ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 61 |
അൾജീരിയൻ ഫ്രാങ്ക് (1848 - 1964)
1517 മുതൽ അൾജീരിയ ഭരിച്ചിരുന്ന ഓട്ടോമൻ ഭരണകൂടത്തിൽ നിന്നും ഫ്രാൻസ് 1838-ൽ ഭരണം പിടിച്ചെടുത്തു. 1848-ൽ അതുവരെ നിലവിലുണ്ടായിരുന്ന ഓട്ടോമൻ badju വിനു പകരം ഫ്രഞ്ച് ഭരണകൂടം പുറത്തിറക്കിയ കറൻസിയാണ് Algerian franc. ഇത് French franc -ന് തുല്യമായിരുന്നു. എന്നാൽ 1960-ൽ തുല്യത നിലനിർത്തുന്നതിന് വേണ്ടി 100 old Algerian franc = 1 new Algerian franc എന്ന നിരക്കിൽ പുനർ മൂല്യം നല്‍കി. ഒരു Algerian franc എന്നാൽ 100 centimes ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. 1962-ൽ അൾജീരിയ ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വതന്ത്രമായി. എന്നിരുന്നാലും 1964 വരെ അൾജീരിയ സ്വന്തമായി കറൻസി (Algerian dinar) ഇറക്കുന്നത് വരെ Algerian franc വിനിമയത്തിൽ തുടർന്നു.
No comments:
Post a Comment