ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 77 |
ജല്ലിക്കെട്ട്
തമിഴ്നാട്ടിലെ ജനങ്ങൾ പരമ്പരാഗതമായി കൊണ്ടാടുന്ന ഒരു വിനോദമാണ് ജല്ലിക്കെട്ട്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കൽ നാളുകളിലാണ് ഈ വിനോദം അരങ്ങേറുന്നത്. നാല് ദിവസം കൊണ്ടാടുന്ന പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിൽ ആണ് ഈ വിനോദം അരങ്ങേറുന്നത്. മധുരയ്ക്കു സമീപമുള്ള അലങ്കാനല്ലൂരാണ് ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്തിയാർജിച്ച സ്ഥലം. ഇത് ഏറുതഴുവൽ എന്നും അറിയപ്പെടുന്നു.
ജല്ലിക്കെട്ടിന്റെ ഉദ്ഭവകാല ഘട്ടത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നു കണ്ടെത്തിയ പ്രാചീന ഗുഹാ ചിത്രങ്ങളിൽ ജല്ലിക്കെട്ടിന് സമാനമായ രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ കാലപ്പഴക്കം നിർണയിച്ചതിൽ നിന്ന് ജല്ലിക്കെട്ടിന് ഏതാണ്ട് 3500 വർഷത്തിന് മേൽ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. നീലഗിരി ജില്ലയിലെ കരിക്കിയൂർ ഗ്രാമത്തിലാണ് ഏറ്റവും പഴക്കമുള്ള ജല്ലിക്കെട്ടു ചിത്രങ്ങൾ കണ്ടെത്തിയത്. മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ശുദ്ധമായ കളിമണ്ണും കാവിമണ്ണും ചേർത്തു തയ്യാറാക്കിയ വർണങ്ങളാണ് ഗുഹാചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിച്ചിരുന്നത്.
കാശ്' എന്നർഥം വരുന്ന `സല്ലി' എന്ന പദവും `പൊതി' എന്നർഥം വരുന്ന `കെട്ട്' എന്ന പദവും കൂടിച്ചേർന്നാണ് ഇന്ന് ഉപയോഗത്തി ലിരിക്കുന്ന `ജല്ലിക്കെട്ട്' എന്ന പദം ഉരുത്തിരിഞ്ഞതെന്നു കരുതുന്നു. നാണയങ്ങൾ അടങ്ങിയ കിഴിക്കെട്ട് കാളയുടെ കൊമ്പിൽ കെട്ടിയിടും. ഈ കാളയെ കീഴ്പ്പെടുത്തുന്ന ആൾ ക്ക് ഈ നാണയക്കിഴി സ്വന്തമാക്കാം എന്നാണ് കളിയുടെ നിയമം. കാളയെ പിൻതുടരുക എന്നർഥം വരുന്ന മഞ്ഞുവിരട്ട് എന്ന പ്രാദേശിക പദമാണ് ഗ്രാമവാസികൾ ഉപയോഗിക്കുന്നത്.
പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജല്ലിക്കെട്ടിന് പയോഗിക്കുന്നത്. മൽസരത്തിന് തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്ക്കുകയും ശരീരത്തിൽ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്. പലപ്പോഴും കാളയ്ക്ക് മയക്കു മരുന്നും മദ്യവും നൽകി ലഹരി പിടിപ്പിച്ച ശേഷമാണ് ജല്ലിക്കെട്ടിനായി കൊണ്ടുവരുന്നത്. ഈ കാളകളോടാണ് മനുഷ്യർ പോരാടേണ്ടത്. കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക് കാളയുടെ കൊമ്പിൽ പിടിച്ച് മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കൂറ്റനെ കീഴ്പെടുത്താൻ. പുരുഷന്മാർ മാത്രമേ ജല്ലിക്കെട്ടിൽ പങ്കെടുക്കാറുള്ളൂ. പലപ്പോഴും ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർക്ക് മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്.
മധുര, പുതുകോട്ടൈ, തേനി, തഞ്ചാവൂർ, സേലം എന്നീ ജില്ലകളിലാണ് ഈ രീതിയിലുള്ള ജല്ലിക്കെട്ട് അരങ്ങേറാറുള്ളത്. ജല്ലിക്കെട്ടുകളിൽ വച്ച് ഏറ്റവും അപകടം നിറഞ്ഞ ജല്ലിക്കെട്ടാണ് ഇത്. തുറന്ന് വിട്ട കാളയുടെ പൂഞ്ഞയിൽ ഒരാൾ പിടിച്ച് കയറും. ഈ സമയം കാള അയാളെ കുലുക്കി താഴെയിടാൻ ശ്രമിക്കും. ചില സമയങ്ങളിൽ കുടഞ്ഞ് താഴെയിട്ട് കാള അയാളെ ക്കുത്തിക്കൊല്ലാൻ വരെ ശ്രമിക്കും. എന്നാൽ കാളയുടെ ആക്രമത്തെ ചെറുത്ത് നിശ്ചത ദൂരം താണ്ടുന്നവരാണ് വിജയി ആകുന്നത്.
ജല്ലിക്കെട്ടിനുപയോഗിക്കുന്ന കാളകൾ രണ്ട് മുതൽ 4 ടൺ വരെ തൂക്കം വലിക്കാൻ ശക്തി ഉള്ളവ ആണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾ ക്കിടയിൽ ഏകദേശം 200 പേർ ജെല്ലിക്കെട്ടിനിടയിൽ മരണപ്പെട്ടിട്ടു ണ്ട്. എല്ലാവർഷവും ജല്ലിക്കെട്ടിനോട് അനുബന്ധിച്ചു നിരവധി യുവാക്കൾ ക്ക് ജീവഹാനി സംഭവിക്കുന്നതിനാൽ 2007 ജനുവരിയിൽ സുപ്രീം കോടതി ജല്ലിക്കെട്ടു നിരോധിച്ചു.കർശന വ്യവസ്ഥകളോടെ ജല്ലിക്കെട്ട് നടത്തു വാൻ തമിഴ്നാട് ഗവൺമെന്റിനു അനുവാദം നൽകിക്കൊണ്ട് 2010 നവംബർ 27ന് സുപ്രീം കോടതി ഉത്തരവിട്ടു.
എന്റെ ശേഖരണത്തിലെ ജല്ലികെട്ടിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു....
No comments:
Post a Comment