31/03/2020

27/03/2020- തീപ്പെട്ടി ശേഖരണം- ഈഫൽ ഗോപുരം


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
82
   
ഈഫൽ ഗോപുരം

 ഫ്രാൻസിലെ പാരീസിൽ  സ്ഥിതി ചെയ്യുന്ന ഇരുമ്പു ഗോപുരം ആണ്‌ ഈഫൽ ഗോപുരം.1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിര്മ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകൾ 188.98 മീറ്ററ് ഉയരത്തിൽ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3ഫ്ലാറ്റ്ഫോമു കളും ഇതിനുണ്ട്.

1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ  നൂറാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച്,1889 മെയ് 6  മുതൽ  ഒക്ടോബർ 31 വരെ നടന്ന  എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ(Exposition Universelle) എന്ന പ്രദർശനത്തിനുവേണ്ടിയാണ്‌ ഈഫൽ ഗോപുരം നിർമ്മിച്ചത്. ഗസ്റ്റേവ് ഈഫലിന്റെ മേൽനോട്ടത്തിൽ,അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ്‌ ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച് പാരീസിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. ചതുരശ്രകിലോമീറ്ററിന്‌ 4.5 കിലോഗ്രാം മാത്രമാണ്‌ ഈഫൽ ഗോപുരം അടിത്തറയിൽ പ്രയോഗിക്കുന്ന ബലം. ഇരുമ്പ് ചട്ടക്കൂടിന്‌ 7300 ടൺ ഭാരമുണ്ട്. ആകെ ഭാരം 10,000 ടണ്ണാണെന്ന് കണക്കാക്കുന്നു.

എന്റെ ശേഖരണത്തിലെ ഈഫൽ ഗോപുരത്തിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...








25/03/2020- ANCIENT INDIAN COINS- MAHAJANAPADAS- 13.Kamboja Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
63

16 MAHAJANAPADAS
13. Kamboja Mahajanapada

Kamboja Mahajanapada may have stretched from the valley of Rajagiri in the south - western part of Kashmir to the Hindu Kush Range; in the south - west borders extended probably as far as the regions of Kabul, Ghazni and Kandahar. The capital of Kamboja was probably Rajapura (modern Rajauri).

The Kambojas were famous in ancient times for their excellent breed of horses and as remarkable horsemen located in Uttara - Patha or north - west. They were constituted into military sanghas and corporations to manage their political and military affairs. The Kamboja cavalry offered their military services to other nations as well. There are numerous references to Kamboja having been requisitioned as cavalry troops in ancient wars by outside nations. They are referred as 'Mlechas' (barbarians) with Yavanas, Sakas, Pahlavas etc. 

It was on account of their supreme position in horse (Ashva) culture that the ancient Kambojas were also popularly known as Ashvakas ie horsemen. Their clan in the Kunar and Swat Valley have been referred to as Assakenoi and Aspasioi in classical wrightings, and Ashvakayanas and Ashvayanas in Panini's Ashtadhyayi. Alexander fought some of his most bitter battles with these fiercely independent warriors during his invasion of India. The Kamboj community still survives in India using their titular heritage proudly as their family name. 

The coins bear minute symbols, are found mostly in Swat Valley of Pakistan weighs approximately 3 g and are dated to 500 - 400 BC.




24/03/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ടർക്സ്-കൈകോസ് ദ്വീപുകൾ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
33
   
 ടർക്സ്-കൈകോസ് ദ്വീപുകൾ

വെസ്റ്റിൻഡീസിലെ ഒരു ബ്രിട്ടിഷ് കോളനിയാണ് ടർക്സ്-കൈകോസ് ദ്വീപുകൾ. ബഹാമസ് ദ്വീപിനു 80 കി. മീ. കിഴക്കു മാറി അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു. നാൽപതിലധികം ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹത്തിൽ എട്ട് എണ്ണത്തിൽ മാത്രമേ ജനവാസമുള്ളു. 40 കി. മീ. നീളവും 19 കി. മീ. വരെ വീതിയുമുള്ള ഗ്രാൻഡ് കൈകോസ് ദ്വീപാണ് ഇവയിൽ ഏറ്റവും വലിപ്പമേറിയത്. സുമാർ 497 ച. കി. മീ. വിസ്തൃതിയിലാണ് ടർക്സ്-കൈകോസ് ദ്വീപുകൾവ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ ഗ്രാൻഡ് ടർക് ദ്വീപിന് 10.5 കി. മീ. നീളവും 2.4 കി. മീ. വീതിയുമുണ്ട്

