30/06/2021

കറൻസിയിലെ വ്യക്തികൾ (55) - സാം നുജോമ

           

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
55
   
സാം നുജോമ

1990 മുതൽ 2005 വരെ നമീബിയയുടെ ആദ്യ പ്രസിഡന്റായി മൂന്ന് തവണ സേവനമനുഷ്ഠിച്ച നമീബിയൻ വിപ്ലവകാരിയും വർണ്ണവിവേചന വിരുദ്ധ പ്രവർത്തകനും രാഷ്ട്രീയക്കാരനുമാണ് സാമുവൽ ഷാഫിഷുന ഡാനിയേൽ നുജോമ,  ( ജനനം: 12 മെയ് 1929).  1960 ൽ സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷന്റെ (SWAPO) ആദ്യ പ്രസിഡന്റ്. ദക്ഷിണാഫ്രിക്കൻ ഭരണത്തിൽ നിന്ന് നമീബിയയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി പ്രചാരണം നടത്തുന്നതിൽ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.  1962 ൽ അദ്ദേഹം പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് നമീബിയ (പ്ലാൻ) സ്ഥാപിക്കുകയും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന സർക്കാരിനെതിരെ 1966 ഓഗസ്റ്റിൽ  ഒരു ഗറില്ലാ യുദ്ധം ആരംഭിക്കുകയും ചെയ്തു.  1966 മുതൽ 1989 വരെ നീണ്ടുനിന്ന നമീബിയൻ സ്വാതന്ത്ര്യസമരകാലത്ത് നുജോമ SWAPOയെ നയിച്ചു.

1990 ൽ നമീബിയ ദക്ഷിണാഫ്രിക്കയിൽ നിന്ന് സ്വാതന്ത്ര്യം നേടി, ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പ് നടത്തി.  1990 മാർച്ച് 21 ന്  നുജോമ രാജ്യത്തെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1994 ലും 1999 ലും രണ്ട് തവണ കൂടി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2007 നവംബർ 30 ന് നുജോമ SWAPO പാർട്ടി പ്രസിഡന്റായി വിരമിച്ചു.

2005 ൽ തന്റെ 'വേൾഡ് വേവർഡ് വേർഡ് 'എന്ന ആത്മകഥ അദ്ദേഹം പ്രസിദ്ധീകരിച്ചു. ലെനിൻ സമാധാന സമ്മാനം, ഇന്ദിരാഗാന്ധി സമാധാന സമ്മാനം, ഹോ ചി മിൻ സമാധാന സമ്മാനം എന്നിവ ഉൾപ്പെടെ നിരവധി ബഹുമതികളും അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  "നമീബിയ റിപ്പബ്ലിക്കിന്റെ സ്ഥാപക പ്രസിഡന്റ്", "നമീബിയൻ രാഷ്ട്രത്തിന്റെ പിതാവ്" എന്നീ പദവികൾ നമീബിയ പാർലമെന്റ് അദ്ദേഹത്തെ ആദരിച്ചു.  2007 ൽ SWAPO അദ്ദേഹത്തെ "നമീബിയൻ വിപ്ലവത്തിന്റെ നേതാവ്" എന്ന് നാമകരണം ചെയ്തു.

നമീബിയ 2015ൽ പുറത്തിറക്കിയ 20 ഡോളർ കറൻസി നോട്ട്.

മുൻവശം (Obverse): ഡോ. സാം നുജോമയുടെ ഛായാചിത്രം, വിൻഡ്‌ഹോക്കിലെ പാർലമെന്റ് കെട്ടിടം.

പിൻവശം (Reverse): റെഡ് ഹാർട്ട്ബീസ്റ്റ് (മാൻ വർഗ്ഗത്തിൽ വരുന്ന മൃഗം).  നമീബിയൻ എംബ്ലം എന്നിവ ചിത്രീകരിച്ചിരിക്കുന്നു.







                              

29/06/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (99) - ചാനൽ ദ്വീപുകൾ

                   

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
99

ചാനൽ ദ്വീപുകൾ 

യുദ്ധതന്ത്ര പ്രധാനമായ നോർമൺ ഡി തീരത്ത് ചരക്കുകപ്പൽ ഗതാഗത പാതയിൽ സ്ഥിതി ചെയ്യുന്ന ദ്വീപു സമൂഹമാണ് ചാനൽ ദ്വീപുകൾ. ബ്രിട്ടനും ഫ്രാൻസിനും ഇടയിൽ ഇംഗ്ലീഷ് ചാനലിലാണ് സ്ഥാനം. ഗേൺ സി (Guernsey), ജെഴ്സി (Jersey), അൾ ഡെർ നി (Alderney) സാർക്ക് (Sark), ഹെർമ്( Herm)  ഇവയാണ് പ്രധാന ദ്വീപുകൾ. 933 ൽ ഡച്ചി ഓഫ് നോർ മണ്ടിയുടെ അധീനതയിൽ നിന്ന് ഈ ദ്വീപുകൾ 1066 ൽ വില്യം ദ കോൺ കറർ കീഴടക്കി ഇംഗ്ലണ്ടിന്റെ ഭാഗം മാക്കി. ബ്രിട്ടന്റെ ക്രൗൺ ഡിപ്പെൻസികൾ ആണ് ഈ ദ്വീപുകൾ. ബ്രിട്ടീഷ് രാഷ്ട്രീയ സാധീനമില്ലാത്തതും എന്നാൽ ബ്രിട്ടീഷ് രാജാധികാരത്തിൻ കീഴിൽ വരുന്നതും മായ പ്രദേശങ്ങൾ. യൂറോപ്പിയൻ യൂണിയനിൽ അംഗമല്ല എന്നാൽ ബ്രിട്ടൻ വഴി അത് നേടുകയും നേടാതെ ഇരിക്കുകയും ചെയ്യുന്ന ദ്വീപുകൾ. പൗരത്വം, നയതന്ത്ര വിദേശ കാര്യം, പ്രതിരോധം ഒക്കെ ബ്രിട്ടൻ നോക്കുകയും ചെയ്യും. (അതായത് ബ്രിട്ടന്റേത് തന്നെ) ടൂറിസം, കന്നുകാലി വളർത്തൽ, പുഷ്പകൃഷി, മീൻപിടുത്തം പ്രധാന തൊഴിൽ വരുമാന മേഖലകൾ. സ്വന്തമായി ഭരണാധികാരികളെ ജനം തിരെഞ്ഞ് എടുക്കുന്നു. മുഖ്യമന്ത്രിയാണ്. പ്രാദേശിക ഭരണാധികാരിഇoഗ്ലീഷും  ഫ്രഞ്ചുമാണ് ഭാഷകൾ. നാണയം പൗണ്ട് സ്റ്റെർലിംഗ്.













