30/07/2018

29-07-2018- FUSILATELISM- 8


ഇന്നത്തെ പഠനം
അവതരണം
MV മുഹമ്മദ് കൊണ്ടോട്ടി
വിഷയം
FUSILATELISM (ടെലഫോൺകാർഡ് ശേഖരണം)
ലക്കം
8


ഇന്നത്തെ ടെലഫോൺ കാർഡ് ശേഖരണത്തിൽ പരിചയപ്പെടുത്തുന്നത് സൗദിഅറേബ്യായിലെ അലോ കാർഡുകളാണ്. സ്ക്രാച്ച് കാർഡുകളാണിവ. ഈ കാർഡുകൾ പരുന്തിന്റെയും പണത്തിന്റെയും ചിത്രങ്ങളോട് കൂടി ഇറങ്ങിയവയാണ്.


28/07/2018

28-07-2018- പത്രവര്‍ത്തമാനങ്ങള്‍- Today in Seychelles


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
56

Today in Seychelles
(ടുഡേ ഇൻ സീ‌ഷെൽസ്)

ടുഡേ ഇൻ സീ‌ഷെൽസ് സീ‌ഷെൽസ് എന്ന ദ്വീപിൽ നിന്നും ഇറങ്ങുന്ന ആദ്യ സ്വകാര്യ കളർപ്രിന്റ് ദിനപത്രമാണ്. 2011ൽ ആരംഭിച്ച ഈ പത്രം ടാബ്ലോയിഡ് രൂപത്തിലാണ് തയ്യാറാകുന്നത്. 







25/07/2018

25-07-2018- നോട്ടിലെ വ്യക്തികള്‍- സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ്


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
21

സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ്

ജനനം: ക്രിസ്തു വര്‍ഷം1137/1138. ഹിജ്റ വര്‍ഷം 532. തിക്രിത്, ഇറാക്ക്.
മരണം: 4 മാര്‍ച്ച് 1193. ഡമസ്കസ്, സിറിയ.


സിറിയയുടേയും ഈജിപ്റ്റിന്‍റെയും സുൽത്താനായിരുന്നു സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ്. അഥവാ സലാദിൻ. ലോകം കണ്ട മികച്ച സൈന്യാധിപരിൽ ഒരാളും സാമ്രാജ്യ നായകനുമായിരുന്നെങ്കിലും ലോലഹൃദയനും, കാരുണ്യവാനും, നീതിമാനും. പ്രജാവാത്സലനുമായാണ് സലാഹുദ്ദീൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. യുദ്ധമുഖങ്ങളിലും രാജ്യങ്ങൾ കീഴടക്കുന്ന വേളകളിലും തദ്ദേശ വാസികൾക്കിടയിൽ ചെന്ന് വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ അദ്ദേഹം താല്പര്യം കാട്ടിയിരുന്നു. ക്രൂരമായ പ്രതികാര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം തന്‍റെ പടയാളികളെ അനുവദിച്ചിരുന്നില്ല.വിജയം നേടിയാൽ പിന്നെ കരുണയും ദയയും കാണിക്കുന്ന വെക്തിയായിരുന്നു സലാദിൻ. തികഞ്ഞ മതഭക്തനായ അദ്ദേഹം പ്രശസ്തനായ സൂഫി സന്യാസി ശൈഖ് അബ്ദുൽ ഖാദിർ കൈലാനിയുടെ അനുചരനായിരുന്നു. ഇദ്ദേഹത്തെ മുസ്‌ലിംകളുടെ ഒരു പ്രധാന രാഷ്രീയ, സൈനിക നേതാവായി കണക്കക്കുന്നു.

അയ്യൂബി രാജവംശത്തിന്‍റെ സ്ഥാപകനായ അദ്ദേഹം 1174 മുതൽ 1193 വരെ ഭരണം നടത്തിയതായി ചരിത്രങ്ങളില്‍ കാണാം. മുസ്‌ലിം സൈന്യത്തെ ഏകീകരിച്ചതിനും ജെറുസലേം തിരിച്ചുപിടിച്ചതിനുമാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. 1193 മാർച്ച് നാലിന് ഡമസ്കസിലാണ് സലാഹുദ്ദീൻ അന്തരിച്ചത്. സിറിയ ഉമയ്യദ്മോസ്കിലെ സലാഹുദ്ദീൻ ദർഗ്ഗയിൽ ആണ് അദ്ദേഹത്തിന്‍റെ സമാധി സ്ഥാനം നിലകൊള്ളുന്നത്. ഡമാസ്കസിലെ പ്രധാന സന്ദർശന കേന്ദ്രമാണിന്നിവിടം.



സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബിനെ ആദരിച്ചുകൊണ്ട് സിറിയ പുറത്തിറക്കിയ ഇരുപത്തിഅഞ്ച് പൗണ്ട്.

23-07-2018- പുരാവസ്തുപരിചയം- കുത്ത്കൂട്


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തുപരിചയം
ലക്കം
19

കുത്ത്കൂട്
ഇന്നത്തെ പുരാവസ്തു പരിചയത്തിൽ പരിചയപ്പെടുത്തുന്നത് കുത്ത്കൂട്. പഴയകാലത്ത് വയലുകളിൽ ഉയരമുള്ള ഭാഗത്തു നിന്നും താഴോട്ടൊഴുകുന്ന വെള്ളത്തിൽ നിന്നും മീൻ പിടിക്കാൻ വേണ്ടി വെള്ളത്തിൽ കുത്തി നിർത്തിയിരുന്ന ഒരു കൊട്ടയാണ് കുത്ത്കൂട്. 


22-07-2018- FUSILATELISM- 6


ഇന്നത്തെ പഠനം
അവതരണം
MV മുഹമ്മദ് കൊണ്ടോട്ടി
വിഷയം
FUSILATELISM (ടെലഫോൺകാർഡ് ശേഖരണം)
ലക്കം
6


ഇന്നു പരിചയപ്പെടുത്തുന്നത് പല തരം കടല്‍ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള കാര്‍ഡുകലാണ്. UAE പുറത്തിറക്കിയ ചില കാര്‍ഡുകള്‍ താഴെ...


21/07/2018

21-07-2018- പത്രവര്‍ത്തമാനങ്ങള്‍- Al Rai


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
55

Al Rai
(അൽറായ്)

അൽറായ് ജോർദാനിൽനിന്നുള്ള ഒരു അറബി ദിനപത്രമാണ്. 1971 ൽ ആരംഭിച്ച ഈ പത്രം ജോർദാൻ ടൈംസ് ഉടമസ്ഥതയിലുള്ളതാണ്. ഈ പത്രം ബ്രോഡ്‍ഷീറ് രൂപത്തിലാണ് തയ്യാറാകുന്നത്.








18-07-2018- നോട്ടിലെ വ്യക്തികള്‍- നെൽ‌സൺ മണ്ടേല


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
20

നെൽ‌സൺ മണ്ടേല

ജനനം: 18 ജൂലൈ 1918. മാവ്സോ കേപ്പ് പ്രവിശ്യ, സൗത്ത് ആഫ്രിക്ക യൂണിയൻ.
മരണം: 5 ഡിസംബർ 2013. ജൊഹാനസ്ബർഗ്, ഗൗട്ടെങ്ങ്, ദക്ഷിണാഫ്രിക്ക.

1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്ന വെക്തിയാണ് നെൽ‌സൺ മണ്ടേല. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവുകൂടിയാണ് മണ്ടേല. തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി. 

ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽത്തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നു മണ്ടേല. അദ്ദേഹത്തിന്‍റെ  രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ ആയിരുന്നു. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്‍റെ കാലഘട്ടത്തിൽ മണ്ടേല, പാർട്ടിയിലെ പ്രമുഖസ്ഥാനത്തേക്ക് എത്തിച്ചേർന്നിരുന്നു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു നെൽസൺ മണ്ടേല. മണ്ടേലയുടെ ജീവിതത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വളരെ സ്വാധീനം ചെലുത്തിയിരുന്നു. ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്‍റെ ജന്മദിനമായ ജൂലൈ 18, നെൽസൺ മണ്ടേല ദിന മായി ആചരിക്കുമെന്ന് 2009 നവംബറിൽ യു. എൻ. പൊതുസഭ പ്രഖ്യാപിച്ചിരുന്നു. 2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ചാണ് മണ്ടേല അന്തരിച്ചത്.



നെൽ‌സൺ മണ്ടേലയെ ആദരിച്ചുകൊണ്ട് സൗത്ത് ആഫ്രിക്ക പുറത്തിറക്കിയ അന്‍മ്പത് റാന്‍റ്.


