25/04/2017

12-04-2017- പത്രവർത്തമാനങ്ങൾ- San Jose News



ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
2

San Jose News
(സാൻ ഹോസെ ന്യൂസ്)


1883ൽ അച്ചടി ആരംഭിച്ച സാൻ ഹോസെ ന്യൂസ് കാലിഫോർണിയയിലെ ഒരു പ്രമുഖ പത്ര ഏജന്സിയാണ്. 1942 ൽ മർകുറി ന്യൂസ് വാങ്ങുകയും, ശേഷം  സാൻ ഹോസെ മർകുറി ന്യൂസ് എന്ന പേരിലേക്ക് മാറി, സായാഹ്ന പത്രമാവുകയും ചെയ്തു. ഇന്ന് ഈ പത്രം വിപണിയിൽ മർകുറി ന്യൂസ് എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.
ജനുവരി 20, 1969 ലെ എഡീഷനിൽ 37ാം അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ സഥാനം ഏൽക്കുന്ന വാർത്തയും, സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രവും കാണാം.....

11-04-2017- പുരാവസ്തു പരിചയം- മഷി ഗുളിക



ഇന്നത്തെ പഠനം
അവതരണം
Rasheed Chungathara
വിഷയം
പുരാവസ്തു പരിചയം
ലക്കം
17


 മഷി ഗുളിക




ഇന്ന് പരിചയപ്പെടുത്തുന്നത് മഷി ഗുളിക. നാല്‍പ്പത്- നാല്‍പത്തഞ്ച് വര്‍ഷം മുന്‍പ് വരെ ഉപയോഗത്തിലുണ്ടായിരുന്ന വസ്തുവാണിത്. മഷിപ്പേനകളില്‍ മഷി ആയി ഉപയോഗിച്ചിരുന്ന വസ്തുവാണിത്. ഈ ഗുളിക സാധാരണ പച്ചവെള്ളത്തിലോ തിളപ്പിച്ച വെള്ളത്തിലോ ലയിപ്പിച്ച ശേഷം കോട്ടന്‍ തുണിയില്‍ അരിച്ചെടുത്ത് പേനയില്‍ ഒഴിച്ചാണ് എഴുതാന്‍ ഉപയോഗിച്ചിരുന്നത്.

10-04-2017- Stories On Money- വാലെന്റീന തെരഷ്ക്കോവ



ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
Stories On Money
ലക്കം
32


 വാലെന്റീന തെരഷ്ക്കോവ


ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വനിതയാണ് വാലെന്റീന തെരഷ്ക്കോവ. ... 1937 മാർച്ച് 6-ന് റഷ്യൻ SFSR- യാരൊസ്ലാവ് ഒബ്ലാസ്റ്റിലെ മസ്ലെനിക്കൊവൊ ഗ്രാമത്തിൽ തെരഷ്ക്കോവ ജനിച്ചു. പിതാവ് ഒരു ട്രാക്റ്റർ ഡ്രൈവറും അമ്മ ഒരു തുണി വ്യവസായ തൊഴിലാളിയുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസശേഷം അല്പകാലം ഒരു ടയർ ഫാക്റ്ററിയിൽ ജോലി നോക്കി. തുടർന്ന് എൻജിനീയറിങ് പഠനത്തോടൊപ്പം പാരച്ച്യൂട്ട് പരിശീലനവും നേടി. 1962-ൽ റഷ്യൻ വനിതാ ബഹിരാകാശ സംഘത്തിൽ അംഗത്വം ലഭിച്ചു.

1963 ജൂൺ 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തിൽ സീഗൽ എന്ന കോഡ് നാമത്തിൽ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി.

വാലെന്റീന തെരഷ്ക്കോവയുടെ സ്മരാണാർത്ഥം ussr  പുറത്തിറക്കിയ 1 ruble നാണയം