29/02/2020

29/02/2020- എൻ്റെ ചരിത്രാന്വേഷണ യാത്രകൾ-11 ഹോങ്കോങ് ഡോളർ


ഇന്നത്തെ പഠനം
അവതരണം
അബ്ദുൽ റഹീം കരിഞ്ചാപ്പാടി
വിഷയം
എൻ്റെ ചരിത്രാന്വേഷണ യാത്രകൾ
ലക്കം
11
   
ഹോങ്കോങ് ഡോളർ

1841 ൽ ഹോങ്കോങ് ഒരു സ്വതന്ത്ര വ്യാപാര തുറമുഖമായി സ്ഥാപിതമായപ്പോൾ ദൈനംദിന സർകുലേഷനിൽ പ്രാദേശിക കറൻസി ഇല്ലായിരുന്നു. വിദേശ കറൻസികളായ ഇന്ത്യൻ രൂപ, സ്പാനിഷ്, മെക്സിക്കോ, ചൈനീസ് നാണയങ്ങൾ എന്നിവ ആയിരുന്നു അവിടെ ഉപയോഗിച്ചിരുന്നത്. ഹോങ്കോങ്ങിന്റെ ഔദ്യോഗിക കറൻസിയാണ് ഹോങ്കോങ് ഡോളർ. 2019 ഏപ്രിൽ വരെ ലോകത്തു ഏറ്റവുമധികം വ്യാപാരം നടന്ന ഒൻപതാമത്തെ കറൻസിയായിരുന്നു ഹോങ്കോങ് ഡോളർ. ഹോങ്കോങിന് പുറമെ അയൽ രാജ്യമായ മക്കാവിലും ഹോങ്കോങ് ഡോളർ ഉപയോഗിക്കുന്നു.




28/02/2020- തീപ്പെട്ടി ശേഖരണം- ഞണ്ട്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
78
   
ഞണ്ട്

ചെമ്മീനും കൊഞ്ചും  ഉൾപ്പെടുന്ന ഡെക്കാപോഡ കുടുംബത്തിൽപ്പെട്ട ഒരു ജീവിയാണ് ഞണ്ട്. ഏറിയ പങ്കും ജലത്തിൽ വസിക്കുന്നവയാണ് ഞണ്ടുകൾ. ലോകത്താകമാനം ഇവയുടെ വിവിധ ജാതികൾ കാണപ്പെടുന്നു. ഏകദേശം 850 ഓളം ഇനങ്ങൾ കണ്ടെത്തിയിട്ടു ണ്ട്. ഇവയുടെ ശരീരത്തിന്റെ ബാഹ്യ ഭാഗം കട്ടിയേറിയ പുറന്തോടിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കൈകളുടെ അഗ്രത്തിലായി ഒറ്റനഖം ഉണ്ട്. ആൺ ഞണ്ടുകളിൽ കാലുകൾക്ക് പെൺ ഞണ്ടുകളെ അപേക്ഷിച്ച് വലിപ്പം കൂടുതൽ ആയി രിക്കും. ഉഷ്ണ മേഖലാ പ്രദേശങ്ങളി ൽ ശുദ്ധജലത്തിലും ചെളികലർന്ന ജലത്തിലും വസിക്കുന്നു. ഇവയിൽ തീരെ ചെറിയ ഇനവും വലിപ്പമേറിയ ഇനവും ഉണ്ട്.

കായൽ ഞണ്ടായ മഡ്ക്രാബ് ഞണ്ടുകളിലെ ഭീമന്മാർ ആണ്. പച്ച പുറംതോടും ഇരുണ്ട ചാരപ്പച്ച കലർന്ന കട്ടിക്കാലുകളും ചേർന്നവയാണ് മഡ്ക്രാബുകൾ. നല്ല വേലിയേറ്റ സമയത്ത് ഞണ്ടുകൾ വെള്ളത്തിനടിയിൽ നിന്ന് ഇളകി മുകളിൽ എത്തും. വളരുന്നു എന്നതിന്റെ സൂചനയായി ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുറം തോട് പൊളിക്കും.

കടൽ ഞണ്ടാണ് കോറ ഞണ്ട്. വേലിയേറ്റ സമയത്ത് കായലിൽ എത്തി വളരുന്നു. ഇവയുടെ പച്ച നിറമാർന്ന പുറംതോടിൽ വയലറ്റ് വൃത്തങ്ങളും മഞ്ഞ പുള്ളിക്കുത്തു കളും വീഴും. കടികാലഗ്രങ്ങൾക്കും തുഴക്കാലഗ്രങ്ങൾക്കും നേർത്ത നീല നിറമാണ്. ഇവ നല്ല വലിപ്പം വെയ്ക്കും.

