30/10/2018

26-10-2018- തീപ്പെട്ടി ശേഖരണം- പരുന്ത്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
10

   പരുന്ത്

അസിപ്രിഡെ എന്ന കുടുംബത്തിൽ പെടുന്നപക്ഷി പിടിയൻ പക്ഷികളിൽ ഒന്നാണ് പരുന്ത് ഏകദേശം 60 ൽ പരം പക്ഷികൾ ഈ വർഗ്ഗത്തിൽ ഉണ്ട്. ഇവയെ ലോകത്തിന്റെ മിക്കയിടങ്ങളിലും കണ്ടു വരുന്നു.

പല രാജ്യങ്ങളും അവരവരുടെ ദേശീയചിഹ്നത്തിൽ പരുന്തിനെയൊ പരുന്തിന്റെ ഏതെങ്കിലും ഭാഗമൊ ഉപയോഗിക്കാറുണ്ട് പരുന്തിനെ ഭക്ഷിക്കുന്ന മറ്റു മൃഗങ്ങൾ ഇല്ലാത്തതിനാൽ ഭക്ഷ്യശൃംഗല യുടെ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം.

കേരളത്തിൽ സർവ്വവ്യാപിയായി കാണപ്പെടുന്ന പരുന്തിന്റെ ഒരു ഇനം ആണ് കൃഷ്ണ പരുന്ത് ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണപുർവ്വ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ മുതൽ ഓസ്ട്രേലിയ വരെ ഈ പരുന്തിന്റെ ആവാസ കേന്ദ്രങ്ങൾ ആണ്. നന്നെ വരണ്ട മരുഭൂമിയും തിങ്ങി നിറഞ്ഞ കാടുകളും ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും അതിന് വസിക്കുവാൻ കഴിയും. മനുഷ്യവാസമുള്ള സ്ഥലങ്ങളിലും മനുഷ്യൻ എത്തിപെടാത്ത സ്ഥലങ്ങളിലും അവ യഥേഷ്ടം വസിക്കുന്നു.

പരുന്തിന്റെ ചിത്രമുള്ള എന്റെ ശേഖരണത്തിലെ ചില തിപ്പെട്ടികൾ താഴെ ചേർക്കുന്നു .



29/10/2018

24-10-2018- നോട്ടിലെ വ്യക്തികള്‍- എംസ്വാതി മൂന്നാമൻ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
32

എംസ്വാതി മൂന്നാമൻ

ജനനം: 19 ഏപ്രിൽ 1968. റായിയ് ഫിറ്റ്കിൻ മെമ്മോറിയൽ ഹോസ്പിറ്റൽ, മാൻസിനി, സ്വാസിലാൻഡ്.

സ്വസ്തി രാജകുടുംബത്തിന്‍റെ തലവനും, ആഫ്രിക്കയിലെ സബ് സഹാറ മേഖലയിൽ പൂർണ രാജഭരണം മാത്രമുള്ള സ്വാസിലാന്‍ഡ് എന്ന രാജ്യത്തിന്‍റെ രാജാവും ആണ് സ്വാതി മൂന്നാമൻ. സ്വാസ്ലേന്ദിലെ മൻസിനിയിൽ, സോബൂസ രണ്ടാമൻ രാജാവിൻറെയും ഇളയ ഭാര്യമാരിൽ ഒരാളായ നംമ്പോബി ത്വവാലയുടെയും ഒരേയൊരു മകനായി ജനിച്ചു. ലുസിതാ പാലസ് സ്കൂളിലും, മസുന്ദദ്വാനി പ്രൈമറി സ്കൂളിലും സെക്കണ്ടറി സ്കൂളിലും നിന്നാണ്. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 1986 ഏപ്രിൽ 25 ന് തന്‍റെ പത്തിനെട്ടാം വയസ്സിൽ ഇവാവാനിമയും സ്വാസിലാൻഡിലെ രാജാവും ചേർന്ന് സ്വാതി മൂന്നാമൻ കിരീടമണിഞ്ഞു, അന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായിരുന്നു സ്വാതി മൂന്നാമൻ. 1987 ഏപ്രില്‍ലാണ് സ്വാതി അധികാരത്തിലെത്തിയത്.  ഇപ്പോഴത്തെ രാജ്ഞിയായ  അമ്മയോടൊത്ത്,(നംമ്പോബി ത്വവാല) സ്വാതി ഒരു സമ്പൂർണരാജാവായി രാജ്യത്തെ ഭരിക്കുന്നു. ബഹുഭാര്യത്വം പ്രയോഗിക്കുന്നതിന്‍റെ പ്രസിദ്ധിയാർജ്ജിച്ചവെക്തിയാണ്  സ്വാതി മൂന്നാമൻ. (കുറഞ്ഞപക്ഷം രണ്ടു ഭാര്യമാരാലും സംസ്ഥാനസർക്കാർ നിയമിക്കപ്പെട്ടിട്ടുണ്ടെങ്കിലും) ഇപ്പോൾ 15 ഭാര്യമാരുണ്ട് സ്വാതി മൂന്നാമന്. സ്വാസിലാണ്ടിൽ ബഹുമാനിക്കുന്നതും ഏറെ പ്രശസ്തിയാർന്നതുമാണ് അദ്ദേഹത്തിന്‍റെ നയങ്ങളും ലൈവേ ജീവിതരീതികളും, എന്നാലും  പ്രാദേശിക പ്രതിഷേധങ്ങൾക്കും അന്താരാഷ്ട്ര വിമർശനങ്ങൾക്കും ഇടയാക്കിടുണ്ട്. 


