ഇന്നത്തെ പഠനം
|
|
അവതരണം
|
Rafeeq Babu
|
വിഷയം
|
Modern
Currency &
Coins
|
ലക്കം
|
1
|
5 Dirhams Coin
ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിന്റെ സ്മരണാർത്ഥം 1984 ലാണ് അഞ്ച് ദിർഹം കോയിൻ പൊതു വിനിമയത്തിനായ് UAE പുറത്തിറക്കുന്നത്.
ഒരു വശം 1981 ഹിജ്റ 1401, 15 എന്ന് വലിയ അക്കത്തിലും താഴെ ചെറുതായി അഞ്ച് ദിർഹം എന്നും രേഖപ്പെടുത്തിയിരുന്നു. മറുവശം ദേശീയപക്ഷിയായ പ്രാപ്പിടിയനു (ഫാൽക്കൺ) മായിരുന്നു.
പൊതുവിനിമയത്തിനായ് രാജ്യം പുറത്തിറക്കിയ ആദ്യ നാണയത്തിന് 32 മി.മി വ്യാസവും,14.25 ഗ്രാം തൂക്കവുമുണ്ട്, കോപ്പർ നിക്കൽ ചേർന്നതാണ് നിർമ്മിതി.
ആകെ 20 ലക്ഷം നാണയങ്ങളാണ് പുറത്തിറക്കിയത്. പിന്നീട് രാജ്യം അഞ്ച് ദിർഹം നാണയം പുറത്തിറക്കിയിട്ടില്ല. ആധുനിക നാണയ ശേഖരണക്കാർക്ക് ഇവ എന്നും പ്രിയപ്പെട്ടവയാണ്.
About Rafeeq :
ദുബൈയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന റഫീഖ് ബാബു, നൂതന ബാങ്ക് നോട്ടുകൾ ശേഖരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ശാസ്ത്ര ചിന്തകർ, ഗണിതസ്ഥർ എന്നിവ പ്രബലവിഷയമായി വേർതിരിച്ച് ശേഖരിക്കുന്നതോടൊപ്പം നൊബേൽ ജേതാക്കൾ അടിസ്ഥാനമാക്കിയുള്ള കറൻസികളിൽ ഗവേഷണവും.
ഇരുനൂറിലധികം രാജ്യങ്ങളിലെ കറൻസികളുണ്ട് ഈ ശേഖരത്തിൽ.
നാണയങ്ങൾ, ടെലിഫോൺ കാർഡുകൾ എന്നിവ ശേഖരിക്കലാണ് മറ്റു ഹോബികൾ.
'ഹോബിയെ എങ്ങിനെ സമീപിക്കണം' എന്നതിനെകുറിച്ച് കലക്ടേഴ്സിനെ ബോധവൽകരിക്കുന്നതിൽ കാര്യമായ ഇടപെടൽ നടത്തുന്ന വ്യക്തി കൂടിയാണ് റഫീഖ്.
Member of :_
🔹 MLP Numismatic Society
🔹 International Banknote Society
🔹 Numismatic Society of India
🔹 Latin American Paper Money Society
Contact : +971505844332
No comments:
Post a Comment