09/12/2017

02-12-2017 - കറൻസി പരിചയം - Bahraini Dinar (Notes)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
65



Bahraini Dinar (banknotes):


  • 1964 മുതല്‍ 1973 വരെ ബഹ്‌റൈന്‍ കറന്‍സി ബോര്‍ഡ് ആയിരുന്നു രാജ്യത്ത് ബഹറൈനി ദിനാര്‍ ബാങ്ക്നോട്ടുകള്‍ ഇഷ്യൂ ചെയ്തിരുന്നത്.  
  • 1965 ഒക്ടോബര്‍ 16-ന് ബഹ്‌റൈന്‍ കറന്‍സി ബോര്‍ഡ് 1⁄4,  1⁄2, 1, 5,10 ദിനാര്‍ ബാങ്ക്നോട്ടുകള്‍ പുറത്തിറക്കി.  
  • 1967 സെപ്റ്റംബര്‍ 2-ന് 100-fils ബാങ്ക്നോട്ടുകള്‍ പുറത്തിറങ്ങി.  
  • 1973-ല്‍ ബഹ്‌റൈന്‍ മോണിറ്ററി ഏജന്‍സി (ഇന്നത്തെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍) സ്ഥാപിക്കപ്പെടുകയും ബാങ്ക്നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിന്‍റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.  
  • ശേഷം 1973 എന്ന് വര്‍ഷം രേഘപ്പെടുത്തിയ 20 ദിനാര്‍ നോട്ടുകള്‍ (backdated) 1978 ജൂലായ്‌ മാസത്തില്‍ പുതുതായി പുറത്തിറങ്ങി.  
  • 1979 ഡിസംബര്‍ 16-ന് 1⁄2, 1, 5 ,10 ദിനാര്‍ ബാങ്ക്നോട്ടുകള്‍ പുറത്തിറങ്ങി.  
  • 2006-ല്‍ ബഹ്‌റൈന്‍ മോണിറ്ററി ഏജന്‍സി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.  
  • 2008 മാര്‍ച്ച് 17-ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍, രാജ്യത്തിന്‍റെ പൈതൃകവും ആധുനിക പുരോഗതിയും പ്രതിഫലിക്കുന്ന പുതിയ സീരീസ് ബാങ്ക്നോട്ടുകള്‍ പുറത്തിറക്കി.  
  • 2016 സെപ്തംബർ 4 ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളും (SPARK and Motion thread) നോട്ടിന്റെ വലതു വശത്ത്‌ കാഴ്ചവൈകല്യം ഉള്ളവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയുന്നതിനുള്ള tactile lines -ഉം ഉള്‍പ്പെടുത്തി 10, 20 ദിനാർ നോട്ടുകളുടെ പരിഷ്കരിച്ച പതിപ്പുകള്‍ ഇഷ്യൂ ചെയ്തു.


25-11-2017- കറൻസി പരിചയം - ബഹ്‌റൈന്‍ കറന്‍സി (History)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
64


ബഹ്‌റൈന്‍ കറന്‍സി (History):



20-ആം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ സ്വര്‍ണ്ണം(British Sovereigns), വെള്ളി(Maria Theresa thalers) നാണയങ്ങളാണ് ബഹ്‌റൈനില്‍ കൂടുതലായി പ്രചാരത്തില്‍ ഉണ്ടായിരുന്നത്. ഇവയോടൊപ്പം തന്നെ ഇന്ത്യന്‍ രൂപയും വ്യാപകമായി വിനിമയത്തിന് ഉപയോഗിച്ചിരുന്നു. 1959-ല്‍ ബഹ്‌റൈന്‍ അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലെ ഉപയോഗത്തിനായി 13½ രൂപ = 1 ബ്രിട്ടീഷ് പൗണ്ട് എന്ന നിരക്കില്‍ Reserve Bank of India ഗൾഫ് രൂപ അഥവാ പേര്‍ഷ്യന്‍ ഗള്‍ഫ്‌ രൂപ (Gulf rupee or Persian Gulf rupee) ഇഷ്യൂ ചെയ്തു. 1959 മുതല്‍ 1966 വരെ ബഹറൈനില്‍ Gulf rupee ആയിരുന്നു ഉപയോഗത്തില്‍ ഉണ്ടായിരുന്നത്. 1966 ജൂണ്‍ 6-ന് ഇന്ത്യ Gulf rupee പിന്‍വലിച്ചു. 1961-ൽ ബ്രിട്ടീഷുകാരിൽ നിന്നും ബഹ്‌റൈന്‍ സ്വാതന്ത്ര്യം നേടി. 