15-07-2018- FUSILATELISM- 5


ഇന്നത്തെ പഠനം
അവതരണം
MV മുഹമ്മദ് കൊണ്ടോട്ടി
വിഷയം
FUSILATELISM (ടെലഫോൺകാർഡ് ശേഖരണം)
ലക്കം
5


ഇന്നു പരിചയപ്പെടുത്തുന്നത് പല തരം കടല്‍ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള കാര്‍ഡുകലാണ്. UAE പുറത്തിറക്കിയ ചില കാര്‍ഡുകള്‍ താഴെ...


14-08-2018- പത്രവര്‍ത്തമാനങ്ങള്‍- Le Journal de Saint Barth & St Barth Weekly


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
54

Le Journal de Saint Barth & St Barth Weekly
(ലെ ജർണൽ ഡി സെയിന്റ് ബാർത്ത് & സെയിന്റ് ബാർത്ത് വീക്കിലി)

ലെ ജർണൽ ഡി സെയിന്റ് ബാർത്ത് വെസ്റ്റിൻഡീസ് ദ്വീപസമൂഹങ്ങളിലെ സെയിന്റ് ബെർതെൽമി എന്ന രാജ്യത്തിൽനിന്നും ഉള്ള ഒരു ഫ്രഞ്ച് ദിനപത്രമാണ്. വെറും 25 km2 ചുറ്റളവ് വരുന്ന ഈ ഫ്രഞ്ച്-കോളനിയിലെ 9000ൽ പരം വരുന്ന ജനസംഘ്യക്കായി അച്ചടിക്കുന്ന ഈ പത്രം ടാബ്ലോയിഡ് രൂപത്തിലാണ് തയ്യാറാകുന്നത്. 


ഇതേ പത്രത്തിന്റെ ഇംഗ്ലീഷ് വീക്കിലി ന്യൂസ്പേപ്പറായ സെയിന്റ് ബാർത്ത് വീക്കിലി ബുക്ക്-ഫോര്മാറ്റിലാണ് തയ്യാറാകുന്നത്. ഇവ രണ്ടും ചിത്രത്തിൽ കാണാം.







11-08-2018- നോട്ടിലെ വ്യക്തികള്‍- ഖബൂസ് ബിൻ സഈദ് അൽ സയ്ദ്


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
19

ഖബൂസ് ബിൻ സഈദ് അൽ സയ്ദ്

ജനനം: 18 നവംബർ 1940. സലാല, ഒമാൻ.

1970 ൽ ഒമാന്‍ എന്നരാജ്യാത്തിന്‍റെ അധികാരത്തില്‍എത്തിയ വെക്തിയാണ് ഖബൂസ് ബിൻ സഈദ് അൽ സയ്ദ്. സാലാലയിലും പൂനെയിലുമായി അദ്ദേഹം ത്തന്‍റെ പ്രാഥമികവും ദ്വിതീയവുമായ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 20-ആം വയസ്സിൽ അദ്ദേഹം റോയൽ മിലിറ്ററി അക്കാദമി സന്ധേർസ്റ്റിൽ എത്തി. 1962 സെപ്റ്റംബറിൽ സന്ധേർസ്റ്റിൽ നിന്ന് ബിരുദപഠനത്തിനു ശേഷം അദ്ദേഹം ബ്രിട്ടീഷ് സേനയിൽ ചേർന്ന് ഒരു വർഷത്തോളം ജർമ്മനിയിൽ സേവനമനുഷ്ടകുക്കയും ചെയ്തു. ബ്രിട്ടീഷ് കരസേനയിൽ അദ്ദേഹം ഒരു സ്റ്റാഫ് നിയമനം നടത്തുകയും. സൈനികസേവനത്തിനു ശേഷം, ഖബൂസ് ഇംഗ്ലണ്ടിലെ തദ്ദേശീയ ഗവൺമെൻറ് വിഷയങ്ങൾ പഠിക്കുകയും പിന്നീട് ലോസ്ലി ചൗൻസി സഞ്ചരിച്ച ഒരു ലോക പര്യടനത്തോടെ തന്‍റെ വിദ്യാഭ്യാസം പൂർത്തിയാേക്കുകയും ചെയ്തു. 1970 കളിലെ തന്‍റെ പിതാവിനെതിരായ വിജയകരമായ അട്ടിമറിയിലൂടെ  സിംഹാസനസ്ഥനായ വെക്തിയാണ് ഖബൂസ്. ഒമാൻ വളരെ മോശം വികസ്വര രാജ്യമായിരുന്നു. 
ആറു കിലോമീറ്റർ മാത്രം ചുറ്റളവിലുള്ള റോഡുകളും ഉപജീവന മാര്‍ഗത്തിനായി മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ രാജ്യത്തെ എണ്ണ വരുമാനം ഉപയോഗിച്ച് രാജ്യം ആധുനികവത്കരിക്കുകയും, നൂറുകണക്കിന് മൈലുകളുള്ള പുതിയ റോഡുകളും, ടെലികമ്യൂണിക്കേഷൻസ് ശൃംഖലയും സ്ഥാപിച്ചത് ഖബൂസ് അധികാരത്തില്‍ വന്നതിന് ശേഷമണ്. അധികാരത്തിൽ തന്‍റെ ആദ്യ വർഷത്തിൽതന്നെ ഒമാനെ  അടിമത്തത്തിൽ നിന്ന് ഖബൂസ് ഒഴിവാക്കുകയും ചെയ്തു. Field Marshal, Royal Army of Oman, Admiral of the Fleet, Royal Navy of Oman, Marshal of the Royal Air Force of Oman, Supreme Commander, Royal Oman Police, Honorary General, British Army,എന്നീ റാങ്കുകൾ നിലനിർത്തുന്നവെക്തികൂടിയാണ് ഖബൂസ്. 


