21/07/2018

18-07-2018- നോട്ടിലെ വ്യക്തികള്‍- നെൽ‌സൺ മണ്ടേല


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
20

നെൽ‌സൺ മണ്ടേല

ജനനം: 18 ജൂലൈ 1918. മാവ്സോ കേപ്പ് പ്രവിശ്യ, സൗത്ത് ആഫ്രിക്ക യൂണിയൻ.
മരണം: 5 ഡിസംബർ 2013. ജൊഹാനസ്ബർഗ്, ഗൗട്ടെങ്ങ്, ദക്ഷിണാഫ്രിക്ക.

1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്ന വെക്തിയാണ് നെൽ‌സൺ മണ്ടേല. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവുകൂടിയാണ് മണ്ടേല. തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി. 

ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽത്തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നു മണ്ടേല. അദ്ദേഹത്തിന്‍റെ  രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ ആയിരുന്നു. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്‍റെ കാലഘട്ടത്തിൽ മണ്ടേല, പാർട്ടിയിലെ പ്രമുഖസ്ഥാനത്തേക്ക് എത്തിച്ചേർന്നിരുന്നു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു നെൽസൺ മണ്ടേല. മണ്ടേലയുടെ ജീവിതത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വളരെ സ്വാധീനം ചെലുത്തിയിരുന്നു. ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്‍റെ ജന്മദിനമായ ജൂലൈ 18, നെൽസൺ മണ്ടേല ദിന മായി ആചരിക്കുമെന്ന് 2009 നവംബറിൽ യു. എൻ. പൊതുസഭ പ്രഖ്യാപിച്ചിരുന്നു. 2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ചാണ് മണ്ടേല അന്തരിച്ചത്.



നെൽ‌സൺ മണ്ടേലയെ ആദരിച്ചുകൊണ്ട് സൗത്ത് ആഫ്രിക്ക പുറത്തിറക്കിയ അന്‍മ്പത് റാന്‍റ്.


No comments:

Post a Comment