സ്പാനിഷ്പര്യവേക്ഷകനായ ജൂവൻ പോൺസി ദ ലിയോൺ (Juan Ponce de Leon) 1512-ൽ ഈ ദ്വീപ് കണ്ടെത്തുന്നതിനു മുമ്പുതന്നെ ആരാവാക് ഇന്ത്യാക്കാർ ഇവിടെ വസിച്ചിരുന്നതായി കരുതപ്പെടുന്നു. 1678 വരെ ഇവിടെ ജനവാസമുറപ്പിക്കുവാനുള്ള മറ്റു നീക്കങ്ങളൊന്നും ഫലപ്രദമായി നടന്നില്ല. ഉപ്പു തേടിയുള്ള തങ്ങളുടെ അന്വേഷണത്തിനിടയ്ക്ക് 1678-ൽ ബർമുഡാക്കാർ (Bermudians) ഇവിടെയെത്തി. 1764-ൽ ഫ്രഞ്ചുകാർ ഇവരെ തുരത്തിയോടിച്ചു. രണ്ടുവർഷത്തിനുശേഷം ഒരു റസിഡന്റ് എജന്റിനെ നിയമിച്ചുകൊണ്ടു ബ്രിട്ടൻ ഈ ദ്വീപുകളെ തങ്ങളുടെ അധീശത്വത്തിൻ കീഴിലാക്കി. അമേരിക്കൻ വിപ്ലവത്തിനുശേഷം തെക്കൻ യു. എസ്സിൽ നിന്നും കൂടിയേറിയ ബ്രിട്ടിഷ് അനുഭാവികൾ തങ്ങളുടെ അടിമകളുമായി കൈകോസ് ദ്വീപുകളിൽ താമസമുറപ്പിച്ചു. 1834-ൽ അടിമത്തം അവസാനിപ്പിച്ചതിനുശേഷമാണ് ഇവർ ഇവിടം വിട്ടുപോയത്.ടർക്സ്-കൈകോസ് ദ്വീപുകളിലെ 90 ശതമാനത്തിലധികം ജനങ്ങളും കറുത്ത വംശജരാണ്. 14 വയസ്സുവരെ സർക്കാർ തലത്തിൽ വിദ്യാഭ്യാസം സൗജന്യമാണ്.കക്കവർഗങ്ങളാണ് മുഖ്യകയറ്റുമതി ഉത്പന്നം. ചിറ്റക്കൊഞ്ച് (cray fish), ശംഖ് എന്നിവയാണ് മറ്റു പ്രധാന കയറ്റുമതി വിഭവ ങ്ങൾ. ഇതിൽ ശംഖ് ഹെയ്തിയൻ കമ്പോളത്തിലേക്കും, ചിറ്റക്കൊഞ്ച് യു. എസ്സിലേക്കും കയറ്റി അയയ്ക്കുന്നു. പുരാതനകാലം മുതൽ ഉപ്പുശേഖരണം ഇവിടത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗ്ഗമായിരുന്നു. 1964-ൽ പൂർണമായി  നിറുത്തലാക്കപ്പെടുന്നതുവരെയും ഉപ്പ് ശേഖരണത്തിന് ഗവൺമെന്റ് സബ്സിഡി നൽകി യിരുന്നു. ഇവിടെത്തെ നാണയം US ഡോളറാണ്.









22/03/2020

20/03/2020- തീപ്പെട്ടി ശേഖരണം- ഭീമൻ പാണ്ട


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
81
   
ഭീമൻ പാണ്ട

കരടികുടുംബത്തിൽ ഉൾപ്പെടുന്ന ഒരു സസ്തനി ആണ്   ഭീമൻ പാണ്ട എലിയുറോ പോഡോ മെലാനോല്യൂക്ക എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഭീമന്‍ പാണ്ട ലോക പ്രകൃതി സംരക്ഷണ സമിതിയുടെ ഔദ്യേഗിക ചിഹ്നം കൂടിയാണ്. ചൈന, ഉത്തര സിചുവാൻ  മലനിരകള്‍, തിബറ്റ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇവയെ കണ്ടുവരുന്നത്. മുളയില ഇഷ്ട ഭക്ഷണമായതിനാല്‍ മുളങ്കാടുകളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭീമന്‍ പാണ്ടകള്‍. ലോകത്തിലാകെ ആയിരത്തില്‍ താഴെ ഭീമന്‍ പാണ്ട കളെ ഇന്ന് അവശേഷിക്കുന്നുള്ളു. വംശനാശഭീഷണിയുടെ വക്കിലെത്തി നില്‍ക്കുന്ന ഇവയുടെ സംരക്ഷണാര്‍ ത്ഥം തുടങ്ങിയ പദ്ധതികളൊന്നും തന്നെ വിജയം കണ്ടിട്ടില്ല. കറുപ്പും വെളുപ്പും നിറത്തില്‍ തടിച്ചുരുണ്ട ശരീരത്തോടെ കാണപ്പെടുന്ന ഇവ കാഴ്ച്ചയില്‍ അതിമനോഹരമായ ജീവിയാണ്. മുളയിലയാണ് ഇഷ്ട ഭക്ഷണമെങ്കിലും പൂര്‍ണ്ണമായി ഇവ സസ്യഭുക്കുകൾ അല്ല. മത്സ്യം, പ്രാണികള്‍, ചെറു ജീവികള്‍ എന്നിവ യെയും വളരെക്കുറഞ്ഞ അളവില്‍ ഇവ അകത്താക്കാറുണ്ട്. പൂര്‍ണവള ര്‍ച്ചയെത്തിയാല്‍ 1.5 മീറ്റര്‍ നീളവും 150 കിലോഗ്രാം വരെ ഭാരവും ഇക്കൂട്ടര്‍ക്കുണ്ടാകും. മുളയിലകളില്‍ പോഷകം കുറവായ തിനാല്‍ മുപ്പത് കിലോഗ്രാം വരെയെങ്കിലും ഭീമന്‍ പാണ്ടകള്‍ക്ക് ആഹാരം കഴിക്കേണ്ട തായി വരുന്നു. 14  വര്‍ഷം വരെയാ ണ്  പാണ്ടയുടെ ശരാശരി ആയുസ്സ്. കണ്ണുകളും കാതുകളും കറുപ്പ് നിറത്തില്‍ ആയതിനാല്‍ ഇവയ്ക്ക് പ്രത്യേക തരത്തലുള്ള ശരീരഭംഗി ആണുള്ളത്. മുളങ്കാടുകള്‍ പുഷ്പിച്ചു നശിക്കുന്നതും, വലിയ തോതില്‍ വെട്ടി നശിപ്പിക്കുന്നതും ഇവയുടെ നാശത്തിന് വഴിയൊരുക്കിയിട്ടുള്ള കാരണങ്ങളാണ്.ഭീമൻ പാണ്ടകളുടെ
സംരക്ഷണം മുന്‍നിര്‍ത്തി ചൈനീസ് ഗവണ്‍മെന്റ് 12 പാണ്ട റിസര്‍വുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാണ്ടയെ വേട്ടയാടു ന്നവര്‍ക്ക് ചൈനയില്‍ വധശിക്ഷ ആണ് നല്‍കുന്നത്.

