31/05/2020

31-05-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(37) - ലോക പുകയില വിരുദ്ധദിനം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
37

 ലോക പുകയില വിരുദ്ധദിനം 

മെയ്‌ 31


ലോകാരോഗ്യ സംഘടന എല്ലാവർഷവും മേയ് 31
ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയിലഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം.  ലോകത്തു പലയിടത്തും പുകയില വൻതോതിൽ കൃഷി ചെയ്യുന്നു. പുകയില ഉൽപ്പന്നങ്ങൾ ലോകത്ത്‌ വൻകിട കുത്തക കമ്പനികളുടെ വമ്പിച്ച വരുമാന മാർഗ്ഗമാണ്‌. കോടിക്കണക്കിന്‌ ഡോളറിന്റെ ഇടപാടുകളാണ്‌ പുകയിലയും പുകയില ഉൽപ്പന്നങ്ങൾ വഴിയും നടക്കുന്നത്‌.

പുകയിലയുടെ പുക ശ്വസിക്കുന്നവർക്കും ഇത് രോഗം വരുത്തിവയ്ക്കുന്നു. ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേർ, അതായത് ഒരു വർഷം 50 ലക്ഷം പേർ പുകയിലജന്യ രോഗങ്ങൾകൊണ്ട് മരിച്ചുവീഴുന്നു[അവലംബം ആവശ്യമാണ്]. പുകയില ഉപയോഗം അർബുദമുണ്ടാക്കുന്നു. ഹൃദ്രോഗത്തിന് കാരണമാവുന്നു. ശ്വാസകോശങ്ങളെ ബാധിക്കുന്നു. പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു. ഞരമ്പ് രോഗങ്ങൾക്ക് ഇട നൽകുന്നു
പുകയിലയുടെയും പുകയില ഉത്പന്നങ്ങളുടെയും ഉപയോഗം മൂലം ഉണ്ടാകുന്ന മരണത്തെകുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ വേണ്ടിയാണ് ലോകാരോഗ്യ സംഘടന മെയ് 31ന് ലോക പുകയില വിരുദ്ധദിനമായി ആചരിക്കുന്നത്.
ലോകത്ത് നിന്നും പുകവലി എന്ന കരിമേഘത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ആഹ്വാനം ചെയ്യുകയെന്നതാണ് പുകയില വിരുദ്ധദിനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയില ഉല്‍പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണ് പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം.


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കാരണം പ്രതിപക്ഷം ഏഴ് ദശലക്ഷം പേര്‍ മരണത്തിന് കീഴടങ്ങുന്നു. ഇതില്‍ അമ്പത് ശതമാനത്തിന് മുകളില്‍ മരണം സംഭവിക്കുന്നത് ഇന്ത്യ,അമേരിക്ക,ചൈന,റഷ്യ എന്നീ രാജ്യങ്ങളിലാണ്.
ലോകമൊട്ടാകെ വന്‍പ്രചാരമുള്ള പുകയില ഉപയോഗിച്ച് പലതരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങളാണ് നിര്‍മ്മിക്കപ്പെടുന്നത്. ഒരു മിനിറ്റില്‍ വിറ്റുപോകുന്ന പത്ത് ദശലക്ഷം സിഗരറ്റുകള്‍ തന്നെയാണ് പുകയിലയുടെ പ്രചാരത്തിന്റെ തെളിവ്. പുകയില ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അറിയാമെങ്കിലും അത് ഉപേക്ഷിക്കാന്‍ നമ്മുടെ സമൂഹത്തിന് കഴിയാറില്ല.


ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരും ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യവും വലുതാണ്. ലോകെമൊട്ടാകെയുള്ള ജനങ്ങളില്‍ ഒരു ബില്യണ്‍ ആളുകളാണ് പുകവലിക്കുന്നത്. ഓരോ എട്ട് സെക്കന്റിലും ഒരാള്‍ വീതം ഇതുമൂലം മരിക്കുകയും ചെയ്യുന്നു. കഴിയുന്നത്ര പുകയില ഉപയോഗം കുറച്ചില്ലായെങ്കില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നായിത് തീരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.








30-05-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1974


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
32

 FAO coins, Year 1974 





27/05/2020- ANCIENT INDIAN COINS- 16 Local Janapadas [6. Kalinga Janapada]


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
72

16 Local Janapadas
6. Kalinga Janapada


Kalinga Janapada was an ancient kingdom of eastern India. It was probably part of Ashmaka Mahajanapada. The Mauryans under Asoka managed to subdue Kalinga during 260 BC with the war influencing Asoka to repent for the carnage and destruction caused and ended with him adopting Buddhist dharma. 

