26/11/2016

20-11-2016- കറൻസി പരിചയം- Military Currency



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
19



Allied Military Currency (AMC)

രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ഇറ്റലി, ഫ്രാൻസ്, ജർമനി, ജപ്പാൻ എന്നിവിടങ്ങളിലും കൊറിയ, ഡെന്മാർക്ക്, ആസ്ട്രിയ എന്നിവിടങ്ങളിൽ കുറച്ചു കാലയളവിലും ഉപയോഗത്തിനായി ഇഷ്യൂ ചെയ്ത കറന്സികളാണ് Allied Military Currency (AMC) എന്നറിയപ്പെടുന്നത്. സൈനിക അധിനിവേശ പ്രദേശങ്ങളിൽ സൈന്യമോ ഗവൺമെന്റോ പുറത്തിറക്കുന്ന ഇത്തരം കറൻസികൾ സൈനിക ഉദ്യോഗസ്ഥരുടെയും അവിടെയുള്ള ജനങ്ങളുടെയും ഉപയോഗത്തിനായി മാത്രം ഇഷ്യൂ ചെയ്യപ്പെടുന്നവയാണ്.


മിലിട്ടറി കറൻസികൾ ഒരേ സമയം അതാത് രാജ്യത്തിന്റെ ഔദ്യോഗിക കറന്സികളിൽ നിന്നും വ്യത്യസ്തമായ ഡിസൈനിൽ രൂപകല്പന ചെയ്തതും അതേ സമയം ഔദ്യോഗിക കറൻസികളുടെ അതേ Denomination- കളിൽ തന്നെ ഇഷ്യൂ ചെയ്യപ്പെട്ടതുമായിരുന്നു.



No comments:

Post a Comment