ഖബൂസ് ബിൻ സഈദ് അൽ സയ്ദ്നെ ആദരിച്ചുകൊണ്ട് ഒമാന്‍ പുറത്തിറക്കിയ നൂര്‍ ബൈസ.


10-08-2018- പുരാവസ്തുപരിചയം- നഗാര


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തുപരിചയം
ലക്കം
18

നഗാര
ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ പരിചയപ്പെടുത്തുന്നത് നഗാര. ചെണ്ട പോലെ ഉപയോഗിക്കുന്ന ഒരു ഉപകരണമാണിത്. പണ്ട് വൈദ്യുതി ഇല്ലാത്ത കാലത്ത് മലബാര്‍ മേഖലകളില്‍ മുസ്ലിം സമുദായക്കാരുടെ പള്ളികളില്‍ അഞ്ച് നേരം നമസ്കാര സമയത്ത് അതിന്റെ സമയം അറിയിക്കുന്നതിന്‍ വേണ്ടി വിശ്വാസികളില്‍ എത്തിക്കാന്‍ വേണ്ടി മുട്ടിയിരുന്ന ഉപകരണമാണ് നഗാര. ഇതിനെ നഗാരമുട്ട് എന്ന് വിളിക്കുന്നു. 

ഫോട്ടോയില്‍ കാണുന്നത് പോലെ ഇരുമ്പ് തകിടില്‍ തുകല്‍ വലിച്ച് കെട്ടിയാണ് ഇതിന്‍റെ നിര്‍മ്മാണം. വേറെ ഒരു വിഭാഗത്തില്‍ കരിമ്പനയുടെ കുറ്റി മുറിച്ചെടുത്ത് അതിന്മേല്‍ തുകല്‍ വലിച്ച് കെട്ടി നഗാര നിര്‍മ്മിച്ചതായി കണ്ടിട്ടുണ്ട്. ഇത് പോലെ ഇന്നും നഗാര മുട്ടി ബാങ്ക് വിളി അറിയിക്കുന്ന സമ്പ്രദായം മലപ്പുറം ജില്ലയിലെ വണ്ടൂരിലെ പള്ളിക്കുന്ന് ജുമാ മസ്ജിദില്‍ ഇന്നുമുണ്ട്.


08-07-2018- FUSILATELISM- 4


ഇന്നത്തെ പഠനം
അവതരണം
MV മുഹമ്മദ് കൊണ്ടോട്ടി
വിഷയം
FUSILATELISM (ടെലഫോൺകാർഡ് ശേഖരണം)
ലക്കം
4


ഇന്നു പരിചയപ്പെടുത്തുന്നത് ഫിഫ വേള്‍ഡ് കപ്പുമായി ബന്ധപെട്ട കളിക്കാരും വിഷയവുമാണ്‌. മറഡോണ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫെര്‍ണാണ്ടോ ടോറസ്  എന്നീ കളിക്കാരുടെ ചിത്രങ്ങളടങ്ങിയ കാര്‍ഡുകളും പന്ത് കളിയുമായി ബന്ധപെട്ട ഒരു കാര്‍ഡും റിയാദിലെ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിന്‍റെ പടമുള്ള ഒരു കാര്‍ഡുമാണ് ഇവിടെ നല്‍കിയത്.  

