ഇന്നത്തെ പഠനം
| |
അവതരണം
|
ലത്തീഫ് പൊന്നാനി
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
| 31 |
സൈമൺ ബൊളിവർ
ജനനം:24 ജൂലൈ 1783.
കാരക്കാസ്, വെനിസ്വേല.
മരണം:17 ഡിസംബർ 1830.
സാന്ത മാർത്താ, കൊളംബിയ.
കൊളംബിയയുടെയും, ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡന്‍റും, വെനെസ്വേലയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡന്‍റുമായിരുന്ന വെക്തിയാണ് സൈമൺ ബൊളിവർ. തെക്കൻ അമേരിക്കൻ വൻകരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുംകൂടിയായിരുന്നു സൈമൺ ബൊളിവർ. 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ച ബൊളിവർ ലാറ്റിനമേരിക്കയുടെ വിമോചന നായകനായി കരുതപ്പെടുന്ന വെക്തികൂടിയാണ് ബൊളിവർ. വെനിസ്വെല, കൊളംബിയ, ഇക്വഡോർ, പെറു, പനാമ, ബൊളീവിയ എന്നീ രാജ്യങ്ങൾക്കാണു സ്വാതന്ത്ര്യം നേടിക്കൊടുത്തതെങ്കിലും ലാറ്റിനമേരിക്കയിലാകെ അദ്ദേഹം ആദരിക്കപ്പെടുന്നു. 1810-ൽ വെനെസ്വെലയിൽ സ്പാനിഷ് സേനയ്ക്കെതിരെ നടന്ന പോരാട്ടത്തിൽ സൈമൺ ബൊളിവറും പങ്കാളിയായിരുന്നു. ഇതിന്‍റെ പേരിൽ അദ്ദേഹം നാടുകടത്തപ്പെട്ടു. പിന്നീട് 1813-ൽ തിരിച്ചെത്തിയ അദ്ദേഹം തന്‍റെ ജന്മദേശത്തിന്‍റെ നിയന്ത്രണം കൈക്കലാക്കി.
എന്നാല്‍ ഒരു വർഷത്തിനകം സ്പാനിഷ് കൊളോണിയൽ സേന അദ്ദേഹത്തെ വീണ്ടും പരാജയപ്പെടുത്തി ജമൈക്കയിലേക്കു നാടുകടത്തി. 1815-ൽ അദ്ദേഹം ഹെയ്തിയിൽ അഭയം പ്രാപികുക്കയും, അടിമകളുടെ വിമോചന സമരവിജയത്തിലൂടെ ലോകചരിത്രത്തിൽ സ്ഥാനം നേടിയ ഹെയ്തിയിൽനിന്ന് അദ്ദേഹത്തിനു വമ്പൻ വരവേല്പും ലഭിച്ചു. ഹെയ്തിയൻ പിന്തുണയോടെ 1817-ൽ വെനിസ്വെലയിൽ തിരിച്ചെത്തിയ ബൊളിവർ അങ്കോസ്റ്റയിൽ തന്‍റെ വിമോചന ഭരണകൂടം സ്ഥാപിച്ചു. താമസിയാതെ അദ്ദേഹം വെനിസ്വെലയുടെ പ്രസിഡണ്ടുമായി. 1819ൽ ബൊയാച്ചിയിൽ വച്ച് അദ്ദേഹം സ്പാനിഷ് സേനയെ പരാജയപ്പെടുത്തികൊണ്ട് വെനിസ്വെലയെയും ന്യൂഗ്രെനേഡയെയും ചേർത്ത് വിശാല കൊളംബിയ എന്ന റിപബ്ലിക് സ്ഥാപികുക്കയും, അദ്ദേഹം അതിന്‍റെ പ്രഥമ പ്രസിഡന്‍റുമായി. 1824-ൽ ബൊളിവറുടെ വിമോചന സേന പെറുവിലെത്തി സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽക്കുകയും, 1825-ൽ അദ്ദേഹം പെറുവിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടുകയും ചെയ്തു. പെറുവിന്‍റെ തെക്കൻ ഭാഗങ്ങൾ വിഭജിച്ച് അദ്ദേഹം പുതിയൊരു രാജ്യത്തിനു രൂപം നൽകി. ബൊളിവറുടെ ബഹുമാനാർത്ഥം പുതിയ രാജ്യത്തിന് ബൊളിവിയ എന്ന പേരു നൽകി. ആഭ്യന്തര സംഘർഷങ്ങളെത്തുടർന്ന് 1828-ൽ ബൊളിവർ റിപബ്ലിക് ഓഫ് കൊളമ്പിയയുടെ പ്രസിഡന്‍റ് സ്ഥാനമൊഴിയുകയും, താമസിയാതെ അദ്ദേഹം സ്വയം ഏകാധിപതിയായി പ്രഖ്യാപികുക്കയും, 1830-ൽ ഭരണസാരഥ്യം ഒഴിയുകയും ചെയ്തു.

സൈമൺ ബൊളിവർനെ ആദരിച്ചുകൊണ്ട് വെനിസ്വേല പുറത്തിറക്കിയ നൂര്‍ ബൊളിവർ.
No comments:
Post a Comment