സ്വാതി മൂന്നാമനെ ആദരിച്ചുകൊണ്ട് സ്വാസിലാൻഡ്  പുറത്തിറക്കിയ പത്ത് എമലാങ്കനി.


23-10-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ-3 പൈസ


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
11

 മൂന്ന് പൈസ നാണയങ്ങള്‍




22-10-2018- പുരാവസ്തുപരിചയം- കുയ്യല്‍


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തുപരിചയം
ലക്കം
32

കുയ്യല്‍

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് കുയ്യല്‍ എന്ന അളവ് ഉപകരണം. ലിറ്റര്‍ അളവ് സമ്പ്രദായത്തിന്‌ മുന്‍പ് പ്രചാരത്തിലുണ്ടായിരുന്നതാണിത്.


20-10-2018- പത്രവര്‍ത്തമാനങ്ങള്‍- L'Observateur Paalga


Today's study
Presentation
Ashwin Ramesh
The subject
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
Issue
66

L'Observateur Paalga
(ല ഒബ്സെർവറ്റിയൂർ പാൽഗ)

പടിഞ്ഞാറൻ ആഫ്രിക്കയിലെ ബുർകിന ഫാസോ എന്ന രാജ്യത്തിലെ പ്രമുഖ പത്രമാണ് ല ഒബ്സെർവറ്റിയൂർ പാൽഗ. 1973ൽ അച്ചടി ആരംഭിച്ച ഈ പത്രം 1984ലെ വിപ്ലവത്തിൽ തോമസ് സങ്കരയുടെ റജീം അഗ്നിക്കിരയാകുകയും, പിന്നീട് 1991ൽ പുനരാരംഭിക്കുകയായിരുന്നു. ഫ്രഞ്ച് ഭാഷയിൽ അച്ചടിക്കുന്ന ഈ പത്രം ടാബ്ലോയിഡ് രൂപത്തിലാണ് തയ്യാറാകുന്നത്. 




19-10-2018- തീപ്പെട്ടി ശേഖരണം- താറാവ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
9

   താറാവ്

താറാവ് ഒരു വളർത്തു പക്ഷി ആണ് അൻസെറി ഫോമസ് എന്ന പക്ഷി ഗോത്രത്തിൽ പെട്ട അനാട്ടിഡെ കുടുംബത്തിന്റെ അനാറ്റിനെ ഉപകുടുംബത്തിൽ പെടുന്നവയാണ് ഇവ.എല്ലാ രാജ്യങ്ങളിലും താറാവുകളെ വളർത്തുന്നുണ്ട് അമേരിക്ക, ഇംഗ്ലണ്ട്, ഹോളണ്ട്, ഹംഗറി, ഡെൻമാർക്ക്, കാനഡ എന്നിവിടങ്ങളിലെല്ലാം താറാവുവളർത്തൽ ഒരു വ്യവസായം ആയി വികസിച്ചിട്ടുണ്ട്.