ബഹ്‌റൈനി ദിനാർ: 
1965-ൽ ബഹ്‌റൈന്‍ സ്വന്തമായി പുറത്തിറക്കിയ ബഹ്‌റൈനിന്‍റെ ഔദ്യോഗിക കറന്‍സിയാണ്‌ ബഹ്‌റൈനി ദിനാര്‍ (Bahraini Dinar). 1 ബഹ്‌റൈനി ദിനാർ എന്നത് 1000 ഫില്‍‌സ് (fils) ആയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്.

1 Bahraini Dinar = 1000 fils = 10 Persian Gulf rupees.

നാണയങ്ങള്‍:

1965 ഒക്ടോബര്‍ 16-ന് 1, 5, 10, 25, 50, 100 dinomination-കളിലുള്ള ഫില്‍‌സ് (fils) നാണയങ്ങള്‍ ആദ്യമായി പുറത്തിറങ്ങി. ഇവയില്‍ 1, 5, 10 fils നാണയങ്ങള്‍ bronze-ലും (വെങ്കലം) 25, 50, 100 fils നാണയങ്ങള്‍ copper-nickel-ലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്‌. 1966-ന് ശേഷം 1 fils നാണയങ്ങള്‍ പിന്‍വലിക്കുകയും അവയുടെ നിര്‍മ്മാണം നിര്‍ത്തി വെക്കുകയും ചെയ്തു. 1992-ല്‍ 5, 10 fils നാണയങ്ങള്‍ bronze-ന് പകരം brass (പിച്ചള) ഉപയോഗിച്ച് നിര്‍മ്മിക്കുകയും രണ്ട് ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട (bimetallic) പുതിയ 100 fils നാണയങ്ങള്‍ അടിച്ചിറക്കുകയും ചെയ്തു. രണ്ട് ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച 500 fils നാണയങ്ങള്‍ (bimetallic) 2000-ത്തില്‍ പുറത്തിറക്കി. എന്നാല്‍ 2011 മാര്‍ച്ച് 18-ന് നടന്ന ബഹ്റൈനിലെ പവിഴ സ്മാരകം (Pearl Monument) തകര്‍ക്കപ്പെട്ട കലാപത്തെ തുടര്‍ന്ന് 500 fils അടിച്ചിറക്കുന്നത് നിര്‍ത്തലാക്കി. അതിനു ശേഷം ഇവ മുഴുവനായും ബാങ്കുകളില്‍ തിരികെ എത്തിച്ചേരുന്നത് വരെ ഈ നാണയങ്ങള്‍ വിനിമയത്തില്‍ തുടര്‍ന്നു.

വിവിധ നാണയങ്ങളുടെ denomination-കള്‍→ അവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ലോഹങ്ങള്‍→ അവയില്‍ ആലേഘനം ചെയ്തിരിക്കുന്ന ചിത്രം→ ആദ്യമായി പുറത്തിറങ്ങിയ വര്‍ഷം എന്നിവ താഴെ കൊടുക്കുന്നു:


1, 5, 10 fils→ Bronze→ Palm tree→ 1965
25, 50, 100 fils→ Copper-nickel→ Palm tree→ 1965
5,10 fils→ Brass→ Palm tree→ 1992
25 fils→ Copper-nickel→ Dilmo Civilization seal→ 1992
50 fils→ Copper-nickel→ Boat (Dhow) → 1992
100 fils→ Brass ring around Copper-nickel centre→ Coat of Arms→ 1992
500 fils→ Copper-nickel ring around Brass centre→ Pearl Monument→ 2000








22-11-2017 - പത്ര വർത്തമാനങ്ങൾ - New-York Herald


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
31


New-York Herald (ന്യൂ-യോർക്ക് ഹെറാൾഡ)


ന്യൂ-യോർക്ക് ഹെറാൾഡ് അമേരിക്കയിലെ ന്യൂ യോർക്കിൽ നിന്നു അച്ചടിക്കുന്ന ഒരു പ്രാദേശിക പത്രമാണ്. 1800 കളുടെ തുടക്കത്തിൽ പ്രവർത്തനം ആരംഭിച്ച ഈ പത്രം 1824 ൽ പേരു മാറി ദി ന്യൂയോക് ഹെറാൾടാവുകയു ചെയ്തു. ഈ പത്രത്തിന്റെ 1804ലെ (213 years old) കോപി ചിത്രത്തിൽ കാണാം.