28/06/2021

സ്മാരക നാണയങ്ങൾ (42) - കോമണ്‍വെല്‍ത്ത് - അറുപതാം വാര്‍ഷികം

                                         

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
42

കോമണ്‍വെല്‍ത്ത് - അറുപതാം വാര്‍ഷികം

മുൻപ് ബ്രിട്ടീഷ് ആധിപത്യത്തില്‍ ആയിരുന്നതോ, അത്തരം രാജ്യങ്ങളുമായി രാഷ്ട്രീയ ബന്ധം സൂക്ഷിക്കുന്നതോ ആയ 54 രാഷ്ട്രങ്ങളുടെ ഒരു രാഷ്ട്രീയ സംഘടന ആണ് "കോമൺവെൽത്ത്''.

ഭരണതല വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സെക്രട്ടറിയേറ്റും, സാമൂഹ്യ സാമ്പത്തിക വിഷയങ്ങളും ഊഷ്മളമായ പരസ്പര ബന്ധവും നോക്കി നടത്തുന്ന കോമൺവെൽത് ഫൗണ്ടേഷനും ചേർന്നതാണ് ഈ സംഘടന.

1949 ലെ ലണ്ടൻ പ്രഖ്യാപനത്തോടെയാണ് ഔദ്യോഗികമായി കോമൺവെൽത്ത് നിലവിൽ വന്നത്. അതിൽ അംഗ രാഷ്ട്രങ്ങളെല്ലാം "സ്വതന്ത്രരും തുല്യരും" ആണെന്ന് അടിവരയിട്ട് പറഞ്ഞിരുന്നു.  
ലണ്ടനിലെ മാൽബൊറോ ഹൗസിലാണ് കോമൺവെൽത്തിന്റെ ആസ്ഥാനം. ഇപ്പോൾ ഇതിന്റെ തലവന്റെ സ്ഥാനത്ത് ബ്രിട്ടീഷ് രാജ്ഞിയാണ്.

16 രാജ്യങ്ങൾ കോമൺവെൽത്ത് മേഖലകൾ എന്നറിയപ്പെടുന്നവയും,  33 എണ്ണം ജനാധിപത്യം നിലനിൽക്കുന്നവയും, ബാക്കി 5 എണ്ണം രാജഭരണം നടക്കുന്ന രാഷ്ട്രങ്ങളുമാണ്. ഈ രാജ്യങ്ങൾക്കു പരസ്പരം നിയമപരമായി ഒരു കടപ്പാടുമില്ല. ചരിത്രപരമായ ബന്ധങ്ങളുടെയും ഇംഗ്ലീഷ് ഭാഷയുടെ പൊതു ഉപയോഗത്തിലൂടെയും ഈ ബന്ധം നിലനിൽക്കുന്നു. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും നിയമവാഴ്ചയുടെയും മൂല്യങ്ങൾ പ്രഖ്യാപിക്കുന്ന "കോമൺവെൽത്ത് ചാർട്ടർ" (മൂല്യങ്ങളെയും താല്പര്യങ്ങളെയും കുറിച്ചുള്ള  നയപ്രഖ്യാപന രേഖ) അനുസരിച്ചാണ് ഈ ബന്ധങ്ങളില്‍ ഈ രാഷ്ട്രങ്ങളുടെ പ്രവർത്തനം. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ഈ ബന്ധത്തെ കൂടുതൽ ദൃഢതരമാക്കുന്നു.
കോമൺവെൽത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ഇന്ത്യയും കുറഞ്ഞ രാജ്യം 10,000 ജനങ്ങൾ വസിക്കുന്ന തുവാലുവുമാണ്. സ്വന്തം ഇഷ്ടമനുസരിച്ച് കോമൺവെൽത്തിൽ അംഗമാകാം എന്നത് പോലെ തന്നെ എപ്പോൾ വേണമെങ്കിലും പിരിഞ്ഞുപോകാനും അംഗങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ കോമൺവെൽത് മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ താൽകാലികമായി പുറത്താക്കാനും തെറ്റു തിരുത്തുമ്പോൾ തിരികെ എടുക്കാനും കോമൺവെൽത്തിന് അധികാരമുണ്ട്.

കോമൺവെൽത്തിന്റെ അറുപതാം പിറന്നാൾ 2009 ൽ  ആഘോഷിക്കുകയുണ്ടായി. ചുറ്റിനും കിരണങ്ങളുള്ള സുവർണ്ണ ഗോളത്തെ കടുംനീല പശ്ചാത്തലത്തിൽ ചിത്രീകരിച്ചിട്ടുള്ളതാണ് കോമൺവെൽത്തിന്റെ പതാക.

2009 ൽ കോമൺവെൽത്തിന്റെ 60ാം വാർഷികത്തിന്റെ സ്മരണാർത്ഥം ഇന്ത്യ 100 രൂപ, 5 രൂപ മൂല്യങ്ങളില്‍  സ്മാര കനാണയങ്ങൾ  പുറത്തിറക്കി.

നാണയ വിവരണം

നാണയത്തിന്‍റെ പുറകുവശത്ത് നമ്മുടെ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രം നടുവിലായി മുദ്രണം ചെയ്ത്, ഇടതു വശത്ത് "രാഷ്ട്രമണ്ഡൽ കെ 60 വർഷ് " എന്നും വലതു വശത്ത് "60 ഇയേഴ്സ് ഓഫ് ദി കോമൺവെൽത്" എന്നും യഥാക്രമം ഹിന്ദിയിലും ഇംഗ്ലീഷിലും ആലേഖനം ചെയ്തിരിക്കുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.   
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നാകം - 20% & നിക്കൽ - 5%.









27/06/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (88) - മഹാവീര്‍ ജയന്തി / മഹാവീര്‍ ജന്മകല്യാണക്. 2001

                            