Kharevela was the greatest king of Kalinga and the earliest known king of Kalinga from calligraphic sources. He was the author of the famous Hatigumpha inscription and constantly fought the Mauryans. 

The coins of Kalinga bear a candleburn as its distinguishing feature with sometimes a scorpion. They bear 4 punches, are struck to the Karshapana Standard weighing approximately 3 g and dated 500 - 260 BC.


26/05/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഡൊമിനിക്ക


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
42
   
 ഡൊമിനിക്ക

കരീബിയൻ കടലിലെ ചെറു ദ്വീപു രാഷ്ട്രമാണ് ഡൊമിനിക്ക.ലാറ്റിനിൽ ഈ പദത്തിനർത്ഥം "ഞായറാഴ്ച" എന്നാണ്. ക്രിസ്റ്റഫർ കോളംബസ് ഒരു ഞായറാഴ്ചയാണെത്രെ ഈ ദ്വീപുകണ്ടു പിടിച്ചത്.കരീബിയനിലെ രണ്ടു കോമൺവെൽത്തു റിപ്പബ്ലിക്കുകളിൽ ഒന്നാണ് ഇത്.( മറ്റേത് ട്രിനിഡാഡ് &ടു ബാക്കോ ). മുൻ ബ്രിട്ടീഷ് സാമ്രാജ്യവുമായുള്ള ചരിത്ര ബന്ധത്തിന്റെ സൂചകമായി കോമൺവെൽത്ത് സഖ്യത്തിൽ ഉൾപ്പെടുന്നുവെങ്കിലും ഇതൊരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കാണ്.

കരീബിയനിലെ ഏറ്റവും ഹരിതാഭമായ രാജ്യങ്ങളിൽ ഒന്നാണിത്. മലമ്പ്രദേശങ്ങളിലെ ഇടതൂർന്ന മഴക്കാടുകൾ അപൂർവ്വ ജന്തുസസ്യ ജാലങ്ങളുടെ കലവറയാണ്.ടൂറിസം, കൃഷി എന്നി മുഖ്യ വരുമാനമുള്ള വി കസ്വര രാഷ്ട്രമാണിത്.18-ാം നുറ്റാണ്ടിൽ ആഫ്രിക്കയിൽ നിന്ന് ബ്രിട്ടൺ ഇറക്കുമതി ചെയ്ത അടിമകളുടെ പിൻമുറക്കാരാണ് 90 ശതമാനം ഡൊമിനിക്കമാരും .അധിനിവേശങ്ങൾ തുടങ്ങുന്നതിനു മുമ്പ് ഈ പ്രദേശത്ത് പാർത്തിരുന്ന കരീബുകളുടെ കലർപ്പില്ലാത്ത പിൻഗാമികൾ ഇപ്പോഴുമുള്ള ചുരുക്കം ചില കരീബിയൻ രാജ്യങ്ങളിൽ ഒന്നാണ് ഇത്.3000 കരീബുകൾ ഇപ്പോഴും ഡൊമിനിക്കയുടെ കിഴക്കൻ മേഖലയിൽ താമസിക്കുന്നു .മറ്റ് സമ്പന്ന കരീബിയൻ രാഷ്ട്രങ്ങളിലേയും ബ്രിട്ടൺ, അമേരിക്ക , കാനഡ എന്നിവടങ്ങളിലോയ്ക്കു കുടിയേറ്റം വൻതോതിൽ നടക്കുന്നതിനാൽ ജനസംഖ്യ അനുദിനം കുറഞ്ഞു വരുന്നു..ഈസ്റ്റ് കരീബിയൻ ഡോളറാണ് ഇവിടെ ത്തെനാണയം




24-05-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(36) - തുളസി


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
36

 തുളസി

മനുഷ്യരാശിക്ക് അറിയാവുന്ന ഏറ്റവും പഴക്കം ചെന്ന ഓഷധസസ്യങ്ങളിലൊന്നാണ് തുളസി. തുളസിയുടെ രോഗശാന്തിയും ആരോഗ്യകരമായ ഗുണങ്ങളും നമ്മുടെ പൂർവികരുടെ ഏറ്റവും അമൂല്യമായ അറിവാണ്....