ഇന്ത്യയിൽ വളർത്തു പക്ഷികളിൽ രണ്ടാം സ്ഥാനം താറാവിനാണ് ഒന്നാം സ്ഥാനം കോഴിക്കും .കരയിലും, വെള്ളത്തിലും സഞ്ചരിക്കുവാനും ഈ തേടുവാനും കഴിവുള്ള ഇവയുടെ വംശത്തിലുള്ളവ ശുദ്ധജലത്തിലും കടൽവെള്ളത്തിലും കാണപ്പെടുന്നു ഏത് പരിതസ്തിഥിയിലും ജീവിക്കുവാൻ ഇവയ്ക്ക് കഴിയും.പാടപോലുള്ള ചർമ്മം വിരലുകൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. കരയും വെള്ളവും ഇടകലർന്ന പ്രദേശമാണ് ഇവയ്ക്ക് പ്രധാനമായും ഇഷ്ടം. ചർമ്മ ബന്ധമുള്ള പാദങ്ങൾ ഇവയെ വളരെ വേഗം നീന്തുവാൻ സഹായിക്കുന്നു. വളർത്തു താറാവുകൾക്ക് അടയിരിക്കുന്ന സ്വഭാവം ഇല്ലാത്തതിനാൽ ഇവയുടെ മുട്ട കോഴിമുട്ടകളോടൊപ്പം അടവെച്ചൊ ഇൻകുബേറ്ററിന്റെ സഹായത്താലൊവിരിയിച്ചെടുക്കുകയാണ് പതിവ് മുട്ട വിരിയുവാൻ 28 ദിവസം ആവശ്യമാണ്.

താറാവിന്റെ ചിത്രമുള്ള എന്റെ ശേഖരണത്തിലെ ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.




17-10-2018- നോട്ടിലെ വ്യക്തികള്‍- സൈമൺ ബൊളിവർ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
31

സൈമൺ ബൊളിവർ

ജനനം:24 ജൂലൈ 1783.
കാരക്കാസ്, വെനിസ്വേല.
മരണം:17 ഡിസംബർ 1830.
സാന്ത മാർത്താ, കൊളംബിയ.

കൊളംബിയയുടെയും, ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡന്‍റും, വെനെസ്വേലയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡന്‍റുമായിരുന്ന വെക്തിയാണ്  സൈമൺ ബൊളിവർ. തെക്കൻ അമേരിക്കൻ വൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുംകൂടിയായിരുന്നു സൈമൺ ബൊളിവർ. 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻ‌കരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ച ബൊളിവർ ലാറ്റിനമേരിക്കയുടെ വിമോചന നായകനായി കരുതപ്പെടുന്ന വെക്തികൂടിയാണ് ബൊളിവർ. വെനിസ്വെല, കൊളംബിയ, ഇക്വഡോർ, പെറു, പനാമ, ബൊളീവിയ എന്നീ രാജ്യങ്ങൾക്കാണു സ്വാതന്ത്ര്യം നേടിക്കൊടുത്തതെങ്കിലും ലാറ്റിനമേരിക്കയിലാകെ അദ്ദേഹം ആദരിക്കപ്പെടുന്നു. 1810-ൽ വെനെസ്വെലയിൽ സ്പാനിഷ് സേനയ്ക്കെതിരെ നടന്ന പോരാട്ടത്തിൽ സൈമൺ ബൊളിവറും പങ്കാളിയായിരുന്നു. ഇതിന്‍റെ പേരിൽ അദ്ദേഹം നാടുകടത്തപ്പെട്ടു. പിന്നീട് 1813-ൽ തിരിച്ചെത്തിയ അദ്ദേഹം തന്‍റെ ജന്മദേശത്തിന്‍റെ നിയന്ത്രണം കൈക്കലാക്കി. 
എന്നാല്‍ ഒരു വർഷത്തിനകം സ്പാനിഷ് കൊളോണിയൽ സേന അദ്ദേഹത്തെ വീണ്ടും പരാജയപ്പെടുത്തി ജമൈക്കയിലേക്കു നാടുകടത്തി. 1815-ൽ അദ്ദേഹം ഹെയ്തിയിൽ അഭയം പ്രാപികുക്കയും, അടിമകളുടെ വിമോചന സമരവിജയത്തിലൂടെ ലോകചരിത്രത്തിൽ സ്ഥാനം നേടിയ ഹെയ്തിയിൽനിന്ന് അദ്ദേഹത്തിനു വമ്പൻ വരവേല്പും ലഭിച്ചു. ഹെയ്തിയൻ പിന്തുണയോടെ 1817-ൽ വെനിസ്വെലയിൽ തിരിച്ചെത്തിയ ബൊളിവർ അങ്കോസ്റ്റയിൽ തന്‍റെ വിമോചന ഭരണകൂടം സ്ഥാപിച്ചു. താ‍മസിയാതെ അദ്ദേഹം വെനിസ്വെലയുടെ പ്രസിഡണ്ടുമായി. 1819ൽ ബൊയാച്ചിയിൽ വച്ച് അദ്ദേഹം സ്പാനിഷ് സേനയെ പരാജയപ്പെടുത്തികൊണ്ട് വെനിസ്വെലയെയും ന്യൂഗ്രെനേഡയെയും ചേർത്ത് വിശാല കൊളംബിയ എന്ന റിപബ്ലിക് സ്ഥാപികുക്കയും, അദ്ദേഹം അതിന്‍റെ പ്രഥമ പ്രസിഡന്‍റുമായി. 1824-ൽ ബൊളിവറുടെ വിമോചന സേന പെറുവിലെത്തി സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽക്കുകയും, 1825-ൽ അദ്ദേഹം പെറുവിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടുകയും ചെയ്തു. പെറുവിന്‍റെ തെക്കൻ ഭാഗങ്ങൾ വിഭജിച്ച് അദ്ദേഹം പുതിയൊരു രാജ്യത്തിനു രൂപം നൽകി. ബൊളിവറുടെ ബഹുമാനാർത്ഥം പുതിയ രാജ്യത്തിന് ബൊളിവിയ എന്ന പേരു നൽകി. ആഭ്യന്തര സംഘർഷങ്ങളെത്തുടർന്ന് 1828-ൽ ബൊളിവർ റിപബ്ലിക് ഓഫ് കൊളമ്പിയയുടെ പ്രസിഡന്‍റ് സ്ഥാനമൊഴിയുകയും, താമസിയാതെ അദ്ദേഹം സ്വയം ഏകാധിപതിയാ‍യി പ്രഖ്യാപികുക്കയും, 1830-ൽ ഭരണസാരഥ്യം ഒഴിയുകയും ചെയ്തു. 