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
88

മഹാവീര്‍ ജയന്തി / മഹാവീര്‍ ജന്മകല്യാണക്. 2001

അവസാന തീര്‍ത്ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്‍റെ ജന്മദിനമണ് മഹാവീര ജയന്തിയായി ജൈനമത വിശ്വാസികള്‍ ആഘോഷിക്കുന്നത്. ബി.സി. 599ല്‍ ചൈത്ര മാസത്തിലെ പതിമൂന്നാം ചന്ദ്ര ദിനത്തിലായിരുന്നു മഹാവീരന്‍ ഭൂജാതനായത്. ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് ഈ ദിനം മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ആണ്. ബിഹാറില്‍ വൈശാലിയിലെ നൂപുരയില്‍ ഒരു ഹിന്ദു ക്ഷത്രിയ കുടുംബത്തില്‍ ആണ്‌ മഹാവീരന്‍ ജനിച്ചത്. മഹാവീരനെ ഗര്‍ഭം ധരിച്ചിരിക്കെ ആ കുടുംബത്തിന്‍റെ സ്വത്ത്‌ വര്‍ദ്ധിച്ചതുകൊണ്ടാണ്‌ മഹാവീരനെ വര്‍ദ്ധമാനന്‍ എന്നു വിളിക്കാന്‍ കാരണം. മുപ്പതാമത്തെ വയസ്സില്‍ കുടുംബം ഉപേക്ഷിച്ച്‌ അദ്ദേഹം സന്യാസ ജീവിതത്തിലേക്കിറങ്ങി.
24 തീര്‍ഥങ്കരന്മാരിലൂടെയാണ്‌ ജൈന തത്വസംഹിത വളര്‍ന്നത്‌. എങ്കിലും അവസാനത്തെ തീര്‍ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്‍റെ കാലത്താണ്‌ ഇത് ഒരു മതം എന്ന നിലക്ക്‌ വേരുറക്കുന്നത്‌. തന്‍റെ മുന്‍ഗാമികളുടെ മാര്‍ഗ്ഗനിര്‍ദേശം ഉള്‍ക്കൊണ്ട് ആ വിശ്വാസങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു മഹാവീരന്‍. പാര്‍ശ്വനാഥ തീര്‍ത്ഥങ്കരന്‍റെ തത്വങ്ങളെയും വചനങ്ങളെയുമാണ് അദ്ദേഹം പ്രധാനമായും പിന്തുടര്‍ന്നത്. സന്യാസിമാരും സാധാരണക്കാരുമായി അദ്ദേഹത്തിന് നാലു ലക്ഷത്തോളം അനുയായികളുണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു.

ദൈവത്തെ സംബന്ധിച്ച സൃഷ്ടി സ്ഥിതി സംഹാര സങ്കല്‍പങ്ങളെ മഹാവീരന്‍ അംഗീകരിച്ചില്ല. ഭൗതിക നേട്ടങ്ങള്‍ക്കും വ്യക്തിതാത്‌പര്യങ്ങള്‍ക്കുമായി ദൈവത്തെ ആരാധിക്കുന്നതിനെയും അദ്ദേഹം ശക്തിയായി എതിര്‍ത്തു. ആത്മാവിന്റെ ആന്തരിക സൗന്ദര്യത്തിനും അര്‍ത്ഥത്തിനുമായിരുന്നു മഹാവീരന്‍ പ്രാധാന്യം നല്‍കിയിരുന്നത്‌. വസ്ത്രങ്ങളുള്‍പ്പടെയുള്ള സകല ലൗകിക വസ്തുക്കളും ത്യജിച്ചു കൊണ്ടാണ് മഹാവീരന്‍ സന്യാസ ജീവിതത്തിലേക്ക്‌ തിരിഞ്ഞത്‌. ഗൗതമ സിദ്ധര്‍ത്ഥന്‍റെ സമകാലികന്‍ കൂടിയായിരുന്നു മഹാവീരന്‍.

പന്ത്രണ്ട് വര്‍ഷത്തോളം മൗനത്തിലും ധ്യാനത്തിലും കഴിച്ചുകൂട്ടിയ മഹാവീരന്‍ ആഗ്രഹങ്ങളെയും ബന്ധങ്ങളെയും വികാരങ്ങളെയും അടിച്ചമര്‍ത്തുകയും സകല ചരാചരങ്ങളോടും അഹിംസ പാലിക്കുകയും ചെയ്തു. തന്‍റെ ആത്മീയശക്തികള്‍ ഉണരുകയും പൂര്‍ണതയും അറിവും ശക്തിയും നേടുകയും ചെയ്തതോടെ മഹാവീരന്‍ പൂര്‍ണ്ണ പ്രബോധോദയം എന്ന അവസ്ഥ പ്രാപിച്ചു.

അഹിംസ പാലിക്കുക, സത്യം പറയുക, ഒന്നും മോഷ്ടിക്കാതിരിക്കുക, ബ്രഹ്മചര്യം അനുഷ്ടിക്കുക, ആരോടും ബന്ധുത പുലര്‍ത്താതിരിക്കുക എന്നിവയാണ് അഞ്ച് ജൈന തത്വങ്ങള്‍. എന്നാല്‍ ജൈനതത്വങ്ങള്‍ പിന്തുടരുന്ന സാധാരണക്കാര്‍ക്ക്‌ അവരുടെ ജീവിത ശൈലിയും അനുവദനീയമായിരുന്നു. സ്ത്രികളെ ഒരിക്കലും ജൈനമതം അകറ്റി നിര്‍ത്തിയിരുന്നില്ല. ബി.സി. 527-ല്‍ എഴുപത്തിരണ്ടാം വയസ്സില്‍ മോക്ഷം പ്രാപിക്കുന്നതുവരെ മഹാവീരന്‍ നഗ്നപാദനായി ഇന്ത്യയിലങ്ങേളാമിങ്ങോളം അലഞ്ഞ് ജനനം, മരണം, വേദന, ദുരിതം എന്നിവയില്‍ നിന്നെങ്ങനെ പൂര്‍ണമായി സ്വതന്ത്രമാകാം എന്നത് സംബന്ധിച്ച് ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
ജൈനരെ സംബന്ധിച്ച് ഏറ്റവും വലിയ മതാ‍ഘോഷങ്ങളില്‍ ഒന്നാണ് മഹാവീര്‍ ജയന്തി. ജൈന ക്ഷേത്രങ്ങളെല്ലാം കൊടി തോരണങ്ങളാല്‍ അലങ്കരിച്ച് വിശ്വാസികള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നു.

 2600ആം "ജന്മകല്യാണക്" 2001 ലായിരുന്നു.. 

ഈ അവസരത്തിൽ,  ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.








തീപ്പെട്ടി ശേഖരണം- പ്രഷര്‍ കുക്കർ

                          

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
126

 പ്രഷര്‍ കുക്കർ

ഉയർന്ന സമ്മർദ്ദമുള്ള നീരാവിയിൽ ഭക്ഷണം പാചകം ചെയ്യുന്ന ഉപകരണമാണ് പ്രഷർ കുക്കർ. നമ്മുടെ അടുക്കളകളിൽ ആധുനികതയുടെ മുഖപടമണിഞ്ഞ് നിൽക്കുന്ന കുക്കറിന് മുന്നര നൂറ്റണ്ട്കാലത്തെ ചരിത്രമുണ്ട്. 1679 മുതൽ മർദ്ധം ഉപയോഗിച്ച് പാചകം ചെയ്യുന്ന ഉപകരണം പുറത്തിറങ്ങിയെങ്കിലും 1915 മുതലാണ് "പ്രഷർ കുക്കർ" എന്ന പദം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്

1679ൽ ലണ്ടൻ നിവാസിയായ നീരാവി പഠനത്തിന് പേരുകേട്ട ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഡന്നിസ് പപിൻ  ആണ് ആദ്യമായി ഒരു പ്രഷർ കുക്കർ നിർമ്മിച്ചത്‌.1682ൽ ഡന്നിസ് കുക്കറിൻ്റെ ഖ്യാതി ലോകമെങ്ങും പരന്നു. steam digester  എന്നായിരുന്നു അന്നതിൻ്റെ പേര്.