എന്റെ ശേഖരണത്തിലെ ഞണ്ടിന്റെ ചിത്രമുള്ള  തീപ്പെട്ടി താഴെ ചേർക്കുന്നു.......





27/02/2020

26/02/2020- ചിത്രത്തിനു പിന്നിലെ ചരിത്രം(25) - Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
25

Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch

ലോകത്തെ ഏറ്റവും നീളംകൂടിയ ​പേരുള്ള റെയിൽവേ സ്​റ്റേഷൻ എന്ന അന്താരാഷ്ട്ര ബഹുമതി ലണ്ടനിലെ വെയ്​ൽസിലുള്ള 58 അക്ഷരങ്ങളുള്ള ഒരു സ്​റ്റേഷനാണ് (Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch)  നിലവിലെ ലോക റെക്കോഡ്​. അതേസമയം, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പേരുള്ള റെയിൽവേ സ്​റ്റേഷൻ എന്ന ബഹുമതി ''പുരട്​ച്ചി തലൈവർ ഡോ. എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയ്ൽവേ സ്​റ്റേഷൻ'' ലഭിച്ചു.ലോകത്തെ ഏറ്റവും നീളംകൂടിയ ​പേരുള്ള റെയ്ൽവേ സ്​റ്റേഷൻ എന്ന അന്താരാഷ്ട്ര ബഹുമതി, ഒരു അക്ഷരത്തിന്‍റെ കുറവിൽ ചെന്നൈ സെൻട്രൽ റെയ്ൽവെ സ്റ്റേഷന് നഷ്ടമായി. ഇംഗ്ലീഷിൽ എഴുതു​മ്പോൾ നിലവിൽ 57 അക്ഷരങ്ങളുള്ള ഈ സ്​റ്റേഷന്‍റെ പേരിൽ​ ഒറ്റ അക്ഷരത്തി​​ന്‍റെ കുറവു ​മൂലമാണ്​ ആഗോളതലത്തിൽ ഒന്നാം സ്​ഥാനം നഷ്​ടമായത്​.  നേര​ത്തെ കർണാടകയിലെ ''ക്രാന്തിവീര സ​ങ്കോള്ളി രായണ്ണ ബംഗളൂരു സിറ്റി സ്​റ്റേഷൻ'' ആയിരുന്നു ഇന്ത്യയിലെ നീളംകൂടിയ പേരിനുള്ള ബഹുമതി കൈവശം വച്ചിരുന്നത്. അതേസമയം, എം.ജി.ആറി​​ന്‍റെ പേരിലെ ഡോ. എന്നത്​ ഡോക്​ടർ എന്നാക്കി മാറ്റിയെവുതി ലോക റെക്കോഡ്​ നേടണമെന്ന്​ സോഷ്യൽ മീഡിയയിൽ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.



26/02/2020- ANCIENT INDIAN COINS- MAHAJANAPADAS- 9.Chedi Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
59

16 MAHAJANAPADAS
9. Chedi Mahajanapada

The Chedi, Cheti or Chettiya Mahajanapada was one of many Indian kingdoms ruled during early periods by Paurava kings and later by Yadava kings. It comprised the modern Bunndelkhand division of Madhya Pradesh regions to the south of river Yamuna and along the river Betwa or Vetravati. The city called Sotthivatinagara (suktimati) is mentioned as the capital of Chedi. Sometimes in 400 BC, the Vidharbha region (previously a part of Chedi Janapada) because independent. 

The coins bear 4 punches, with a prominent symbol of an elephant, weighs the Karshapana Standard of 3.3 - 3.4 g and dated to 400 - 300 BC. They were found in Bargama/Bargawan, Sidhi region,  Madhya Pradesh.



25/02/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- സോളമൻ ദ്വീപുകൾ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
29
   