ലാമിയേസി എന്ന സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം ആണ് തുളസി .സംസ്കൃതത്തിൽ മഞ്ജരി, കൃഷ്ണ തുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതാഘ്നി, എന്നീ പേരുകളിൽ അറിയപ്പെടുന്നു..

മലയാളത്തിൽ ഇതിന് നീറ്റു പച്ച എന്നും പറയും. ഇംഗ്ലീഷിൽ ഇത് രാജകീയം എന്ന അർത്ഥത്തിൽ ബേസിൽ എന്ന് വിളിക്കുന്നു. അമ്പലങ്ങളിലെ ഹോളി ബേസിൽ എന്നറിയപ്പെടുന്ന തുളസി ഹിന്ദുമതത്തിൽ പവിത്രമായി കണക്കാക്കപ്പെടുന്നു, കൂടാതെ ഇന്ത്യൻ ഭവനങ്ങളിൽ പലതിലും തുളസിയെ ‘ഭക്തിയുടെ ദേവി’ ആയി ആരാധിക്കപ്പെടുന്നു.  തുളസി & തുളസി വെള്ളം (തീർത്ഥം) ആണ് വിഷ്ണു ക്ഷേത്രത്തിലെ പ്രധാന പ്രസാദം.

ചരകസംഹിതയിൽ തുളസിയുടെ ഔഷധ ഗുണങ്ങളെ പറ്റി പ്രതിപാധിക്കുന്നുണ്ട്. കറുത്ത തുളസിക്ക് കൃഷ്ണ തുളസിയെന്നും വെളുത്തതിന് രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്ക് ഓഷധ ഗുണം കൂടുതൽ ആണ്. മതപരമായുംവൈദ്യപരവുമായ ആവശ്യങ്ങൾക്കും ആയുർവേദത്തിൽ പലപ്പോഴും  അവശ്യ എണ്ണയ്ക്കും തുളസി കൃഷി ചെയ്യുന്നു.

ഇതിന്റെ ഔഷധ ഗുണങ്ങൾ.

ഇത് ഒരു എലിക്സിർ ആണ് യൂജെനോൾ, സിട്രോനെല്ലോൾ, ലിനൂൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിൻ എ, സി എന്നിവയുൾപ്പെടെ എൻസൈം തടയുന്ന എണ്ണകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ഇത് വിഷാംശം, ശുദ്ധീകരണം, ശുദ്ധീകരണ ഏജന്റായി പ്രവർത്തിക്കുന്നു, ചർമ്മത്തിന് നല്ലതാണ് - വിഷം കഴിക്കുകയും പ്രയോഗിക്കുകയും ചെയ്യുമ്പോൾ, ആൻറിബയോട്ടിക്, ആന്റി വൈറൽ, ആൻറി ബാക്ടീരിയൽ, ആൻറി കാർസിനോജെനിക് പ്രോപ്പർട്ടികൾ, പനി, തലവേദന, തൊണ്ട, ജലദോഷം, ചുമ,  ഇൻഫ്ലുവൻസ, നെഞ്ചിലെ തിരക്ക്, വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ, സമ്മർദ്ദം കുറയ്ക്കുക, പ്രതിരോധശേഷി ശക്തിപ്പെടുത്തുക, ശരിയായ ദഹനം സാധ്യമാക്കുക. ഇതെല്ലാം തുളസികൊണ്ടുള്ള പ്രയോജനങ്ങൾ ആണ്. അതുകൊണ്ടു ഇതിനെഅഡാപ്റ്റോജെൻ എന്നും അറിയപ്പെടുന്നു.

വിഷ്ണു & ശിവ ക്ഷേത്രങ്ങളിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും സന്ദർശിക്കാൻ നമ്മുടെ പൂർവികർ നിർബന്ധിക്കുന്നു കാരണം  വിഷ്ണു ക്ഷേത്രത്തിൽ നിന്നുള്ള  പ്രസാദം ആയിട്ടുള്ള തുളസി ഇലയും , ശിവക്ഷേത്രത്തിൽ നിന്നുള്ള തീർത്ഥവും(പ്രസാദമായി തരുന്ന ജലം) എന്നിവ  ഭക്തർക്ക് പുരാതന കാലം മുതൽ നൽകുന്ന വാക്‌സിനാണ്.