ചൈനയിലെ സിചുവാൻ  പ്രവശ്യയിൽ സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ ഒരു വന്യജീവി സങ്കേതമാണ്  സിചുവാൻ ഭീമൻ പാണ്ടസങ്കേതം. ലോകത്തിലെ ഭീമൻ പാണ്ടകളിൽ 30% ൽ അധികവും ഇവിടയാണ് അധിവസിക്കുന്നത്. ഇവയുടെ ഒരു പ്രധാന വംശവർദ്ധന കേന്ദ്രവും കൂടിയാണ് ഈ വനമേഖല കൾ. ക്വിയോങ്ലായ്, ജിയാജിൻ എന്നീ മലനിരകളിലായ് വ്യാപിച്ചു കിടക്കുന്ന 7 സംരക്ഷിത വനങ്ങളും 9 സീനിക് പാർകുകളും കൂടിച്ചേരുന്നതാണ് സിചുവാൻ ഭീമൻ പാണ്ട സങ്കേതങ്ങൾ. 9245 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തൃതി. ഭീമൻപാണ്ടയെ കൂടാതെ  ചെമ്പൻ പാണ്ട,  ഹിമപ്പുലി,  മേഘപ്പുലിതുടങ്ങിയ ജീവികൾക്കും അഭയസ്ഥാനമാണിവിടം. 

                     എന്റെ ശേഖരണത്തിലെ ഭീമൻ പാണ്ടയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.......









19/03/2020- ANCIENT INDIAN COINS- MAHAJANAPADAS- 12.Malla Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
62

16 MAHAJANAPADAS
12. Malla Mahajanapada

The Malla Mahajanapada was situated north of Magadha. Modern Deoria and Gorakhpur district in Utter Pradesh can be identified as this ancient Janapada. The Mahajanapada was divided into two main parts and the river Kakuttha (present - day Kuku) was probably the dividing line. The capital of these two parts were Kusavati (modern Kasia near Gorakhpur) and Pava (modern Fazilnagar), 12 miles from Kasia. The republic is notable for being the chosen death place of Mahavira Jain (Pava) and Gautama Buddha (Kusinara). The Mallas were a powerful clan of eastern India at the time of Gautama Buddha and they are frequently mentioned in Buddhist and Jain works. The Mallas were republican people with their dominion consisting of nine territories, one of each of the nine confederated clans. The Mallas appeared to have formed alliance with Licchavis for self - defence. They however, lost their independence not longer after the death of Buddha and their dominions were annexed to the Magadhan Empire. 

The coins bear a  single punch,  are scyphate,adhere to the Karshapana Standard of 3.3 g and dated approximately 500 BC.


18/03/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ജിബ്രാൾട്ടർ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
32
   
 ജിബ്രാൾട്ടർ

യുണൈറ്റഡ് കിങ്ഡത്തിന്റെ, സ്വയം ഭരണാവകാശമുള്ള ഒരു വിദേശ പ്രദേശമാണ് ജിബ്രാൾട്ടർ.ഐബീരിയൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തായി മെഡിറ്ററേനിയൻ സമുദ്രത്തിന്റെ കവാടത്തിലായി സ്ഥിതിചെയ്യുന്നു.സ്‌പെയ്‌നിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ചെറിയ ഭൂപ്രദേശമാണു ജിബ്രാള്‍ട്ടര്‍. 6.8 ചതുരശ്ര കിലോമീറ്ററാണു വിസ്തീര്‍ണം.  ജിബ്രാള്‍ട്ടറിലെ ജനസംഖ്യ 30,000-ത്തില്‍ താഴെയാണ്. സ്‌പെയ്‌നില്‍ 1704-ല്‍ പിന്തുടര്‍ച്ചാവകാശത്തെ ചൊല്ലി നടന്ന യുദ്ധത്തിനിടെയാണ് ആംഗ്ലോ-ഡച്ച് സൈന്യം ജിബ്രാള്‍ട്ടര്‍ സ്‌പെയ്‌നില്‍നിന്നും പിടിച്ചെടുത്തത്.