07-07-2018- പത്രവര്‍ത്തമാനങ്ങള്‍- Ak Bosga


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
53

Ak Bosga
(അക് ബോസ്ഗ)

അക് ബോസ്ഗ കസാകിസ്‌ഥാനിലുള്ള ഒരു മാട്രിമോണിയൽ പത്രമാണ്. ബോട്ടിക്, ബ്രൈഡൽ ഡെക്കറേഷൻ മുതലായ വിവാഹവയുമായി ബന്ധപ്പെട്ട വാർത്തകൾ മാത്രമാണ് ഈ കസാക്ക് പത്രത്തിൽ ഉള്ളത്. ആഴ്ചയിൽ ഒരിക്കൽ ഇറങ്ങുന്ന ഈ പത്രം ടാബ്ലോയിഡ് രൂപത്തിലാണ് തയ്യാറാകുന്നത്. 







05/07/2018

04-07-2018- നോട്ടിലെ വ്യക്തികള്‍- മാനുവൽ അക്യുവ റോക്സസ്


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
18

മാനുവൽ അക്യുവ റോക്സസ്


ജനനം: 1 ജനുവരി 1892.
കാപ്പിസ് (ഇപ്പോൾ റോക്സസ് നഗരം), കാപ്പിസ് പ്രവിശ്യ, ഫിലിപ്പീൻസ് ക്യാപ്റ്റൻസി ജനറൽ

മരണം: 15 ഏപ്രിൽ 1948.
ക്ലാർക്ക് എയർ ബേസ്, ഫിലിപ്പൈൻസ്.

ഫിലിപ്പീൻസിന്‍റെ അഞ്ചാമത്തെ രാഷ്ട്രപതിയായിരുന്നു മാനുവൽ അക്യുവ റോക്സസ്. 1946 മേയ് 28 മുതൽ ഫിലിപ്പീൻസ് ഭരണകൂടത്തിന്‍റെ പരമാധികാരം അമേരിക്കയ്ക്ക് കൈമാറിയശേഷം സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്‍റെ ആദ്യ പ്രസിഡന്‍റായ വെക്തികൂടിയാണ് മാനുവൽ റോക്സസ്. 1917 മുതൽ അദ്ദേഹം കാപിസ് മുനിസിപ്പൽ കൗൺസിൽ അംഗമായിരുന്നു. 1919 മുതൽ 1922 വരെ ഇദ്ദേഹം പ്രവിശ്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണ്ണറായിരുന്നു.1922-ൽ ഫിലിപ്പൈൻ പ്രവിശ്യാ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടവെക്തികൂടിയാണ് റോക്സസ്. തുടർച്ചയായി പന്ത്രണ്ടാം വർഷവും സഭയുടെ സ്പീക്കറായിരുന്നു അദ്ദേഹം. 1934 മുതൽ 1935 വരെ ഭരണഘടനാ കൺവെൻഷനിൽ അംഗമായ അദ്ദേഹം, ധനകാര്യ സെക്രട്ടറി, നാഷണൽ ഇക്കണോമിക് കൌൺസിലിന്‍റെ ചെയർമാൻ, ദേശീയ വികസന കമ്പനി ചെയർമാൻ, അനേകം ഗവൺമെന്‍റ്, കോർപ്പറേഷനുകളിലും, ഏജൻസികളിലും, പ്രവര്‍ത്തിച്ചവെക്തിയാണ് മാനുവൽ റോക്സസ്. 1948ല്‍ ഹൃദയാഘാതത്തെ തുടർന്നാണ് റോക്സസ് മരിച്ചത്. 



മാനുവൽ അക്യുവ റോക്സസ്നെ ആദരിച്ചുകൊണ്ട് ഫിലിപ്പൈന്‍സ് പുറത്തിറക്കിയ നൂര്‍ പിസോ.




