30/11/2016

30-11-2016- ശേഖരത്തില്‍ നിന്ന്- SEXY NOTE


ഇന്നത്തെ പഠനം
അവതരണം
Sageer Numis
വിഷയം
ശേഖരത്തില്‍ നിന്ന്
ലക്കം


 SEXY NOTE

പല രാജ്യങ്ങളും അര്‍ദ്ധ/പൂര്ണ നഗ്ന ചിത്രങ്ങളുള്ള നോട്ടുകള്‍  ഇറക്കാറുണ്ട്. ഇത്തരം  നോട്ടുകളെയാണ് SEXY NOTE യെന്ന് പറയുന്നത്.





mis

29-11-2016- പുരാവസ്തു പരിചയം- എഴുത്ത് പെട്ടി


ഇന്നത്തെ പഠനം
അവതരണം
മുഹമ്മദ് റഷീദ് ചുങ്കത്തറ
വിഷയം
പുരാവസ്തു പരിചയം
ലക്കം
14

എഴുത്ത് പെട്ടി

ഇന്ന് പരിചയപ്പെടുത്തുന്നത് എഴുത്ത്പെട്ടിയാണ്. ആധാരം എഴുതുന്നവരും മറ്റു രേഖകള്‍ തയ്യാറാക്കുന്ന എഴുത്തുകാരുമാണ് ഈ പെട്ടി ഉപയോഗിച്ചിരുന്നത്. തടിയില്‍ നിര്‍മ്മിച്ച ദീര്‍ഘചതുരത്തിലുള്ള അതിമനോഹരമായ പെട്ടിയാണിത്. ഈ പെട്ടിയുടെ കുറുകിയ വശങ്ങളില്‍ പിച്ചളയില്‍ നിര്‍മ്മിച്ച രണ്ട് കൈപ്പിടികളും പെട്ടിയില്‍ പിച്ചളകെട്ടുകളും കാണാം. ഈ പെട്ടിയുടെ അടപ്പിനുള്ളില്‍ പേപ്പറുകള്‍ വൃത്തിയായി ചുരുട്ടിയോ ഒന്നോ രണ്ടോ മടക്കുകള്‍ മാത്രം മടക്കിയോ സൂക്ഷിക്കാന്‍ സാധിക്കുന്ന സജ്ജീകരണമുണ്ട്. ഈ പെട്ടിയുടെ ഉള്ളില്‍ ധാരാളം അറകള്‍ കാണാം. സ്റ്റീല്‍പേനയോ നാരയമോ അതുപോലുള്ള സാമഗ്രികള്‍ സൂക്ഷിക്കാനാവണം ഈ സൗകര്യം. ഈ പെട്ടിക്കുള്ള മറ്റൊരു പ്രത്യേകത, ഈ പെട്ടിക്കുള്ളില്‍ ഉറുംബ്, കൂറ, പാറ്റ പോലത്തെ പ്രാണികള്‍ കയറി പേപ്പറുകള്‍ വെട്ടി നശിപ്പിക്കാതിരിക്കാന്‍ വളരെ സുരക്ഷയോട് കൂടി നിര്‍മിച്ച പ്രത്യേകം നിര്‍മ്മാണ രീതിയാണ്.നല്ല രീതിയില്‍ നിര്‍മ്മിച്ച ഒരു എഴുത്തുപെട്ടി ഒരുപക്ഷെ വെള്ളത്തില്‍ ഇട്ടാല്‍ പോലും അല്ലെങ്കില്‍ വീട് ചോര്‍ന്നൊലിച്ചാല്‍ പോലും പെട്ടിയിലേക്ക് വെള്ളം പ്രവേശിക്കില്ല.





28-11-2016- Modern coins- Martyr's Day(UAE)


ഇന്നത്തെ പഠനം
അവതരണം
Rafeek Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം
20

Martyr's Day






-UAE 45 - മത് ദേശീയ ദിനം ആഘോഷിക്കുകയാണ് Dec-2 ന്-

രാജ്യസുരക്ഷക്കായ് ജീവത്യാഗം ചെയ്തവരുടെ തിളക്കമാർന്ന ഓർമ്മകൾ തദ്ദേശീയർക്കിടയിലും, മറ്റു രാജ്യക്കാർക്കിടയിലും പങ്കുവെക്കുന്നതിനായി നാണയം വരുന്നു.

