25/07/2018

25-07-2018- നോട്ടിലെ വ്യക്തികള്‍- സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ്


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
21

സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ്

ജനനം: ക്രിസ്തു വര്‍ഷം1137/1138. ഹിജ്റ വര്‍ഷം 532. തിക്രിത്, ഇറാക്ക്.
മരണം: 4 മാര്‍ച്ച് 1193. ഡമസ്കസ്, സിറിയ.


സിറിയയുടേയും ഈജിപ്റ്റിന്‍റെയും സുൽത്താനായിരുന്നു സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ്. അഥവാ സലാദിൻ. ലോകം കണ്ട മികച്ച സൈന്യാധിപരിൽ ഒരാളും സാമ്രാജ്യ നായകനുമായിരുന്നെങ്കിലും ലോലഹൃദയനും, കാരുണ്യവാനും, നീതിമാനും. പ്രജാവാത്സലനുമായാണ് സലാഹുദ്ദീൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. യുദ്ധമുഖങ്ങളിലും രാജ്യങ്ങൾ കീഴടക്കുന്ന വേളകളിലും തദ്ദേശ വാസികൾക്കിടയിൽ ചെന്ന് വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ അദ്ദേഹം താല്പര്യം കാട്ടിയിരുന്നു. ക്രൂരമായ പ്രതികാര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം തന്‍റെ പടയാളികളെ അനുവദിച്ചിരുന്നില്ല.വിജയം നേടിയാൽ പിന്നെ കരുണയും ദയയും കാണിക്കുന്ന വെക്തിയായിരുന്നു സലാദിൻ. തികഞ്ഞ മതഭക്തനായ അദ്ദേഹം പ്രശസ്തനായ സൂഫി സന്യാസി ശൈഖ് അബ്ദുൽ ഖാദിർ കൈലാനിയുടെ അനുചരനായിരുന്നു. ഇദ്ദേഹത്തെ മുസ്‌ലിംകളുടെ ഒരു പ്രധാന രാഷ്രീയ, സൈനിക നേതാവായി കണക്കക്കുന്നു.

അയ്യൂബി രാജവംശത്തിന്‍റെ സ്ഥാപകനായ അദ്ദേഹം 1174 മുതൽ 1193 വരെ ഭരണം നടത്തിയതായി ചരിത്രങ്ങളില്‍ കാണാം. മുസ്‌ലിം സൈന്യത്തെ ഏകീകരിച്ചതിനും ജെറുസലേം തിരിച്ചുപിടിച്ചതിനുമാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. 1193 മാർച്ച് നാലിന് ഡമസ്കസിലാണ് സലാഹുദ്ദീൻ അന്തരിച്ചത്. സിറിയ ഉമയ്യദ്മോസ്കിലെ സലാഹുദ്ദീൻ ദർഗ്ഗയിൽ ആണ് അദ്ദേഹത്തിന്‍റെ സമാധി സ്ഥാനം നിലകൊള്ളുന്നത്. ഡമാസ്കസിലെ പ്രധാന സന്ദർശന കേന്ദ്രമാണിന്നിവിടം.



സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബിനെ ആദരിച്ചുകൊണ്ട് സിറിയ പുറത്തിറക്കിയ ഇരുപത്തിഅഞ്ച് പൗണ്ട്.

No comments:

Post a Comment