ജിബ്രാള്‍ട്ടറിനു മീതെയുള്ള പരമാധികാരം ബ്രിട്ടന്‍ 1713-ല്‍ സ്ഥാപിക്കുകയും 1830-ല്‍ ഈ പ്രദേശം ബ്രിട്ടന്റെ കോളനിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ കൊച്ചു പ്രദേശത്തെ ചൊല്ലി മാഡ്രിഡും ലണ്ടനും തമ്മില്‍ ദീര്‍ഘകാലത്തെ തര്‍ക്കമുണ്ടെങ്കിലും 1967ലും 2002-ലും ജിബ്രാള്‍ട്ടറില്‍ നടന്ന ജനഹിത പരിശോധനയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത് ജിബ്രാള്‍ട്ടര്‍ ബ്രിട്ടനോടൊപ്പം നിലനില്‍ക്കണമെന്നാണ്.2002-ൽ സ്പെയിനിലും യുകെയിലുമായി ജിബ്രാൾട്ടർ പങ്കുവെക്കാൻ ഒരു റെഫറണ്ടം നടന്നു. എന്നാൽ ജിബ്രാൾട്ടർ പൗരന്മാർ അത് നിരസിച്ചു. ബ്രിട്ടീഷ് അധീനതയിലുള്ള പ്രദേശം ഇന്നും നിലനിൽക്കുന്നു. 

ഇന്ന് ബ്രിട്ടന്റെ ഒരു സ്വയംഭരണപ്രദേശമാണ് ജിബ്രാൾട്ടർ. അത്തരം പൗരന്മാർ ബ്രിട്ടീഷ് പൌരന്മാരായി കരുതപ്പെടുന്നു. ജിബ്രാൾട്ടർ സർക്കാരിന് ജനാധിപത്യവും യുകെയിൽ നിന്ന് വ്യത്യസ്തവുമാണ്. രാജ്ഞി എലിസബത്ത് രണ്ടാമൻ ജിബ്രാൾട്ടറിൻറെ തലവനാണ്. എന്നാൽ, അതിന്റെ തലപ്പത്ത് സർക്കാരിന്റെ തലവനായും മുഖ്യമന്ത്രിക്ക് തുല്യമായ ഒരു പാർലമെന്റും സുപ്രീംകോടതിയും അപ്പീൽ കോടതിയും ഉണ്ട്.ചെറിയ വലിപ്പമുണ്ടായിരുന്നിട്ടും, ജിബ്രാൾട്ടറിന് ശക്തമായ സ്വതന്ത്ര സമ്പദ്ഘടനയുണ്ട്. അത് പ്രധാനമായും ഫിനാൻസ്, ഷിപ്പിങ്, ട്രേഡിംഗ്, ഓഫ്ഷോർ ബാങ്കിംഗ്, ടൂറിസം എന്നിവയിൽ അടിസ്ഥാനമാക്കിയാണ്. കപ്പൽ അറ്റകുറ്റപ്പണിയും പുകയിലയും ജിബ്രാൾട്ടറിൽ പ്രധാന വ്യവസായങ്ങളാണ്. എന്നാൽ കൃഷി ഇല്ല.







17-03-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(31) - എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
31

 എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ആക്ട്, 1994 പ്രകാരം രൂപീകരിച്ച ഒരു കമ്പനിയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ.


രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളെ നിയന്ത്രിക്കുന്നതിന് 1972 ൽ ഇന്ത്യൻ എയർപോർട്ട് അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി (IAAI) രൂപീകരിച്ചു.  പാർലമെന്റ് നിയമപ്രകാരം 1995 ഏപ്രിലിൽ സംഘടനകൾ ലയിച്ചത് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആക്റ്റ് 1994 ലാണ്. ഇത് നിയമപരമായി അംഗീകാരമാകുകയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എയർ) എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ഈ പുതിയ സ്ഥാപനം രാജ്യത്ത് നിലത്തു, വായു സ്ഥലത്ത് സിവിൽ ഏവിയേഷൻ അടിസ്ഥാന സൌകര്യങ്ങളുടെ നിർമ്മാണം, നവീകരിക്കൽ, പരിപാലനം, കൈകാര്യം ചെയ്യൽ എന്നിവയ്ക്ക് ഉത്തരവാദികളായിരുന്നു.


