27/06/2021

തീപ്പെട്ടി ശേഖരണം- പ്രഷര്‍ കുക്കർ

                          

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
126

 പ്രഷര്‍ കുക്കർ

ഉയർന്ന സമ്മർദ്ദമുള്ള നീരാവിയിൽ ഭക്ഷണം പാചകം ചെയ്യുന്ന ഉപകരണമാണ് പ്രഷർ കുക്കർ. നമ്മുടെ അടുക്കളകളിൽ ആധുനികതയുടെ മുഖപടമണിഞ്ഞ് നിൽക്കുന്ന കുക്കറിന് മുന്നര നൂറ്റണ്ട്കാലത്തെ ചരിത്രമുണ്ട്. 1679 മുതൽ മർദ്ധം ഉപയോഗിച്ച് പാചകം ചെയ്യുന്ന ഉപകരണം പുറത്തിറങ്ങിയെങ്കിലും 1915 മുതലാണ് "പ്രഷർ കുക്കർ" എന്ന പദം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്

1679ൽ ലണ്ടൻ നിവാസിയായ നീരാവി പഠനത്തിന് പേരുകേട്ട ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഡന്നിസ് പപിൻ  ആണ് ആദ്യമായി ഒരു പ്രഷർ കുക്കർ നിർമ്മിച്ചത്‌.1682ൽ ഡന്നിസ് കുക്കറിൻ്റെ ഖ്യാതി ലോകമെങ്ങും പരന്നു. steam digester  എന്നായിരുന്നു അന്നതിൻ്റെ പേര്.

ഈ കുക്കറിൽ തിളപ്പിക്കുന്നതനുസരിച്ച് നീരാവിയും താപനിലയും നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടായതിനാൽ സ്ഫോടനങ്ങൾ സാധാരണമായിരുന്നു. അതിനാൽ വലിയ കാസ്റ്റ് ഇരുമ്പിൽ പുതിയ പതിപ്പ് നിർമ്മിച്ചു. അത് ഒരു ആവരണം കൊണ്ട് അടച്ച് പ്രവർത്തിപ്പിച്ചു. അതുവഴി താപനിലയെ 15% വർദ്ധിപ്പിക്കാനും പാചക സമയം കുറക്കാനും കഴിഞ്ഞു.

ഇന്നത്തെ ആധുനിക സ്റ്റീൽ കുക്കർ നിർമ്മിച്ചത്‌ അമേരിക്കകാരനായ ആൽഫ്രഡ്‌ വിഷർ ആണ്. 1938 ൽ ഗാർഹിക ഉപയോഗത്തിനായി ആദ്യമായി രൂപകൽപ്പന ചെയ്ത ഫ്ലെക്സ്-സീൽ സ്പീഡ് കുക്കറിന് യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പേറ്റന്റ് ലഭിച്ചു, യുദ്ധ കാലത്ത് വളരെ ജനപ്രിയമായിരുന്നു ആൽഫ്രഡിൻ്റെ കുക്കർ. ഒന്നാം ലോക മഹായുദ്ധസമയത്ത് പതിനൊന്ന് കമ്പനികൾ അലുമിനിയം പ്രഷർ കുക്കറുകളുടെ ഉത്പാദനം  കർശനമായി നിയന്ത്രിച്ചിരുന്നു. എന്നാൽ 1941 ൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ചെറിയ കാസ്റ്റ് അലുമിനിയം പ്രഷർ കുക്കറുകൾ പ്രോത്സാഹിപ്പിക്കുകയും അമേരിക്കൻ വീടുകളിൽ വ്യാപകമായി ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. അങ്ങനെ വിപണിയിൽ നിലനിൽക്കുകയും അവയുടെ ഉപയോഗം ജനപ്രിയമാക്കുകയും ചെയ്തു. എന്റെ ശേഖരണത്തിലെ പ്രഷർ കുക്കറിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.






No comments:

Post a Comment