ഇന്നത്തെ പഠനം
| |
അവതരണം
|
അബ്ദുൽ റഹീം കരിഞ്ചാപ്പാടി
|
വിഷയം
|
എൻ്റെ ചരിത്രാന്വേഷണ യാത്രകൾ
|
ലക്കം
| 10 |
ഫിന്നിഷ് മാർക്ക
വടക്കൻ യൂറോപ്പിൽ സ്വീഡൻ, നോർവേ, റഷ്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു രാജ്യമാണ് ഫിൻലൻഡ്. ഏകദേശം അഞ്ചര ദശലക്ഷമാണ് ജനസംഖ്യ. സ്വാതന്ത്ര്യം, സ്ഥിരത, പൊതുസുരക്ഷ, സാമൂഹ്യ പുരോഗതി എന്നിവക്കായുള്ള അന്താരാഷ്ട്ര റേറ്റിംഗിൽ മികച്ച രീതിയിൽ സ്കോർ ചെയ്യുന്ന ഒരു രാജ്യമാണ് ഫിൻലൻഡ്. 1917 വരെ ഫിൻലൻഡ്, റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു പക്ഷെ റഷ്യൻ വിപ്ലവം ഫിൻലൻഡിനും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
നാഷണൽ ബാങ്ക് ഓഫ് ഫിൻലൻഡ് 1860 ൽ ആണ് ഫിന്നിഷ് മാർക്ക രാജ്യത്തെ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ചത്. ഇത് ആദ്യത്തെ റഷ്യൻ റൂബിളിന് പകരമായി നാലു ഫിന്നിഷ് മാർക്കക്ക് ഒരു റൂബിൾ എന്ന നിരക്കിൽ കൊണ്ട് വന്നു. 1865 ൽ ഫിന്നിഷ് മാർക്കയെ വെള്ളിയുമായി ബന്ധിപ്പിക്കുകയും റഷ്യൻ റൂബിളിൽ നിന്നും വേർതിരിക്കുകയും ചെയ്തു.
1995 മുതൽ യൂറോപ്പ്യൻ യൂണിയനിൽ അംഗമാണ് ഫിൻലൻഡ്. നിലവിൽ ഫിൻലൻഡിൽ ഉപയോഗിക്കുന്ന കറൻസി യൂറോയാണ്. 1999 മുതൽ 2002 വരെ ഒരു പരിവർത്തന കാലയളവിനു ശേഷം യൂറോ 2002 ൽ ഔദ്യോഗിക ടെൻഡറായി. അതുവരെ നിലവിലുണ്ടായിരുന്ന ഫിന്നിഷ് മാർക്കയുടെയും പുതിയ കറൻസിയായ യൂറോയുടെയും ഇരട്ട ടെൻഡർ സംവിദാനം 2002 ഫെബ്രുവരി 28 നു അവസാനിച്ചു.
No comments:
Post a Comment