ആണവ വികസിപ്പിക്കൽ, ഇൻഡ്യയിൽ സിവിൽ ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുക, പരിഷ്കരിക്കുക, കൈകാര്യം ചെയ്യുക എന്നിവയാണ്. ആശയവിനിമയ നാവിഗേഷൻ നിരീക്ഷണം / എയർ ട്രാഫിക് മാനേജ്മെന്റ് (സിഎൻഎസ് / എ ടി എം) സേവനങ്ങൾ ഇന്ത്യൻ വായുവിഭാഗത്തിനും തൊട്ടടുത്തുള്ള സമുദ്ര മേഖലകൾക്കും നൽകുന്നു. ഇതിൽ 11  അന്തർദേശീയ എയർപോർട്ടുകൾ, 11 കസ്റ്റംസ് എയർപോർട്ടുകൾ, 89 ആഭ്യന്തര വിമാനത്താവളങ്ങൾ, 26 എയർപോർട്ടുകളിൽ സിവിൽ എൻക്ലേവ്സ് എന്നിവയും ഉൾപ്പെടുന്നു. എയർപോർട്ട് പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ എയർപോർട്ടുകളിലും 25 മറ്റ് സ്ഥലങ്ങളിലും എ.ഐ.ഐ. 11 ഭൂപടങ്ങളിൽ 29 റഡാർ സംവിധാനങ്ങളിലൂടെ ഇന്ത്യൻ ലാൻഡ്മാസിന് മുകളിലുള്ള എല്ലാ വലിയ എയർ-റൌസുകളും AAI ഉൾക്കൊള്ളുന്നു. ദൂരം അളക്കൽ ഉപകരണങ്ങൾ (DME) ഉപയോഗിച്ച് 700 വി.ആർ.ഒ / ഡി.വി.ഒ. 52 എയർപോർട്ടുകൾ ഇൻറർ ലൊണ്ടിംഗ് സിസ്റ്റം (ഐഎൽഎസ്) ഇൻസ്റ്റിറ്റേഷൻസ്, നൈറ്റ് ലാൻഡിംഗ് ഫെസിലിറ്റീസ് എന്നിവയുമായി ബന്ധപ്പെട്ട മിക്ക വിമാനത്താവളങ്ങളിലും 15 എയർപോർട്ടുകളിൽ ഓട്ടോമാറ്റിക് മെസ്സേജ് സ്വിവിങ് സിസ്റ്റം നൽകുന്നു.കൊൽക്കത്തയിലും ചെന്നൈ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലും തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ഡിപൻഡൻസ് സവേലൈൻസ് സിസ്റ്റം (ADSS), സൗത്ത് ഈസ്റ്റ് ഏഷ്യൻ മേഖലയിൽ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി. ആശയവിനിമയത്തിന്റെ മുംബൈ, ഡൽഹി, അഹമ്മദാബാദ് എയർപോർട്ടുകളിൽ പെർഫോമൻസ് ബേസ്ഡ് നാവിഗേഷൻ (പിബിഎൻ) നടപടികൾ ഇതിനകം പ്രാവർത്തികമാക്കിയിട്ടുണ്ട്. മറ്റ് എയർപോർട്ടുകളിൽ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് സാധ്യത. ജിഐഎഎൻആർ (ജിഎഐഎഎൻ) പദ്ധതി ഇന്ത്യൻ ഐ.ആർ.ഒയുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്നു. ഇവിടെ ഉപഗ്രഹാധിഷ്ഠിത സംവിധാനം നാവിഗേഷന് ഉപയോഗിക്കും. ജിപിഎസ് വഴിയുള്ള നാവിഗേഷൻ സിഗ്നലുകൾ വിമാനത്തിന്റെ നാവിഗേഷണൽ ആവശ്യകത കൈവരിക്കാൻ സഹായിക്കും. 2008 ഫെബ്രുവരിയിൽ ടെക്നോളജി ഡെവെലേഷൻ സംവിധാനത്തിന്റെ ആദ്യഘട്ടം പൂർത്തിയായി.

എഐഐക്ക് നാല് പരിശീലന സ്ഥാപനങ്ങളാണുള്ളത്. ഡെൽഹിയിലെയും ഡൽഹിയിലെയും ഫയർ എഡ്യൂക്കേഷൻ സെന്ററുകളിലൊന്നായ സിവിൽ ഏവിയേഷൻ ട്രെയിനിങ് കോളെജ്, പ്രയാഗ്രാജ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് റിസർച്ച് (നിയാലം) എന്നിവയാണ്. എയർപോർട്ട് വിഷ്വൽ സിമുലേറ്റർ (എവിഎസ്) കാറ്റട്ടിനും, അലഹാബാദ്, ഹൈദരാബാദ് എയർപോർട്ടിലേയ്ക്കും റഡാർ പ്രോസസിറൽ എ.ടി.സി. സിമുലേറ്റർ ഉപകരണങ്ങൾ വിതരണം ചെയ്തു. CAT-III, VORs, DMEs, NDBs, VGSI (PAPI, VASI), RADAR (ASR / MSSR) എന്നീ ഉപകരണങ്ങളിലേക്ക് ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റംസ് പരിശോധിക്കാൻ ഫ്ലൈറ്റ് ഇൻസ്പെക്ഷൻ സിസ്റ്റം ഉൾപ്പെടുന്ന ഒരു വിമാനത്തിൽ ഒരു വിമാനം ). ഇന്ത്യൻ വ്യോമ സേന, ഇന്ത്യൻ നാവികസേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, മറ്റ് സ്വകാര്യ ഏയർഫീൽഡുകൾ എന്നിവയ്ക്കായി നാവിഗേഷൻ സഹായങ്ങൾ നടത്തുന്ന വിമാന സർവീസുകളെ എയർപോർട്ടിന്റെ നാവിഗേഷൻ സഹായത്തിന്റെ കാലിബ്രേഷൻ സഹായിക്കും.