18-11-2017 - കറൻസി പരിചയം - അൾജീരിയൻ ദിനാർ (നോട്ട്)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
63


അൾജീരിയൻ ദിനാർ (ബാങ്ക് നോട്ട്) 




ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടിയ അൾജീരിയയിൽ 1964 ഏപ്രിൽ 1-ന് ഔദ്യോഗിക കറൻസിയായ ദിനാർ(dinar) നിലവിൽ വന്നു. 1 dinar എന്നത് 100 santeem ആയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്

ബാങ്ക് നോട്ടുകള്‍:

  • 1964-ല്‍ 5, 10, 50, 100 dinomination-കളില്‍ അള്‍ജീരിയന്‍ ദിനാര്‍ ബാങ്ക്നോട്ടുകളുടെ ആദ്യ സീരീസ്‌/പരമ്പര പുറത്തിറങ്ങി.
  • 1970-ല്‍ 500 ദിനാര്‍ നോട്ടുകള്‍ പുറത്തിറക്കി.
  • 1982-83 കാലഘട്ടങ്ങളില്‍ 20, 200 ദിനാര്‍ നോട്ടുകള്‍ ആദ്യമായി ഇഷ്യൂ ചെയ്തു.
  • 1992-ല്‍ 1000 ദിനാര്‍ നോട്ടുകള്‍ ഇഷ്യൂ ചെയ്തു.
  • പിന്നീട് 100 ദിനാര്‍ ബാങ്ക്നോട്ടുകള്‍ക്ക് പകരമായി 100 ദിനാര്‍ നാണയങ്ങള്‍ അടിച്ചിറക്കി.
  • 200, 500, 1000 ദിനാര്‍ നോട്ടുകള്‍ ഇന്നും വിനിമയത്തില്‍ തുടരുന്നു.
  • 1998 വര്‍ഷം രേഘപ്പെടുത്തിയ 500, 1000 ദിനാര്‍ നോട്ടുകളുടെ മുന്‍വശത്ത് ഒരു ഹോളോഗ്രാഫിക് സ്ട്രിപ് (holographic strip) അധികമായി കാണാം.
  • 2011-ല്‍ പുതിയ 2000 ദിനാര്‍ നോട്ടുകള്‍ പ്രിന്‍റ് ചെയ്തു പുറത്തിറക്കി.
  • അല്‍ജീരിയയുടെ സെന്‍ട്രല്‍ ബാങ്ക് ആയ Bank of Algeria ആണ് ബാങ്ക്നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്. 


ബാങ്ക് നോട്ടുകളുടെ വ്യത്യസ്ത നിറങ്ങള്‍ താഴെ കൊടുക്കുന്നു:
  • 10, 50 ദിനാര്‍ നോട്ടുകള്‍ - പച്ച നിറം. 
  • 20 ദിനാര്‍ നോട്ടുകള്‍ - ചുവപ്പ് നിറം. 
  • 100 ദിനാര്‍ നോട്ടുകള്‍ - നീല നിറം. 
  • 500 ദിനാര്‍ നോട്ടുകള്‍ - വയലറ്റില്‍ ഇളം ചുവപ്പ് നിറം.
  • 1000 ദിനാര്‍ നോട്ടുകള്‍ - വെള്ളയില്‍ ചുവപ്പ്/തവിട്ട് നിറം.
  • 2000 ദിനാര്‍ നോട്ടുകള്‍ - നീലയില്‍ പച്ചയും തവിട്ടും നിറം. 
  • 200 ദിനാര്‍ നോട്ടുകള്‍ - ചുവപ്പ് കലര്‍ന്ന തവിട്ട് നിറം.

15-11-2017 - പത്ര വർത്തമാനങ്ങൾ - Iran


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
30


Iran

(ഇറാൻ)





ഇറാൻ സർക്കാരിന്റെ ഔദ്യേഗിക പത്രം ആണ് ഇറാൻ. 1995 ൽ അച്ചടി ആരംഭിച്ച ഈ പേർഷ്യൻ ഭാഷയിലെ പത്രം ബ്രോഡ് ഷീറ്റ് രൂപത്തിലാണ് ഇറങ്ങുന്നത്.



11-11-2017 - കറൻസി പരിചയം - Algerian Dinar


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
62

അൾജീരിയൻ ദിനാർ 



ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടിയ അൾജീരിയയിൽ 1964 ഏപ്രിൽ 1-ന് ഔദ്യോഗിക കറൻസിയായ ദിനാർ(dinar) നിലവിൽ വന്നു. 1 dinar എന്നത് 100 santeem ആയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. 