 സോളമൻ ദ്വീപുകൾ

സോളമൻ ദ്വീപുകൾ ഒരു മെലനേഷ്യൻരാജ്യമാണ്. മൊത്തം 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപുകൾ. 28,400 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുണ്ട് ഈ രാജ്യത്തിന്. ഗ്വഡാൽകനാൽ എന്ന ദ്വീപിലുള്ള ഹോണിയാറയാണ് രാജ്യത്തിന്റെ തലസ്‌ഥാനം. മുപ്പതിനായിരം വർഷമായി മെലനേഷ്യൻവംശജരാണ് അവിടെ വസിക്കുന്നത്. മുപ്പതിനായിരം വർഷമായി മെലനേഷ്യൻവംശജരാണ് സോളമൻ ദ്വീപുകളിൽ വസിക്കുന്നത്. 4000 ബി.സി ആയപ്പോഴേക്കും അവിടെ പോളിനേഷ്യൻ കുടിയേറ്റക്കാർ വന്നു തുടങ്ങി. പെഡ്രോ സാർമിയെന്റോ ഡി ഗമ്പോവഎന്ന യൂറോപ്പുകാരൻ 1568 ഈ ദ്വീപസമൂഹം കണ്ടെത്തി. 1800 - കളോടെ മിഷനറികൾ സോളമൻ ദ്വീപുകളിലെത്തിത്തുടങ്ങി.

അവികസിത രാജ്യമായ സോളമൻ ദ്വീപുകളിലെ 75 ശതമാനം ജനങ്ങളും കൃഷിയും, മീൻപിടുത്തത്തിലും ഏർപ്പെട്ടിരിക്കുന്നു. പെട്രോളിയവും ഉപഭോഗവസ്തുക്കൾ മിക്കവയും ഇറക്കുമതി ചെയ്യുന്നു. തടിയാണ് പ്രാധാനകയറ്റുമതി.





24/02/2020- ചിത്രത്തിനു പിന്നിലെ ചരിത്രം(24) - അരുണ അസഫ് അലി


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
24

അരുണ അസഫ് അലി

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കരുത്തുറ്റ സമര നായികയാണ് അരുണ അസഫ് അലി. ബ്രിട്ടീഷുകാർ തലയ്ക്കു വിലയിട്ട ഈ ധീരവനിത ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് കരുത്തു പകർന്ന നേതാക്കളിൽ ഒരാളാണ്. ഹരിയാനയിലെ കൽക്കയിൽ 1909-ൽ ആണ് അരുണ അസഫ് അലി ജനിച്ചത്. ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലെ നാലു മക്കളിൽ ഒരാളാണ് അരുണ. അവരുടെ സഹോദരിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പൂർണിമ ബാനർജി നിയമനിർമ്മാണ സഭയിൽ അംഗമായിരുന്നു. ലഹോറിലെ ഉപരിപഠനത്തിനു ശേഷം കൽക്കത്തയിൽ അധ്യാപികയായി ജോലി നോക്കിയ അരുണ 1928-ൽ കോൺഗ്രസ് നേതാവ് അസഫ് അലിയെ വിവാഹം കഴിച്ചു. വിവാഹ ശേഷം കോൺഗ്രസിന്റെ സജീവ പ്രവർത്തകയായ അവർ ഉപ്പുസത്യാഗ്രഹ സമയത്ത് ധാരാളം പൊതുയോഗങ്ങളിൽ പങ്കെടുത്ത് അറസ്റ്റിലായി. മറ്റുള്ളവരെ എല്ലാം വിട്ടയച്ചിട്ടും അപകടകാരിയായ അരുണയെ വിട്ടയയ്ക്കാൻ ആദ്യം ബ്രിട്ടീഷുകാർ തയ്യാറായില്ല. അതിന്റെ പേരിൽ സമരമുണ്ടായ ശേഷമാണ് അരുണ മോചിതയായത്.

1932ൽ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ട അരുണയെ തീഹാർ ജയിലിലടച്ചു.അവിടുത്തെ അനീതികളിൽ പ്രതിഷേധിച്ച് നിരാഹാര സമരം തുടങ്ങിയതോടെ ജയിലിൽ ചില പരിഷ്കാരങ്ങൾ വരുത്താൻ അധികൃതർ തയ്യാറായി.എന്നാൽ അതോടെ അരുണയെ തീഹാർ ജയിലിൽ നിന്നും അംബാല ജയിലിലേക്ക് മാറ്റി. ഏകാന്ത തടവിലാക്കി.