മുംബൈ, ദൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ, നാഗ്പൂർ എയർപോർട്ടുകളിൽ എയർപോർട്ട് വികസിപ്പിക്കാൻ എയർ ഇന്ത്യക്ക് സംയുക്ത സംരംഭം തുടങ്ങി.







13/03/2020- തീപ്പെട്ടി ശേഖരണം- വണ്ട്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
80
   
വണ്ട്

ജന്തു സാമ്രാജ്യത്തിലെ ആർത്രോപോഡ ഫൈലം, ഇൻസെക്ട ക്ലാസ്സിൽ, കോളിയോപ്ടെര (Coleoptera) ഓർഡറിൽ പെടുന്ന ജീവികളാണ്  ബീറ്റിൽസ് (Beetles) അഥവാ വിവിധ ഇനം വണ്ടുകൾ. ഇവയുടെ എല്ലാം ചിറകുകൾ ഒരു കവചം  പോലെ വർത്തിക്കുന്നു. ഗ്രീക്ക് ഭാഷയിലെ സമാനപദമാണ് കോളിയോപ്ടെര. ലോകത്തിലെ 25 ശതമാനം ജീവി കളെ ഉൾക്കൊള്ളുന്ന ഈ ഓർഡർ ജന്തു വർഗീകരണത്തിലെ ഏറ്റവും വലിയ ഓർഡർ ആണ്. ഇൻസെക്ട ക്ലാസ്സിൽ 40 ശതമാനവും ബീറ്റിൽസ് ആണ്. ഇവയുടെ എണ്ണം നാല് ലക്ഷമാണ്.  കൂടുതൽ ഇനങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

കടലിലും ധ്രുവപ്രദേശങ്ങളിലും ഒഴികെ മറ്റെല്ലായിടവും ഇവയെ കാണപ്പെടുന്നു. കുമിൾ, ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ, മറ്റ് ചെറിയ അകശേരുക്കൾ എന്നിവയെ ഇവ ഭക്ഷിക്കുന്നു. പല പക്ഷികളുടെയും സസ്തനികളുടെ യും ഇഷ്ട ഭക്ഷണമാണ് ഇവ.

കട്ടിയുള്ള ബാഹ്യ കവചം , മുൻ ചിറക്‌  ഇത് രണ്ടും എല്ലാ വണ്ടുകൾ ക്കും ഉണ്ട്. ശരീരത്തെ തല, ഉദരം, ഉടൽ എന്ന് മൂന്നായി വിഭജിക്കാം. എന്നാൽ ഇതിലുള്ള അവയവങ്ങൾ ക്ക് രൂപത്തിലും ഘടനയിലും പ്രവർത്തനത്തിലും വെത്യാസമുണ്ടാ കും. ബാഹ്യ കവചം ഉണ്ടാക്കിയിരി ക്കുന്നത് അനേകം തുന്നിച്ചേർത്ത പോലുള്ള പാളികളാലാണ് . ഇത് പ്രതിരോധ കവചമായും ശരീര രൂപത്തെ ചലിപ്പിക്കാനും അനുവദിക്കുന്നു.

                      എന്റെ ശേഖരണത്തിലെ വണ്ടിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു............





12-03-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(30) - ബാല ഗംഗാധര തിലകൻ


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
30

 ബാല ഗംഗാധര തിലകൻ 

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഒരു ഇന്ത്യൻ നേതാവായിരുന്നു ബാൽ ഗംഗാധർ തിലക് (ജൂലൈ 23, 1856 – ഓഗസ്റ്റ് 1, 1920). പേരു കേട്ട സംസ്കൃത പണ്ഡിതനായിരുന്നു. വേദ ആചാര്യന്മാരുടെ കാലനിർണ്ണയം ചെയ്തത് അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹോംറൂൾ പ്രസ്ഥാനം അദ്ദേഹത്തിന്റെ സംഭാവനയാണ്. ഇന്ത്യൻ സ്വാതന്ത്ര ദിന ആഘോഷങ്ങൾ അദ്ദേഹത്തിന്റെ ആശയമാണ്.

മഹാരാഷ്ട്രയിൽ കൊങ്കൺ തീരത്തുള്ള രത്നഗിരിയിലെ ഒരു യാഥാസ്ഥിതിക ഇടത്തരം ബ്രാഹ്മണ കുടുംബത്തിൽ ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായി 1856 ജൂല. 23-ന് ജനിച്ചു. രത്നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അന്നത്തെ സമ്പ്രദായമനുസരിച്ച് 16-ാം വയസ്സിൽ ഇദ്ദേഹം വിവാഹിതനായി. സ്കൂൾ വിദ്യാഭ്യാസാനന്തരം ഉപരിപഠനത്തിനായി തിലകൻ പൂണെയിലെ ഡെക്കാൺ കോളജിൽ ചേർന്നു.