ഇതുകൊണ്ടു ആണ് പൗരാണിക കാലം മുതലേ തുളസിയേ പവിത്രമായികണ്ട് ആരാധന നടത്തിയിരുന്നത്. തുളസിയുടെ ഇല, പൂവ് ,കായ് ,വേര്, ചില്ല, തൊലി, തടി ,മണ്ണ്  ഇവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടുന്നു.

ഐതിഹ്യം

സരസ്വതീ ശാപം കാരണം ലക്ഷ്മീദേവി ധർമ്മ ധ്വജനെന്ന രാജാവിൻ്റെ പുത്രിയായ തുളസിയായി ജനിക്കുകയും ബ്രന്മാവിൻ്റെ അനുഗ്രഹത്താൽ വിഷ്ണുവിൻ്റെ അംശമായ ശംഖചൂഡൻ എന്ന അസുരനെ വിവാഹം കഴിക്കുകയും ചെയ്തു..
പത്നിയുടെ പാതിവൃത്യം നശിച്ചാൽ മാത്രമേ മരണമുണ്ടാകുകയുള്ളൂ എന്ന വരം ലഭിച്ചതിനാൽ ശംഖചൂഡനെ വധിക്കാൻ ദേവൻമാർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു....

ശംഖചൂഡൻ്റെ  രൂപം ശ്രീകരിച്ച് മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു.
കബളിക്കപ്പെട്ടു എന്നു മനസിലാക്കിയ ദേവി കൃത്യമ ശംഖചൂഡനെ ശപിക്കാൻ മുതിർന്നതും മഹാവിഷ്ണു സ്വരൂപം കൈക്കൊള്ളുകയും ദേവിയെ ആശ്വസിപ്പിക്കുകയും ചെയ്തു. തുളസീദേവി ശരീരം ഉപേക്ഷിച്ച് വൈകുണ്ഡത്തിലേക്ക് പോയപ്പോൾ ദേവിയുടെ ശരീരം ഗണ്ഡകി എന്ന പുണ്യനദിയായി തീർന്നു എന്നും തലമുടികൾ തുളസിച്ചെടിയായി രൂപാന്തരപ്പെട്ടു എന്നുമാണ് ഐതിഹ്യം.




23-05-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1973


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
31

 FAO coins, Year 1973





22/05/2020- തീപ്പെട്ടി ശേഖരണം- കൂൺ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
86

കൂൺ

വർഷ കാലങ്ങളിൽ പറമ്പുകളിലോ, ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ്‌ കൂൺ . സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും ഹരിതകം ഇല്ലാത്തതിനാൽ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല. ചപ്പുചറുകൾ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും ദ്രവിച്ച തടികൾ കിടക്കുന്ന സ്ഥലങ്ങൾ ചതുപ്പ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണുവാൻ സാധിക്കുന്ന കുടയുടെ ആകൃതിയിൽ വളരുന്ന പൂപ്പൽ ആണിത് ഇവയ്ക്ക് ആയുർദൈർഘ്യം വളരെ കുറവാണ്‌. കൂണുകൾ പലതരത്തിൽ കാണപ്പെടുന്നു. ആഹാരമാക്കാൻ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പല തരത്തിൽ ഉള്ളവ ഉണ്ട്. ചില കൂണുകൾ രാത്രിയിൽ തിളങ്ങുകയും ചെയ്യും.

            മലയാളത്തിൽ കൂൺ, കുമിൾ  എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് സംസ്കൃതത്തിൽ  ശിലിന്ധ്രം എന്ന പേരിലും  ഇംഗ്ലീഷിൽ  മഷ്‌റൂം  (Mushroom) എന്നപേരിലും അറിയപ്പെടുന്നു. കൂണിൽ ശരീരത്തി നാവശ്യമായ പ്രോട്ടീനുകളും ധാതുക്ക ളും അടങ്ങിയിരിക്കുന്നു. കൂണുകൾ ഫങ്കസ് വിഭാഗത്തിൽ പെട്ട സസ്യങ്ങളായാണ് പൊതുവെ കരുതപ്പെടുന്നത്. എങ്കിലും ഇവയിൽ സ്വാദിഷ്ഠമായവയും ഭക്ഷ്യയോഗ്യമാ യവയും അതേ സമയം കടുത്ത വിഷമുള്ളവയും ഉണ്ട്. കൂണുകളുടെ ഭക്ഷ്യ യോഗ്യത തിരിച്ച റിയാൻ തക്ക സംവിധാനങ്ങളൊ പഠനഗവേഷണ ങ്ങളോ നിർഭാഗ്യവശാൽ ലഭ്യമല്ല. ആകയാൽ പരമ്പരാഗതമായി  ഉപയോഗിച്ച് വരുന്നവ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് സുരക്ഷിതം .