1942 ഓഗസ്റ്റ് 8 ന് എ.ഐ.സി.സി ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി. അതോടെ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ പ്രധാന നേതാക്കാൾ എല്ലാം അറസ്റ്റിലായി.എന്നാൽ അതിലൊന്നും ഭയപ്പെടാതിരുന്ന അരുണ തൊട്ടടുത്ത ദിവസം സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുകയും കോൺഗ്രസ് പതാക ഉയർത്തി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് തുടക്കമിടുകയും ചെയ്തു.അതോടെ അവർ ക്വിറ്റ് ഇന്ത്യ സമര നായികയായി. ഒളിവിൽ പോയ അരുണയുടെ വീടും സ്ഥലവും സർക്കാർ കണ്ടു കെട്ടി വിറ്റു.കൂടാതെ അരുണയെ പിടിച്ചു കൊടുക്കുന്നവർക്ക് 5000 രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു. 1946ലാണ് അവർ ഒളിവുജീവിതം അവസാനിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം അരുണ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1954ൽ CPI യുടെ വനിതാ വിഭാഗം രൂപീകരിക്കാൻ മുൻകൈ എടുത്തെങ്കിലും പിന്നീട് പാർട്ടി വിട്ടു.1958ൽ ഡൽഹിയുടെ ആദ്യ മേയർ പദം അലങ്കരിച്ചു.1996 ജൂലൈ 29-ന് ഡൽഹിയിൽ അവർ അന്തരിച്ചു. ലെനിൻ സമാധാന പുരസ്കാരവും, പത്മവിഭൂഷണും, ഭാരതരത്നവുമടക്കം ഒട്ടേറെ ദേശീയ-രാജ്യാന്തര പുരസ്കാരങ്ങൾ അവർക്കു ലഭിച്ചിട്ടുണ്ട്.






23/02/2020- ചിത്രത്തിനു പിന്നിലെ ചരിത്രം(23) - ബീഗം ഹസ്രത് മഹൽ


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
23

ബീഗം ഹസ്രത് മഹൽ 
(Beegum hazrat Mahal)


1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച ധീരയായ ഭരണാധികാരിയാണ് ബീഗം ഹസ്രത് മഹൽ (Beegum hazrat Mahal)
ഇന്നത്തെ ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളും, നേപ്പാളിന്റെ തീരെ ചെറിയൊരു ഭാഗവും ഉൾപ്പെട്ട ഉത്തരേന്ത്യയിലെ അവധ് (Awadh) എന്ന നാട്ടുരാജ്യത്തിലെ ഒരു സാധാരണ കുടുംബത്തിൽ 1820-ൽ ആണ് മുഹമ്മദി ഖാനൂം എന്ന പെൺകുട്ടിയുടെ ജനനം.

അതിസുന്ദരിയും, ബുദ്ധിമതിയുമായ ഖാനൂമി നെ അവധിലെ അവസാന നവാബായ വാജിദ് അലി ഷാ വിവാഹം ചെയ്തതോടെ അവർ ബീഗം ഹസ്രത് മഹൽ എന്ന് അറിയപ്പെട്ടു.
1856-ൽ ബ്രിട്ടീഷുകാർ അവധ്  കീഴടക്കിയപ്പോൾ വാജിദ് അലി ഷായെ കൽക്കത്തയിലേക്ക് നാടുകടത്തി.തുടർന്ന് ഹസ്രത് മഹൽ രാജ്യത്തെ മുഴുവൻ ജനങ്ങളേയും സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു.
1857ലെ ഒന്നാം സ്വാതന്ത്യ സമരത്തിൽ രാജാ ജയ്പാൽ സിങ്ങിനൊപ്പം ചേർന്ന് ഹസ്രത് മഹൽ അവധി ന്റെ തലസ്ഥാനമായ ലക്നൗ ബ്രിട്ടീഷുകാരിൽ നിന്നും പിടിച്ചെടുത്തു.
തുടർന്ന് പത്തു വയസുള്ള പുത്രനെ രാജാവാക്കി അവർ ഭരണം തുടങ്ങി.
പത്തു മാസത്തോളം പത്തി മടക്കി കാത്തിരുന്ന ബ്രിട്ടീഷുകാർ 1858-ൽ ലക്നൗ തിരിച്ചുപിടിച്ചു. അവർക്കെതിരെ ചെറുത്തു നിൽക്കുന്നത് അസാധ്യമെന്ന് മനസിലാക്കിയ ബീഗം ഹസ്രത് മഹൽ നേപ്പാളിലേയ്ക്ക് പലായനം ചെയ്തു.ബ്രിട്ടീഷുകാർക്കു കീഴടങ്ങാതിരുന്ന ആ ധീരദേശാഭിമാനി 1879 ൽ അന്തരിച്ചു. 

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുള്ള സെന്റർ പാർക്കിലാണ് ബീഗം ഹസ്രത് മഹലിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ബീഗത്തിന്റെ ഓർമ്മയ്ക്കായി ഭാരത സർക്കാർ 1984 ൽ ഒരു തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.