02-07-2018- പുരാവസ്തു പരിചയം- മുളകൊണ്ടുള്ള വീട്ടുപകരണങ്ങള്‍


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
17


മുളയില്‍ നെയ്തെടുത്ത വീട്ടുപകരണങ്ങള്‍

പെരുമ്പറയന്‍ സമുദായക്കാരുടെ കുലത്തൊഴിലായ കൊട്ടനെയ്ത്തിന്‍റെ ഭാഗമായി തന്നെ അവര്‍ മെടഞ്ഞ് നല്‍കുന്ന വീട്ടുപകരണങ്ങള്‍ ആണ് താഴെ കാണുന്ന ചിത്രത്തിലുള്ളത്.

1) പുതിയരികൊട്ട: പഴയകാലതലമുറക്കാര്‍ എന്നും പാകം ചെയ്യാന്‍ അരിയെടുക്കുബോള്‍ അല്പം (ഒരു കൈപ്പിടിയിലൊതുങ്ങുന്ന അരി) ഇതില്‍ വാരിയിടുന്ന (നിക്ഷേപിക്കുന്ന) ഒരു രീതിയുണ്ടായിരുന്നു. 

2) കറ്റതട്ട്: പാടത്ത് നെല്ല് കൊയ്തതിന് ശേഷം കണ്ടത്ത് വീണ് പോയ കതിരുകള്‍ പെറുക്കിയിടാന്‍ ഉപയോഗിക്കുന്നതാണിത്. 

3) വിശറി: ഫാനൊന്നും വ്യാപകമാകാത്ത കാലത്ത് വീശാന്‍ ഉപയോഗിച്ചിരുന്നത്...

4) കൊഴലന്‍ കുട്ട: കൂടുതല്‍ നെല്ല് എടുത്ത് വക്കാന്‍ ഉപയോഗിക്കുന്ന കുട്ടയാണ് കുഴലന്‍ കുട്ട.

5) കുരുവ: നാട്ടിന്‍പുറങ്ങളില്‍ മീന്‍ പിടുത്തക്കാര്‍ പിടിച്ച മീനിനെ ഇട്ടു വക്കാന്‍ ഉപയോഗിച്ചിരുന്ന കൊട്ട.

6) പൂഴികൊട്ട: മണ്ണു വാരാന്‍ ഉപയോഗിച്ചിരുന്ന കൊട്ട.

7) ചോറ്റുകൊട്ട :  ചോറുറ്റി എടുത്തു വക്കാന്‍ ഉപയോഗിച്ചിരുന്ന കൊട്ട.

8) ഊറ്റുകൊട്ട : ഇതും ചോറുറ്റി എടുത്തു വക്കാന്‍ ഉപയോഗിച്ചിരുന്ന കൊട്ടയാണ്



01-07-2018- FUSILATELISM- 3


ഇന്നത്തെ പഠനം
അവതരണം
MV മുഹമ്മദ് കൊണ്ടോട്ടി
വിഷയം
FUSILATELISM (ടെലഫോൺകാർഡ് ശേഖരണം)
ലക്കം
3


ഇന്നു പരിചയപ്പെടുത്തുന്നത് ഏതാനും മത്സ്യങ്ങളുടെ ചിത്രങ്ങളോട് കൂടിയ ടെലിഫോണ്‍ കാര്‍ഡുകളാണ്. UAE ഇറക്കിയ ഈ കാര്‍ഡുകളില്‍ സ്ക്രാച് കാര്‍ഡ്, മാഗ്നറ്റിക് കാര്‍ഡ് എന്നിവയാണുള്ളത്. അറബികള്‍ക്ക് ഏറെ ഇഷ്ടപെട്ട മീനാണ് ഹമൂര്‍. കൂടാതെ സുബൈത്തി,നീസിര്‍, ഖെന്‍ തുടങ്ങിയ മീനുകളുടെ ചിത്രങ്ങളോട് കൂടിയ കാര്‍ഡുകളും കാണാം. ഇന്നത്തെ സാഹചര്യത്തില്‍ ഫോര്‍മാലീന്‍ എന്ന മാരകവിഷം അടങ്ങിയ മീനുകള്‍ മാര്‍കറ്റുകളില്‍ ധാരാളം ഉള്ള സമയത്ത് UAE ഇറക്കിയ കാര്‍ഡുകള്‍ ഈ സന്ദര്‍ഭത്തില്‍ കാലികമാണ്.