സൈമൺ ബൊളിവർനെ ആദരിച്ചുകൊണ്ട് വെനിസ്വേല പുറത്തിറക്കിയ നൂര്‍ ബൊളിവർ.


17/10/2018

16-10-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- രണ്ട് പൈസ


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
10

 രണ്ട് പൈസ നാണയങ്ങള്‍




13-10-2018- പത്രവര്‍ത്തമാനങ്ങള്‍- Rodong Sinmun


Today's study
Presentation
Ashwin Ramesh
The subject
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
Issue
65

Rodong Sinmun
(റോഡോങ് സിൻമൺ)

കിഴക്കൻ ഏഷ്യയിലെ കൊറിയൻ പെനിൻസുലയിൽ ഉള്ള ഉത്തര കൊറിയയിൽ നിന്നും ഇറങ്ങുന്ന ഒരു ദിനപത്രമാണ് റോഡോങ് സിൻമൺ. ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ ഔദ്യോഗിക പത്രമാണ് റോഡോങ് സിൻമൺ. 1945ൽ അച്ചടി ആരംഭിച്ച ഈ പത്രം ബ്രോഡ്‍ഷീറ്റ് രൂപത്തിലാണ് തയ്യാറാകുന്നത്. ഉത്തര കൊറിയയിലെ കർശനമായ മീഡിയ സെൻസർഷിപ്പും, നീതി-ന്യായ വ്യവസ്ഥകൾ കൊണ്ടും ഇവിടുന്ന് പത്രം കിട്ടുക എന്നത്  വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. 



12-10-2018- തീപ്പെട്ടി ശേഖരണം- ബാഹുബലി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
8

   ബാഹുബലി

എസ് എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിന് ഇറങ്ങിയ ഒരു പുരാ വ്യത്ത സിനിമ ആണ് ബാഹുബലി. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സത്യരാജ്, നാസർ, രാമകൃഷ്ണൻ തുടങ്ങിയവർ അഭിനയിക്കുന്നു. തെലുഗു , തമിഴ് തുടങ്ങിയ ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുൾപ്പെടെ 6 ഭാഷകളിൽ മൊഴി മാറ്റി പ്രദർശിപ്പിച്ചു. 2015 July 10 ന് പ്രദർശനത്തിനെത്തിയ ചിത്രം 10 ദിവസത്തിനുള്ളിൽ 335 കോടി രൂപ കളക്ഷൻ നേടി ഇതിന്റെ രണ്ടാം ഭാഗം 2017 April ൽ പ്രദർശനത്തിന് എത്തി.