22/02/2020- ചിത്രത്തിനു പിന്നിലെ ചരിത്രം(22) - BLACK DEATH


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
22

BLACK DEATH


1347-ൽ ഒക്ടോബർ മാസം ഇറ്റാലിയൻ ദ്വീപായ സിസിലിയിലെ തുറമുഖത്ത് ചില ചരക്കുകപ്പലുകൾ അടുത്തു. ചരക്കിറക്കാനായി കപ്പലിലേക്ക് കയറിയ തൊഴിലാളികൾ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി. കപ്പലിലെ നാവികരിൽ ഭൂരിഭാഗവും മരിച്ചു കിടക്കുന്നു. ചിലർ കടുത്ത പനിയുമായി മരണത്തോടു മല്ലടിക്കുന്നു. അപകടം മനസിലാക്കിയ  അധികൃതർ ഉടനേ തന്നെ കപ്പൽ തുറമുഖത്തു നിന്നു മാറ്റാൻ ഉത്തരവിട്ടു. പക്ഷേ വൈകിപ്പോയിരുന്നു.
കടൽ കടന്നെത്തിയ ആ മഹാവ്യാധി യൂറോപ്പിനെയാകെ കീഴടക്കി. ഏതാനം വർഷം കൊണ്ട് യൂറോപ്യൻ ജനതയുടെ മൂന്നിലൊന്നിനേയും അപഹരിച്ച ആ മഹാദുരന്തമായിരുന്നു പ്ലേഗ് (Plague).

ലോക ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ പകർച്ചാവ്യാധിയായിരുന്നു അത്. റഷ്യ, ഇംഗ്ലണ്ട്, എന്നിവിടങ്ങളിലും, മെഡിറ്ററേനിയൻ കടൽ കടന്ന് ഈജിപ്റ്റിലേക്കും, മറ്റ് ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലേയ്ക്കും പ്ലേഗ് പടർന്നു. വൻമതിൽ മറികടന്ന് ചൈനയിലേയ്ക്കും പ്ലേഗ് എത്തി. പ്ലേഗ് ബാധിച്ച രോഗിയുടെ ശരീരത്തിൽ രക്തം പൊടിയുന്ന ചില കറുത്ത പാടുകൾ കാണാറുണ്ട്.അതുകൊണ്ട്  കറുത്ത മരണം ( black death) എന്നാണ് ഈ ദുരന്തത്തെ ചരിത്രം വിശേഷിപ്പിച്ചത്.

ഒരു തരം എലി ചെള്ളുകളായിരുന്നു പ്ലേഗിന്റെ കാരണക്കാർ. ചെള്ളുകളിലെ 'യെർസിനിയ പെസ്റ്റിസ് ' എന്ന ബാക്ടീരിയയാണ് പ്ലേഗ് ഉണ്ടാക്കുന്നത്. കടുത്ത ന്യൂമോണിയയായി രൂപം കൊള്ളുന്ന പ്ലേഗ് അതിവേഗം പടർന്നു പിടിക്കും.

1994 ൽ ഗുജറാത്തിലെ സൂററ്റിൽ പ്ലേഗ് ബാധയുണ്ടായി.ലക്ഷക്കണക്കിന് ആളുകളെ അന്ന് മാറ്റിപ്പാർപ്പിച്ചു. 60 ഓളം പേർ മരണപ്പെട്ടു. ഏതാനും മാസങ്ങൾക്കു ശേഷം പ്ലേഗ് നിയന്ത്രണ വിധേയമായി.











21/02/2020- തീപ്പെട്ടി ശേഖരണം- ജല്ലിക്കെട്ട്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
77
   
ജല്ലിക്കെട്ട്



തമിഴ്നാട്ടിലെ ജനങ്ങൾ പരമ്പരാഗതമായി കൊണ്ടാടുന്ന ഒരു വിനോദമാണ് ജല്ലിക്കെട്ട്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ  പൊങ്കൽ  നാളുകളിലാണ് ഈ വിനോദം അരങ്ങേറുന്നത്. നാല് ദിവസം കൊണ്ടാടുന്ന പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിൽ ആണ് ഈ വിനോദം അരങ്ങേറുന്നത്. മധുരയ്‌ക്കു സമീപമുള്ള അലങ്കാനല്ലൂരാണ് ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച സ്ഥലം. ഇത് ഏറുതഴുവൽ എന്നും അറിയപ്പെടുന്നു.