60mm Dia, 60 ഗ്രാം തൂക്കമുള്ള  100 ദിർഹം വെള്ളിനാണയം

2015 മുതൽ Nov-30 ധീരയോദ്ദാക്കളുടെ ദിനമായി രാജ്യം പ്രഖ്യാപിച്ചിരുന്നു

10,000 നാണങ്ങളാണ് പുറത്തിറക്കുന്നതെന്ന് സെന്‍ട്രൽ ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു

വർണ്ണ പതാകയേന്തിയ യോദ്ദാക്കളുടെ ചിത്രം ആലേഖനം ചെയ്ത നാണയമാണിവ.


Report and Image :WAM


27-11-2016- കറൻസി പരിചയം- French Indochina



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
20



French Indochina Currency

കംബോഡിയയും, ലാവോസും മൂന്ന് വിയറ്റ്നാമീസ് പ്രദേശങ്ങളായ Tonkin, Annam, Cochinchina എന്നിവയും കൂട്ടിച്ചേർത്ത് 1887-ൽ നിലവിൽ വന്ന ഫ്രഞ്ച് അധിനിവേശപ്രദേശമാണ് Indochinese Union (French Indochina). 1885 മുതൽ 1952 വരെ French Indochina- യിൽ നിലവിലുണ്ടായിരുന്ന കറൻസിയാണ് French Indochinese piastre. (Subunit : 1 piastre = 100 cent)

Bank notes
1892-ൽ Banque de l'Indochine ആദ്യമായി 1 piastre നോട്ടുകൾ പുറത്തിറക്കി. അടുത്ത വർഷം 5, 20, 100 piastres നോട്ടുകളും 1920-നും 1922 നും ഇടയിൽ 10, 20, 50 cent നോട്ടുകളും 1939-ൽ 500 piastres നോട്ടുള്ളതും ഇഷ്യൂ ചെയ്യപ്പെട്ടു.

എന്നാൽ 1939-ൽ Gouvernement General de l'Indochine(colonial administrator) 10, 20, 50 cent നോട്ടുകളും 1942-ൽ 5 cent നോട്ടുകളും പുറത്തിറക്കി. 

പിന്നീട് 1945-ൽ വീണ്ടും Banque de l'Indochine തന്നെ 50 piastres നോട്ടുകളും 1947-ൽ 10 piastres നോട്ടുകളും ഇഷ്യൂ ചെയ്തു.

1953-ൽ Institut d'Emission des Etats du Cambodge, du Laos et du Vietnam (പസഫിക് മേഖലകളിലെ ഫ്രഞ്ച് അധീന പ്രദേശങ്ങളിൽ കറൻസികൾ ഇഷ്യൂ ചെയ്യുവാൻ ഉത്തരവാദിത്തപെട്ട സ്ഥാപനം) കറൻസി ഇഷ്യൂ ചെയ്യുവാനുള്ള അധികാരം ഏറ്റെടുത്തു. ശേഷം അതെ വർഷം തന്നെ കംബോഡിയ, ലാവോസ്, വിയറ്റ്‌നാം എന്നീ മൂന്ന് സ്റ്റേറ്റുകളുടെ പേരുകളും ഉൾകൊള്ളിച്ചു കൊണ്ടുള്ള 1 piastre നോട്ടുകൾ ഇഷ്യൂ ചെയ്യപ്പെട്ടു.

1954-ൽ ദിയെൻ ബിയെൻ ഫൂ എന്ന സ്ഥലത്ത് വച്ച് വിയറ്റ്മിൻ സേന ഫ്രഞ്ചുകാരെ പരാജയപ്പെടുത്തുന്നതോടു കൂടി French Indochina എന്ന ഫ്രഞ്ച് അധിനിവേശ ഭരണത്തിന് അന്ത്യം കുറിക്കപ്പെട്ടു. Tonkin, Annam, Cochinchina എന്നെ പ്രദേശങ്ങൾ കൂടിച്ചേർന്ന് വിയറ്റ്നാം 1949-ൽ സ്വാതന്ത്രം നേടി. ലാവോസും(Laos) കംബോഡിയായും(Cambodia) 1953-ലും സ്വാതന്ത്രം പ്രഖ്യാപിക്കപ്പെട്ടു.






26/11/2016

26-11-2016- Indian them on foreign stamps- രാമായണം



ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ് 
ലക്കം
20

Ramayana (രാമായണം)

രാമായണം ഒരു  പ്രമുഖ ഹൈന്ദവ ഇതിഹാസം ആണ്.