       ഭൂമുഖത്ത് ഏകദേശം നാല്പ്പത്തി അയ്യായിരം കൂണിനങ്ങൾ ഉള്ളതായാണ്‌ കണക്കാക്കിയിരിക്കു ന്നത്.എന്നാൽ ഇവയിൽ ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്ന ഇനങ്ങൾ വെറും രണ്ടായിരത്തോളമെ വരൂ. എഴുപതോളം കൂണിനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യാമെന്ന് കണ്ട്ത്തിയിട്ടുണ്ട്ങ്കിലും 20 -25 ഇനങ്ങൾ മാത്രമേ ലോകത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുള്ളു.

           ഇന്ത്യയിൽ വ്യാവസായികമായി കൂൺ കൃഷി തുടങ്ങിയത് 1992 ൽ ഹിമാചൽ പ്രദേശിലാണ്‌. ഇപ്പോൾ ജമ്മു-കാശ്മീർ എന്നിവിടങ്ങളിലും കേരളത്തിൽ ചെറുകിട വ്യവസായമായും കൃഷി ചെയ്യുന്നു. കേരളത്തിൽ കുടുംബശ്രീ  മുഖേനയും കൂൺ കൃഷി നടത്തുന്നുണ്ട്. 

                  ആയുർവേദ വിധി പ്രകാരം ഇവ ത്രിദോഷത്തെ വർദ്ധിപ്പിക്കുന്നു. കൂടാതെ അതിസാരം, ജ്വരം, ശരീര ബലം എന്നിവ ഉണ്ടാക്കുന്നു. മലശോധനയെ സഹായിക്കുന്നതുമാണ്‌. സന്ധിവീക്കം, നീർക്കെട്ട് തുടങ്ങിയ രോഗാവസ്ഥകൾക്കും ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഉഷ്ണപ്പുണ്ണ്, പൂയമേഹം തുടങ്ങിയ ഗുഹ്യരോഗങ്ങൾക്കും കൂണുകൾ ഉപയോഗിക്കുന്നു. കൂൺ ഉണക്കി പൊടിച്ചത് പഴുത്ത വൃണം, ചൊറി തുടങ്ങിയവയിൽ വിതറിയാൽ‍ വളരെ പ്പെട്ടെന്ന് ഉണങ്ങുന്നതുമാണ്‌. ചില പ്രത്യേകതരം കൂണുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന "അഗാറിക്കസ് മസ്‌കാറിയസ്" എന്ന പേരിൽ ഹോമിയോമരുന്ന് യൂറോപ്പിലും അമേരിക്കയിലും ഉപയോഗിച്ചു വരുന്നു. ഈ ഔഷധം മദ്യപാനികൾക്കുണ്ടാകുന്ന തലവേദന, ഗുണേറിയ, നാഡീക്ഷീണം, അമിതഭോഗം മൂലമുണ്ടാകുന്ന നട്ടെല്ല്വേദനനീരിളക്കം തുടങ്ങി അസുഖങ്ങൾക്കും ഉപയോഗിക്കുന്നു.

                    എന്റെ ശേഖരണത്തിലെ കൂണിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.


20/05/2020- ANCIENT INDIAN COINS- 16 Local Janapadas [5. Saurashtra Janapada]


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
71

16 Local Janapadas
5. Saurashtra Janapada


Saurashtra Janapada was located in the modern Saurashtra, in the state of Gujarat. Most Saurashtra coins are found in the south, in Junagarh district. 

Most of the coins from Saurashtra are approximately 1 gm in weight. The coins are uniface however most are over struck / restruck with the same or different symbol, sometimes more than several items, over the Saurashtra coins and thus there is often the remnant of previous symbol on the reverse, as well as sometimes under the obverse symbol as well. The symbols include animals (bull, elephant etc) goddess (Lakshmi)and the mangalam (auspicious) 'Srivatsa' symbol. They are dated approximately 450 BC.