നാണയങ്ങൾ: 
--------------------------  

  • 1964-ൽ 1, 2, 5, 10, 20, 50 santeem നാണയങ്ങളും 1 dinar നാണയവും പുറത്തിറങ്ങി.  
  • 1, 2, 5 santeem നാണയങ്ങൾ അലുമിനിയത്തിലും 10, 20, 50 santeem നാണയങ്ങൾ aluminium bronze-ലും 1 dinar നാണയം cupro-nickel-ലുമാണ് അടിച്ചിറക്കിയത്.  
  • തുടക്കത്തിൽ നാണയത്തിന്റെ മുൻവശത്ത് അൾജീരിയയുടെ എംബ്ലവും മറുവശത്ത് നാണയത്തിന്റെ മൂല്യം കിഴക്കൻ അറബിക് സംഖ്യ രീതിയിലും രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീടുള്ള ദശകങ്ങളിൽ അൾജീരിയയിലെ വിവിധങ്ങളായ വിഷയങ്ങളുടെ സ്മരണാർത്ഥം ആയിട്ടാണ് പലപ്പോഴായി നാണയങ്ങൾ ഇഷ്യൂ ചെയ്തിട്ടുള്ളത്.  
  • 1, 2 santeem നാണയങ്ങൾ പിന്നീട് അടിച്ചിറക്കിയിട്ടില്ല. 5, 10, 20 santeem നാണയങ്ങൾ അവസാനമായി അടിച്ചിറക്കിയത് 1980-കളിൽ ആണ്.  
  • 1992-ൽ പുതിയ സീരീസിലുള്ള 1⁄4, 1⁄2, 1, 2, 5, 10, 20, 50, 100 ദിനാർ നാണയങ്ങൾ ഇഷ്യൂ ചെയ്തു. പിന്നീട് 2012-ൽ അൾജീരിയയുടെ 50-ആം ദിനത്തോടനുബന്ധിച്ച് 200 dinar നാണയം പുറത്തിറക്കി. ഇവയിൽ 10, 20, 50, 100, 200 നാണയങ്ങൾ Bi-metallic ആണ്.  
  • നാണയങ്ങളുടെ കൂട്ടത്തിൽ 5-ഉം അതിനു മുകളിലേക്കുമുള്ള ദിനാറുകളായിരുന്നു പൊതുവിൽ ഉപയോഗത്തിൽ ഉണ്ടായിരുന്നത്.  
  • പിന്നീട് ഉണ്ടായ പണപ്പെരുപ്പത്തെ തുടർന്ന് എല്ലാ santeem നാണയങ്ങളും 1⁄4, 1⁄2 ദിനാർ നാണയങ്ങളും വിപണിയിൽ നിന്നും പതിയെ അപ്രത്യക്ഷമായി.

08/11/2017

04-11-2017- കറൻസി പരിചയം- Algerian franc(1848-1964)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
61



അൾജീരിയൻ ഫ്രാങ്ക് (1848 - 1964)


1517 മുതൽ അൾജീരിയ ഭരിച്ചിരുന്ന ഓട്ടോമൻ ഭരണകൂടത്തിൽ നിന്നും ഫ്രാൻസ് 1838-ൽ ഭരണം പിടിച്ചെടുത്തു. 1848-ൽ അതുവരെ നിലവിലുണ്ടായിരുന്ന ഓട്ടോമൻ badju വിനു പകരം ഫ്രഞ്ച് ഭരണകൂടം പുറത്തിറക്കിയ കറൻസിയാണ് Algerian franc. ഇത് French franc -ന് തുല്യമായിരുന്നു. എന്നാൽ 1960-ൽ തുല്യത നിലനിർത്തുന്നതിന് വേണ്ടി 100 old Algerian franc = 1 new Algerian franc എന്ന നിരക്കിൽ പുനർ മൂല്യം നല്‍കി. ഒരു Algerian franc എന്നാൽ 100 centimes ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. 1962-ൽ അൾജീരിയ ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വതന്ത്രമായി. എന്നിരുന്നാലും 1964 വരെ അൾജീരിയ സ്വന്തമായി കറൻസി (Algerian dinar) ഇറക്കുന്നത് വരെ Algerian franc വിനിമയത്തിൽ തുടർന്നു. 

