണ്ടായിരിക്കും. തുകലുകൊണ്ടുള്ള കുട്ടയും ഉപയോഗിച്ചിരുന്നു. മൂന്നു നാലടി നീളം വരുന്ന ആനയുടെ തുമ്പിക്കൈയിന്റെ ആകൃതിയിലുള്ള ഒരു തുകല് (റബ്ബർ)‍ക്കുഴൽ ഇതനോട് ഘടിപ്പിക്കുന്നു. ഇതാണ്‌ തുമ്പി. തേക്കുകുട്ടയുടെ മൂട്ടിൽ നിന്നും തള്ളിനിൽകുന്ന ലോഹക്കുഴലിലാണ്‌ തുമ്പിയെ ഘടിപ്പിക്കുക. ഈ തുമ്പിയുറ്റെ അഗ്രത്തിൽ നിന്നും കുട്ടയുടെ മുകളിലെ പിടിയിൽ നിന്നും ഓരോ കയറുകൾ‍ വീതം കെട്ടിയിരിക്കും. തുമ്പിക്കയർ കുട്ടയുടെ കയറിനേക്കാൾ നീളം കുറഞ്ഞതായിരിക്കും. കുട്ടയെ കമ്പക്കയർ കൊണ്ടാണ്‌ ബന്ധിപ്പിക്കുക. വെള്ളം നിറഞ്ഞ തൊട്ടി, കാള വലിച്ചുയർത്തുമ്പോൾ തുകൽക്കുഴലിന്റെ തുറന്നഭാഗവും തൊട്ടിയും ഒരേ നിലയിൽ ആയിരിക്കത്തക്കവണ്ണമായിരിക്കും കയറുകളുടെ നീളം ക്രമീകരിച്ചിരിക്കുക

കമ്പക്കയർ ഒരു മരത്തിന്റെ തുടിയിലണ്‌ (കപ്പി) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നിൽക്കുന്ന രണ്ട് മരക്കാലുകളിൽ പിടിപ്പിച്ചിരിക്കും. തുമ്പിക്കയർ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുൾ എന്നാണ്‌ വിളിക്കുന്നത്. തുമ്പിക്കയർ നിലത്തുകിടന്നിഴയാതിരിക്കാനാണ്‌ ഇത്.  കയറുകൾ രണ്ടും കാളകളെ പൂട്ടി നുകത്തിൽ ബന്ധിപ്പിക്കുന്നു. കമ്പക്കയറിൽ തേക്കുകാരൻ ഇരിക്കുന്നു. ഈ നുകവും കൊണ്ട് കാളകൾ മുന്നോട്ട് പോകുന്നതനുസരിച്ച് കുട്ട ഉയർന്ന് വരികയും തറനിരപ്പിലെത്തുമ്പോൾ തുമ്പിക്കയറിനു നീളം കുറവായതിനാൽ തൊട്ടിയും കുഴലും കിണറിന്റെ വക്കത്തെത്തുമ്പോൾ തൊട്ടി കൂടുതൽ മുകളിലേക്കുയരുകയും തുമ്പികുഴലിലൂടെ വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യുന്നു.







18/06/2018

09-06-2018- പത്രവര്‍ത്തമാനങ്ങള്‍- അൽ മുജാഹിദ്


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
49

El Moudjahid
(അൽ മുജാഹിദ്)

അൽ മുജാഹിദ് അൾജീരിയിൽ നിന്നും ഇറങ്ങുന്ന ഒരു ഫ്രഞ്ച് ഭാഷാ ദിനപത്രമാണ്. അൾജീരിയൻ യുദ്ധത്തിൽ FLN (National Liberation Front) പോരാളികളെ വിവരങ്ങൾഅറിയിക്കാൻ ആയിരുന്നുഈ പത്രം സ്ഥാപിതമായത്. സ്വാതന്ത്ര്യത്തിനുശേഷം ഏക പാർട്ടി FLN ഗവൺമെന്റിന്റെ പത്രമാരായി. FLN 1991 ൽ അധികാരത്തിൽ നിന്ന് പുറംതള്ളപെട്ടതിനു പിന്നാലെ പാർട്ടിക് പത്രത്തിനു മേൽ ഉള്ള അധികാരവും അവസാനിച്ചു. 1962 ൽ സ്ഥാപിതമായ ഈ പത്രം ടാബ്ലോയ്ഡ് രൂപത്തിലാണ് തയ്യാറാക്കുന്നത്.