ഈ കുക്കറിൽ തിളപ്പിക്കുന്നതനുസരിച്ച് നീരാവിയും താപനിലയും നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടായതിനാൽ സ്ഫോടനങ്ങൾ സാധാരണമായിരുന്നു. അതിനാൽ വലിയ കാസ്റ്റ് ഇരുമ്പിൽ പുതിയ പതിപ്പ് നിർമ്മിച്ചു. അത് ഒരു ആവരണം കൊണ്ട് അടച്ച് പ്രവർത്തിപ്പിച്ചു. അതുവഴി താപനിലയെ 15% വർദ്ധിപ്പിക്കാനും പാചക സമയം കുറക്കാനും കഴിഞ്ഞു.

ഇന്നത്തെ ആധുനിക സ്റ്റീൽ കുക്കർ നിർമ്മിച്ചത്‌ അമേരിക്കകാരനായ ആൽഫ്രഡ്‌ വിഷർ ആണ്. 1938 ൽ ഗാർഹിക ഉപയോഗത്തിനായി ആദ്യമായി രൂപകൽപ്പന ചെയ്ത ഫ്ലെക്സ്-സീൽ സ്പീഡ് കുക്കറിന് യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പേറ്റന്റ് ലഭിച്ചു, യുദ്ധ കാലത്ത് വളരെ ജനപ്രിയമായിരുന്നു ആൽഫ്രഡിൻ്റെ കുക്കർ. ഒന്നാം ലോക മഹായുദ്ധസമയത്ത് പതിനൊന്ന് കമ്പനികൾ അലുമിനിയം പ്രഷർ കുക്കറുകളുടെ ഉത്പാദനം  കർശനമായി നിയന്ത്രിച്ചിരുന്നു. എന്നാൽ 1941 ൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ചെറിയ കാസ്റ്റ് അലുമിനിയം പ്രഷർ കുക്കറുകൾ പ്രോത്സാഹിപ്പിക്കുകയും അമേരിക്കൻ വീടുകളിൽ വ്യാപകമായി ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. അങ്ങനെ വിപണിയിൽ നിലനിൽക്കുകയും അവയുടെ ഉപയോഗം ജനപ്രിയമാക്കുകയും ചെയ്തു. എന്റെ ശേഖരണത്തിലെ പ്രഷർ കുക്കറിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.






കറൻസിയിലെ വ്യക്തികൾ (54) - ആൻ്റണി നെസ്റ്റി

          

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
54
   
ആൻ്റണി നെസ്റ്റി

1988 ൽ 100 ​​മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവായ സുരിനാമിൽ നിന്നുള്ള നീന്തൽക്കാരനാണ് ആന്റണി കോൺറാഡ് നെസ്റ്റി (ജനനം: നവംബർ 25, 1967). നിലവിൽ ഫ്ലോറിഡ ഗേറ്റേഴ്സ് പുരുഷ, വനിതാ നീന്തൽ ടീമിന്റെ മുഖ്യ പരിശീലകനാണ്.  1987  ഇൻഡ്യാനപൊളിസിൽ നടന്ന പാൻ അമേരിക്കൻ ഗെയിംസിൽ 100 ​​മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണ്ണവും 200 മീറ്ററിൽ വെങ്കലവും നേടി.

1988 ൽ കൊറിയയിലെ സിയോളിൽ നടന്ന  ഒളിമ്പിക്സിൽ നെസ്റ്റി 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണ്ണ മെഡൽ നേടി. അദ്ദേഹം 53.00 സെക്കൻ്റിൽ ഫിനിഷ് ചെയ്തു.   സുരിനാമിൽ നിന്നുള്ള ഏക ഒളിമ്പിക് മെഡൽ ജേതാവാണ് നെസ്റ്റി.ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ ശേഷം 100 മീറ്റർ ബട്ടർഫ്ലൈ ടൂർണമെന്റിൽ മൂന്നുവർഷമായി എതിരില്ലായിരുന്നു.  നീന്തലിൽ വ്യക്തിഗത ഒളിമ്പിക് മെഡൽ നേടിയ രണ്ടാമത്തെ കറുത്ത അത്‌ലറ്റാണ് നെസ്റ്റി, ഒളിമ്പിക് സ്വർണം നേടിയ രണ്ടാമത്തെ ദക്ഷിണ അമേരിക്കൻ നീന്തൽക്കാരനുമാണ്.

സിയോളിൽ നെസ്റ്റിയുടെ വിജയം ആഫ്രോ-കരീബിയൻ ജനതയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന സാമൂഹിക രാഷ്ട്രീയ സംഭവമായിരുന്നു.  സുരിനാം സർക്കാർ  സ്റ്റാമ്പിലും സ്വർണ്ണ, വെള്ളി നാണയങ്ങളിലും അദ്ദേഹത്തിന്റെ സ്വർണ്ണ മെഡൽ പ്രകടനത്തെ അനുസ്മരിച്ചു.  അദ്ദേഹത്തിന്റെ ചിത്രമുള്ള  25 ഗുൽഡൻ ബാങ്ക് നോട്ട് അച്ചടിച്ചു.  സുരിനം എയർവേയ്‌സ് അതിന്റെ ഒരു വിമാനത്തിന് നെസ്റ്റിയുടെ പേരിട്ടു.

1991-ൽ സുരിനാം പുറത്തിറക്കിയ 25 ഗുൽഡൻ കറൻസി നോട്ട്.

മുൻവശം (Obverse): സെൻട്രൽ ബാങ്ക് ഓഫ് സുരിനാം ആസ്ഥാന മന്ദിരം, രണ്ട് ട്രാക്ക് റണ്ണേഴ്സ്, ചെമ്പരത്തിപ്പൂവ് എന്നിവ കാണാം.

പിൻവശം (Reverse): 1998 ഒളിമ്പിക്ക് സ്വർണ്ണ മെഡൽ ജേതാവ് ആൻറണി നെസ്റ്റി ബട്ടർഫ്ലൈ സ്ട്രോക്ക് നീന്തുന്നതും സുരിനാം ദേശീയപക്ഷിയേയും (sർകാൻ) ചിത്രീകരിക്കുന്നു.







കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (98) - ഐൽ ഒഫ് മാൻ

                  

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
98

ഐൽ ഒഫ് മാൻ

ഐറിഷ് കടലിൽ ബ്രിട്ടീഷ് ദ്വിപുകളുടെ വടക്കു പടിഞ്ഞാറു തീരത്തുനിന്ന് 56 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ദ്വീപ്. യുണൈറ്റഡ് കിങ്ഡത്തിന്റെ അധികാരാതൃത്തിയിൽ പെടുന്ന ഐൽ ഒഫ് മാൻ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലാണ് പ്രാധാന്യം നേടിയിരിക്കുനത്

518 ച. കി. മീ. വിസ്തീർണമുള്ള ഈ ദ്വീപിന്റെ മധ്യഭാഗത്ത് തെക്കുവടക്കായി തരിശായ മൊട്ടക്കുന്നുകളുടെ ഒരു നിര കാണാം. ഇവയ്ക്കുചുറ്റും കൃഷിക്കുപയുക്തമായ നിരന്ന പ്രദേശമാണുള്ളത്. ഓട്സ് ആണ് പ്രധാനവിള. ആടുവളർത്തൽ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. തന്മൂലം ക്ഷീരസംബന്ധിയായ വ്യവസായങ്ങളും വികസിച്ചിട്ടുണ്ട്. ഈ ദ്വീപിന് ചുറ്റുമുള്ള കടലുകളിൽ സമ്പദ്പ്രധാനമായ ഹെറിങ്മത്സ്യം സമൃദ്ധമായുണ്ട്. മീൻപിടിത്തവും ഉപ്പിട്ടുണക്കിയ ഹെറിങ്ങിന്റെ കയറ്റുമതിയും ഈ ദ്വീപിലെ പ്രധാന വ്യവസായമായി വളർന്നിരിക്കുന്നു

 ഓൺലൈൻ ചൂതാട്ടം തുടങ്ങിയ വയാണ് പ്രധാന വരുമാന മാർഗ്ഗങ്ങൾ, ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടം. ബ്രിട്ടനിലെ ക്കാളും നികുതി ഇവിടെ കുറവാണ് ആയതിനാൽ തന്നെ കച്ചവട രംഗത്ത് വൻ ഉണർവ് പ്രകടം മാണ്. മൊത്തം വിസ്തീർണ്ണം 572 ച.കി.മീ. എഡി.979 മുതൽ . തന്നെ ഇവിടെ മാത്രം ഒരു പാർലമെന്റ്(Tynwald) നില നിന്ന് ഇരുന്നു . വൈക്കിങ്ങുകളാണ് ആദ്യ കാല അധിനിവേശക്കാർ . എ.ഡി .700 മുതൽ തന്നെ അവർ വാസം ഉറപ്പിച്ചിരുന്നു. പിന്നീട് ഇംഗ്ലണ്ടിന്റെയും. തുടർന്ന് ബ്രിട്ടീഷ് രാജവംശം രാഷ്ട്ര തലപ്പത്ത് ആയി തുടരുന്നു. മുൻപ് സൂചിപ്പിച്ച പോലെ തന്നെ തദേശീയ ഭരണം നടത്തുന്നത് ദ്വീപു നിവാസികൾ . തിരഞ്ഞെടുത്ത ജനപ്രതിനിധി സഭയാണ്. ഒരു ലഷം മാത്രം മാണ് ജനസംഖ്യ. ഭാഷ. ഇംഗ്ലീഷ്, മാൻക്സ് . തലസ്ഥാനം. ഡഗ്ലസ് . നാണയം . പൗണ്ട് സ്റ്റെർ ലിങ്. മീൻപിടുത്തമാണ് പരമ്പരാഗത ശൈലിയിൽ ഉള്ള ജീവന ഉപാധി.










സ്മാരക നാണയങ്ങൾ (41) - ഒന്‍പതാമത് ഏഷ്യന്‍ ഗയിംസ് - ഡെല്‍ഹി 1982

                                        

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
41

ഒന്‍പതാമത് ഏഷ്യന്‍ ഗയിംസ് - ഡെല്‍ഹി 1982

നാല് വർഷത്തിലൊരിക്കൽ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ നടക്കുന്ന വിവിധ കായിക മത്സരങ്ങളുൾപ്പെടുത്തിയുള്ള കായിക മാമാങ്കമാണ് ഏഷ്യാഡ് എന്നുകൂടി  പേരുള്ള ഏഷ്യൻ ഗെയിംസ്.

1912 മുതൽ തന്നെ ജപ്പാൻ, ഫിലിപ്പീൻസ്, ചൈന എന്നീ രാഷ്ട്രങ്ങൾ കേന്ദ്രീകരിച്ച്  "ഫാർ ഈസ്റ്റ് ചാംപ്യൻഷിപ് ഗെയിംസ് " എന്ന പേരിൽ കായിക മത്സരങ്ങൾ നടന്നു വന്നിരുന്നു. 1913 ൽ ആറു രാഷ്ട്രങ്ങൾ പങ്കെടുത്തു തുടങ്ങിയ ഈ പ്രസ്ഥാനം സീനോ - ജാപ്പനീസ് യുദ്ധത്തിന്റെയും, മഞ്ചുകുവോയെ (ജപ്പാന് അധീനമായിരുന്ന മഞ്ചൂറിയ പ്രദേശം) ഒരു പ്രത്യേക രാഷ്ട്രമായി മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന ജപ്പാന്റെ കടുംപിടിത്തത്തിന്റെയും പശ്ചാത്തലത്തിൽ 1938 ലെ മത്സരം റദ്ദാക്കിയതോടെ ഈ മത്സരങ്ങള്‍ അവസാനിച്ചു.

1949 ഫെബ്രുവരിയിൽ ദില്ലിയിൽ ഉത്ഘാടനം ചെയ്ത "ഏഷ്യൻ അത് ലറ്റിക് ഫെഡറേഷൻ", ഏഷ്യൻ രാഷ്ട്രങ്ങൾക്കായി ദില്ലിയിൽ വച്ച് 1950 ൽ കായികമത്സരങ്ങൾ നടത്താൻ തീരുമാനിച്ചു. അത് നടന്നത് 1951 ലായിരുന്നുവെങ്കിലും 1950 മുതലുള്ള ഓരോ നാല് വർഷത്തിലും ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെ മേൽനോട്ടത്തിൽ ഏഷ്യൻ ഗെയിംസ് ഇന്നും നടന്നു വരുന്നു.