18/05/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- സെയ്ന്റ് വിൻസന്റ് ആന്റ് ഗ്രനഡീൻസ്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
41
   
 സെയ്ന്റ് വിൻസന്റ് ആന്റ് ഗ്രനഡീൻസ്

കരീബിയൻ കടലിലെ കിഴക്കൻ മേഖലയിൽ ലെ സർ അന്റിലസ് ദ്വീപുകളിൽ ഉൾപ്പെട്ട സ്വതന്ത്ര രാഷ്ട്രമാണ്  സെയ്ന്റ് വിൻസന്റ് ആന്റ് ഗ്രനഡീൻസ്.കോമൺവെൽത്ത് മണ്ഡലത്തിൽ അംഗമായ പരമാധികാര രാഷ്ട്രമാണ് ആ ന്റിലസ് മേഖലയിൽ തെക്കൻ ഭാഗത്ത് ഗ്രനഡീൻസ് എന്നറിയപ്പെടുന്ന നിരവധി ചെറു ദ്വീപുകളിൽ മൂന്നിൽ രണ്ടും ഈ രാഷ്ട്രങ്ങൾ ഉൾപ്പെടുന്നു.(ഗ്രനഡീൻസ് ദ്വീപുകളുടെ ശേഷിക്കുന്ന മുന്നിൽ ഒന്നാണ് ഗ്രനഡ എന്ന രാഷ്ട്രം)

മറ്റ് കരീബിയൻ ദ്വീപുകളെ പൊലെ ക്രിസ്റ്റഫർ കൊളംബസിന് അനായാസം വഴങ്ങി കൊടുക്കാത്ത ചരിത്രമാണ് ഈ ദേശത്തിനുള്ളത്.18-ാം നൂറ്റാണ്ടുവരെ ഇവിടെത്തെ കരീബുകൾ യൂറോപ്യന്മാരെ ചെറുത്തു നിന്നു..18-ാം നൂറ്റാണ്ടിൽ സെന്റ് ലൂസിയായിൽ നിന്നും, ബാർബഡോസിൽ നിന്നും രക്ഷപ്പെട്ടോടിയ ആഫ്രിക്കൻ അടിമകൾ ഇവിടെയെത്തി. ഇവരെ ഗാരിഫുന എന്നു വിളിച്ചു. കറുത്ത കരീബുകൾ എന്നർത്ഥം. 1763- ൽ സെന്റ് വിൻസന്റ് ദ്വീപിനെ ബ്രിട്ടൺ കീഴടക്കി. ബീട്ടിഷ് രാഞ്ജിയാണ് രാഷ്ട്രത്തലപ്പത്ത്.വാഴകൃഷിയാണ് ഇവിടെത്തെ പ്രധാന വരുമാനമാർഗ്ഗം.




16-05-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Years 1970-1971


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
30

 FAO coins, Years 1970-1971 





15/05/2020

15/05/2020- തീപ്പെട്ടി ശേഖരണം- ഗൂഗിൾ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
85

ഗൂഗിൾ

ഇൻറർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ് സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ ലോകത്തിലെ ഏറ്റവും വിശാലമായ  ഇന്റർനെറ്റ്  തിരച്ചിൽ സംവിധാ‍നമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്.   വെബ്സെർച്ച് എൻ‌ജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖല കളിലും അനുബന്ധ സംവിധാനങ്ങൾ ഉണ്ട്.

അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു . എന്നാൽ അവർ എഴുതിയത് അക്ഷര പ്പിശകോടെ ആയി എന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി.

ഏതായാലും തങ്ങൾക്കു പറ്റിയ അക്ഷരപ്പിശക് മറ്റാരെയും വഴിതെറ്റിക്കരുത് എന്ന ചിന്ത ഗൂഗിൾ ഉടമകൾക്ക് ഉണ്ടെന്നുള്ളതാണു രസകരമായ വസ്തുത. ഗൂഗിൾ എന്ന് ടൈപ് ചെയ്യുമ്പോൾ വന്നുപോയേക്കാവുന്ന അക്ഷരപ്പിശകുകളുടെ ഫലങ്ങളെല്ലാം ഡൊമെയ്ൻ പദങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് gogle.com, googel.com എന്നിങ്ങനെ തെറ്റായി ടൈപ് ചെയ്താലും ചെന്നെത്തുന്നത് ഗൂഗിളിൽ തന്നെയായിരിക്കും. ഗൂഗിളിനു സദൃശമായ അക്ഷരത്തെറ്റുകളെല്ലാം ഇപ്രകാരം ശരിയായ ഡൊമെയിൻ നാമത്തിലേക്കു് വഴിതിരിച്ചു വിട്ടിരിക്കുകയാണ്.

