05/07/2018

20-06-2018- നോട്ടിലെ വ്യക്തികള്‍- മാനുവൽ എൽ. ക്വിസോൺ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
16

മാനുവൽ എൽ. ക്വിസോൺ


ജനനം: 19 ഓഗസ്റ്റ് 1878.
ബലേർ, എൽ പ്രിൻസിപ്പെ, ക്യാപ്റ്റൻസി ജനറൽ ഓഫ് ഫിലിപ്പീൻസ്
(ഇപ്പോൾ ബലേർ, അറോറ, ഫിലിപ്പൈൻസ്)

മരണം: 1 ഓഗസ്റ്റ് 1944.
സരനക് തടാകം, ന്യൂയോർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ്.

എമിലിയോ അഗിനാള്‍ഡോവിനു ശേഷം ഫിലിപ്പൈൻസിന്‍റെ രണ്ടാമത്തെ പ്രസിഡന്‍റാണ് മാനുവൽ എൽ. ക്വിസോൺ. 1935 മുതൽ 1944 വരെ ഫിലിപ്പീൻസിലെ കോമൺവെൽത്ത് പ്രസിഡന്‍റും, ഫിലിപ്പിനോ ഭരണാധികാരി, സൈനികൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും ഇദ്ദേഹം  പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല 1919 ൽ യു.എസ് കോൺഗ്രസിൽ ആദ്യമായി സ്വതന്ത്ര ഇൻഡിപെൻഡന്‍റ് മിഷന്‍റെ നേതൃത്വത്തിൽ പ്രവർത്തിച്ച വെക്തികൂടിയാണ് മാനുവൽ എൽ. ക്വിസോൺ.1922 ൽ ക്വിസോൺ നാഷ്ണൽസ്റ്റീസി പാർട്ടി സഖ്യത്തിന്‍റെ നേതാവായി മാറുകയുംചെയ്തു. ക്ഷയരോഗബാധിതനാണ് അദ്ദേഹം മരിച്ചത്.


മാനുവൽ എൽ. ക്വിസോൺനെ ആദരിച്ചുകൊണ്ട് ഫിലിപ്പീൻസ് പുറത്തിറക്കിയ ഇരുപത് പിസോ. 



No comments:

Post a Comment