ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 25 |
Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch
ലോകത്തെ ഏറ്റവും നീളംകൂടിയ പേരുള്ള റെയിൽവേ സ്റ്റേഷൻ എന്ന അന്താരാഷ്ട്ര ബഹുമതി ലണ്ടനിലെ വെയ്ൽസിലുള്ള 58 അക്ഷരങ്ങളുള്ള ഒരു സ്റ്റേഷനാണ് (Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch) നിലവിലെ ലോക റെക്കോഡ്. അതേസമയം, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പേരുള്ള റെയിൽവേ സ്റ്റേഷൻ എന്ന ബഹുമതി ''പുരട്ച്ചി തലൈവർ ഡോ. എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയ്ൽവേ സ്റ്റേഷൻ'' ലഭിച്ചു.ലോകത്തെ ഏറ്റവും നീളംകൂടിയ പേരുള്ള റെയ്ൽവേ സ്റ്റേഷൻ എന്ന അന്താരാഷ്ട്ര ബഹുമതി, ഒരു അക്ഷരത്തിന്‍റെ കുറവിൽ ചെന്നൈ സെൻട്രൽ റെയ്ൽവെ സ്റ്റേഷന് നഷ്ടമായി. ഇംഗ്ലീഷിൽ എഴുതുമ്പോൾ നിലവിൽ 57 അക്ഷരങ്ങളുള്ള ഈ സ്റ്റേഷന്റെ പേരിൽ ഒറ്റ അക്ഷരത്തിന്‍റെ കുറവു മൂലമാണ് ആഗോളതലത്തിൽ ഒന്നാം സ്ഥാനം നഷ്ടമായത്. നേരത്തെ കർണാടകയിലെ ''ക്രാന്തിവീര സങ്കോള്ളി രായണ്ണ ബംഗളൂരു സിറ്റി സ്റ്റേഷൻ'' ആയിരുന്നു ഇന്ത്യയിലെ നീളംകൂടിയ പേരിനുള്ള ബഹുമതി കൈവശം വച്ചിരുന്നത്. അതേസമയം, എം.ജി.ആറിന്റെ പേരിലെ ഡോ. എന്നത് ഡോക്ടർ എന്നാക്കി മാറ്റിയെവുതി ലോക റെക്കോഡ് നേടണമെന്ന് സോഷ്യൽ മീഡിയയിൽ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment