ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 21 |
ഗൾഫില്‍ ഇന്ത്യന്‍ കറൻസി
ഇത് അബുദാബിയുടെ സ്റ്റാമ്പ് 1950-60കളിലെ ആണ്. ഇതിലെ ഫോട്ടോവില്‍ കാണുന്നത് അന്നത്തെ അബൂദാബി ഭരണാധികാരി H.H. ഷെയ്ഖ് ശെഖ്ബൂത്ത് ബിന്‍ സുൽത്താന്‍ അൽനഹിയാന്‍ ആണ്.
ഇതിലെ മൂല്യം ആദ്യം പ്രിന്റ് ചെയ്തത് പത്ത് ഇന്ത്യന്‍ രൂപ എന്നായിരുന്നു. പിന്നീട് അത് 1966ല്‍ റീ-പ്രിന്റ് ചെയ്ത് ഒരു ദിനാര്‍ എന്നാക്കി. ദിനാര്‍ എന്നത് ബഹ്‌റൈന്റെ ദിനാറാണ്. അന്നൊന്നും UAEക്ക് (അന്ന് ട്രൂഷ്യൽ സ്റ്റേറ്റ്സ്) സ്വന്തമായി കറൻസി ഉണ്ടായിരുന്നില്ല. അബൂദാബിയില്‍ ബഹ്‌റൈന്‍ ദിനാറും ഫിൽസും ആയിരുന്നു. മറ്റു ആറു ഷെയ്ഖ്ടമുകളിലും QDR (Qatar Dubai Riyal) ആയിരുന്നു. എന്നാല്‍ റാസൽഖൈമയില്‍ ഇവയെല്ലാം ഉപയോഗിച്ചിരുന്നു. അതിനു മുമ്പ് ഗൾഫ് മേഖലയിലെല്ലാം ആദ്യം ബ്രിട്ടീഷ് ഇന്ത്യ കറൻസിയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ കറൻസിയുമായിരുന്നു.
1966ല്‍ ഇന്ത്യന്‍ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞപ്പോഴാണ് (Devaluation) പുതിയ കറൻസി ഇവിടെ ഉപയോഗിക്കാന്‍ ഇടയായത്. തന്നെയുമല്ല; ആ വർഷം തന്നെയാണ് അബുദാബിയുടെ ഭരണം H.H. ഷെയ്ഖ് സായദ് ബിന്‍ സുൽത്താന്‍ അല്‍നഹിയാന്‍ ഏറ്റെടുത്തതും.
രണ്ടാമത്തെ ഫോട്ടോ മുൻകാലങ്ങളില്‍ ഗൾഫില്‍ മാത്രം ഉപയോഗിച്ചിരുന്ന ഇന്ത്യയുടെ ഇരുപത് രൂപയുടെ നോട്ട്.
No comments:
Post a Comment