ഈ വർഷം തായ്ലൻഡ്- ഇന്തോനേഷ്യ തമ്മിലുള്ള ഒരു ജോഡി സംയുക്ത സ്റ്റാമ്പുകൾ  രാമായണം എന്ന വിഷയത്തിൽ ഇറക്കുക ഉണ്ടായി.




25-11-2016- നോട്ടിലെ ചരിത്രം- ഗുസ്താവ് ഈഫൽ



ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
20

ഗുസ്താവ് ഈഫൽ

ജനനം= 1832
മരണം= 1923

ഈഫൽ ഗോപുരത്തിന്റെ നിർമ്മാണത്തിലൂടെ പ്രശസ്തനായ ഫ്രഞ്ച് എൻ ജിനീയറാണ്  ഗുസ്താവ് ഈഫൽ.  ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരുമ്പുപണി രൂപകല്പന ചെയ്തതും ഗുസ്താവ് ഈഫലായിരുന്നു.



24-11-2016- Gandhi stamps- A long journey through various phases of life



ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്ററാമ്പുകൾ 
ലക്കം
20

Gandhi: a long journey through various phases of life
(ഗാന്ധി: ജീവിതത്തിലെ പല വേഷങ്ങളിലൂടെയുള്ള ഒരു നീണ്ട യാത്ര)

മഹാത്മജിയുടെ ജീവിതത്തിന്റെ പല പല ഭാഗങ്ങളും സ്സ്ററാമ്പുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .... എന്നാൽ അദ്ദേഹത്തിന്റെ ബാല്യം മുതൽ വാർദ്ധക്യംവരെ ഉള്ള ചായാചിത്രങ്ങൾ ആദ്യമായി ഒരൊറ്റ miniature sheet രൂപത്തിൽ പുറത്ത് കൊണ്ടുവന്നത് Mauritius ആണ്.

Mauritius  1969 ൽ  പുറത്തിറക്കിയ   ഗാന്ധിജിയുടെ ബാല്യം മുതൽ വാർദ്ധക്യംവരെ ഉള്ള  ചിത്രമടങ്ങിയ  Miniature Sheet ചിത്രത്തിൽ കാണാം.





23-11-2016- ശേഖരത്തില്‍ നിന്ന്- BAF NOTE




ഇന്നത്തെ പഠനം
അവതരണം
Sageer Numis
വിഷയം
ശേഖരത്തില്‍ നിന്ന്
ലക്കം



 BAF NOTE

Grate Britain  British Armed force ന് വേണ്ടി 1972 ല് പുറത്തിറക്കിയ നോട്ടാണ് ചിത്റത്തില്.

22-11-2016- Rasheed Chungathara




ഇന്നത്തെ പഠനം
അവതരണം
മുഹമ്മദ് റഷീദ് ചുങ്കത്തറ
വിഷയം
പുരാവസ്തു പരിചയം
ലക്കം
13






21-11-2016- Developement Oriented Coins



ഇന്നത്തെ പഠനം
അവതരണം
Rafeek Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം
19

Developement Oriented Coins

സ്വാതന്ത്ര്യത്തിന് 25 വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് Commemorative Coin നിലവിൽ വന്നത് (1972 ൽ).

1973 മുതൽ വികസനോന്മുഖ മുദ്രവാക്യവുമായി നാണയങ്ങൾ(deveIopement oriented coins) പുറത്തിറങ്ങാൻ തുടങ്ങി.

എല്ലാ വർഷവും ആഗസ്റ്റ് 16-നാണ് വ്യത്യസ്ഥമായ നാണയങ്ങളിറങ്ങുന്നത്.
രാജ്യം മുഴുവൻ എല്ലാവർക്കും വികസനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

1978 ലെ എല്ലാവർക്കും പാർപ്പിടവും ഭക്ഷണവും എന്ന  നാണയങ്ങൾ 5 ,10 പൈസകൾ പൊതുവിനിമയത്തിനായും 10,50 രൂപ കളോട് കൂടിയ പ്രൂഫ് സെറ്റും നിലവിൽ വന്നിട്ടുണ്ട്.