കഥ നടക്കുന്ന മഹിഷ്മതി സാമ്രാജ്യത്തിന്റെ സെറ്റ് രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. കുർണൂൽ, അതിരപ്പിള്ളി, മഹാബലേശ്വർ എന്നിവങ്ങളിലായി ശേഷിക്കുന്ന ഭാഗങ്ങൾ ചിത്രീകരിച്ചു. റിലീസ് ചെയ്ത് 7 ദിവസങ്ങൾക്കുള്ളിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ ചലചിത്രം, ആയിരം കോടി ക്ലബിൽ പ്രഥമ അംഗത്വം കരസ്ഥമാക്കിയ ചലചിത്രം എന്നീ ബഹുമതികൾ ബാഹുബലി 2 സ്വന്തമാക്കി 2017 ലെ 65 മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരദാന ചടങ്ങിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

എന്റെ ശേഖരണത്തിലുള്ള ബാഹുബലിയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു.





16/10/2018

10-10-2018- നോട്ടിലെ വ്യക്തികള്‍- കോൺസ്റ്റാന്‍റിന്‍ മെനിനിയെ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
30

കോൺസ്റ്റാന്‍റിന്‍  മെനിനിയെ

ജനനം: 12 ഏപ്രിൽ 1831.
ബെൽജിയം.
മരണം: 4 ഏപ്രിൽ 1905.
ബ്രസ്സൽസ്, ബെൽജിയം.

ഒരു ബെൽജിയൻ ചിത്രകാരനും ശിൽപ്പിയുമാണ് കോൺസ്റ്റാന്‍റിന്‍ മെനിനിയെ. ആധുനിക കലയുടെ വികസനത്തിൽ, വ്യാവസായിക തൊഴിലാളിയുടെ, നിർമാതാക്കളുടെയും ഖനിത്തൊഴിലാളിയുടെയും ചിത്രം ആധുനികതയുടെ ഒരു പ്രതീകമായി ഉയർത്തിക്കൊണ്ട് അദ്ദേഹം ഒരു പ്രധാന സംഭാവന നൽകിയ വെക്തിയാണ്. ബ്രസ്സൽസിലെ എറ്റെറ്റർബീക്കിന്‍റെ പരമ്പരാഗതമായി തൊഴിലാളിവർഗ്ഗ പ്രദേശത്ത് ജനിച്ച കോൺസ്റ്റാന്‍റിന്‍ അദ്ദേഹത്തിന്‍റെ മൂത്ത സഹോദരനായ ജീൻ ബാപ്റ്റിസ്റ്റ് മെന്നിർ (1821-1900)ല്‍ നിന്നാണ് ഒരു കലാജീവിതം പിന്തുടരാൻ പ്രോത്സാഹിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് 1845 സെപ്റ്റംബറിൽ ബ്രസ്സൽസിലെ ബ്രൗൺസിലെ ഫൈൻ ആർട്ട്സിലെ അക്കാദമിയിൽ ചേർന്ന്, 1848 മുതൽ അദ്ദേഹം ശിൽപ്പിയായ ലൂയി ജോഹോട്ട് (1804-84)ന്‍റെ കീഴിൽ പഠിക്കുകയും, 1852 മുതൽ ശിൽപ്പ ചാൾസ്-അഗസ്റ്റേ ഫ്രെയ്ക്കിൻറെ സ്വകാര്യ സ്റ്റുഡിയോയിൽ ഹാജറാവുകയുംചെയ്തു. 1851 ൽ ബ്രസ്സൽസിലോൺ സാലറിയിൽ കാണിക്കുന്ന ഒരു പ്ലാസ്റ്റർ സ്കെച്ച്, ദ ഗാർലൻഡ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രദർശനം. ബെൽജിയത്തിലെ ലൂവെയ്ൻ അക്കാദമി ഓഫ് ഫൈൻ ആർട്ടുകളിൽ പ്രൊഫസറായി നിയമിതനാവുക്കയും ചെയ്ത വെക്തിയാണ് കോൺസ്റ്റാന്റിൻ മെനിനിയെ. 1939-ൽ, മെനിനിയെ, അവസാനം താമസിച്ചിരുന്ന വീട് തന്‍റെ പ്രവർത്തനത്തിന് സമർപ്പിക്കുകയും, ഇന്ന് ഏതാണ്ട് 150 ഓളം കൃതികളും, പ്രധാനപ്പെട്ട മറ്റു പല കൃതികളും സൂക്ഷിച്ച് പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമാണിന്നത്. 