സ്റ്റാൻ‌ഫോർഡ് സർവ്വകലാശാല യിലെ പി.എച്ച്.ഡി. വിദ്യാർത്ഥി കളായിരുന്ന ലാറി പേജ്, സെർജി ബ്രിൻ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിൾ ബീജാവാപം ചെയ്തത്. 1996 ജനുവരിയിലായിരുന്നു ഇവർ ഗവേഷണത്തിനു തുടക്കമിട്ടത്. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയൽ ക്രമീകരിക്കാമോ എന്ന പരീക്ഷണമാണ് ഇവർ തുടക്കമിട്ടത്. അതുവരെ ഒരാൾ തിരയുന്ന പദം എത്ര തവണ പേജിലുണ്ട് എന്നു നോക്കുക മാത്രമായിരുന്നു വെബ്‌തിരയൽ സംവിധാനങ്ങളുടെ ശൈലി. പലപ്പോഴും പരസ്പര ബന്ധമില്ലാത്ത ഫലങ്ങൾ ഇത്തരം തിരയലുകൾ തരുമെന്നതിൽ സംശയമില്ല. തങ്ങളുടെ പുതിയ തിരച്ചിൽ സംവിധാനത്തിന് ബാക്ക് റബ് എന്ന പേരാണ് ലാറിയും സെർജിയും നൽകിയത്. ബാക്ൿലിങ്കുകളിൽ നിന്നും സെർച്ച് ഫലങ്ങൾ കണ്ടെത്തിയിരുന്നതിനാലാണിത്.

പരീക്ഷണങ്ങൾ ഫലപ്രാപ്തി യിലെത്തിയതോടെ 1997 സെപ്റ്റംബർ 15ന് ഗൂഗിൾ എന്ന ഡൊമെയിൻ നാമം രജിസ്റ്റർ ചെയ്യപ്പെട്ടു. ഒരുവർഷത്തിനു ശേഷം കാലിഫോർണിയയിൽ ഒരു സുഹൃത്തിന്റെ ഗാരേജിൽ ലാറിയും സെർജിയും തങ്ങളുടെ കമ്പനിയുടെ പ്രവർത്തനമാരംഭിച്ചു. 1999 സെപ്റ്റംബർ 21 വരെ ഗൂഗിൾ സെർച്ച് ബീറ്റാ വെർഷനിലായിരുന്നു പ്രവർത്തിച്ചത്. ലളിതമായ രുപകൽ‌പനയായിരുന്നു ഗൂഗിൾ സെർച്ച് എൻ‌ജിന്റെ പ്രധാന ആകർഷണം. ചിത്രങ്ങൾ അധികമൊന്നും നൽകാതെയുള്ള ഈ ലാളിത്യ മുഖം ഗൂഗിൾ പേജുകൾ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഇടയിൽ ഗൂഗിൾ പെട്ടെന്നു പ്രശസ്തമായി. 2000-ൽ സെർച്ച് കീ വേർഡിനനുസരിച്ച് ഗൂഗിളിൽ പരസ്യങ്ങൾ നൽകാൻ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയർന്നു. സമകാലീനരായ ഒട്ടേറെ ഡോട്ട്കോം സംരംഭങ്ങൾ പരാജയപ്പെട്ടപ്പോഴും കാർഷെഡിൽ പ്രവർത്തനമാരംഭിച്ച ഗൂഗിൾ വിജയ ഗാഥകൾ രചിച്ചു.

എന്റെ ശേഖരണത്തിലെ ഗൂഗിൾ ന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.


14/05/2020- ANCIENT INDIAN COINS- 16 Local Janapadas [4. Kuntala Janapada]


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
70

16 Local Janapadas
4. Kuntala Janapada



The Kuntala Janapada was located in southern Maharashtra and northern Karnataka state. 
One of the titles used by the Satavahana kings was 'Kuntalapati' or 'lord of the Kuntala (region)'.
The uniface Kuntala PMC has a most unusual design, still not deciphered as to its meaning, resembling a system of pulleys, with or without a triskelis symbol in between the pulleys. The force of the strike gives the coins a wax like impression along the edges and a scyphate shape. 

The coins are known in standard fractional denominations with a double Karshapana being most common unit weighing approximately 6 - 7 g and dated approximately 500 BC.