20-11-2016- കറൻസി പരിചയം- Military Currency



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
19



Allied Military Currency (AMC)

രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ഇറ്റലി, ഫ്രാൻസ്, ജർമനി, ജപ്പാൻ എന്നിവിടങ്ങളിലും കൊറിയ, ഡെന്മാർക്ക്, ആസ്ട്രിയ എന്നിവിടങ്ങളിൽ കുറച്ചു കാലയളവിലും ഉപയോഗത്തിനായി ഇഷ്യൂ ചെയ്ത കറന്സികളാണ് Allied Military Currency (AMC) എന്നറിയപ്പെടുന്നത്. സൈനിക അധിനിവേശ പ്രദേശങ്ങളിൽ സൈന്യമോ ഗവൺമെന്റോ പുറത്തിറക്കുന്ന ഇത്തരം കറൻസികൾ സൈനിക ഉദ്യോഗസ്ഥരുടെയും അവിടെയുള്ള ജനങ്ങളുടെയും ഉപയോഗത്തിനായി മാത്രം ഇഷ്യൂ ചെയ്യപ്പെടുന്നവയാണ്.


മിലിട്ടറി കറൻസികൾ ഒരേ സമയം അതാത് രാജ്യത്തിന്റെ ഔദ്യോഗിക കറന്സികളിൽ നിന്നും വ്യത്യസ്തമായ ഡിസൈനിൽ രൂപകല്പന ചെയ്തതും അതേ സമയം ഔദ്യോഗിക കറൻസികളുടെ അതേ Denomination- കളിൽ തന്നെ ഇഷ്യൂ ചെയ്യപ്പെട്ടതുമായിരുന്നു.



19-11-2016- Indian them on foreign stamps- ദീപാവലി




ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ്
ലക്കം
19

ദീപാവലി

5th ഒക്ടോബർ, 2016ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് അമേരിക്ക (USA) ഇന്ത്യൻ ഉത്സവമായ ദീപാവലിയുടെ പേരിൽ ഒരു കൊമെമ്മേറേറ്റീവ് FOREVER സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി.

ഒരു കൂട്ടം ഇന്ത്യൻ വംശജരുടെ നിരന്തരമായ പ്രയത്നത്തിന്റെ ഫലമാണ് ഈ സ്റ്റാമ്പ്.



18-11-2016- നോട്ടിലെ വ്യക്തികള്‍- ബർത്തലോമിയോ ഡയസ്



ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
19

ബർത്തലോമിയോ ഡയസ്

ജനനം= 1450
മരണം = 1500

അത്ഭുതങ്ങളുടേയും കേട്ടറിവുകളുടെയും നാടായ ഇൻഡ്യ  യൂറോപ്പിൽ നിന്നും കടൽ മാർഗ്ഗം ആഫ്രിക്കയുടെ ദക്ഷിണ മുനമ്പ് ചുററിക്കടന്ന് അവിടേക്ക് എത്തുക.

ഏറെ സാഹസികമായ ഈ യാത്രയ്ക്ക്ഒ രു നേതാവിനെ ആവശ്യമായിവന്നു. 14-നൂറ്റാണ്ടിൽ പോർത്തുഗീസ് രാജാവ് ജോൺ രണ്ടാമൻ അങ്ങനെ ഒരു സമർത്ഥനായ കപ്പിത്താനെ കണ്ടെത്തി. സാഹസിക യോദ്ധാവ് (നൈററ് knight) എന്ന പദവി ലഭിച്ചിരുന്ന  ബർത്തലോമിയോ ഡയസ് അയിരുന്നു അത്. എന്നാല്‍ മറ്റൊരു സുപ്രധാനമായ  രാജകല്പന കൂടി ഉണ്ടായിരുന്നു. പ്രെസ്ററർ ജോൺ എന്ന  ക്രിസ്തീയവൈദികരാജാവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുക.

പ്രെസ്റ്റർ ജോൺ
(പന്ത്രണ്ടു മുതൽ പതിനേഴുവരെ നൂറ്റാണ്ടുകളിൽ യൂറോപ്പിൽ പ്രചാരത്തിലിരുന്ന ഒരു കഥയിൽ, പൗരസ്ത്യദേശത്ത്, മുസ്ലിങ്ങളുടേയും "വിഗ്രഹാരാധകരുടേയും" രാജ്യങ്ങൾക്കിടയിൽ മറഞ്ഞുകിടക്കുന്നതായി സങ്കല്പിക്കപ്പെട്ട സമ്പന്നമായ ക്രൈസ്തവദേശത്തെ രാജാവായിരുന്നു പ്രെസ്റ്റർ ജോൺ. വിചിത്രജീവികൾ നിറഞ്ഞതും വളരെയധികം അതിശയങ്ങൾ അടങ്ങിയതുമായിരുന്നു അദ്ദേഹത്തിന്റെ രാജ്യം, ഭൗമികപറുദീസയുമായി അതിർത്തി പങ്കിട്ടിരുന്നതും രാജ്യത്തിലെ പ്രവിശ്യകളെല്ലാം കാണാമായിരുന്ന ഒരു അൽഭുത കണ്ണാടി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും വിശ്വസിച്ചിരുന്നു)