02/11/2017

01-11-2017- പത്ര വർത്തമാനങ്ങൾ- Linn's Stamp News


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
29


Linn's Stamp News
(ലിൻസ് സ്റ്റാമ്പ് ന്യൂസ്)

ലിൻസ് സ്റ്റാമ്പ് ന്യൂസ് അമേരിക്കയിൽ നിന്നും ഇറങ്ങുന്ന ഒരു പ്രതിവാര പത്രമാണ്. ലോക രാഷ്ട്രങ്ങളുടെ പുതിയ സ്റ്റാമ്പുകൾ, കാര്യപെട്ട ലേലങ്ങൾ മുതലായ ഫിലിറ്റലിയുമായി ബന്ധപെട്ട വിവരങ്ങൾ മാത്രമാണ് ഈ പത്രത്തിൽ ഉൾപെടുത്തുന്നത്. ഇതേ പത്രം മൺത്ലി മാഗസിനായും ഇറങ്ങിയിരുന്നു. മിക്ക പത്രമാദ്യമങ്ങളെ പോലെ ഈ പത്രവും ഇന്ന് പ്രിന്റിങ്ങ് നിർത്തി, ഓൺലൈനായാണ് സർക്കുലേഷനിൽ ഉള്ളത്.

01/11/2017

31-10-2017- പണത്തിലെ വ്യക്തികൾ- ഏർണെസ്റ് ഹെമിംവേ


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
23

ഏർണെസ്റ് ഹെമിംവേ

'ദ ഓള്‍ഡ് മാന്‍ ആന്റ് ദ സീ' എന്ന രചനയാണ് ഹെമിങ് വേയെ ക്ലാസിക് സാഹിത്യത്തിന്റെ ഉദാത്തശ്രേണിയിലേക്ക് എടുത്തുയര്‍ത്തിയത്. വൃദ്ധനായ സാന്റിയാഗോ എന്ന മീന്‍പിടുത്തക്കാരന്‍ ഒരു ഭീമന്‍ മാര്‍ലിന്‍ മത്സ്യവുമായി ഗള്‍ഫ് സ്ട്രീമില്‍ മല്‍പ്പിടുത്തം നടത്തുന്നതാണ് ഇതിന്റെ പ്രമേയം.   നിങ്ങള്‍ക്കെന്നെ നശിപ്പിക്കാനാവും. എന്നെ തോല്‍പിക്കാനാവില്ല എന്ന സാന്റിയാഗോയുടെ വാചകം വളരെ പ്രശസ്തമാണ്. അതിജീവിക്കാന്‍ കരുത്തു ലഭിക്കുന്നവയും ജീവിതത്തെ പോരാടാന്‍  പ്രചോദിപ്പിക്കുന്നവയുമാണ് ഹെമിങ്ങ് വേയുടെ  ഒട്ടുമിക്ക രചനകളും. മണിമുഴങ്ങുന്നത് ആര്‍ക്കു വേണ്ടി( ഫോര്‍ ഹൂം ദ ബെല്‍ ടോള്‍സ്)യില്‍ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുന്ന കഥാപാത്രങ്ങളാണുള്ളത്. പക്ഷേ എഴുത്തില്‍ ജീവിതത്തിന്റെ പ്രകാശം വായനക്കാര്‍ക്ക് തെളിച്ചുകൊടുത്ത എഴുത്തുകാരന് അത് ജീവിതത്തില്‍ കണ്ടെത്താന്‍ കഴിയാതെ പോയി എന്നത് വളരെ ഖേദകരമായി തോന്നുന്നു. അതിന് ന്യായീകരണം ഒന്നേയുള്ളൂ. അത് ഹെമിങ്ങ് വേ തന്നെ പറഞ്ഞിട്ടുമുണ്ട്.
"എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ" എന്നതായിരുന്നു അത്. എല്ലാ എഴുത്തുകാര്‍ക്കും  ബാധകമായ കാര്യം കൂടിയാണ് അത്. കാരണം ജീവിതവും എഴുത്തും എന്നും രണ്ടാണല്ലോ.?
മരണവുമായി പലതവണ ഒളിച്ചേ കണ്ടേ കളി നടത്തിയ വ്യക്തികൂടിയായിരുന്നു ഹെമിങ് വേ. വിമാനാപകടത്തില്‍ നിന്ന്  രണ്ടു തവണയാണ് അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടത്. അവസാനകാലമായപ്പോഴേയ്ക്കും തന്നെ ആരൊക്കെയോ ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതുപോലെയു്ള്ള മിഥ്യാഭ്രമം അദ്ദേഹത്തെ വേട്ടയാടിയിരുന്നു.
മലയാളത്തില്‍ പോലും സ്വാധീനം ചെ-ലുത്തിയ എഴുത്തുകാരനായിരുന്നു ഏണസ്റ്റ് ഹെമിങ് വേ. എംടിയുടെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളും അദ്ദേഹമായിരുന്നു. ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ് എന്നാണ് കിഴവനും കടലിനെയും കുറിച്ച് എംടിയുടെ പ്രശംസ. 1954 ഒക്ടോബര്‍ 28 ന് ആയിരുന്നു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഹെമിങ് വേയെ തേടിയെത്തിയത്. 1953 ലെ പുലിറ്റ്വസര്‍ പ്രൈസും അദ്ദേഹത്തിനായിരുന്നു.