08-06-2018- പത്രവര്‍ത്തമാനങ്ങള്‍- Ech-Chaab


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
48

Ech-Chaab
(എച്-ചബ്)

അൾജീരിയയിൽ നിന്നും ഇറങ്ങുന്ന ഒരു അറബി ദിന പത്രമാണ് എച്-ചബ്. സ്പോർട്സ്, ബിസിനസ്സ്, കമ്മ്യൂണിറ്റി ഇവന്റുകൾ എന്നി വാർത്തകൾ ഉൾപ്പെടുന്ന ഒരു ദിനപ്പത്രമാണ് എച്-ചബ്. 1962 ൽ പ്രവർത്തമാരംഭിച്ച ഈ പത്രം ടിബ്ലോയ്ഡ് രൂപത്തിലാണ് തയ്യാറാക്കുന്നത്. 


06-06-2018- നോട്ടിലെ വ്യക്തികള്‍- അബ്ദുല്ല ബിൻ അബ്ദുൽ അസീസ്


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
14

അബ്ദുല്ല ബിൻ അബ്ദുൽ അസീസ്

ജനനം: 1 ഓഗസ്റ്റ് 1924.
റിയാദ്, നെജ്ദ് സുൽത്താനേറ്റ്, സൗദി അറേബ്യ.

മരണം: 23 ജനുവരി 2015.
റിയാദ്, സൗദി അറേബ്യ.


ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവായ അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദിന്റെ മകനാണ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ്. 1963ൽ അബ്ദുല്ല തന്റെ മുപ്പത്തെട്ടാം വയസ്സിൽ സൗദി അറേബ്യയുടെ നാഷണൽ ഗാർഡിന്റെ സാരഥിയായി നിയമിതനായി. 1975 ൽ രണ്ടാം കിരീടാവകാശിയും 1982 ൽ കിരീടാവകാശിയും ആയ അദ്ദേഹം 2005 ൽ ഫഹദ് രാജാവിന്റെ മരണത്തെത്തുടർന്ന് അതേ വർഷം ഓഗസ്റ്റ്‌ ഒന്നാം തീയതി അധികാരമേറ്റു.ഫഹദ് രാജാവ് രോഗബാധിതനായതിനെതുടർന്ന് 1996 മുതൽ 2005 വരെ രാജാവിന്റെ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നത് അക്കാലത്ത് ഒന്നാം കിരീടാവകാശിയായിരുന്ന അബ്ദുല്ലയാണ്. 2007ൽ നവംബറിൽ അന്നത്തെ മാർപാപ്പ ബെനഡിക്ട് 16മനെ കണ്ടു, പോപ്പിനെ സന്ദർശിക്കുന്ന ആദ്യത്തെ സൗദി ഭരണാധികാരിയായിരുന്നു അബ്ദുല്ല.1 961 ൽ ​​അദ്ദേഹം മക്കയുടെ മേയർ ആയി മാറുകയും അടുത്ത വർഷംതന്നെ അദ്ദേഹം സൌദി അറേബ്യൻ നാഷണൽ ഗാർഡിന്‍റെ കമാണ്ടർ ആയി നിയമിതനാവുക്കയും ചെയ്തവെക്തിയാണ് അബ്ദുല്ല. 



അബ്ദുല്ല ബിൻ അബ്ദുൽ അസീസ് രാജാവിനെ ആദരിച്ചുകൊണ്ട് സൗദി അറേബ്യ പുറത്തിറക്കിയ പത്ത് റിയാല്‍ നോട്ട്.

04-06-2018- പുരാവസ്തു പരിചയം- ചെത്ത് കത്തി


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
14

തേറ്  എന്ന ചെത്ത് കത്തി

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് ചെത്ത് കത്തി. കള്ളുചെത്തുകാര്‍ ഉപയോഗിക്കുന്ന പ്രത്യേക ആകൃതിയിലുള്ള കത്തിയാണിത്. ഏറ്റുകത്തി എന്നും ഇതറിയപ്പെടുന്നു. ചില ഭാഗങ്ങളില്‍ തേറ് എന്നും ഇതറിയപ്പെടുന്നു.





03/06/2018

02-06-2018- പത്രവര്‍ത്തമാനങ്ങള്‍- L'Union


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
47

L'Union
(ലൂണിയോൺ)

ആഫ്രിക്കയിലെ ഗാഭോണിൽ നിന്ന് ഇറങ്ങുന്ന ഒരു ഔദ്യോഗിക സർക്കാർ ഫ്രഞ്ച് പത്രമാണ് ലൂണിയോൺ. 1975 ൽ പ്രവർത്തനമാരംഭിച്ച ഈ പത്രം ടാബ്ലോയ്ഡ് രൂപത്തിലാണ് തയ്യാറാക്കുന്നത്.