പ്രെസ്റ്റർ ജോണിന്റെ ദേശമായി ആദ്യം സങ്കല്പിക്കപ്പെട്ടത് ഇന്ത്യയായിരുന്നു‌

ഇക്കാര്യങ്ങളെക്കെ അന്നേഷിച്ച് ഇന്ത്യയിലേക്കുളള യാത്രയിലാണ് 1488 മേയ് മാസത്തിൽ ഡയസ് പ്രതീക്ഷാ മുനമ്പ് കണ്ടെത്തിയത്. ഇതിന് ഡയസിട്ട പേര് കൊടുങ്കാററുകളുടെ മുനമ്പ്  Cape of stomes എന്നായിരുന്നു. (ഈ പ്രദേശത്ത് ‍ കൊടുങ്കാററുകളിൽപ്പെട്ട്‍ കപ്പലുകള്‍ തകരുന്നതുകൊണ്ടാണ് കൊടുങ്കാററുകളുടെ മുനമ്പ് എന്നദ്ദേഹം പേരിട്ടത്) പിന്നീട് അതേ കൊടുങ്കാററുകളിൽപ്പെട്ട് തന്നെ അദ്ദേഹം മരിച്ചുവെന്നത് ചരിത്രവും.

പൂർവ്വദേശങ്ങളിലേക്കുളള കവാടം തുറന്നു കിട്ടിയ സന്തോഷത്തിന് പോർത്തുഗീസ് രാജാവ് ജോൺ രണ്ടാമൻ പിന്നീട് സുപ്രതീക്ഷാ മുനമ്പ് CAPE OF GOOD HOPE എന്നാക്കി മാററി.

പിന്നീടും ഒരു ദശാബ്ധത്തിന് ശേഷമാണ് ബർത്തലോമിയോ ഡയസ് എന്ന സാഹസിക സഞ്ചാരി കണ്ടെത്തിയ ഗുഡ് ഹോപ്പ് മുനമ്പ് വഴി ദീർഘകാലം
യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു  ഇന്ത്യയിലേക്ക് വാസ്കോ ഡ ഗാമ കപ്പൽ മാർഗ്ഗം എത്തിച്ചേർന്നത്.

Currency= portugal 2000 escudos 1997.






17-11-2016- Gandhi stamps- ഗാന്ധിജിയും കുട്ടിയും



ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്ററാമ്പുകൾ
ലക്കം
19

Gandhi and the Child (ഗാന്ധിജിയും കുട്ടിയും)

ദണ്ഡി യാത്ര യുടെ ഇടയിൽ, യാത്ര നയിച്ചിരുന്ന ഗാന്ധിജിയെ മറികടന്ന്, അദ്ദേഹത്തിന്റെ വടി പിടിച്ച് ഓടുന്ന കുട്ടിയുടെ ഈ ചിത്രം ലോക മാധ്യമത്തിന്റെ ശ്രദ്ദ പിടിച്ചുപറ്റിയ ഒന്നായിരുന്നു.

Antigua Barbuda  1998 ൽ  പുറത്തിറക്കിയ   ഗാന്ധിജിയുടെ വടി പിടിച്ച് ഓടുന്ന കുട്ടിയുടെ ചിത്രമടങ്ങിയ  Miniature Sheet ചിത്രത്തിൽ കാണാം.





16-11-2016- ശേഖരത്തിൽ നിന്ന്- Uniface Note



ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തിൽ നിന്ന്
ലക്കം
19



Uniface Note

ഒരു ഭാഗം മാത്രം പ്രിൻ്റുള്ള നോട്ടുകളെയാണ് Uniface Note എന്ന് പറയുന്നത്.  
ചില രാജ്യങ്ങളുടെ low dinominationനോട്ടുകൾ uniface ആയിരുന്നു.

Ex: Hong kong. Astria
Photo : Astria








15-11-2016- Rasheed Chungathara



ഇന്നത്തെ പഠനം
അവതരണം
മുഹമ്മദ് റഷീദ് ചുങ്കത്തറ
വിഷയം
പുരാവസ്തു പരിചയം
ലക്കം
12