ഏർണെസ്റ് ഹെമിങ്‌വേയെ ആദരിച്ചു കൊണ്ട് ക്യൂബ ഇറക്കിയ പഴയ കാല അഞ്ച് പെസോ നാണയം.





28-10-2017- കറൻസി പരിചയം- അൾജീരിയൻ ബഡ്ജു (1517-1848)

ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
60


അൾജീരിയൻ ബഡ്ജു (1517-1848)



ഒട്ടോമാന്‍ ഭരണകൂടത്തിന് കീഴില്‍ 1517 മുതല്‍ 1848 വരെ അൾജീരിയയിൽ നിലവിലുണ്ടായിരുന്ന കറൻസിയായിരുന്നു ബഡ്ജു (budju). ഒരു budju എന്നാൽ 24 muzuna ആയാണ് വിഭജിക്കപ്പെട്ടിരുന്നത്.

 
1 budju = 24 muzuna
1 muzuna = 2 kharub = 29 asper
4.5 budju = 1 sultani = 108 muzuna
19- ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 2, 5 asper ചെമ്പ് നാണയങ്ങളും 1 kharub ബില്ലൺ (Billon is an alloy) നാണയങ്ങളും 3, 4, 6, 8, 12 muzuna വെള്ളി നാണയങ്ങളും 1, 2 budju വെള്ളി നാണയങ്ങളും ¼, ½, 1 sultani സ്വര്‍ണ്ണനാണയങ്ങളും ഇഷ്യൂ ചെയ്യപ്പെട്ടു. പിന്നീട് അള്‍ജീരിയ ഫ്രഞ്ച് അധിനിവേശത്തിന് കീഴില്‍ വന്നതിന് ശേഷം budju- വിന് പകരം franc നിലവില്‍ വന്നു.

25-10-2017- പത്രവർത്തമാനങ്ങൾ- Népszava


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
28
Népszava
(നെപ്സേവ)

നെപ്സേവ 1873 ൽ ബുഡാപെസ്റ്റിൽ നിന്നും അച്ചടി ആരംഭിച്ച ഒരു ഹങ്കേറിയൻ പത്രമാണ്. 1948ൽ കമ്യൂണിസ്റ്റ് ഭരണം വരുന്നവരെ ഹങ്കേറിയൻ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഔദ്യാേഗിക പത്രമായിരുന്നു ഈ പത്രം.

24-10-2017- പണത്തിലെ വ്യക്തികൾ- നീൽ ആംസ്ട്രോങ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
22
നീൽ ആംസ്ട്രോങ്          
1969 ജുലൈ 20നാണ്‌ നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ട്‌ അപ്പോളോ 11 പേടകം ചന്ദ്രനിലിറങ്ങിയത്‌. നീല്‍ ആംസ്‌ട്രോങ്‌ ആയിരുന്നു ചന്ദ്രനില്‍ ആദ്യം കാലു കുത്തിയത്‌. അങ്ങനെ അത്‌ ശാസ്‌ത്ര ചരിത്രത്തിലെ തന്നെ എക്കാലത്തെയും അവിസ്‌മരണീയ കാല്‍വെപ്പായി. ചന്ദ്രനിൽ  കാലെടുത്തു വെച്ച ഉടനെ, ആംസ്‌ട്രോങ്‌ പറഞ്ഞ വാചകം ഇന്നും എന്നും മാനവരാശി ഓര്‍ക്കുന്നതാണ്‌. "മനുഷ്യന്‌ ഇത്‌ ഒരു ചെറിയ കാല്‍വെപ്പ്‌, മാനവകുലത്തിനാകട്ടെ വലിയൊരു കുതിച്ചുചാട്ടവും" എന്നായിരുന്നു.
1930 ആഗസ്‌ത്‌ അഞ്ചിന്‌ ഒഹിയോയില്‍ ജനിച്ച ആംസ്‌ട്രോങ്‌ അമേരിക്കന്‍ നാവിക സേനയിലും വ്യോമ സേനയിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. പിന്നീട്‌ നാസ അദ്ദേഹത്തെ പരിശീലനത്തിനായി തിരഞ്ഞെടുക്കുകയും ചാന്ദ്ര പര്യവേശണ സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ആയിരുന്നു.

അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ്‌ ഫ്രീഡം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

നീൽ ആംസ്‌ട്രോങ്ങിന്റെ (ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയത് ) ആദരിച്ചു കൊണ്ട് നിയു രാജ്യം ഇറക്കിയ അഞ്ച് ഡോളർ നാണയം. വലതു നമ്മുടെ ഭൂമിയും കാണാം. എന്റെ ശേഖരത്തിൽ നിന്നും.


21-10-2017- കറൻസി പരിചയം- ഖാദി ഹുണ്ടി നോട്ടുകൾ


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
59


ഖാദി ഹുണ്ടി നോട്ടുകൾ.


1950-1990 കാലഘട്ടങ്ങളിൽ Khadi and Village Industries Commission ഇഷ്യൂ ചെയ്ത പ്രോമിസറി നോട്ടുകളാണ് ഖാദി ഹുണ്ടി നോട്ടുകൾ. ജനങ്ങൾക്കിടയിൽ ഖാദി ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, കൈത്തറി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഇവ പുറത്തിറക്കിയത്. ഈ നോട്ടുകൾ ഖാദിതുണി ഉത്പാദന വ്യവസായ മേഖലകളിൽ പ്രാദേശിക കറൻസിയായി പ്രചാരത്തിലുണ്ടായിരുന്നു. ഔദ്യോഗിക കൈത്തറി വില്പന കേന്ദ്രങ്ങളായ KHADI BHANDAR -കളിൽ വച്ച് ഖാദിവസ്ത്രങ്ങൾ വാങ്ങുന്നതിന് വേണ്ടി മാത്രമായുള്ള ഒരു ഉപാധിയായാണ് ഇവ ഉപയോഗിച്ചിരുന്നത്.
ഖാദി നോട്ടുകൾ 2, 5, 10, 100 denomination- കളിൽ  വിവിധ നിറങ്ങളിലും ഡിസൈനുകളിലും പുറത്തിറങ്ങിയിട്ടുണ്ട്. ഖാദിവസ്ത്രങ്ങൾ നെയ്തിരുന്ന പാവപ്പെട്ട സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിരുന്ന മഹാത്മാ ഗാന്ധിജിയുടെ സ്‌മരണ ഈ നോട്ടുകൾ നിലനിര്‍ത്തുന്നു.


17-10-2017- പണത്തിലെ വ്യക്തികൾ- ആന്റൺ ചെഖോവ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
21

ആന്റൺ ചെഖോവ് 



ആന്റൺ പാവ്ലോവിച്ച് ചെഖോവ്, ഒരു റഷ്യൻ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. നമ്മുടെ ദേശീയ, അന്തർദേശിയ പുരസ്കാരങ്ങൾക്ക് അർഹമായ മലയാളത്തിലെ ചിത്രമായ "ഒറ്റാൽ" , അതിലെ കഥ ചെക്കോവിന്റെതാണ്. അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ നാടകരചനാ ജീവിതം നാല് ക്ലാസിക്കുകൾ പ്രദാനം ചെയ്തു. ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു. ചെഖോവ് തന്റെ സാഹിത്യജീവിത കാലം മുഴുവൻ ഒരു ഡോക്ടർ ആയി രോഗികളെ ചികിത്സിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "വൈദ്യശാസ്ത്രം എന്റെ നിയമപരമായ ഭാര്യ ആണ്. സാഹിത്യം എന്റെ വെപ്പാട്ടിയും". ദ് സീഗൾ എന്ന നാടകത്തിനു ലഭിച്ച ശോചനീയമായ വരവേൽപ്പിനെ തുടർന്ന് ചെഖോവ് നാടകരചന 1896-ൽ ഉപേക്ഷിച്ചതാണ്. എന്നാൽ കോൺസ്റ്റന്റിൻ സ്റ്റാനിസ്ലാവ്സ്കിയുടെ മോസ്കോ ആർട്ട് തിയ്യെറ്റർ ഈ നാടകം പുനരവതരിപ്പിച്ചതോടെ നിരൂപക പ്രശംസ നേടി. സാധാ‍രണ നാടകങ്ങളെ അപേക്ഷിച്ച് ചെഖോവ് ഒരു ഭാവങ്ങളുടെ ഒരു നാടകവേദിയും അക്ഷരങ്ങളിൽ മുങ്ങിയ ജീവിതത്തിന്റെ പ്രതീതിയും ജനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ, അതായതു ചെഖോവിന്റെ അഭിപ്രായത്തിൽ ഒരു കലാകാരന്റെ ഭാഗം ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. അവയ്ക്ക് ഉത്തരം നൽകുക എന്നതല്ല.

