01/11/2017

17-10-2017- പണത്തിലെ വ്യക്തികൾ- ആന്റൺ ചെഖോവ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
21

ആന്റൺ ചെഖോവ് 



ആന്റൺ പാവ്ലോവിച്ച് ചെഖോവ്, ഒരു റഷ്യൻ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. നമ്മുടെ ദേശീയ, അന്തർദേശിയ പുരസ്കാരങ്ങൾക്ക് അർഹമായ മലയാളത്തിലെ ചിത്രമായ "ഒറ്റാൽ" , അതിലെ കഥ ചെക്കോവിന്റെതാണ്. അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ നാടകരചനാ ജീവിതം നാല് ക്ലാസിക്കുകൾ പ്രദാനം ചെയ്തു. ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു. ചെഖോവ് തന്റെ സാഹിത്യജീവിത കാലം മുഴുവൻ ഒരു ഡോക്ടർ ആയി രോഗികളെ ചികിത്സിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "വൈദ്യശാസ്ത്രം എന്റെ നിയമപരമായ ഭാര്യ ആണ്. സാഹിത്യം എന്റെ വെപ്പാട്ടിയും". ദ് സീഗൾ എന്ന നാടകത്തിനു ലഭിച്ച ശോചനീയമായ വരവേൽപ്പിനെ തുടർന്ന് ചെഖോവ് നാടകരചന 1896-ൽ ഉപേക്ഷിച്ചതാണ്. എന്നാൽ കോൺസ്റ്റന്റിൻ സ്റ്റാനിസ്ലാവ്സ്കിയുടെ മോസ്കോ ആർട്ട് തിയ്യെറ്റർ ഈ നാടകം പുനരവതരിപ്പിച്ചതോടെ നിരൂപക പ്രശംസ നേടി. സാധാ‍രണ നാടകങ്ങളെ അപേക്ഷിച്ച് ചെഖോവ് ഒരു ഭാവങ്ങളുടെ ഒരു നാടകവേദിയും അക്ഷരങ്ങളിൽ മുങ്ങിയ ജീവിതത്തിന്റെ പ്രതീതിയും ജനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ, അതായതു ചെഖോവിന്റെ അഭിപ്രായത്തിൽ ഒരു കലാകാരന്റെ ഭാഗം ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. അവയ്ക്ക് ഉത്തരം നൽകുക എന്നതല്ല.

 ആന്റൺ ചെഖോവിനെ ആദരിച്ചു കൊണ്ട് സോവിയറ്റ് യൂണിയൻ ഇറക്കിയ ഒരു റൂബിൾ പ്രൂഫ് നാണയം.

No comments:

Post a Comment