കോൺസ്റ്റാന്‍റിന്‍  മെനിനിയെയെ ആദരിച്ചുകൊണ്ട് ബെല്‍ജിയം പുറത്തിറക്കിയ അഞ്ഞൂര്‍ ഫ്രാങ്ക്. 



09-10-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- ഒരു പൈസ


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
9

 ഒരു പൈസ നാണയങ്ങള്‍





08-10-2018- പുരാവസ്തുപരിചയം- കതീനകുറ്റി


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തുപരിചയം
ലക്കം
28



കതീനകുറ്റി

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് കതീന കുറ്റി. അമ്പലങ്ങളിലെ  ഉത്സവങ്ങളില്‍ വെടിമരുന്നു വഴിപാടിനും അത് പോലെ കരിമരുന്ന് പ്രയോഗത്തിനും വേണ്ടി കട്ടിയുള്ള ഇരുമ്പില്‍ നിര്‍മ്മിച്ച ഒരുപകരണമാണിത്. ഈ കുറ്റിയില്‍ വെടിമരുന്ന് നിറച്ച് തീ കൊളുത്തിയാണ് വെടിമരുന്ന്/ കരിമരുന്ന് പ്രയോഗം നടത്തി വരുന്നത്. 


06-10-2018- പത്രവര്‍ത്തമാനങ്ങള്‍- Tishreen


Today's study
Presentation
Ashwin Ramesh
The subject
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
Issue
64

Tishreen
(തഷ്‌രീൻ)

പടിഞ്ഞാറൻ ഏഷ്യയിലെ അറബ് രക്ഷ്ട്രമായ സിറിയയിലെ ഡാമസ്ക്കസിൽ നിന്നും ഇറങ്ങുന്ന ഒരു അറബ് ദിനപത്രമാണ് തഷ്‌രീൻ. ബാത് പാർട്ടിയോട് ചായിവുള്ള ഈ ബ്രോഡ്‍ഷീറ് പത്രം 1975 മുതലാണ് പ്രവർത്തനമാരംഭിച്ചത്. 

ISIS, ആഭ്യന്തര യുദ്ധം മുതലായവ തുടങ്ങിയതിൽ പിന്നെ അയൽ രാവജ്യങ്ങളിലേക്കുള്ള ബോർഡറുകൾ അടക്കുകയും, സിറിയക്കകത്തും പുറത്തേക്കും ഉള്ള സഞ്ചാരം ക്രമേണെ കുറയുകയും ചെയ്തതിനാൽ ഇവിടുന്ന് പത്രം കൈപ്പറ്റാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. വൈകാതെ സിറിയയിൽ ശാന്തിയും സമാധാനവും ഉണ്ടാവാൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.


05-10-2018- തീപ്പെട്ടി ശേഖരണം- വെയ്ൻ റൂണി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
7

   വെയ്ൻ റൂണി

ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിലെയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാൻഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെയും കരുത്തനായ മുന്നേറ്റനിരക്കാരൻ ആയിരുന്നു വെയ്ൻ റൂണി.

ഇംഗ്ലണ്ടിലെ ലിവർപൂളിൽ 1985 ഒക്ടോബർ 24 ന് ആയിരുന്നു റൂണിയുടെ ജനനം. മുഴുവൻ പേര് വെയ്ൻ മാർക്ക് റൂണി എന്നാണ്. ഇപ്പോൾ അമേരിക്കയിലെ മേജർ സോക്കർ ലീഗായ DC യുണൈറ്റഡിനു വേണ്ടി കളിക്കുന്നു കൂടുതലായും ഫോർവേഡ് പൊസിഷനിലാണ് റൂണി കളിക്കുന്നത്.

തന്റെ 9 ആം വയസിൽ എവർട്ടന്റെ യൂത്ത് ടീമിൽ റൂണി ഇടം നേടി, അതിനു ശേഷം 16 ആം വയസിൽ 2002 ൽ സീനിയർ ടീമിലും സ്ഥാനം കണ്ടെത്തി.അവിടെ നിന്നും 2004ൽ റെക്കോഡ് തുകയ്ക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ടീമായ മാൻഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ടീമിൽ എത്തിച്ചു. അന്ന് മുതൽ റൂണി ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചുവരുന്നു. പ്രീമിയർ ലീഗ് ഉൾപ്പെടെ 16 ട്രോഫികൾ അദ്ദേഹം നേടി.

