ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 99 |
ചാനൽ ദ്വീപുകൾ
യുദ്ധതന്ത്ര പ്രധാനമായ നോർമൺ ഡി തീരത്ത് ചരക്കുകപ്പൽ ഗതാഗത പാതയിൽ സ്ഥിതി ചെയ്യുന്ന ദ്വീപു സമൂഹമാണ് ചാനൽ ദ്വീപുകൾ. ബ്രിട്ടനും ഫ്രാൻസിനും ഇടയിൽ ഇംഗ്ലീഷ് ചാനലിലാണ് സ്ഥാനം. ഗേൺ സി (Guernsey), ജെഴ്സി (Jersey), അൾ ഡെർ നി (Alderney) സാർക്ക് (Sark), ഹെർമ്( Herm) ഇവയാണ് പ്രധാന ദ്വീപുകൾ. 933 ൽ ഡച്ചി ഓഫ് നോർ മണ്ടിയുടെ അധീനതയിൽ നിന്ന് ഈ ദ്വീപുകൾ 1066 ൽ വില്യം ദ കോൺ കറർ കീഴടക്കി ഇംഗ്ലണ്ടിന്റെ ഭാഗം മാക്കി. ബ്രിട്ടന്റെ ക്രൗൺ ഡിപ്പെൻസികൾ ആണ് ഈ ദ്വീപുകൾ. ബ്രിട്ടീഷ് രാഷ്ട്രീയ സാധീനമില്ലാത്തതും എന്നാൽ ബ്രിട്ടീഷ് രാജാധികാരത്തിൻ കീഴിൽ വരുന്നതും മായ പ്രദേശങ്ങൾ. യൂറോപ്പിയൻ യൂണിയനിൽ അംഗമല്ല എന്നാൽ ബ്രിട്ടൻ വഴി അത് നേടുകയും നേടാതെ ഇരിക്കുകയും ചെയ്യുന്ന ദ്വീപുകൾ. പൗരത്വം, നയതന്ത്ര വിദേശ കാര്യം, പ്രതിരോധം ഒക്കെ ബ്രിട്ടൻ നോക്കുകയും ചെയ്യും. (അതായത് ബ്രിട്ടന്റേത് തന്നെ) ടൂറിസം, കന്നുകാലി വളർത്തൽ, പുഷ്പകൃഷി, മീൻപിടുത്തം പ്രധാന തൊഴിൽ വരുമാന മേഖലകൾ. സ്വന്തമായി ഭരണാധികാരികളെ ജനം തിരെഞ്ഞ് എടുക്കുന്നു. മുഖ്യമന്ത്രിയാണ്. പ്രാദേശിക ഭരണാധികാരിഇoഗ്ലീഷും ഫ്രഞ്ചുമാണ് ഭാഷകൾ. നാണയം പൗണ്ട് സ്റ്റെർലിംഗ്.
No comments:
Post a Comment