31/12/2020

31-12-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(61) - Jacques-Louis David

             

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
61

 Jacques-Louis David
 French painter 
( ഴാക് ലൂയി ദാവീദ്)

ഴാക് ലൂയി ദാവീദ് ഫ്രഞ്ചു ചിത്രകാരനായിരുന്നു. 1748 ഓഗസ്റ്റ് 30-ന് പാരിസിൽ ജനിച്ചു. 

ആദ്യ കാലത്ത് റൊക്കോക്കോ ചിത്രകാരനായ മേരിവിയാനോടൊപ്പം ചിത്രകല അഭ്യസിച്ചു. പിൽക്കാലത്ത് ഇദ്ദേഹം ക്ലാസിക് ശൈലി യാണ് തന്റെ മാധ്യമമായി സ്വീകരിച്ചത്. പ്രീക്സ് ഡി റോം പുരസ്കാരത്തിനായി ഇദ്ദേഹം മൂന്നു തവണ ശ്രമിച്ചു പരാജയപ്പെടുകയും അതിനെത്തുടർന്ന് 1773-ൽ പട്ടിണി കിടന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

1774-ൽ പ്രസ്തുത പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തി. ഈ വിജയത്തിന്റെ തിളക്കത്തോടെ 1781 വരെ റോമിൽ ജീവിച്ചു. അതിനുശേഷം പാരിസിൽ മടങ്ങി യെത്തി. 1784-ൽ റോയൽ അക്കാദമി അംഗമായി.

ദേശഭക്തിയുടേയും പൗരുഷത്തിന്റേയും ഇതിഹാസം എന്നു വിളിക്കാവുന്ന ദി ഓത്ത് ഒഫ് ദ് ഹോരാത്തി (1778) ആണ് ലൂയിസിന്റെ ശ്രദ്ധേയമായ ആദ്യ രചന. ഡെത്ത് ഒഫ് സോക്രട്ടീസ്, ദ് റിട്ടേൺ ഒഫ് ബ്രൂട്ടസ് എന്നിവ റോമിൽ വച്ച് ഇദ്ദേഹം രചിച്ച വിഖ്യാത ചിത്രങ്ങളാണ്.

ഫ്രഞ്ചു വിപ്ലവാനന്തരം റോയൽ അക്കാദമി പ്രവർത്തനരഹിതമായപ്പോൾ ഇദ്ദേഹം സമകാലിക വിഷയങ്ങളുടെ ആവിഷ്കരണത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ദി ഓത്ത് ഒഫ് ദ് ടെന്നിസ് കോർട്ട്, ദ് ഡെത്ത് ഒഫ് മരാറ്റ് എന്നിവ ഇക്കാലത്തെ കലാസ്വാദകരെ സമാകർഷിച്ച മുഖ്യ രചനകളിൽപ്പെടുന്നു.

ഇദ്ദേഹത്തിന്റെ ചിത്രകലാജീവിതത്തിന്റെ അടുത്തഘട്ടം നെപ്പോളിയനുമായി ബന്ധപ്പെട്ടു നിൽക്കുന്നു. രണ്ടു തവണത്തെ ജയിൽവാസത്തിനുശേഷം നെപ്പോളിയന്റെ ചിത്രകാരൻ എന്ന നിലയിലാണ് ഇദ്ദേഹം വീണ്ടും രംഗപ്രവേശം നടത്തിയത്.

നെപ്പോളിയന്റെ ജീവിതത്തിലെ ഒട്ടനവധി വിജയ മുഹൂർത്തങ്ങൾ രേഖപ്പെടുത്തുന്നതിനായി ഇദ്ദേഹം തന്റെ സർഗവൈഭവം പ്രയോഗിച്ചിട്ടുണ്ട്. നെപ്പോളിയനോടുള്ള ഇദ്ദേഹത്തിന്റെ അനുകമ്പ കലർന്ന ആദരവിന്റെ സൂചകമാണ് 1814-ൽ രചിച്ച ലിയോണിഡസ് അറ്റ് തെർമോപൈലേ എന്ന ചിത്രം.

1814-ൽ നെപ്പോളിയൻ നാടുകടത്തപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം 1816-ൽ ബ്രസ്സൽസിലേക്ക് പലായനം ചെയ്തു. 18-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഫ്രഞ്ച് നിയോക്ലാസിക്കൽ ചിത്രകലയിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം അതിശ്രദ്ധേ യമായിരുന്നു.

പ്രതിഭാദത്തമായ പ്രചോദനത്തിന്റേയും സമുന്നതമായ ധാർമിക ബോധത്തിന്റേയും സാക്ഷാത്കാരമായ ഇദ്ദേഹത്തിന്റെ ശൈലി പിൽക്കാലത്ത് ജെറാർഡ് ഫ്രാങ്കോയിസ്, ഗിറോ ഡെറ്റ് ഡിറൌസി, അന്റോയിൻ ഗ്രോസ് തുടങ്ങിയ ശിഷ്യരിലൂടെ നിലനിറുത്തപ്പെടുകയുണ്ടായി. 1825 ഡിസംബർ 29-ന് ബ്രസ്സൽസ്സിൽ ഇദ്ദേഹം നിര്യാതനായി.









