30/11/2016

27-11-2016- കറൻസി പരിചയം- French Indochina



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
20



French Indochina Currency

കംബോഡിയയും, ലാവോസും മൂന്ന് വിയറ്റ്നാമീസ് പ്രദേശങ്ങളായ Tonkin, Annam, Cochinchina എന്നിവയും കൂട്ടിച്ചേർത്ത് 1887-ൽ നിലവിൽ വന്ന ഫ്രഞ്ച് അധിനിവേശപ്രദേശമാണ് Indochinese Union (French Indochina). 1885 മുതൽ 1952 വരെ French Indochina- യിൽ നിലവിലുണ്ടായിരുന്ന കറൻസിയാണ് French Indochinese piastre. (Subunit : 1 piastre = 100 cent)

Bank notes
1892-ൽ Banque de l'Indochine ആദ്യമായി 1 piastre നോട്ടുകൾ പുറത്തിറക്കി. അടുത്ത വർഷം 5, 20, 100 piastres നോട്ടുകളും 1920-നും 1922 നും ഇടയിൽ 10, 20, 50 cent നോട്ടുകളും 1939-ൽ 500 piastres നോട്ടുള്ളതും ഇഷ്യൂ ചെയ്യപ്പെട്ടു.

എന്നാൽ 1939-ൽ Gouvernement General de l'Indochine(colonial administrator) 10, 20, 50 cent നോട്ടുകളും 1942-ൽ 5 cent നോട്ടുകളും പുറത്തിറക്കി. 

പിന്നീട് 1945-ൽ വീണ്ടും Banque de l'Indochine തന്നെ 50 piastres നോട്ടുകളും 1947-ൽ 10 piastres നോട്ടുകളും ഇഷ്യൂ ചെയ്തു.

1953-ൽ Institut d'Emission des Etats du Cambodge, du Laos et du Vietnam (പസഫിക് മേഖലകളിലെ ഫ്രഞ്ച് അധീന പ്രദേശങ്ങളിൽ കറൻസികൾ ഇഷ്യൂ ചെയ്യുവാൻ ഉത്തരവാദിത്തപെട്ട സ്ഥാപനം) കറൻസി ഇഷ്യൂ ചെയ്യുവാനുള്ള അധികാരം ഏറ്റെടുത്തു. ശേഷം അതെ വർഷം തന്നെ കംബോഡിയ, ലാവോസ്, വിയറ്റ്‌നാം എന്നീ മൂന്ന് സ്റ്റേറ്റുകളുടെ പേരുകളും ഉൾകൊള്ളിച്ചു കൊണ്ടുള്ള 1 piastre നോട്ടുകൾ ഇഷ്യൂ ചെയ്യപ്പെട്ടു.

1954-ൽ ദിയെൻ ബിയെൻ ഫൂ എന്ന സ്ഥലത്ത് വച്ച് വിയറ്റ്മിൻ സേന ഫ്രഞ്ചുകാരെ പരാജയപ്പെടുത്തുന്നതോടു കൂടി French Indochina എന്ന ഫ്രഞ്ച് അധിനിവേശ ഭരണത്തിന് അന്ത്യം കുറിക്കപ്പെട്ടു. Tonkin, Annam, Cochinchina എന്നെ പ്രദേശങ്ങൾ കൂടിച്ചേർന്ന് വിയറ്റ്നാം 1949-ൽ സ്വാതന്ത്രം നേടി. ലാവോസും(Laos) കംബോഡിയായും(Cambodia) 1953-ലും സ്വാതന്ത്രം പ്രഖ്യാപിക്കപ്പെട്ടു.






No comments:

Post a Comment