ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 29 |
ജൊവാൻ ഒഫ് ആർക്ക്
ചരിത്രത്തിലെ ഏറ്റവും ധീരയായ വനിതയയാണ് കണക്കാക്കപ്പെടുന്നത് . പതിനാലാം നൂറ്റാണ്ടിൽ(1412 ) ഫ്രാൻസ് ജന്മം കൊടുത്ത ഈ വീരാംഗന ഇന്നും ഫ്രച്ചുകാരുടെ സ്വാകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് .ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിലേർപ്പെട്ട 100 വർഷ യുദ്ധത്തിന്റെ ഗതി മാറ്റി മറിക്കാൻ ജോഅന്നായി. ഇംഗ്ലീഷ് ആധിപത്യത്തിൽ നിന്ന് ഫ്രാൻസിനെ രക്ഷിക്കാൻ 13-ാം വയസിൽ ആൺവേഷം കെട്ടി യുദ്ധം നയിച്ച ജോൻ ഇംഗ്ലീഷുകാരെ വിറപ്പിക്കുക തന്നെ ചെയ്തു . വെളിപാടുകളുടെ അടിസ്ഥാനത്തിൽ സൈനികരെ പ്രചോദിപ്പിച്ചു. 19-ാം വയസിൽ(1431) ശത്രുക്കൾ പിടികൂടി ചുട്ടുകൊന്നു. 500 വർഷത്തിന് ശേഷം 1920 ഇൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ ജൊവാൻ ഒഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.ജൊവാൻ ഒഫ് ആർക്കിനെ പഴയ ഫ്രഞ്ച് കോളനിയായ പോണ്ടിച്ചേരിയും സ്മരിക്കുന്നുണ്ട് .ബീച്ചിനു അഭിമുഖമായി നിലകൊള്ളുന്ന നോട്ടർഡാം പള്ളിയുടെ മുമ്പിൽ ജൊവാൻ ഒഫ് ആർക്കിന്റെ പൂർണകായ പ്രതിമ നിരവധി സഞ്ചാരികളെയും ചരിത്ര കുതികകളെയും ആകർഷിച്ചു വരുന്നു .....
No comments:
Post a Comment