ജല്ലിക്കെട്ടിന്റെ ഉദ്‌ഭവകാല ഘട്ടത്തെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നു കണ്ടെത്തിയ പ്രാചീന ഗുഹാ ചിത്രങ്ങളിൽ ജല്ലിക്കെട്ടിന്‌ സമാനമായ രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇവയുടെ കാലപ്പഴക്കം നിർണയിച്ചതിൽ നിന്ന്‌ ജല്ലിക്കെട്ടിന്‌ ഏതാണ്ട്‌ 3500 വർഷത്തിന് മേൽ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. നീലഗിരി ജില്ലയിലെ കരിക്കിയൂർ ഗ്രാമത്തിലാണ്‌ ഏറ്റവും പഴക്കമുള്ള ജല്ലിക്കെട്ടു ചിത്രങ്ങൾ കണ്ടെത്തിയത്‌. മൺപാത്ര നിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന ശുദ്ധമായ കളിമണ്ണും കാവിമണ്ണും ചേർത്തു തയ്യാറാക്കിയ വർണങ്ങളാണ്‌ ഗുഹാചിത്രങ്ങൾ വരയ്‌ക്കാൻ ഉപയോഗിച്ചിരുന്നത്.

കാശ്‌' എന്നർഥം വരുന്ന `സല്ലി' എന്ന പദവും `പൊതി' എന്നർഥം വരുന്ന `കെട്ട്‌' എന്ന പദവും കൂടിച്ചേർന്നാണ്‌ ഇന്ന്‌ ഉപയോഗത്തി ലിരിക്കുന്ന `ജല്ലിക്കെട്ട്‌' എന്ന പദം ഉരുത്തിരിഞ്ഞതെന്നു കരുതുന്നു.  നാണയങ്ങൾ അടങ്ങിയ കിഴിക്കെട്ട് കാളയുടെ കൊമ്പിൽ കെട്ടിയിടും. ഈ കാളയെ കീഴ്പ്പെടുത്തുന്ന ആൾ ക്ക് ഈ നാണയക്കിഴി സ്വന്തമാക്കാം എന്നാണ് കളിയുടെ നിയമം. കാളയെ പിൻതുടരുക എന്നർഥം വരുന്ന  മഞ്ഞുവിരട്ട്‌ എന്ന പ്രാദേശിക പദമാണ്‌ ഗ്രാമവാസികൾ ഉപയോഗിക്കുന്നത്‌.
                  പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജല്ലിക്കെട്ടിന് പയോഗിക്കുന്നത്. മൽസരത്തിന്‌ തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്‌ക്കുകയും ശരീരത്തിൽ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്‌. പലപ്പോഴും കാളയ്‌ക്ക്‌ മയക്കു മരുന്നും മദ്യവും നൽകി ലഹരി പിടിപ്പിച്ച ശേഷമാണ്‌ ജല്ലിക്കെട്ടിനായി കൊണ്ടുവരുന്നത്‌. ഈ കാളകളോടാണ് മനുഷ്യർ പോരാടേണ്ടത്. കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക്‌ കാളയുടെ കൊമ്പിൽ പിടിച്ച്‌ മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കൂറ്റനെ കീഴ്‌പെടുത്താൻ. പുരുഷന്മാർ മാത്രമേ ജല്ലിക്കെട്ടിൽ പങ്കെടുക്കാറുള്ളൂ. പലപ്പോഴും ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർക്ക് മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്.

മധുര, പുതുകോട്ടൈ, തേനി, തഞ്ചാവൂർ, സേലം എന്നീ ജില്ലകളിലാണ് ഈ രീതിയിലുള്ള ജല്ലിക്കെട്ട് അരങ്ങേറാറുള്ളത്. ജല്ലിക്കെട്ടുകളിൽ വച്ച് ഏറ്റവും അപകടം നിറഞ്ഞ ജല്ലിക്കെട്ടാണ് ഇത്. തുറന്ന് വിട്ട കാളയുടെ പൂഞ്ഞയിൽ ഒരാൾ പിടിച്ച് കയറും. ഈ സമയം കാള അയാളെ കുലുക്കി താഴെയിടാൻ ശ്രമിക്കും. ചില സമയങ്ങളിൽ കുടഞ്ഞ് താഴെയിട്ട് കാള അയാളെ ക്കുത്തിക്കൊല്ലാൻ വരെ ശ്രമിക്കും. എന്നാൽ കാളയുടെ ആക്രമത്തെ ചെറുത്ത് നിശ്ചത ദൂരം താണ്ടുന്നവരാണ് വിജയി ആകുന്നത്.
ജല്ലിക്കെട്ടിനുപയോഗിക്കുന്ന കാളകൾ രണ്ട് മുതൽ 4 ടൺ വരെ തൂക്കം വലിക്കാൻ ശക്തി ഉള്ളവ ആണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾ ക്കിടയിൽ ഏകദേശം 200 പേർ ജെല്ലിക്കെട്ടിനിടയിൽ മരണപ്പെട്ടിട്ടു ണ്ട്. എല്ലാവർഷവും ജല്ലിക്കെട്ടിനോട് അനുബന്ധിച്ചു നിരവധി യുവാക്കൾ ക്ക് ജീവഹാനി സംഭവിക്കുന്നതിനാൽ 2007 ജനുവരിയിൽ സുപ്രീം കോടതി ജല്ലിക്കെട്ടു നിരോധിച്ചു.കർശന വ്യവസ്ഥകളോടെ ജല്ലിക്കെട്ട്‌ നടത്തു വാൻ തമിഴ്നാട് ഗവൺമെന്റിനു അനുവാദം നൽകിക്കൊണ്ട് 2010 നവംബർ 27ന് സുപ്രീം കോടതി ഉത്തരവിട്ടു. 