വിദ്യാഭ്യാസാനന്തരം പൊതുപ്രവർത്തനരംഗത്തേക്കിറങ്ങി. ജനകീയവിദ്യാഭ്യാസം പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ തിലകനും സഹപ്രവർത്തകരും കൂടി പൂണെയിൽ ന്യൂ ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു (1880). ഇക്കാലത്തുതന്നെ തിലകൻ പത്രപ്രവർത്തനരംഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയിൽ കേസരി, ഇംഗ്ലീഷിൽ മറാത്ത എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. കോലാപ്പൂർ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച് കേസരിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതുമൂലം കേസുണ്ടാവുകയും ഇദ്ദേഹത്തിന് നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു (1882). 1885-ൽ ഡെക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിക്കുന്നതിന് തിലകൻ മുൻകൈ എടുത്തു. പൂണെയിൽ ഫെർഗുസൺ കോളജ് സ്ഥാപിക്കുന്നതിനും നേതൃത്വം നല്കി. അവിടെ ഗണിതശാസ്ത്രാധ്യാപകനായി തിലകൻ സേവനമനുഷ്ഠിച്ചു. ഹിന്ദുക്കളുടെ ഇടയിൽ നിലനിന്നിരുന്ന അയിത്തം മുതലായ അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിനായി തിലകൻ പ്രവർത്തിച്ചു.

1891 ലെ, സ്ത്രീകളുടെ വിവാഹപ്രായം പത്തിൽ നിന്നും പന്ത്രണ്ട് ആക്കുന്ന 'ഏജ് ഓഫ് കൺസെന്റ്' നിയമത്തെ തിലകൻ എതിർത്തിരുന്നു. ഹിന്ദുമതതത്വങ്ങൾക്കെതിരാണു് ഈ നിയമം എന്നു വാദിച്ചായിരുന്നു തിലകൻ ഇതിനെ എതിർത്തതു്.

അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഡെക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റിയുമായും കോളജുമായുമുള്ള ബന്ധം ഇദ്ദേഹം അവസാനിപ്പിച്ചു (1890). തുടർന്ന് സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിലും സജീവമായി. ബോംബേ പ്രൊവിൻഷ്യൽ പൊളിറ്റിക്കൽ കോൺഫറൻസിന്റെ സെക്രട്ടറിയായും (1891) പൂണെ മുനിസിപ്പൽ കൗൺസിലിലേയും ബോംബേ ലെജിസ്ളേറ്റിവ് കൗൺസിലിലേയും അംഗമായി (1895) ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1894-ൽ ബോംബേ സർവകലാശാലയുടെ സെനറ്റിൽ ഫെലോ ആകുവാനും കഴിഞ്ഞു.

1905-ലെ ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് തിലകൻ നേതൃത്വം നല്കി. വിദേശസാധനങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക എന്നീ പരിപാടികളുമായി ദേശീയതലത്തിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം സംഘടിപ്പിക്കുവാൻ തിലകനും മറ്റു നേതാക്കളും മുന്നോട്ടുവന്നു. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകനെ 1908 ജൂണിൽ അറസ്റ്റു ചെയ്ത് ബർമ(മ്യാൻമർ)യിലെ മാൻഡലേ ജയിലിൽ തടവിൽ പാർപ്പിച്ചു. ജയിലിൽവച്ച് പാലി, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകൾ പഠിക്കുകയും ഗീതാരഹസ്യം എന്ന കൃതി രചിക്കുകയും ചെയ്തു. 1914-ൽ ജയിൽമോചിതനായി.

ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേൽ സമ്മർദം ചെലുത്തുവാൻ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകൻ. ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം നേതൃത്വം നല്കി. ഇന്ത്യക്കാരുടെ ആവശ്യങ്ങൾ ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇദ്ദേഹം 1918-ൽ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവൺമെന്റ് ഒഫ് ഇന്ത്യാ ബിൽ പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാർലമെന്ററി ജോയിന്റ് സെലക്റ്റ് കമ്മിറ്റി മുൻപാകെ ഇന്ത്യൻ ഹോംറൂൾ ലീഗിനുവേണ്ടി തിലകൻ ഹാജരായി. 1919-ൽ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലകൻ കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.

1920-ൽ തിലകന്റെ 64-ാം ജന്മദിനം ആഘോഷിച്ചു. അനാരോഗ്യം മൂലം കുറച്ചുദിവസങ്ങൾക്കുശേഷം ഇദ്ദേഹം ബോംബേയിൽ ചികിത്സ തേടി. 1920 ആഗസ്റ്റ് 1- ന് നിര്യാതനായി.