30/12/2020- കറൻസിയിലെ വ്യക്തികൾ- മിർസ ഉലുഗ് ബേഗ്

              

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
29
   
മിർസ ഉലുഗ് ബേഗ്

ഉലുഗ് ബേഗ് (മിർസ മുഹമ്മദ് തരാഗെ ബിൻ ഷാരൂഖ്,  22 മാർച്ച് 1394 - 27 ഒക്ടോബർ 1449) അറിയപ്പെടുന്ന  ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ആയിരുന്നു. സമർകണ്ടിൽ (നിലവിൽ ഉസ്ബെക്കിസ്ഥാൻ) ഉലുഗ് ബേഗിൻ്റെ പ്രശസ്തമായ പ്രതിമ സ്ഥിതി ചെയ്യുന്നു.
ഗണിതശാസ്ത്രത്തിലെ ത്രികോണമിതി, ഗോളീയ ജ്യാമിതി എന്നിവയിലെ കണ്ടെത്തലുകൾ, കല, ബൗദ്ധികപ്രവർത്തനങ്ങൾ എന്നിവയിൽ ഉലുഗ് ബേഗ് ശ്രദ്ധേയനായിരുന്നു അറബി, പേർഷ്യൻ, തുർക്കിക്, മംഗോളിയൻ, ചെറിയ അളവിൽ ചൈനീസ് എന്നീ അഞ്ച് ഭാഷകൾ അദ്ദേഹം സംസാരിച്ചുവെന്ന് കരുതപ്പെടുന്നു.  അദ്ദേഹത്തിന്റെ ഭരണകാലത്ത് (ആദ്യം ഒരു ഗവർണറായി, പിന്നെ തിമൂറിഡ് സാമ്രാജ്യത്തിൻ്റെ അധിപനായി) നവോത്ഥാനത്തിന്റെ സാംസ്കാരിക ഉന്നതി നേടി. 

1424 നും 1429 നും ഇടയിൽ അദ്ദേഹം സമർകാൻഡിൽ (ഉസ്ബെക്കിസ്ഥാൻ) വലിയ ഒരു ഉലുഗ് ബേഗ് ഒബ്സർവേറ്ററി നിർമ്മിച്ചു. അക്കാലത്ത് ഇസ്ലാമിക ലോകത്തിലെ ഏറ്റവും മികച്ച നിരീക്ഷണാലയങ്ങളിലൊന്നായും മധ്യേഷ്യയിലെ ഏറ്റവും വലിയ നിരീക്ഷണകേന്ദ്രമായും പണ്ഡിതന്മാർ കണക്കാക്കിയിരുന്നു.  പതിനഞ്ചാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണ ജ്യോതിശാസ്ത്രജ്ഞനായി ഉലുഗ് ബേഗിനെ പിന്നീട് പല പണ്ഡിതന്മാരും അംഗീകരിച്ചു.  സമർകണ്ടിലും ബുഖാറയിലും അദ്ദേഹം ഉലുഗ് ബേഗ് മദ്രസ (1417–1420) നിർമ്മിക്കുകയും നഗരങ്ങളെ മധ്യേഷ്യയിലെ സാംസ്കാരിക പഠന കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു. എന്നിരുന്നാലും, ഉലുഗ് ബേഗിന്റെ ശാസ്ത്ര വൈദഗ്ദ്ധ്യം ഭരണത്തിലെ അദ്ദേഹത്തിന്റെ കഴിവുകളുമായി പൊരുത്തപ്പെടുന്നില്ല.  ഹ്രസ്വകാല ഭരണത്തിൽ, തന്റെ അധികാരം  സ്ഥാപിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.  തൽഫലമായി,  കുടുംബത്തിലെ  മറ്റ് ഭരണാധികാരികൾ അദ്ദേഹത്തിന്റെ ഭരണത്തിലെ ദുർബലത മുതലെടുക്കുകയും പിന്നീട് അദ്ദേഹത്തെ അട്ടിമറിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.

സെൻട്രൽ ബാങ്ക് ഓഫ് ഉസ്ബെക്കിസ്ഥാൻ 2019 ൽ പുറത്തിറക്കിയ 100,000 സോം കറൻസി നോട്ട് .  ഉസ്ബെക്ക് ശാസ്ത്രജ്ഞനായ മിർസോ ഉലുഗ്ബെക്കിന്റെ പ്രവർത്തനങ്ങൾക്കും ജ്യോതിശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കും വേണ്ടിയാണ് ബാങ്ക് നോട്ടിന്റെ വിഷയം സമർപ്പിച്ചിരിക്കുന്നത്.

മുൻവശം (obverse): മിർസോ ഉലുഗ് ബേഗിൻ്റെ പ്രതിമയുടെ ചിത്രം ഉൾക്കൊള്ളുന്നു. ഇത് ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിലെ ഉലുഗ് ബേഗിന്റെ നിരീക്ഷണാലയത്തിൽ സ്ഥിതിചെയ്യുന്നു. സൗരയൂഥത്തിലെ ഗ്രഹങ്ങളും ഭ്രമണപഥത്തിൽ ചിത്രീകരിച്ചിരിക്കുന്നു, വിവിധ വലുപ്പത്തിലുള്ള നക്ഷത്രങ്ങളും കാണാൻ കഴിയും.

പിൻവശം (Reverse): ഇരുണ്ട തവിട്ട് നിറത്തിൽ അച്ചടിച്ച മിർസോ ഉലുഗ് ബേഗ് ഒബ്സർവേറ്ററിയുടെ വിശദമായ ചിത്രം പിന്നിൽ കാണാം.   








   

29/12/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഇസ്രയേൽ

                

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
73

ഇസ്രയേൽ

മദ്ധ്യപൂർവേഷ്യയിൽ മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേൽ. ജനപങ്കാളിത്തതോടെയുള്ള നിയമനിർമ്മാണസഭകൾ ഉൾപ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്. പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാഷ്ട്രം ആണ് ഇസ്രയേൽ.ലോകത്തിലെ ഏക ജൂത രാഷ്ട്രവും.

ഡേവിഡ് ബെൻ ഗുറിയൻ ആണ് ആധുനീക ഇസ്രയേൽ രാഷ്ട്രത്തിന്റെ  ആദ്യ പ്രധാനമന്ത്രി 1948 ൽ ലാണ് ആധുനീക ഇസ്രയേൽ രാഷ്ട്രം പിറവി എടുത്തത്. രണ്ടാം ലോക മഹായുദ്ധത്തിനു പിന്നാലെ പലസ്ഥീനിലെ ജൂത ജനപെരുപ്പം കൂടിവന്നു അത് അറബി ജനതയോട് ഏറ്റുമുട്ടാൻ തുടങ്ങി ജൂത രാഷ്ട്രമെന്നസ്വപ്നം ബാൽ ഫർ പ്രഖ്യാപനത്തിലൂടെ ബ്രിട്ടൻ വെളിപ്പെടുത്തുന്നു. 1947 ൽ നവംബർ മാസം UN പല സ്ഥീൻ ജൂതർക്കും. അറബികൾക്കും മായി വിഭജിക്കാൻ തീരുമാനിക്കുന്നു. ജൂതർ തീരുമാനം അംഗീകരിക്കുന്നു. അറബ് നാടുകൾ എതിർക്കുകയും ചെയ്യുന്നു. 1948 ൽ മെയ് മാസം തന്നെ ഇസ്രയേലിനെ അറബിനാടുകൾ ആക്രമിച്ചു. ഈജിപ്റ്റ്,സിറിയ, ജോർദാൻ, ലെബനൻ,ഇറാഖ് എന്നിവർ ഒന്നു ചേർന്ന് . ഈ യുദ്ധം ഇസ്രയേലിന് ജോർദാൻ നദിയുടെ പടിഞ്ഞാറ് 29% കരഭൂമി നേടി കൊടുത്തു. ജൂദിയായിലെ പർവ്വത പ്രദേശങ്ങളും,സമരിയായും ചേർന്ന വെസ്റ്റ് ബാങ്ക് പ്രദേശം ജോർദാനും കീഴടക്കി. ഗാസാ മുനമ്പിൽ ഈജിപ്റ്റ് അവകാശം സ്ഥാപിച്ചു. ഈ യുദ്ധം ഇസ്രയേലിലെ പാലസ്ഥീൻ ജനതയെ ഒന്നും മില്ലാത്ത അഭയാർത്ഥികളാക്കി മാറ്റി. പിന്നീട് 1967 ൽ ജൂൺ മാസം സൈനീകം മായി ശക്തി നേടിയ ഇസ്രയേൽ ഈജിപ്റ്റ് മായി ഏറ്റുമുട്ടി. സീനായ് ഉപദ്വീപും,ഗാസാ മുനമ്പും പിടിച്ച് അടക്കി. ഈജിപ്റ്റിനെ തുണക്കാൻ വന്ന ജോർദാനും വെസ്റ്റ് ബാങ്ക് നഷ്ടമായി. സിറിയക്ക് ഗോലാൻ കുന്നുകളും . ഈ ആറു നാൾ യുദ്ധം ഇസ്രയേൽ വൻ വിജയം നേടി. 

സാമ്പത്തികമായി പ്രധാനം നാരങ്ങ ,മുന്തിരി . മാതളനാരകം, അത്തി, ഒലിവ് , വാഴപ്പഴം തുടങ്ങിയ വ വൻ തോതിൽ വിളയുന്ന ഭൂമിയാണ് ഇവിടം. ചെമ്പ് നിക്ഷേപം ഉണ്ട് . സൈനീക സാമഗ്രഹികൾ വൻ തോതിൽ കയറ്റുമതി ചെയ്യുന്നു. നെഗേവ് മരുഭൂമി ഇസ്രയേലിന്റെ തെക്കേ അറ്റത്ത് സിനായ് മരുഭൂമിയുടെ തുടർച്ചയായി കാണാം . ഇസ്രയേലിന്റെ പാതിയും ഈ മരുഭൂമിയാണ്.. ഗലീലി/ കിന്നരറ്റ് / ടൈബീരിയസ് തടാകം വടക്ക് കിഴക്ക് സിറിയ-ഇസ്രയേൽ അതിർത്തിയിലാണ്. പാലസ്ഥീനും - ഇസ്രയേലിനും-ജോർദാനും അതിരിടുന്ന . ചാവുകടൽ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. .നെസെറ്റ് എന്നാണ് ഇസ്രയേൽ പാർലമെന്റ് അറിയപ്പെടുന്നത്. നാണയം ഇസ്രയേലി ഷിക്കൽ .മതം. ജൂതമതം. 80%, ഇസ്ലാം  15 %, ക്രിസ്തുമതം' 2%, ഭാഷ, ഹീബ്രു, അറബി, ഇംഗ്ലിഷ് . തലസ്ഥാനം. ടെൽ അവീവ് - യാഫാ . ( ജറുസലേമാണ് തലസ്ഥാനം എന്നിരിക്കലും യു.എൻ. അംഗീകാരം മില്ലാത്തതിനാൽ മറ്റും )86 ലക്ഷമാണ് ഇവിടെത്തെ ജനസംഖ്യ.









29/12/2020

28-12-2020- സ്മാരക നാണയങ്ങൾ- ഗുരു നാനാക് - താത്യാ ടോപ്പെ - ഇരുനൂറാം ജന്മവാര്‍ഷികം

                 

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
16

താത്യാ ടോപ്പെ - ഇരുനൂറാം ജന്മവാര്‍ഷികം

ഭാരതത്തിന്റെ ആദ്യ സ്വാതന്ത്ര്യ സമരം എന്ന് പരക്ക അംഗീകരിക്കപ്പെട്ടിരുന്നത്  1857 ലെ “ശിപായി ലഹള” എന്ന് വിളിക്കപ്പെടുന്ന യുദ്ധമാണല്ലോ. കമ്പനി പട്ടാളത്തിലെ  അസംതൃപ്തരായിരുന്ന ഇന്ത്യൻ പട്ടാളക്കാരുടെ പ്രതിഷേധം കത്തിപ്പടർന്ന് നാട്ടുരാജ്യങ്ങളും കൂടി പങ്കാളികളാകുകയായിരുന്നു. 1857 മെയ് മാസത്തിൽ മീററ്റിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ദില്ലി, ഝാൻസി, കാൺപൂർ , ലക്നൗ തുടങ്ങിയ ഭാഗങ്ങളിലേക്ക് പടരാൻ അധിക സമയം വേണ്ടി വന്നില്ല. റാണി ലക്ഷ്മി ബായി, പേഷ്വാ നാനാ സാഹിബ് തുടങ്ങി ധാരാളം രാജ്യസ്നേഹികൾ ഈ യുദ്ധത്തിൽ പങ്കെടുത്തു. ഇവർക്കൊപ്പം ശക്തമായി കൂടെ നിന്ന് യുദ്ധം ചെയ്ത ധീര ദേശാഭിമാനികളിൽ അഗ്രഗണ്യനാണ് താന്തിയ തോപ്പി എന്ന് (ശരിയല്ലാതെ) നാം വിളിക്കുന്ന  താത്യാ ടോപെ. യുദ്ധമുന്നണിയിൽ പെഷ്വായ്ക്കും റാണിക്കുമൊപ്പം സേനാനായകന്റെ സ്ഥാനം വഹിച്ചിരുന്നു താത്യാ ടോപെ.

1814 ൽ മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള എയോള ഗ്രാമത്തിൽ ജനിച്ച രാമചന്ദ്ര പാണ്ഡുരംഗ ആണ് താത്യാ ടോപെ. “താത്യ” എന്നാൽ ജനറൽ എന്നും “ടോപെ” എന്നാൽ കമാൻഡിങ് ഓഫീസർ എന്നുമാണ് അർത്ഥം. ശാസ്ത്രീയമായി ഒരു സൈനിക പരിശീലനവും ലഭിച്ചിട്ടില്ലെങ്കിലും ഏറ്റവും സമർത്ഥനായ യുദ്ധനായകൻ എന്ന വിശേഷണം അദ്ദേഹത്തിന് സിദ്ധിച്ചു. ഒടുവിൽ പരാജിതനായി എങ്കിലും നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യ മോഹം ആളിക്കത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1859 ൽ ബ്രിട്ടീഷുകാർ ശിവപുരിയിൽ വച്ച് അദ്ദേഹത്തെ വധിക്കുകയായിരുന്നു.
ഈ ധീര ദേശാഭിമാനിയുടെ ഓർമ്മ സ്റ്റാമ്പുകളിലൂടെയും നാണയങ്ങളിലൂടെയും നമ്മുടെ രാഷ്ട്രം നില നിർത്തുന്നു. അദ്ദേഹത്തിന്റെ 200ാം  ജന്മവാര്‍ഷികത്തിൽ പുറത്തിറക്കിയ 200 രൂപ, 10 രൂപ നാണയങ്ങളാണിവിടെ ചേർത്തിരിക്കുന്നത്.

നാണയ വിവരണം

ഈ നാണയങ്ങളിൽ പിൻവശത്ത് നടുവിൽ താത്യാ ടോപെയുടെ ശിരസ്സും താഴെ 2015 എന്ന് വർഷവും കാണാം. അരികിൽ  മുകളിലായി ഹിന്ദിയിൽ "താത്യാ ടോപെ കീ 200 വീം ജയന്തി" എന്ന എഴുത്തും താഴെയായി ഇംഗ്ലീഷിൽ "200th ബർത്ത് ആനിവേഴ്സറി ഓഫ് താത്യാ ടോപെ" എന്ന എഴുത്തും നൽകിയിരിക്കുന്നു

സാങ്കേതിക വിവരണം

1 മൂല്യം - 200 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%,നാകം - 5%, വരകള്‍ (serration) - 200
2 മൂല്യം - 10 രൂപ, ഭാരം - 7.71ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - Bimetal Outer : ചെമ്പ് - 92%, അലൂമിനിയം - 6%, നിക്കൽ - 2%,
Inner : ചെമ്പ് - 75%, നിക്കൽ - 25%






26-12-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- കൂക കലാപം

    


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
62

കൂക കലാപം

സിക്ക് മതസ്ഥരിലെ, "കൂക", "നാംധാരീ" എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു വിഭാഗം ബ്രിട്ടീഷുകാരുമായി ഏറ്റു മുട്ടിയതിൻറെ 150ആം വാർഷികം പ്രമാണിച്ച് ഇന്ത്യ   ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.

ഏറ്റുമുട്ടലിൻറെ 150 ആം വാർഷികം 2007 ആയിരുന്നുവെങ്കിലും നാണയങ്ങൾ പുറത്തിറക്കിയത് 2012 ഇൽ ആണ്.




28/12/2020

24-12-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(60) - ജെ.ജെ. തോംസൺ

            

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
60

ജെ.ജെ. തോംസൺ 

ആറ്റത്തിന്റെ (പരമാണു) ഉള്ളറകളിലേക്ക് ആധുനിക ഭൗതികശാസ്ത്രത്തെ വഴിതെളിയിച്ചുവിട്ട ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ജോസഫ് ജോർജ് തോംസൺ (ഡിസംബർ 18, 1856 - ഓഗസ്റ്റ് 30, 1940)

ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ 1856 ഡിസംബറിലാണ് ജോസഫ് ജോൺ ജനിച്ചത്. പുസ്തക വ്യപാരിയായിരുന്നു പിതാവ്. 1876-ൽ കേംബ്രി‍ഡ്ജ് സർവകലാശാലയിൽ പഠനമാരംഭിച്ച തോംസൺ ഏഴുവർഷംകഴിഞ്ഞ് അവിടെ പ്രൊഫസറായി. 1881-ൽ അണുസിദ്ധാന്തത്തെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിച്ചു. ഇതിന്റെ അംഗീകാരമായി ആഡംസ് സമ്മാനം ലഭിച്ചു.

1884-ൽ അദ്ദേഹം കേംബ്രി‍ഡ്ജിലെ വിഖ്യാതമായ കാവൻഡിഷ് ലബോറട്ടറിയുടെ ഡയറക്ടർ സ്ഥാനമേറ്റെടുത്തു. തുടർന്നു വൈദ്യുത കാന്തികതയെപ്പറ്റിയും പരമാണു കണങ്ങളെപ്പറ്റിയുള്ള സുപ്രധാന ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ധാരാളം യുവഗവേഷകർ ജെ.ജെ യുടെ കീഴിൽ ഗവേഷണം നടത്താനെത്തി.ഇവരിൽ പ്രമുഖരാണ് ഏണസ്റ്റ് റതർഫോർഡും റോസ് പേജെറ്റും.

കാഥോഡ് രശ്മികൾ വൈദ്യുത മേഖലയിൽ വ്യതിചലിക്കപ്പെടും എന്നു അദ്ദേഹം കണ്ടെത്തി. കൂടാതെ ഈ സൂക്ഷമകണങ്ങൾ പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണമായ പരമാണുവിനേക്കാൾ ചെറുതാണെന്നും തോംസൺ മനസ്സിലാക്കി. അണുവിന്റെ സൂക്ഷ്മകണത്തെ അദ്ദേഹം ഇലക്ട്രോൺ എന്നുവിളിച്ചു.

ഇലക്ട്രോൺ കണ്ടുപിടിച്ചതിന് 1906-ൽ നോബൽ സമ്മാനം ലഭിച്ചു. 1908 -ൽ പ്രഭു പദവി ലഭിച്ചു.





23/12/2020- കറൻസിയിലെ വ്യക്തികൾ- ക്വാമെ എൻക്രുമ

             

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
28
   
ക്വാമെ എൻക്രുമ

ഘാനയിലെ രാഷ്ട്രീയക്കാരനും വിപ്ലവകാരിയുമായിരുന്നു ക്വാമെ എൻക്രുമ  (21 സെപ്റ്റംബർ 1909 - 27 ഏപ്രിൽ 1972). 1957 ൽ ബ്രിട്ടനിൽ നിന്ന് ഗോൾഡ് കോസ്റ്റിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. ഘാനയുടെ ആദ്യത്തെ പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്നു അദ്ദേഹം.  പാൻ-ആഫ്രിക്കനിസത്തിന്റെ സ്വാധീനമുള്ള വക്താവായ എൻ‌ക്രുമ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയുടെ സ്ഥാപക അംഗവുമാണ്. 1962 ൽ സോവിയറ്റ് യൂണിയനിൽ നിന്നുള്ള ലെനിൻ സമാധാന സമ്മാന പുരസ്ക്കാരം നേടി.പന്ത്രണ്ടുവർഷം വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം  ദേശീയ സ്വാതന്ത്ര്യത്തിന്റെ വക്താവായി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിനായി എൻ‌ക്രുമ ഗോൾഡ് കോസ്റ്റി (ഘാന)ലേക്ക് മടങ്ങി.  അദ്ദേഹം കൺവെൻഷൻ പീപ്പിൾസ് പാർട്ടി രൂപീകരിച്ചു. 1952 ൽ ഘാനയുടെ പ്രധാനമന്ത്രിയായി. 1957 ൽ ഘാന ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി സ്ഥാനം നിലനിർത്തി. 1960 ൽ ഘാനക്കാർ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകി എൻ‌ക്രുമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1966 ഫിബ്രവരിയിൽ വിയറ്റ്‌നാമിലും ചൈനയിലും ഔദ്യോഗികസന്ദർശനം നടത്തുമ്പോൾ നാഷനൽ ലിബറേഷൻ കൗൺസിൽ നേതാവായ ഇമ്മാനുവേൽ ക്വാസി കൊടോകയുടെ നേതൃത്വത്തിൻ എൻക്രുമയുടെ ഗവണ്മെന്റിനെതിരെ പട്ടാള അട്ടിമറിനടന്നു. ഘാനയിലേക്ക് ഒരിക്കലും തിരിച്ചുവരാൻ സാധിക്കാതിരുന്ന എൻക്രുമ ഗിനിയയിലെ പ്രസിഡന്റായിരുന്ന അഹ്‌മദ് സികൊ ടൗരെയുടെ അതിഥിയായി കഴിഞ്ഞുകൊണ്ട് ആഫ്രിക്കൻ ഐക്യത്തിനുവേണ്ടി പരിശ്രമിച്ചു. 1971 ഓഗസ്റ്റിൽ ചികിൽക്കായി റൊമേനിയയിലെ ബുക്കാറസ്റ്റിലേക്ക് പോയി. 1972 ഏപ്രിലിൽ കാൻസർ നിമിത്തം അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ ജൻമസ്ഥലമായ എൻക്രോഫുലിൽ ശവസംസ്കാരം നടത്തി. പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ആക്രയിലെ സ്മാരകത്തിലേക്ക് കൊണ്ടുവന്നു. 'ഘാന ഗാന്ധി ' എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

2013 ൽ ഘാന പുറത്തിറക്കിയ 2 സെഡിസ് കറൻസി നോട്ട്.
മുൻവശം (Obverse): ക്വാമെ എൻക്രുമയുടെ ഛായാചിത്രം, അദ്ദേഹത്തിൻ്റെ പ്രതിമ, ഘാനയുടെ നാഷണൽ എംബ്ലം എന്നിവയും.

പിൻവശം (Reverse): ഘാനയുടെ പുതിയതും പഴയതുമായ പാർലമെൻ്റ് കെട്ടിടങ്ങളുടെ ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.     








 

22/12/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- പലസ്തീൻ

               

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
72

പലസ്തീൻ

പശ്ചിമേഷ്യയിലെ ഒരു പരമാധികാര രാഷ്ട്രമാണ് പലസ്തീൻ അഥവാ പലസ്തീൻ രാഷ്ട്രം.വെസ്റ്റ് ബാങ്ക് (ഇസ്രയേലുമായും ജോർദാനുമായും അതിർത്തി പങ്കിടുന്ന പ്രദേശം), ഗാസാ മുനമ്പ് (ഇസ്രയേലുമായും ഈജിപ്തുമായും അതിർത്തി പങ്കിടുന്ന പ്രദേശം) എന്നിവയാണ് പലസ്തീന്റെ കയ്യിലുള്ള പ്രദേശങ്ങൾ.

ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് പലസ്തീൻ. പലസ്തീൻ എന്ന് പലസ്തീൻ അതോറിറ്റി അവകാശപ്പെടുന്ന പ്രദേശങ്ങളെയാണ് 'പലസ്തീൻ ടെറിറ്ററീസ്' എന്നറിയപ്പെടുന്നത്. ജോർദ്ദാൻ നദിക്കു പടിഞ്ഞാറും ചാവുകടലിനു വടക്കുപടിഞ്ഞാറുമായുള്ള വെസ്റ്റ് ബാങ്ക് (5,879 ച.കി.മീ.), മധ്യധരണ്യാഴിയുടെ തീരത്തുള്ള ഗാസാ മുനമ്പ് (363 ച.കി.മീ.), കിഴക്കൻ ജെറുസലേം എന്നിവയടങ്ങിയതാണ് പലസ്തീൻ ടെറിറ്ററികൾ. വെസ്റ്റ് ബാങ്കിലാണ് ജെറിക്കോ (എൽ റിഫാ) നഗരം. പലസ്തീൻ നാഷണൽ അതോറിറ്റി എന്ന ഇടക്കാല ഭരണസംവിധാനമാണ് പലസ്തീനെ എല്ലായിടത്തും പ്രതിനിധാനം ചെയ്യുന്നത്. ചരിത്രപരമായ പലസ്തീൻ മേഖല മുഴുവൻ അതോറിറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും അതിൽ കുറച്ചു ഭാഗം മാത്രമേ അവരുടെ കൈവശമുള്ളൂ. പൂർണ്ണ സ്വാതന്ത്രമുള്ള രാഷ്ട്രം എന്ന ലക്ഷ്യമാണിവർക്കുള്ളത്. പശ്ചിമേഷ്യയിൽ മധ്യധരണിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പലസ്തീൻ ജൂത, ക്രൈസ്തവ ,ഇസ്ലാം മതങ്ങൾക്ക് വിശുദ്ധ ഭൂമിയാണ്. ബൈബിളിൽ പരാമർശിക്കുന്ന ഇസ്രയേൽ രാജ്യവും ജൂദിയായും ഉൾപ്പെടുന്നതായിരുന്നു പുരാതന പലസ്തീൻ. ഹീബ്രു ബൈബിളിൽ, ഇസ്രയേൽമണ്ണ്, ഹീബ്രുക്കളുടെ നാട്, തേനും പാലു മെഴുകുന്ന നാട്, വാഗ്ദത്ത ഭൂമി, ദൈവരാജ്യം എന്നിങ്ങനെയെല്ലാം ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ജോർദ്ദാൻ നദിക്ക് പടിഞ്ഞാറുള്ള പ്രദേശത്തെ കാനാൻ ദേശം എന്നു വിളിക്കുന്നു. ആ പ്രദേശത്തിന്റെ തെക്ക് കിഴക്ക് വസിച്ചിരുന്ന ഫിലിസ്ത്യർ മാരിൽ നിന്നാണ് പലസ്തീൻ എന്ന പേരുണ്ടായത്. വിവിധ ജനതകളും സാമ്രാജ്യങ്ങളും പൗരാണിക കാലം മുതൽ പലസ്തീനിൽ ആധിപത്യം പുലർത്തിയിരുന്നു. ഈജിപ്ഷ്യന്മാർ, അസിറിയൻമാർ, പേർഷ്യക്കാർ, റോമാക്കാർ തുടങ്ങിയവർ, എ .ഡി.634-ൽ മുസ്ലീമുകൾ പലസ്തീൻ കീഴടക്കി. കുരിശുയുദ്ധക്കാലത്ത് ഒരു ചെറിയ കാലയളവ് ( 1098-1 197) ശേഷം ഒന്നാം ലോകമഹായുദ്ധം വരെ വിവിധ മുസ്ലീം രാജാക്കൻമാരുടെ കൈകളിലായിരുന്നു പലസ്തീൻ,1263-1291 കാലത്ത് ഈജിപ്തിലെ മാമലൂക് സാ മ്രാജ്യത്തിന്റെ കീഴിലായി.1516-ൽ ഓട്ടോമൻ തർക്കികൾ പലസ്തീൻ കൈവശപ്പെടുത്തി. ജറുസലേമിലെ നഗര ഭിത്തികൾ നിർമ്മിച്ചത് ഇവരായിരുന്നു. ഓട്ടോമൻ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ പലസ്തീനിലേക്ക് കുടിയേറ്റം കൂടിയ തോതിൽ ആരംഭിച്ചു. ജൂതരുടെ കടന്നുവരവ് പലസ്തീനെ പ്രശ്ന സങ്കീർണ്ണമാക്കി. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി തകർന്നതോടെ പലസ്തീൻ കുടിയേറ്റം ക്രമാതീതമായി. ജൂതരാഷ്ട്ര രൂപീകരണത്തിനുള്ള സമ്മർദ്ദം ശക്തമായതോടെ 1917 നവംബർ 2 ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ജെയിംസ് ബാൽഫർ പലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. യുദ്ധത്തിൽ ബ്രിട്ടൺ പലസ്തീൻ പിടിച്ചെടുത്തതു കൊണ്ടാണ് ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അറബി രാജ്യം വേണമെന്ന മുസ്ലീം ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ചില്ല. 1920-ൽ പലസ്തീന്റെ ഭരണം ലീഗ് ഓഫ് നേഷ്യൻസ് ബ്രിട്ടണ് നൽകി. ജോർദ്ദാൻ നദിക്ക് കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു മേഖലകളിലായി ബ്രിട്ടൺ പലസ്തീനെ വിഭജിച്ചു.കിഴക്കുള്ള പ്രദേശത്തെ ട്രാൻസ്ജോർദ്ദാനെന്നും പടിഞ്ഞാറുള്ള പ്രദേശത്തെ ജൂത രാഷ്ട്രമായ ഇസ്രയേൽ സ്ഥാപിക്കാനുമായിരുന്നു.ഇതോടെ ജൂത കുടിയേറ്റം വൻ തോതിലായി. നാസികൾ പീഡിപ്പിച്ച യഹൂദർ കൂട്ടത്തോടെ എത്തി. ജൂതപ്രവാഹത്തെ അറബിജനത എതിർത്തു.ബ്രിട്ടീഷ് ഭരണത്തിനെതിരെ 1938-1939 അറബികൾ നടത്തിയ പ്രക്ഷോഭം ആറായിരത്തോളം പേരുടെ മരണത്തിനിടയാക്കി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ പലസ്തീൻ വിടാൻ ബ്രിട്ടൺ തീരുമാനിച്ചു. പലസ്തീനെ അറബികൾക്കും ജൂതർക്കുമായി 1947 നവുംബർ 29 ന് ഐക്യരാഷ്ട്രസഭ വിഭജിച്ചു. ജൂതർ ഇത് അംഗീകരിച്ചെങ്കിലും അറബികളും പലസ്തീനികളും മറ്റ് അറബി രാഷ്ട്രങ്ങളും ഇത് അംഗീകരിച്ചില്ല അറബി - ജൂത സംഘർഷം യുദ്ധത്തിലേക്ക് വളർന്നു. അറബിരാജ്യങ്ങൾ ഇസ്രയേലിനെ ആക്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതോടെ വൻതോതിൽ അറബികൾ മറ്റ് അറബിരാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. പലസ്തീൻ അഭയാർത്ഥി പ്രശ്നം ആരംഭിച്ചത് അന്നു മുതലാണ്. അറബി രാജ്യത്തിനായി മാറ്റി വച്ചിരുന്ന വെസ്റ്റ്ബാങ്ക് ജോർദ്ദാനും ഗാസാമുനമ്പ് ഈജിപ്തിലും കൂടിച്ചേരപ്പെട്ടു. 1967-ൽ അറബി രാജ്യങ്ങളും പലസ്തീനും ചേർന്ന് ഇസ്രയേലിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആറുദിന യുദ്ധംത്തിൽ ഏർപ്പെട്ടു. ഫലമായി ഇസ്രയേൽ വെസ്റ്റ് ബാങ്ക്, ജോർദ്ദാൻ മുനമ്പ്, ഗോലാൻ കുന്നുകൾ, സീനായ് ഉപദ്വീപ് എന്നീ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുത്തു.1978-ലെ ക്യാമ്പ് ഡേവിഡ് സമാധാനാ സന്ധി പ്രകാരം സീനായ് ഉപ ദ്വീപ് ഈജിപ്തിന് വിട്ടുകൊടുത്തു.തലസ്ഥാനംജറുസ് ലേം . നാണയം ജോർദാൻ ദിനാറുമാണ്.












21-12-2020- സ്മാരക നാണയങ്ങൾ- ഗുരു നാനാക് - ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്

                

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
15

ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്

ബംഗാളിലെ കൽക്കട്ടയ്ക്കടുത്തുള്ള  ബിക്രംപുർ ആണ് കവിയും അഭിഭാഷകനും ആയിരുന്ന ചിത്തരഞ്ജൻ ദാസിന്റെ സ്വദേശം. 1870 നവംബര്‍ 5 ന് ആയിരുന്നു അദ്ദേഹത്തിന്‍റെ  ജനനം.

ICS പരീക്ഷയിൽ ഭാഗ്യം കൈവിട്ടപ്പോൾ അഭിഭാഷകന്റെ കുപ്പായമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. 1908  ൽ, ആലിപ്പൂർ ബോംബ് കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന അരബിന്ദോ ഘോഷിനെ നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തിയത് ദേശബന്ധുവിനെ പ്രശസ്തനാക്കി.

 അനുശീലൻ സമിതി എന്ന ഹിംസാത്മക വിപ്ലവ സംഘടനയിൽ ചേർന്നു കൊണ്ട് സ്വാത്രന്ത്യ സമരത്തിന് ജീവൻ പകർന്ന ഇദ്ദേഹം കവിയും സാഹിത്യ പ്രവർത്തകനും കൂടി ആയിരുന്നു. “ഫോർവേഡ്” എന്ന ഒരു പത്രം വിലയ്ക്കു വാങ്ങി അതിന്റെ പേര് “ലിബർട്ടി” എന്ന് മാറ്റി അതിലൂടെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അദ്ദേഹം ശബ്ദമുയർത്തി. അതിന്റെ എഡിറ്റർ സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. മോത്തിലാൽ നെഹ്രുവിനോടും മറ്റു ചിലരോടും കൂടി ചേർന്ന് സമാജ് പാർട്ടി സ്ഥാപിച്ചതും ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കാനായിരുന്നു.

ദേശബന്ധു എന്നാൽ ദേശത്തിന്റെ സുഹൃത്ത് എന്നാണർത്ഥം. 1917 മുതൽ ഏകദേശം എട്ടു വർഷത്തിൽ താഴെ മാത്രം നീണ്ട ദേശബന്ധുവിന്റെ രാഷ്ട്രീയ ജീവിതം സംഭവ ബഹുലമായിരുന്നു. 1922 ൽ കോൺഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ വൈകാതെ തനിക്ക് അംഗീകരിക്കാനാവാത്ത നേതൃത്വവുമായി പിണങ്ങി രാജി വച്ചു. 1923 ൽ സ്വരാജ് പാർട്ടിയ്ക്ക് രൂപം നൽകി. 1925 ൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പൊതു സ്വീകാര്യതയുടെ കാര്യത്തിൽ പാർട്ടി പരാജയമായിരുന്നു.

1925 ൽ ദേശബന്ധുവിന്റെ മരണത്തോടെ പാർട്ടിയും പിരിച്ചുവിട്ടു. തന്റെ മരണത്തിനു മുൻപ് സ്വന്തം വീടും സ്ഥലവും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കുകയും വനിതകളുടെ ഉന്നമനത്തിനായി അത് ഉപയോഗിക്കണമെന്ന്  ആവശ്യപ്പെടുകയും ചെയ്തു. ഇന്ന് ചിത്തരഞ്ജൻ സേവാസദൻ  എന്ന പേരിൽ എല്ലാ സ്പെഷ്യലിറ്റികളും ഉള്ള ഒരു ആശുപത്രിയാണത്.

1998 ൽ 100, 50, 10, 2 രൂപാ വീതം മുഖവിലയുള്ള സ്മാരക നാണയങ്ങള്‍ പുറത്തിറക്കി ഭാരതം അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചു.