എന്റെ ശേഖരണത്തിലെ ജല്ലികെട്ടിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു....




18/02/2020- ANCIENT INDIAN COINS- MAHAJANAPADAS- 8-Vatsa Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
58

16 MAHAJANAPADAS
8. Vatsa Mahajanapada

Vatsa, Vacha or Vams Mahajanapada was situated in the Gangetic plain with Kausambi as it's capital, now known as Kosam, a small town in Uttar Pradesh. 

The Puranas stated that the Vatsa kingdom was named after a Kasi king Vatsa. And it state that after the washing away of Hastinapura by the Ganges, the Bharatha king Nicaksu, the great - great grandson of Janamejaya abandoned the city and settled in Kausambi. 

Coins of Vatsa Mahajanapada bear 4 punches, have a distinct wheel and scorpion symbol and weighs 3.3 g as per the Karshapana Standard. They are dated from 500 - 350 BC.


17/02/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഇന്തോനേഷ്യ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
28
   
 പാപുവ ന്യൂ ഗിനിയ

ഓഷ്യാനിയയിലെ ഒരു രാജ്യമാണ് പാപുവ ന്യൂ ഗിനിയ . ന്യൂ ഗിനിയദ്വീപിന്റെ കിഴക്കു ഭാഗവും അനവധി ദ്വീപുകളും ചേർന്ന ഈ രാജ്യത്തിന്റെ തലസ്ഥാനം പോർട്ട് മോറെസ്ബി ആണ്ലോകത്തിൽ ഏറ്റവുമധികം സാംസ്കാരികവൈവിധ്യം നിറഞ്ഞ രാജ്യങ്ങളിലൊന്നായ ഇവിടത്തെ ജനസംഖ്യ എഴുപത് ലക്ഷത്തിനോടടുത്താണെങ്കിലും 850 പ്രാദേശികഭാഷകളും അത്രയുംതന്നെ പരമ്പരാഗതമായ സമൂഹങ്ങളും നിലവിലുണ്ട്. 82 ശതമാനത്തോളം ജനങ്ങൾ ഗ്രാമപ്രദേശങ്ങളിലാണ് നിവസിക്കുന്നത്. സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഈ രാജ്യത്തിനെക്കുറിച്ചു് വളരെക്കുറച്ചുമാത്രമേ പുറം ലോകത്തിന് അറിയുകയുള്ളൂ, ഇവിടത്തെ ഉൾനാടുകളിൽ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത ജന്തുക്കളും സസ്യങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു.പോർട്ട് മോറെസ്ബിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഈ രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവളം. പപ്പുവ ന്യൂ ഗ്വിനിയയിൽ, ഉയർന്ന ചിലവ് ഉണ്ടായിരുന്നിട്ടും ഏറ്റവും പ്രായോഗിക ഗതാഗത മാർഗം വിമാനങ്ങളാണ്. ഇതിന്‌ കാരണം, അസാധ്യമായ വനങ്ങളും ഉയർന്ന പർവതങ്ങളുമാണ്, ഇത് ചില പ്രദേശങ്ങളെ ഒറ്റപ്പെടുത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ന്യൂ ഗിനിയ. നിങ്ങൾക്ക് ഒരു മാസത്തേക്ക് ഒരു എയർ ട്രാവൽ കാർഡ് പോലും വാങ്ങാം.

