ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 75 |
സീബ്ര (വരയൻകുതിര)
കുതിരയോട് സാദൃശ്യമുള്ള ശരീരത്തിൽ വരയും കുറിയുമായി കാണാവുന്ന ജീവിയാണ് വരയൻകുതിര അഥവാ സീബ്ര ആഫ്രിക്കയിലെ സവേനപുൽപരപ്പുകളാണ് ഇവയുടെ ജന്മദേശം.
കറുപ്പും വെളുപ്പും ഇടകലർന്ന വരകളാണ് ഇവയ്കുള്ളത്. ചുറ്റുപാടിനിണങ്ങാത്ത വരകൾ ശത്രുക്കളെ ഭയപ്പെടുത്താനും സ്വന്തം വർഗ്ഗത്തിൽ പെട്ടവരെ കണ്ടെത്താനും ഉപകരിയ്ക്കുന്നു.
കുതിരകൾ പരിണമിച്ചാണ് ഇവയുണ്ടായതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അഞ്ചു വിരലുകളിൽ നിന്ന് ഒറ്റ വിരലിലേയ്ക്ക് ,കാലുകളിലെ അസ്ഥികളിലെ പരിണാമം എന്നിവയെല്ലാം ഫോസിൽ പഠനങ്ങൾവഴി തെളിയിയ്ക്കപ്പെട്ടിട്ടുണ്ട്. കാട്ടുകുതിര, വളർത്തുകുതിര, കഴുതകൾ, എന്നിവയടങ്ങുന്ന ഇക്വിസ് എന്ന ജെനുസ്സിൽ പെടുന്നവയാണ് സീബ്രകൾ
സീബ്രകളുടെ കൂട്ടങ്ങൾ ഹാരീം എന്നാണ് അറിയപ്പെടുന്നത്. ഓരോ കൂട്ടത്തിലും മുതിർന്ന ഒരു ആൺസീബ്രയും കുറേ പെൺ സീബ്രകളും പ്രായമാകാത്ത ആൺ സീബ്രകളും ഉണ്ടാകും. നാലുവർഷം പ്രായമാകുന്നതോടെ ഹാരീമിൽനിന്നും പുറത്തുപോകുന്ന ആൺസീബ്രകൾ അവിവാഹിത സംഘങ്ങൾ ഉണ്ടാക്കുന്നു. പ്രായമാകുമ്പോൾ സ്വന്തമായി ഹാരീമുകളുണ്ടാക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുന്നു.
പർവത സീബ്ര, ഗ്രേവിയുടെ സീബ്ര, സമതല സീബ്ര എന്നിങ്ങനെ മൂന്നുതരം സീബ്രകളുണ്ട്. ഏകദേശം 400കി.ഗ്രാം ഭാരമുള്ള ഗ്രേവിയുടെ സീബ്രകളാണ് ഏറ്റവും വലുത്.
കറുപ്പും വെളുപ്പും വരകളോടുകൂടി ആരേയും ആകർഷിക്കുവാൻ കഴിവുള്ള വരയൻ കുതിരകളിൽ പ്രത്യുത്പാദനം മഴക്കാലങ്ങളിലാണ് നടക്കുന്നത്. മഴക്കാലത്ത് കുഞ്ഞിനെ പ്രസവിക്കുന്ന ഇവ എല്ലാ വർഷവും പ്രത്യുദ്പാദനം നടത്താറുണ്ട്. എന്നാൽ ആരോഗ്യം കുറഞ്ഞവയിൽ കാലയളവ് രണ്ട് വർഷമാവുന്നതും കാണാം. പന്ത്രണ്ട് മാസങ്ങൾ കൊണ്ടാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. ഒരു വർഷത്തോളം കാലം ഇവയെ പരിചരിയ്ക്കുന്നു. ജനിച്ച് അല്പസമയത്തിനുശേഷം തന്നെ നിൽക്കാനും നടക്കാനുമുള്ള കഴിവ് കൈവരുന്നു. പുല്ല്, ഇല, പഴങ്ങൾ എന്നിവയാണ് പ്രധാന ആഹാരം.
ചർമ്മത്തിനായാണ് ഇവയെ അധികവും വേട്ടയാടുന്നത്. ക്രമാതീതമായി എണ്ണത്തിൽ കുറവുവന്ന സീബ്രകൾ പരിപാലന പ്രക്രിയകൾ വഴി സംരക്ഷിയ്ക്കപ്പെട്ടുപോരുന്നു.
എന്റെ ശേഖരണത്തിലെ സീബ്രയുടെ ചിത്രമുള്ള ചില തീപ്പെട്ടി കൾ താഴെ ചേർക്കുന്നു....

No comments:
Post a Comment