1951 ൽ നടന്ന 1950 ലെ ഏഷ്യാഡിനു ശേഷം 1982 ലാണ് ഭാരതത്തിൽ ഇതിന് വേദിയൊരുങ്ങിയത്. നവംബർ 19 മുതൽ ഡിസംബർ 4 വരെ നടന്ന മത്സരങ്ങളിൽ മെഡൽ നിലയിൽ അഞ്ചാം സ്ഥാനം കൊണ്ട് നമുക്ക് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും കേരളത്തിന്റെ അഭിമാനമായ പി.ടി.ഉഷ, എം.ഡി.വത്സമ്മ തുടങ്ങി ഒരുപിടി കായികതാരങ്ങളെ 1982 ലെ ഏഷ്യാഡ് ലോക ശ്രദ്ധയിലെത്തിച്ചു.

അന്നത്തെ ഭാഗ്യചിഹ്നമായിരുന്ന "അപ്പു" ഏറെ ജനപ്രിയമാകുകയും 1984 ൽ ദില്ലിയിലെ “അപ്പുഘർ”  എന്ന അമ്യൂസ്മെന്റ് പാർക്കിന്റെ ആരംഭത്തിന് കാരണമാകുകയും ചെയ്തു.

ഭാരതം ഈ അവസരത്തെ  നാണയങ്ങളിലൂടെ അവിസ്മരണീയമാക്കി. 10 പൈസ, 25 പൈസ, 2 രൂപ, 10 രൂപ,100 രൂപ നാണയങ്ങളാണ് തദവസരത്തിൽ നിർമ്മിച്ചത്.

നാണയ വിവരണം

നാണയത്തിന്‍റെ  പിൻവശത്ത് ഒളിമ്പിക് കൗൺസിലിന്റെ ചിഹ്നത്തിന് താഴെ ദില്ലിയിലെ ജന്തർ മന്തറിലുള്ള "മിശ്രയന്ത്ര" എന്ന നിർമ്മിതി ചിത്രീകരിച്ചിരിക്കുന്നു. (അവിടെയുള്ള വിവിധ ജ്യോതിശാസ്ത്ര യന്ത്രങ്ങളിൽ നിന്ന് പ്രസ്തുത ഉപകരണമായിരുന്നു  1982 ഏഷ്യാഡിന്റെ അടയാളചിഹ്നമായി സ്വീകരിക്കപ്പെട്ടിരുന്നത്).

സാങ്കേതിക വിവരണം

1 മൂല്യം - 10 പൈസ , ഭാരം - 2.3 ഗ്രാം, വ്യാസം - 12 മില്ലിമീറ്റര്‍ (notched), ലോഹം - അലൂമിനിയം.
2 മൂല്യം - 25 പൈസ, ഭാരം - 2.6 ഗ്രാം, വ്യാസം - 19.2 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%,
നിക്കൽ - 25% .
3 മൂല്യം - 2 രൂപ, ഭാരം -  8.1ഗ്രാം, വ്യാസം - 28 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%,
നിക്കൽ - 25% .
4 മൂല്യം - 10 രൂപ, ഭാരം - 25 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%,
നിക്കൽ - 25% .
5 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%
നിക്കൽ - 5%, നാകം - 5%.







26/06/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (87) - അന്താരാഷ്ട്ര കുടുംബ വർഷം. 1994

                           

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
87

അന്താരാഷ്ട്ര കുടുംബ വർഷം. 1994 

ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 1994 അന്താരാഷ്ട്ര കുടുംബ വർഷമായി, ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും പോലെ, ഇന്ത്യയിലും ആചരിച്ചു. 

ഈ അവസരത്തിൽ,  ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.







"ഒരു മേൽക്കൂരക്ക് താഴെ, ജീവൻറെയും സ്നേഹത്തിന്റെയും പ്രതീകങ്ങളായി, ഊഷ്മളതയും കരുതലും സുരക്ഷയും ഒരുമയും വിട്ടുവീഴ്ചയും സ്വീകിര്യതയും  ഒരുമിച്ച് കാണുന്ന പരസ്പരം ബന്ധപ്പെട്ടുള്ള ഹൃദയങ്ങൾ." ഇതാണ് അന്താരാഷ്ട്ര കുടുംബവർഷത്തിൻറെ ചിഹ്നം പ്രതീകവത്കരിക്കുന്നത്.




കറൻസിയിലെ വ്യക്തികൾ (53) - ബെർത്ത വോൺ സട്ട്നർ

         

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
53
   
ബെർത്ത വോൺ സട്ട്നർ

സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിതയാണ് ബെർത്ത വോൺ സട്ട്നർ (Bertha von Suttner) എന്നറിയപ്പെടുന്ന ബെർത്ത ഫെലിസിറ്റാസ് സോഫീ വോൺ സട്ട്നർ (ജനനം 9 ജൂൺ 1843 – മരണം 21 ജൂൺ 1914. ലോകപ്രശസ്ത സമാധാനപ്രവർത്തകയും, നോവലിസ്റ്റുമായ ഇവർ പ്രേഗിൽ 1843ൽ ജനിച്ചു. 'ആയുധങ്ങൾ അടിയറ പറയൂ ' എന്ന അവരുടെ നോവൽ പ്രസിദ്ധമാണ്. 1891-ൽ ഓസ്ട്രിയൻ പസിഫിസ്റ്റ് ഓർഗനൈസേഷൻ എന്ന പേരിൽ ഒരു സമാധാന സംഘടന രൂപീകരിച്ചും,1889-ൽ ഡൈ വഫം നീഡർ എന്ന നോവൽ രചിച്ചും ഓസ്ട്രിയൻ സമാധാന പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത നായികയായി അവർ മാറി. മേരി ക്യൂറിക്കുശേഷം നോബെൽ പുരസ്കാരത്തിനർഹയാ  വനിത കൂടിയായിരുന്നു ബെർത്ത.

1966 ൽ ഓസ്ട്രിയൻ നാഷണൽ ബാങ്ക് പുറത്തിറക്കിയ 1000 ഓസ്ട്രിയൻ ഷില്ലിംഗ് കറൻസി നോട്ട്. 1983 ൽ അവ പ്രചാരത്തിൽ നിന്ന് പിൻവലിച്ചു. 

മുൻവശം (Obverse): ബെർത്ത വോൺ സട്ട്നറുടെ ഛായാചിത്രം ഓസ്ട്രിയയുടെ നാഷണൽ എംബ്ലവും ചിത്രീകരിച്ചിരിക്കുന്നു. 

പിൻവശം (Reverse):ഓസ്ട്രിയയിലെ ലിയോപോൾഡ്‌സ്‌ക്രോണിലെ ഹോഹെൻസാൽസ്ബർഗ് കാസിലിൻ്റെ ചിത്രം.







കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (97) - അൻഡോറാ

                 

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
97

മൊണാക്കോ

മൊണാക്കോ പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. ഫ്രാൻസും മെഡിറ്ററേനിയനും ആണ് അതിരുകൾ. ഭരണഘടനയിൽ അതിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് ഭരണാധികാരി. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാൻസിനാണ്. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം

ഗ്രീക്ക് ബി.സി. ആറാം നൂറ്റാണ്ടു മുതൽ  കോളനിയായിരുന്ന ചെറു പ്രദേശം മാണ് മൊണാക്കോ .1.95 ച.കി.മീ മാത്രം . ജനസാന്ദ്രതയേറിയ ലോകത്തിലെ ഒന്നാം മത്തെ നാട്.മറ്റ് ജനതകളും മായി ബന്ധം മില്ലാതെ ഒറ്റപ്പെട്ട് കിടന്ന ഈ നാട്ടുകാരെ ഗ്രീക്ക് കാർ മോണി യോ ക്കോസ് (Moniokos) എന്ന് വിളിച്ചു പോന്നു ക്രമേണ നാടിന് മോണോക്കോ എന്ന പേര് വന്നത്. ഈ നാട്ടുകാരെക്കാൾ കൂടുതൽ വിദേശീയർ ആണ് ഇവിടെ പാതിയും ഫ്രഞ്ച് കാർ. തദ്ദേശീയർ     15% മാത്രം. യൂറോപ്പിൽ സാമ്രാജ്യശക്തികൾ പരസ്പരം പടവെട്ടി അതിർത്തികൾ മാറ്റിമറിച്ചിരുന്ന കാലം 1191 ഫ്രാൻസിലെ ഹെന്റി ആറാമൻ ചക്രവർത്തി മോണോക്കോയെ ര പ്രത്യേക മേഖലയാക്കി. ഗ്രിമാൾഡി പ്രഭുകുടുംബം മാണ് മോണോക്കോ ഭരിച്ചിരുന്നത്. തുടർന്ന് സർ ഡീനിയ രാജഭരണ പ്രദേശത്തിന്റെ സംരക്ഷിത മേഖല (Protectorate) ആയി അത് ജനങ്ങൾക്ക് അതായിരുന്നു. ഇഷ്ടം . ഫ്രഞ്ച് രാജവിന് ആ വട്ടേ ഫ്രാൻസി നോട് ചേർക്കാനും . ഒടുവിൽ രാജാവും . ജനങ്ങളും തമ്മിലുള്ള ബന്ധം ചർച്ചകളെ തുടർന്ന് നാല്പതു ലക്ഷം ഫ്രാങ്കും . നാടിന്റെ 95% ഭൂമിയും ഫ്രാൻസിനു വിട്ട് കൊടുത്തു. ബാക്കി ഭാഗത്ത് സ്വയംഭരണ അധികാരം ഉള്ള രാജകുമാരനാൽ ഭരിക്കപ്പെടുന്ന പ്രദേശം (Principality) നിലവിൽ വന്നു. ഫ്രാൻസ്. അത് അംഗീകരിച്ചു. രാജവംശം അന്യംനിന്നാലും . നാട് പ്രിൻസിപാലിറ്റി യായി നിലനിൽക്കും. എന്നും

. തലസ്ഥാനവും . പ്രധാന നഗരവും . മോണ്ടി കാർലോ . ഈ നഗരം . ലോക പ്രശസ്തമായ ചൂതാട്ട കേന്ദ്രവും . അതിസമ്പന്നരുടെ പറുദീസയും മാണ്. നാടു മുഴുവൻ പാതിയും ചൂതാട്ട കേന്ദ്രങ്ങൾ .ബാറുകൾ ഫാഷൻ സൗന്ദര്യ മത്സര വേദികൾ . ഗ്രാൻഡ് പ്രി ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ വേദി . മോണ്ടി കാലോ ബൗട്ട് എന്ന ലോക ബോക്സിങ് വേദിയും. മോണ്ടി  കാർലോ മാസ്റ്റേഴ്സ് എന്ന ഫാഷൻ പരേഡിനും വേദിയാവാറുണ്ട് ഈ ആഗോള കോടിശ്വര പറുദീസ നഗരം. മൊണോക്കോ തുറമുഖം മെഡിറ്റേറിയനിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ്. യൂറോപ്പിയൻ യൂണിയനിൽ സ്ഥിരം അംഗം മാവാത്തപ്പോഴും ഫ്രാൻസ് മുഖാന്തരം . അത് നികത്തപ്പെടുന്നു. യൂറോ ആണ് നാണയം . പ്രതിരോധം. വിദേശ കാര്യം ഫ്രാൻസ് നോക്കുന്നു. ഭാഷ. ഫ്രഞ്ച്. മോണെഗാസ് ക്. മതം. റോമൻ കത്തോലിക്കാ വിശ്വാസം.







സ്മാരക നാണയങ്ങൾ (40) - ഐക്യരാഷ്ട്രസഭ - സുവര്‍ണ ജൂബിലി

                                       

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
40

ഐക്യരാഷ്ട്രസഭ - സുവര്‍ണ ജൂബിലി

ആഗോള തലത്തിൽ സമാധാനവും സുരക്ഷിതത്വവും നിലനിർത്താനും രാഷ്ട്രങ്ങൾ തമ്മിൽ സൗഹാർദ്ദപരമായ സഹവർത്തിത്വവും പ്രവർത്തനങ്ങളിൽ ഏകീകരണവും നടപ്പാക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഐക്യരാഷ്ട്രസഭ. ഇതിന്റെ ഓഫീസുകൾ ന്യൂയോർക്ക്, ജനീവ, നൈറോബി, വിയന്ന, ഹേഗ് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ലോക സമാധാനത്തിനും യുദ്ധങ്ങൾ ഒഴിവാക്കാനും ഒരു രാഷ്ട്രാന്തര സംവിധാനം വേണമെന്ന് അമേരിക്കയും ഇംഗ്ലണ്ടും ആവശ്യമുന്നയിച്ചിരുന്നു. 1920 ജനുവരി 10 ന് ലീഗ് ഓഫ് നേഷൻസ് എന്ന ഒരു സംഘടനയുടെ ഉദ്ഘാടനവും  നടന്നു. 1933 ലെ മഞ്ചൂറിയ ആക്രമണത്തിൽ നിന്ന് ജപ്പാനെ പിന്തിരിപ്പിക്കാനോ  ഇറ്റലിയുടെ എത്യോപ്യ ആക്രമണം തടയാനോ കഴിയാത്ത സാഹചര്യത്തിൽ ഒരു പരാജയമായി ഇത് വിലയിരുത്തപ്പെട്ടു. 1939 ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ഈ സംഘടനയുടെ പ്രവർത്തനം നിലയ്ക്കുകയുമുണ്ടായി.

രണ്ടാം ലോകമഹായുദ്ധം അതിന്റെ കെടുതികൾ നിരത്തി ലോക മനസ്സാക്ഷിയുടെ കണ്ണ് തുറപ്പിച്ചു. 1941 ൽ "ലോക സമാധാനത്തിനായി"  ഒരു സംഘടനയെപ്പറ്റി ഗൗരവമായ കൂടിയാലോചനകൾ നടന്നു. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന എന്നീ സഖ്യകക്ഷി രാഷ്ട്രങ്ങളാണ് ഇതിന്റെ മുൻപന്തിയിൽ നിന്നത്. ഒരിക്കൽ ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് സഖ്യകക്ഷികളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച "യുണൈറ്റഡ് നേഷൻസ്" എന്ന പേര് സ്വീകരിച്ചു കൊണ്ട് അത്തരം ഒരു സംഘടനയ്ക്ക് അവർ രൂപം നൽകി. ഈ നാല് രാഷ്ട്രങ്ങളും "പോലീസ്" ആയി നിന്ന്, ഒരു നിർവ്വാഹക സമിതിയുടെ സഹായം ഉപയോഗിച്ച് മറ്റു രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന വിധം ("ലോക പോലീസ്") ആയിരുന്നു ഇതിന്റെ സംഘടനാ സമ്പ്രദായം.

1944 മുതൽ നടന്ന സുദീർഘമായ ചർച്ചകൾക്ക് ശേഷം ഫ്രാൻസിനെയും "ലോക പോലീസിൽ" അംഗമാക്കുകയും 1945 ഒക്ടോബർ 24ാം തിയതി 51 അംഗ രാഷ്ട്രങ്ങളുമായി (5 + 46) ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽ വരികയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ഭരണത്തലവൻ സെക്രട്ടറി ജനറൽ ആണ്.

ഐക്യരാഷ്ട്ര പൊതുസഭ (UN General Assembly), ഐക്യരാഷ്ട്ര സുരക്ഷാ സമിതി (UN Security Council), സാമ്പത്തിക സാമൂഹ്യ കൗൺസിൽ (Economic and Social Council - ECOSOC), അന്താരാഷ്ട്ര നീതിന്യായ കോടതി(International Court of Justice - ICJ), സെക്രട്ടേറിയറ്റ് എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് ഇതിനുള്ളത്. ഐ.സി.ജെ. ഹേഗിലും മറ്റുള്ളവ ന്യൂയോർക്കിലുമാണ് പ്രവർത്തിക്കുന്നത്.

വിവിധ വകുപ്പുകൾക്ക് കീഴിലായി കാര്യനിർവ്വഹണ സംഘങ്ങളും (Agency) പ്രവർത്തിക്കുന്നു. ഏജൻസികൾ ജനീവ, നെയ്റോബി, വിയന്ന തുടങ്ങി മറ്റു നഗരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. (രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് കോളനികളെ  സ്വയംഭരണത്തിന് പ്രാപ്തരാക്കാൻ വേണ്ടി  “ഇന്റർനാഷണൽ ട്രസ്റ്റീ കൗൺസിൽ” എന്ന ഒരു വകുപ്പു കൂടി തുടക്കത്തിൽ ഉണ്ടായിരുന്നു. ഇത്തരം കോളനികളെ "ട്രസ്റ്റീഷിപ് ടെറിട്ടറീസ്" എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവയുടെ ഭരണ നിയന്ത്രണം താൽകാലികമായി ഐക്യരാഷ്ട്രസഭയാണ് നടത്തിവന്നത്. 1994 നവംബർ 1 ന് അവസാന ടെറിട്ടറിയും സ്വയംഭരണത്തിൽ എത്തിയപ്പോൾ ഇത് നിർത്തലാക്കി).

ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO), ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO), യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO), ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF), വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) തുടങ്ങിയ ഒരുപിടി കാര്യനിർവ്വഹണ സംഘങ്ങള്‍ വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തനം നടത്തുന്നു.

രണ്ട് ഒലിവ് മരച്ചില്ലകൾക്കിടയിൽ ചിത്രീകരിച്ചിട്ടുള്ള  ലോക ഭൂപടം ആണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ചിഹ്നം. നീല നിറമുള്ള പശ്ചാത്തലത്തിൽ വെളുത്ത നിറത്തിൽ ഈ ചിഹ്നം പതിപ്പിച്ചതാണ് ഇതിന്റെ പതാക. ഇന്ന് 193 രാഷ്ട്രങ്ങൾ ഈ സഭയിൽ അംഗങ്ങളാണ്. 

ലോകത്തിന്റെ പല ഭാഗങ്ങളിലും ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരത്തിനും, സാമൂഹ്യ സുരക്ഷക്കും സാമ്പത്തിക പുരോഗതിക്കും സഹായകമായിട്ടുണ്ടെങ്കിലും പക്ഷപാതപരമായ തീരുമാനങ്ങളും, ചില പ്രശ്നങ്ങളോടുള്ള നിസ്സംഗമായ നിലപാടുകളും രൂക്ഷ വിമർശനങ്ങൾക്ക് തിരി കൊളുത്തുന്ന അവസ്ഥയുമുണ്ട്, അന്നും ഇന്നും.

ജന്മദിനമായ ഒക്ടോബർ 24, എല്ലാ വർഷവും ഐക്യരാഷ്ട്രസഭാ ദിനമായി ആചരിച്ചു വരുന്നു.

ഐക്യരാഷ്ട്രസഭയുടെ സുവർണ്ണ ജൂബിലി വർഷമായ 1995 ൽ ഭാരതം 5 രൂപയുടെ സ്മാരക നാണയം പുറത്തിറക്കിയിരുന്നു.

നാണയ വിവരണം

 "5", "0" എന്നീ അക്കങ്ങൾ കോർത്തു പിടിച്ച് അഞ്ചിനകത്തായി യു.എൻ.ചിഹ്നം പതിപ്പിച്ച്, 1995 എന്നും രേഖപ്പെടുത്തിയ മദ്ധ്യഭാഗത്തിന് മുകളിൽ ഹിന്ദിയിൽ "സംയുക്ത രാഷ്ട്ര സംഘ്  കീ 50 വീം ജയന്തി" എന്നും താഴെ ഇംഗ്ലീഷിൽ "50 ത് ആനിവേഴ്സറി ഓഫ് യുണൈറ്റഡ് നേഷൻസ്" എന്നും ആലേഖനം ചെയ്തിരിക്കുന്നു.

സാങ്കേതിക വിവരണം

മൂല്യം - 5 രൂപ, ഭാരം - 9 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.