31/05/2020

26/05/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഡൊമിനിക്ക


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
42
   
 ഡൊമിനിക്ക

കരീബിയൻ കടലിലെ ചെറു ദ്വീപു രാഷ്ട്രമാണ് ഡൊമിനിക്ക.ലാറ്റിനിൽ ഈ പദത്തിനർത്ഥം "ഞായറാഴ്ച" എന്നാണ്. ക്രിസ്റ്റഫർ കോളംബസ് ഒരു ഞായറാഴ്ചയാണെത്രെ ഈ ദ്വീപുകണ്ടു പിടിച്ചത്.കരീബിയനിലെ രണ്ടു കോമൺവെൽത്തു റിപ്പബ്ലിക്കുകളിൽ ഒന്നാണ് ഇത്.( മറ്റേത് ട്രിനിഡാഡ് &ടു ബാക്കോ ). മുൻ ബ്രിട്ടീഷ് സാമ്രാജ്യവുമായുള്ള ചരിത്ര ബന്ധത്തിന്റെ സൂചകമായി കോമൺവെൽത്ത് സഖ്യത്തിൽ ഉൾപ്പെടുന്നുവെങ്കിലും ഇതൊരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കാണ്.

കരീബിയനിലെ ഏറ്റവും ഹരിതാഭമായ രാജ്യങ്ങളിൽ ഒന്നാണിത്. മലമ്പ്രദേശങ്ങളിലെ ഇടതൂർന്ന മഴക്കാടുകൾ അപൂർവ്വ ജന്തുസസ്യ ജാലങ്ങളുടെ കലവറയാണ്.ടൂറിസം, കൃഷി എന്നി മുഖ്യ വരുമാനമുള്ള വി കസ്വര രാഷ്ട്രമാണിത്.18-ാം നുറ്റാണ്ടിൽ ആഫ്രിക്കയിൽ നിന്ന് ബ്രിട്ടൺ ഇറക്കുമതി ചെയ്ത അടിമകളുടെ പിൻമുറക്കാരാണ് 90 ശതമാനം ഡൊമിനിക്കമാരും .അധിനിവേശങ്ങൾ തുടങ്ങുന്നതിനു മുമ്പ് ഈ പ്രദേശത്ത് പാർത്തിരുന്ന കരീബുകളുടെ കലർപ്പില്ലാത്ത പിൻഗാമികൾ ഇപ്പോഴുമുള്ള ചുരുക്കം ചില കരീബിയൻ രാജ്യങ്ങളിൽ ഒന്നാണ് ഇത്.3000 കരീബുകൾ ഇപ്പോഴും ഡൊമിനിക്കയുടെ കിഴക്കൻ മേഖലയിൽ താമസിക്കുന്നു .മറ്റ് സമ്പന്ന കരീബിയൻ രാഷ്ട്രങ്ങളിലേയും ബ്രിട്ടൺ, അമേരിക്ക , കാനഡ എന്നിവടങ്ങളിലോയ്ക്കു കുടിയേറ്റം വൻതോതിൽ നടക്കുന്നതിനാൽ ജനസംഖ്യ അനുദിനം കുറഞ്ഞു വരുന്നു..ഈസ്റ്റ് കരീബിയൻ ഡോളറാണ് ഇവിടെ ത്തെനാണയം




No comments:

Post a Comment