31/07/2016

30-07-2016- ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ-3 [Setanent stamps]


ഇന്നത്തെ പഠനം
അവതരണം
O.K. Prakash
വിഷയം
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
ലക്കം
3
  

വ്യത്യസ്തമായ രണ്ടോ അതിലധികമോ സ്റ്റാമ്പുകളുള്ളതിനെയാണ് Setanent stamps എന്നു പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ Setenent stamp 1974 ൽ മധുര മ്യൂസിയത്തിൻ്റെ 100 ആം വാർഷികത്തിൽ ഇറക്കിയ സ്റ്റാമ്പാണ്.ഓടക്കുഴൽ വായിക്കുന്ന സ്ത്രീയും മലയേന്തിയ വിദ്യാധരനുമാണ് ഇതിലെ ചിത്രങ്ങൾ.






സിന്ധു നദീതടാക സംസ്കാരത്തിൻ്റെ തെളിവാണ് മോഹൻജദാരൊ. 1984 ൽ മോഹൻജദാരൊ സംരക്ഷിക്കുക എന്ന UNESCO പ്രചരണത്തിൻ്റെ ഭാഗമായി Pakistan ഇറക്കിയ  Setenent stamp രണ്ടാമത്തേത്.




29-07-2016- നോട്ടിലെ ചരിത്രം- ഹെറോഡോട്ടസ്


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
3

ഹെറോഡോട്ടസ്



ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായിരുന്നു ഹെറോഡോട്ടസ് (ജനനം ബിസി 484; മരണം 425)

ചരിത്രവസ്തുതകളെ ചിട്ടയോടെ ശേഖരിച്ച്, ഒരളവുവരെയെങ്കിലും അവയുടെ വാസ്തവികത പരിശോധിച്ച ശേഷം അവധാനതയോടെ പൂർവാപരക്രമത്തിൽ അവതരിപ്പിച്ച ആദ്യത്തെ വ്യക്തി എന്ന നിലയിൽ, "ചരിത്രരചനയുടെ പിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.

 ഹെറോഡോട്ടസിന്റെ ഏകരചനയായി അറിയപ്പെടുന്ന ഹിസ്റ്ററീസ് ആണ് അദ്ദേഹത്തിന്റെ ചരിത്രാന്വേഷണങ്ങളുടെ രേഖ.

ഗ്രീസും പേർഷ്യയും തമ്മിൽ ബി.സി. അഞ്ചാം നൂറ്റാണ്ടിൽ നടന്ന യുദ്ധത്തിന്റെ ഉല്പത്തിയുടെ അന്വേഷണമെന്ന നിലയിൽ എഴുതിയിരിക്കുന്ന ഹെറോഡോട്ടസിന്റെ കൃതി, ഭൂമിശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ അറിവുകളുടെ അമൂല്യശേഖരമാണ്.

ഹിസ്റ്ററി' എന്ന ഗ്രീക്ക് പദം ഹെറോഡോട്ടസ് ഉപയോഗിച്ചത് അന്വേഷണങ്ങൾ, ഗവേഷണം എന്നൊക്കെയുള്ള അർത്ഥത്തിലായിരുന്നു. ഹെറോഡോട്ടസിന്റെ കൃതിയുടെ പേരു പിന്തുടർന്നാണ് ആ പദത്തിന് കാലക്രമേണ, ചരിത്രം എന്ന അർത്ഥം വന്നുചേർന്നത്.

''ചരിത്രരചനയുടെ പിതാവ്" എന്ന വിശേഷണം ഗ്രന്ഥകാരനു ലഭിച്ചത്, കൃതിയുടെ ഈ സവിശേഷതകളിൽ നിന്നാണ്.

ചരിത്ര രചനക്ക് മുഖ്യ കാരണമായി പറയുന്ന പേർഷ്യൻ ഗ്രീക്ക് യുദ്ധത്തിൽ ഗ്രീക്കുകാർ പേർഷ്യയെ പരാജയപെടുത്തിയ ശേഷം
വിജയ വാര്‍ത്ത അറിയിക്കാനായി മാരത്തണിൽ നിന്ന് ഓടുന്ന 'ഫിഡിപിടസ്' എന്ന പടയാളിയും ചരിത്രവും.
 ഈ സംഭവത്തിൽ നിന്നാണ് പിന്നീട് മാരതൺ ഓട്ടവും പിറന്നത്.



28-07-2016- Gandhi stamps- അന്താരാഷ്ട്ര അഹിംസാ ദിനം


ഇന്നത്തെ പഠനം
അവതരണം
Umer Farooq. Calicut
വിഷയം
വിദേശ ഗാന്ധി സ്റ്റാമ്പുകൾ
ലക്കം
3

അന്താരാഷ്ട്ര അഹിംസാ ദിനം
( International Day of Non-Violence)


മഹാത്മാഗാന്ധിയുടെ 140 - താം  ജന്മ ദിനത്തോടനുബന്ധിച്ച് 2 - 10 - 2009 - ന് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ അന്താരാഷ്ട്ര അഹിംസാ ദിന സ്റ്റാംപ്




മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ആണ് അന്താരാഷ്‌ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്. 2007 ജൂണ്‍ 15 -നാണ് ഐക്യരാഷ്ട്ര പൊതുസഭ ഒക്ടോബര്‍ 2 -നെ അന്താരാഷ്ട്ര അഹിംസാ ദിനമായിഅംഗീകരിച്ചത്. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന ശക്തിയേറിയ സമരപാതയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്‍റെ പാതയിലേക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്‌ട്ര സമൂഹം അംഗീകരിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഒക്ടോബര്‍ 2 ഐക്യരാഷ്ട്രസഭ അഹിംസാദിനമായി ആചരിക്കുന്നുഎന്നതില്‍ നിന്നും തെളിയിക്കപ്പെടുന്നത്.