തീരദേശ ഷിപ്പിംഗ് വഴി ദ്വീപുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. നടപ്പാതകൾ കുറവാണ്. റെയിൽവേ ഇല്ല.കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കൂടുതലുള്ള രാജ്യമാണ് പപ്പുവ ന്യൂ ഗ്വിനിയ. അതിന്റെ ഏറ്റവും സാധാരണ രൂപം വഞ്ചനയാണ്. കാർ മോഷണം, മോഷണം, തെരുവ് കവർച്ച എന്നിവയും പലപ്പോഴും സംഭവിക്കാറുണ്ട്. പോലീസ് അഴിമതി വളരെ ഉയർന്നതാണ്. തലസ്ഥാനത്തും മറ്റ് നഗരങ്ങളിലും യുവസംഘങ്ങൾ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, മോഷണം, കൊള്ളയടിക്കൽ എന്നിവ നടത്തുന്നു.

ഈ രാജ്യം സന്ദർശിക്കുന്നതിനുമുമ്പ്, ടൈഫോയ്ഡ്, മലേറിയ, കോളറ, ഹെപ്പറ്റൈറ്റിസ് ബി, ഡിഫ്തീരിയ, പോളിയോ, ടെറ്റനസ്, ജാപ്പനീസ് എൻസെഫലൈറ്റിസ് എന്നിവയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ ശുപാർശ ചെയ്യുന്നു. പപ്പുവ ന്യൂ ഗ്വിനിയയിൽ എയ്ഡ്സ് ബാധിക്കുന്നത് വളരെ ഉയർന്നതാണെന്ന് ഓർമ്മിക്കുക.

മുറിവുകളും പോറലുകളും നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം പ്രാദേശിക കാലാവസ്ഥയിൽ ഒരു ചെറിയ നിരുപദ്രവകരമായ മുറിവ് പോലും ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകും...










16/02/2020- ചിത്രത്തിനു പിന്നിലെ ചരിത്രം(21)- ഗൾഫി‍ല്‍ ഇന്ത്യന്‍ കറൻസി


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
21

 ഗൾഫി‍ല്‍ ഇന്ത്യന്‍ കറൻസി 


ഇത് അബുദാബിയുടെ സ്റ്റാമ്പ്‌ 1950-60കളിലെ ആണ്. ഇതിലെ ഫോട്ടോവില്‍ കാണുന്നത് അന്നത്തെ അബൂദാബി ഭരണാധികാരി H.H. ഷെയ്ഖ് ശെഖ്ബൂത്ത്‌ ബിന്‍ സുൽത്താന്‍ അൽനഹിയാന്‍ ആണ്.

ഇതിലെ മൂല്യം ആദ്യം പ്രിന്റ്‌ ചെയ്തത് പത്ത് ഇന്ത്യന്‍ രൂപ എന്നായിരുന്നു. പിന്നീട് അത് 1966ല്‍ റീ-പ്രിന്റ്‌ ചെയ്ത് ഒരു ദിനാര്‍ എന്നാക്കി. ദിനാര്‍ എന്നത് ബഹ്‌റൈന്റെ ദിനാറാണ്. അന്നൊന്നും UAEക്ക് (അന്ന് ട്രൂഷ്യൽ സ്റ്റേറ്റ്സ്) സ്വന്തമായി കറൻസി  ഉണ്ടായിരുന്നില്ല. അബൂദാബിയില്‍ ബഹ്‌റൈന്‍ ദിനാറും ഫിൽസും ആയിരുന്നു. മറ്റു ആറു ഷെയ്ഖ്ടമുകളിലും QDR (Qatar Dubai Riyal) ആയിരുന്നു. എന്നാല്‍ റാസൽഖൈമയില്‍ ഇവയെല്ലാം ഉപയോഗിച്ചിരുന്നു. അതിനു മുമ്പ് ഗൾഫ്  മേഖലയിലെല്ലാം ആദ്യം ബ്രിട്ടീഷ് ഇന്ത്യ കറൻസിയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ കറൻസിയുമായിരുന്നു.

1966ല്‍ ഇന്ത്യന്‍ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞപ്പോഴാണ് (Devaluation) പുതിയ കറൻസി ഇവിടെ ഉപയോഗിക്കാന്‍ ഇടയായത്. തന്നെയുമല്ല; ആ വർഷം തന്നെയാണ് അബുദാബിയുടെ ഭരണം H.H. ഷെയ്ഖ് സായദ് ബിന്‍ സുൽത്താന്‍ അല്‍നഹിയാന്‍ ഏറ്റെടുത്തതും.

രണ്ടാമത്തെ ഫോട്ടോ മുൻകാലങ്ങളില്‍ ഗൾഫില്‍ മാത്രം ഉപയോഗിച്ചിരുന്ന ഇന്ത്യയുടെ ഇരുപത് രൂപയുടെ നോട്ട്.