2003 ൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച റൂണി ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (പിന്നീട് ഈ റെക്കോർഡ് തിയൊ വാൽക്കോട്ട് തിരുത്തുകയുണ്ടായി) ഇംഗ്ലണ്ടിനു വേണ്ടിയും ,മാൻഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടിയുംഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്തതിന്റെ റെക്കോർഡ് ഇദ്ദേഹത്തിനാണ് .എവർട്ടനായി 98 കളികളിൽ നിന്നും 25 ഗോളുകളും , ഇംഗ്ലണ്ടിനായി 119 കളികളിൽ നിന്ന് 53 ഗോളുകളും,, മാൻഞ്ചസ്റ്റർ യുണൈറ്റഡിനായി 393 കളികളിൽ നിന്ന് 183 ഗോളുകളും ,DC യുണൈറ്റഡിനായി 15 കളികളിൽ നിന്ന് 7 ഗോളുകളും നേടി.

2009 - 10 കാലത്ത് റൂണി players player of the year, footballer of the year, premier league player of the month, എന്നീ റെക്കോർഡുകൾ സ്വന്തമാക്കുകയുണ്ടായി ഈ റെക്കോർഡുകൾ പിന്നീട് സ്റ്റീവൻ ജെറാദും ഹാരീ കെയ്നും തകർത്തു.

എന്റെ ശേഖരണത്തിലെ വെയ്ൻ റൂണിയുടെ ചിത്രമുള്ള തീപ്പട്ടി ചുവടെ ചേർക്കുന്നു....



03-10-2018- നോട്ടിലെ വ്യക്തികള്‍- ചെഗുവേര


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
29

ചെഗുവേര

ജനനം:14 മേയ്
1928. റൊസാരിയോ, അർജന്‍റീന.
മരണം: 9 ഒക്ടോബർ 1967.
ലാ ഹിഗ്വേര, ബൊളീവിയ.

അർജന്‍റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെ എന്ന ഓമനപേരില്‍ അറിയപ്പെട്ടിരുന്ന ഏണസ്റ്റോ റഫേൽ ചെ ഗുവേര ഡി ലാ സെർന എന്ന ചെഗുവേര. അർജന്‍റീനയിലെ റൊസാരിയോയിൽ, സീലിയ ദെ ലാ സെർന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്‍റെയും അഞ്ച് മക്കളിൽ മൂത്തവനായാണ് ചെ യുടെ ജനനം. അദ്ദേഹത്തിന്‍റെ ഔദ്യോഗിക നാമം ഏണസ്റ്റോ ഗുവേര എന്നാണെങ്കിലും , മാതാപിതാക്കളുടെ കുടുംബപേരായ ലാ സെർനോ എന്നും , ലിഞ്ച് എന്നും തന്‍റെ പേരിന്‍റെ കൂടെ ചെഗുവേര ഉപയോഗിക്കാറുണ്ടായിരുന്നു. ഇടതുപക്ഷ ചിന്താഗതികളോടുകൂടിയാണ് ആ കുടുംബത്തിൽ ചെ വളർന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ, ലോക രാഷ്ട്രീയത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് ചെഗുവേരയ്ക്കുണ്ടായിരുന്നു. ക്യൂബൻ വിപ്ലവത്തിന്‍റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം, അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചിരുന്ന വെക്തിയായിരുന്നു. 1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ‍ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രൻ‌മ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിടുകയും, ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്‍റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു. മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്‍റെ ബിംബങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടുകയും ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായിമാറുകയും ചെയ്തു. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രതീകമെന്നും വിശേഷിപ്പിച്ചു. ചെ എന്ന ഓമനപേര് ക്യൂബൻ സഖാക്കൾ ഏണസ്റ്റോവിന് നല്കിയതാണ്. സ്പാനിഷ് ഭാഷയിൽ ചെ എന്ന പദത്തിന് ചങ്ങാതി, സഖാവ്, സഹോദരൻ എന്നൊക്കെ സന്ദർഭാനുസരം വിവക്ഷകളുണ്ട്. 



ചെഗുവേരയെ ആദരിച്ചുകൊണ്ട് ക്യൂബ പുറത്തിറക്കിയ മൂന്ന് പിസോ.