 ആന്റൺ ചെഖോവിനെ ആദരിച്ചു കൊണ്ട് സോവിയറ്റ് യൂണിയൻ ഇറക്കിയ ഒരു റൂബിൾ പ്രൂഫ് നാണയം.

14-10-2017- കറൻസി പരിചയം- Promissory clause



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
58




ഇന്ത്യൻ നോട്ടുകളിലെ Promissory clause



ഒരു നിശ്ചിത തുകയുടെ ഇന്ത്യൻ ബാങ്ക് നോട്ട് കൈവശം വെച്ചിരിക്കുന്ന ഏതൊരു വ്യക്തിക്കും അതെ തുകയുടെ മൂല്യത്തിന് തുല്യമായ തുക മടക്കി നൽകുന്നതിന് ബാങ്ക് ബാധ്യസ്ഥനാണ് എന്ന പ്രസ്താവനയാണ് (വാഗ്ദാനമാണ്) Promissory clause. 

1934-ലെ Reserve Bank of India Act, സെക്ഷൻ 26 പ്രകാരം ബാങ്ക് നോട്ടുകളുടെ മൂല്യം നൽകാൻ ബാങ്ക് ബാധ്യസ്ഥനാണ്. 

ബ്രിട്ടീഷ് രാജ് മുതൽ 1967 വരെ ഇന്ത്യൻ കറന്സികളിൽ അച്ചടിച്ചിരുന്ന Promissory clause താഴെ ചേർക്കുന്നു: "I promise to pay the bearer on demand The sum of ----- rupee At any office of issue". 

ഈ വാഗ്ദാനത്തിലൂടെ ഗവൺമെന്റിന് മേല്പറഞ്ഞ കറൻസി നോട്ട് നിർത്തി വെക്കുകയോ അല്ലെങ്കിൽ മേല്പറഞ്ഞ തുകക്ക് തുല്യമായ വ്യവസ്ഥാപിതമായ ഒരു പേയ്‌മെന്റ് നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമായി വന്നു. 

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെയും 1965-ലെ ഇന്ത്യ -പാക് യുദ്ധത്തിന്റെയും അനന്തരഫലങ്ങൾ നേരിട്ട ഇന്ത്യ, ശേഷം 1967-ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ശ്രീ.മൊറാർജി ദേസായിയുടെ നേതൃത്വത്തിൽ കള്ളപ്പണവും കള്ളനോട്ടുകളും ഉന്മൂലനം ചെയ്യുവാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ ഇന്ത്യൻ നോട്ടുകളിലെ Promissory clause- ൽ അടങ്ങിയിരുന്ന 'ON DEMAND' എന്ന വാചകവും 'AT ANY OFFICE OF ISSUE' എന്ന വാചകവും മൂലം ഈ കള്ള നോട്ടുകളുടെ legal tender ability തടയുന്നത് അസാധ്യമായി വന്നു. തൽഫലമായി സർക്കാർ 1967-ൽ ഇന്ത്യൻ കറൻസി നോട്ടുകളിലെ Promissory clause -ല്‍ നിന്ന് ഈ രണ്ട് വാചകങ്ങളും നീക്കം ചെയ്ത് "I promise to pay the bearer the sum of ------ rupee" എന്നാക്കി മാറ്റി. ഇതിലൂടെ ബാങ്ക് തിരിച്ചു നൽകേണ്ട തുകയുടെ സമയപരിധിക്കും പേയ്‌മെന്റ് സ്ഥലം ഏതെങ്കിലും ഉണ്ടെങ്കിൽ അതിനും വ്യവസ്ഥകൾ നിർണ്ണയിക്കാൻ ഗവൺമെന്റിന് അധികാരം ലഭിച്ചു.