ഇന്നത്തെ പഠനം
|
|
അവതരണം
|
Ameer Kollam
|
വിഷയം
|
നോട്ടിലെ ചരിത്രം
|
ലക്കം
|
3
|
ഹെറോഡോട്ടസ്
ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായിരുന്നു ഹെറോഡോട്ടസ് (ജനനം ബിസി 484; മരണം 425)
ചരിത്രവസ്തുതകളെ ചിട്ടയോടെ ശേഖരിച്ച്, ഒരളവുവരെയെങ്കിലും അവയുടെ വാസ്തവികത പരിശോധിച്ച ശേഷം അവധാനതയോടെ പൂർവാപരക്രമത്തിൽ അവതരിപ്പിച്ച ആദ്യത്തെ വ്യക്തി എന്ന നിലയിൽ, "ചരിത്രരചനയുടെ പിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.
ഹെറോഡോട്ടസിന്റെ ഏകരചനയായി അറിയപ്പെടുന്ന ഹിസ്റ്ററീസ് ആണ് അദ്ദേഹത്തിന്റെ ചരിത്രാന്വേഷണങ്ങളുടെ രേഖ.
ഗ്രീസും പേർഷ്യയും തമ്മിൽ ബി.സി. അഞ്ചാം നൂറ്റാണ്ടിൽ നടന്ന യുദ്ധത്തിന്റെ ഉല്പത്തിയുടെ അന്വേഷണമെന്ന നിലയിൽ എഴുതിയിരിക്കുന്ന ഹെറോഡോട്ടസിന്റെ കൃതി, ഭൂമിശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ അറിവുകളുടെ അമൂല്യശേഖരമാണ്.
ഹിസ്റ്ററി' എന്ന ഗ്രീക്ക് പദം ഹെറോഡോട്ടസ് ഉപയോഗിച്ചത് അന്വേഷണങ്ങൾ, ഗവേഷണം എന്നൊക്കെയുള്ള അർത്ഥത്തിലായിരുന്നു. ഹെറോഡോട്ടസിന്റെ കൃതിയുടെ പേരു പിന്തുടർന്നാണ് ആ പദത്തിന് കാലക്രമേണ, ചരിത്രം എന്ന അർത്ഥം വന്നുചേർന്നത്.
''ചരിത്രരചനയുടെ പിതാവ്" എന്ന വിശേഷണം ഗ്രന്ഥകാരനു ലഭിച്ചത്, കൃതിയുടെ ഈ സവിശേഷതകളിൽ നിന്നാണ്.
ചരിത്ര രചനക്ക് മുഖ്യ കാരണമായി പറയുന്ന പേർഷ്യൻ ഗ്രീക്ക് യുദ്ധത്തിൽ ഗ്രീക്കുകാർ പേർഷ്യയെ പരാജയപെടുത്തിയ ശേഷം
വിജയ വാര്‍ത്ത അറിയിക്കാനായി മാരത്തണിൽ നിന്ന് ഓടുന്ന 'ഫിഡിപിടസ്' എന്ന പടയാളിയും ചരിത്രവും.
ഈ സംഭവത്തിൽ നിന്നാണ് പിന്നീട് മാരതൺ ഓട്ടവും പിറന്നത്.
No comments:
Post a Comment