11/03/2020- ANCIENT INDIAN COINS- MAHAJANAPADAS- 11.Vajji Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
61

16 MAHAJANAPADAS
11. Vajji Mahajanapada

Vajji or Vrijji Mahajanapada was located north of Ganges in the region of Mithila in Bihar and extended upto the Madhesh region. On the west, Gandaki river was probably the boundary between Vajji and Malla Mahajanapadas and possibly also it separated it from the Kosala Mahajanapada. On the east, its territory probably extended upto the forests along the bank of the rivers Koshi and Mahananda. The capital of this Mahajanapada was Vaishali. During their lifetimes, both Mahavira Jain and Gautama Buddha visited Vaishali several times. Other important towns and villages were Kundapura or Kundagrama (a suburb of Vaishali), Bhoganagara and Hatthigama.

The rulers of Vajji were a confederacy of eight clans (ashtakula) of whom the Vajjis, the Licchavis, the Jnatrikas and the Vidhehas were the most important. The identities of the other four clans are not certain. However, in a passage of the Sutrakritanka (Jain canonical text), the Ugras, the Bhogas, the Kauravas and Aikshvakas are associated with the Jnatrikas and Licchavis as the subject of the same ruler and members of the same assembly. 

Coinage of Vajji Mahajanapada is similar to coins attributed to Shakya - Ayodhya - Licchavi Janapada, with coins find spot being Narham in Utter Pradesh at the Ghaghara - Gandak river valley region.


10/03/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഐസ്‌ലാന്റ്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
31
   
 ഐസ്‌ലാന്റ്

ഐസ്‌ലാന്റ്  വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്.റെയിക്‌ ജാവിക് ആണ്‌ തലസ്ഥാനം. സജീവഅഗ്നിപർവ്വതങ്ങളുള്ള രാജ്യമാണിത്.

യൂറോപ്പിലാകെ ഭീതി വിതച്ച് പാഞ്ഞ് നടന്ന നോർവീജിയൻ വൈക്കിങ്ങുകൾ എ.ഡി. 870-ൽ ഐസ്‌ലാന്റിലെത്തി. ഇൻഗോൽഫർ ആർനസണിന്റെ നേതൃത്വത്തിലായിരുന്നു കുടിയേറ്റം. അടുത്ത 60 വർഷം കൊണ്ട് കാൽ ലക്ഷത്തോളം നോർവെക്കാർ ഐസ്‌ലാന്റിൽ പാർപ്പുറപ്പിച്ചു. 930 ൽ ഇവർ ആൽതിങ് എന്ന പേരിൽ ലോകത്തെ ആദ്യത്തെ പാർലമെന്റ് സ്ഥാപിച്ചു. ആദ്യകാല കുടിയേറ്റ നേതാക്കന്മാരിൽ പ്രമുഖനാണ് എറിക് ദ റെഡ്. ഇദ്ദേഹത്തിന്റെ സംഘം പിന്നീട് ഗ്രീൻലാന്റിലേയ്ക്ക് കുടിയേറി.

12,13 നൂറ്റാണ്ടുകൾ ഐസ്‌ലാന്റിന്റെ സാഹിത്യമേഖലയുടെ സുവർണയുഗമായിരുന്നു. ഇക്കാലത്താണ് സ്നോറി സ്റ്റാൾസൺ(Snorri Sturlson) ഐസ്‌ലാന്റിന്റെ ഇതിഹാസ കാവ്യങ്ങൾ എഴുതിയത്. പ്രോസ് എഡ്ഡ(Prose Edda),ഹൈംസ്‌ക്രിങ്‌ഗ്ല (Heimskringle) എന്നിവയാണവ. പതിമൂന്നാം നൂറ്റാണ്ടിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപം അടിച്ചമർത്താൻ പാടുപെട്ട അൽതിങ് നോർവീജിയൻ രാജാവിനെ ഐസ്‌ലാന്റിലേയും ഭരണാധികാരിയാക്കി. 1380-ൽ നോർവെ ഡെന്മാർക്കിനു കീഴിലായപ്പോൾ ഐസ്‌ലാന്റിനും അതേ വിധിയായി.മനുഷ്യർ ആദ്യമായി ഐസ്‌ലാന്റിൽ പാർപ്പുറപ്പിച്ച സമയത്ത് ഇവിടെയുണ്ടായിരുന്ന ഒരേയൊരു കരസസ്തനി ആർട്ടിക് കുറുനരിയായിരുന്നു. ഹിമയുഗത്തിന്റെ അവസാനകാലത്ത് ഊറഞ്ഞുകിടന്നിരുന്ന കടൽ താണ്ടിയാണത്രേ കുറുനരികൾ ഇവിടെയെത്തിയത്. ഇന്നും ജന്തുവൈവിധ്യം നന്നേ കുറവാണ്. കീടങ്ങളും പ്രാണികളും മാത്രമാണ് അപവാദം. സ്വദേശീയർ എന്നു പറയാൻ ഉരഗവർഗത്തിലോ ഉഭയജീവിവർഗത്തിലോപെട്ട ഒറ്റ ജന്തുവും ഐസ്‌ലാന്റിലില്ല. ഒരു ശതമാനം മാത്രമുള്ള വനത്തിലും ജൈവവൈവിധ്യം നന്നേ കുറവാണ്.ഇവിടെത്തെ കറൻസി ഐസ്‌ലാന്റിൿ ക്രോണ(ISK) ആണ്.