ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 39 |
ആങ് ഗ്വില
കരീബിയൻ കടലിലെ ലെസർ അന്റിലിസ് മേഖലയിലെ ബ്രിട്ടീഷ് ഓവർസീസ് ടെറിറ്ററിയാണ് അങ്ഗ്വില .അമരിന്ത്യന്മാരായിരുന്നു ആദ്യ കാല കുടിയേറ്റക്കാർ.1493-ൽ ക്രിസ്റ്റഫർ കോളംബസ് ഇവിടെയെത്തി. സ്പാനിഷ് അധിനിവേഷത്തിനു ശേഷം 1650-ൽ ബ്രിട്ടന്റെ കൈവശമായി.സെന്റ് കിറ്റ്സ് - നിവിസ് എന്ന കോളനിക്കൊപ്പമായിരുന്നു ബ്രിട്ടൺ ഈ ദ്വീപുകൾ ഭരിച്ചത് എന്നാൽ 1967. ൽ ദ്വീപുകാർ പ്രതിഷേധ സമരം നടത്തിയതോടെ ബ്രിട്ടൻ ഇതിന് പ്രത്യേക അവകാശം നൽകുകയും ഓവർസീസ് ടെറിറ്ററി ഭരണ മേഖലയാക്കുകയും ചെയ്തു. ആങ് ഗ്വെല എന്ന ചെറു ദ്വീപും ഏതാനും കുഞ്ഞു ദ്വീപുകളും അടങ്ങിയതാണ് നിലവിലെ ഓവർസീസ് ടെറിട്ടറി.
ഈൽ എന്ന കടൽ ജീവിയുടെ ആകൃതിയാണെത്രെ ആങ് ഗ്യെലയ്ക്ക് .ഈലിന് സ്പാനിഷ് ഭാഷയിൽ ആങ് ഗ്വില എന്നും പറയുന്നു ഇങ്ങനെയാണ് നാമോൽപത്തി .ഇവിടെത്തെ നാണയം ഈസ്റ്റ് കരീബിയൻ ഡോളറാണ്.
No comments:
Post a Comment