നാണയ വിവരണം

നാണയത്തിന്‍റെ പുറകുവശത്ത് മദ്ധ്യത്തിൽ ദേശബന്ധുവിന്റെ ശിരസ്സിനു ചുറ്റുമായി "ദേശബന്ധു ചിത്തരഞ്ജൻ ദാസ്" എന്ന് ഹിന്ദി, ഇംഗ്ലീഷ് അക്ഷരങ്ങളിൽ മുദ്രിതമായിരിക്കുന്നു. 1870 -1925 എന്ന് അതിന് തുടർച്ചയായും, 1998 എന്ന് താഴെ നടുവിലായും മുദ്രണം ചെയ്തിരിക്കുന്നതും  കാണാനാവും.

സാങ്കേതിക വിവരണം

1, മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2, മൂല്യം - 50 രൂപ, ഭാരം - 30 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍,  ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
3, മൂല്യം - 10 രൂപ, ഭാരം - 12.5  ഗ്രാം, വ്യാസം - 31മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25% .
4, മൂല്യം - 2 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 26 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%









20-12-2020- പഴമയിലെ പെരുമ- സ്വർണ്ണ മരവി

       

ഇന്നത്തെ പഠനം
അവതരണം
സലീം പടവണ്ണ
വിഷയം
പഴമയിലെ പെരുമ
ലക്കം
22

സ്വർണ്ണ മരവി

മരുതിന്റെയും വാകയുടെയും മരം ഉപയോഗിച്ചാണ് മരവി ഉണ്ടാകുന്നത്. നേരിയ സ്വർണത്തരികൾ അടിഞ്ഞ് കൂടാൻ പാകത്തിൽ നടുഭാഗത്ത് ചെറിയ കുഴിയോടുകൂടിയാണ് മരവി ഉണ്ടാക്കുന്നത് . പുഴയുടെ ആഴങ്ങളിൽ നിന്നും മുങ്ങി മരവിയിൽ കോരിയെടുക്കുന്ന മണലിൽ സ്വർണത്തരികളുണ്ടാകും. കരയോട് അടുത്തെത്തി മണലും കല്ലും അരിച്ച് മാറ്റും. അവശേഷിച്ച കറുത്ത നിറമുള്ള മിശ്രിതത്തിലാണ് പൊന്നിന്റെ തരികൾ കാണപ്പെടുന്നത്. ലഭിച്ച മിശ്രിതത്തിൽ മെർക്കുറി ചേർത്ത് തുണിയിൽക്കെട്ടി വിളക്കിന്റെ ദീപനാളത്തിൽ കത്തിക്കും. സ്വർണത്തരികൾ ഒരുമിച്ചുചേർന്ന് കട്ടയായി മാറും.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് മാരുത.

മരുതയോട് ചേർന്ന ശങ്കരൻമല, കോൽമരട്ടി തുടങ്ങിയ പ്രദേശങ്ങളിലെ  മലകളിലാണ് പൊന്നിന്റെ സാന്നിധ്യമുള്ളത്. മേൽമണ്ണിൽ കഷണങ്ങളായും തരികളായും സ്വർണമുണ്ട്. 1970 മുതൽ 90 വരെയുള്ള കാലയളവിൽ ഈ മലകളിൽ നൂറ് കണക്കിന് ആളുകളാണ് ദിവസവും സ്വർണവേട്ടയ്ക്ക് എത്തിയിരുന്നത്. നാട്ടുകാരുടെ മനസ്സിൽ ഗൾഫിന്റെ സ്വപ്നങ്ങൾ ചേക്കേറുന്നതിന് മുൻപുള്ള വറുതിയുടെ കാലത്ത് മരുത മല ഇവർക്ക് വാരിക്കോരി സ്വർണംനല്കി അനുഗ്രഹിച്ചു. മരുതപ്പുഴ, കൂട്ടിൽപ്പാറപ്പുഴ, മണ്ണിച്ചീനിപ്പുഴ, പുന്നപ്പുഴ, ചാലിയാർ എന്നിവിടങ്ങളിലാണ് ആളുകൾ പൊന്നരിക്കാൻ എത്തുന്നത്.







19-12-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- Cellular Jail

   


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
61

 Cellular Jail 

ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് സെല്ലുലാർ ജയിൽ അഥവാ കാലാപാനി. ഇതിൻറെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത്, 1997 ഇൽ ഇന്ത്യ പുറത്തിറക്കിയ ഒരു രൂപ നാണയത്തെക്കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.





17-12-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(59) - ഡോ. ദ്വാരകനാഥ് ശാന്താറാം കോട്‌നിസ്

           

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
59

ഡോ. ദ്വാരകനാഥ് ശാന്താറാം കോട്‌നിസ് 

ഉത്തര ചൈനയിലെ ഇന്ത്യൻ വൈദ്യന്റെ സ്മാരകം

1938 ലെ രണ്ടാം ചൈന-ജാപ്പനീസ് യുദ്ധത്തിൽ വൈദ്യസഹായം നൽകാനായി ചൈനയിലേക്ക് അയച്ച അഞ്ച് ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളാണ് കോട്‌നിസ്. 1938 ൽ ചൈനയിൽ ജാപ്പനീസ് അധിനിവേശത്തിനിടെയാണ് വൈദ്യശാസ്ത്രത്തിനായി ഇന്ത്യൻ ഡോക്ടർമാരെ അയയ്ക്കാൻ കമ്മ്യൂണിസ്റ്റ് ജനറൽ ഹു  ദേ ജവഹർലാൽ നെഹ്രുവിനോട് അഭ്യർത്ഥിച്ചത്. ചൈനീസ് സൈനികർക്ക് സഹായം. അഞ്ച് ഡോക്ടർമാരുള്ള മെഡിക്കൽ ടീം, ഡോ. എം. അടൽ, ബി.കെ. 1938 ൽ ഇന്ത്യൻ മെഡിക്കൽ മിഷൻ ടീമിന്റെ ഭാഗമായി ബസു, എം. ചോൽക്കർ, ഡി. മുഖർജി, കോട്‌നിസ് എന്നിവരെ അയച്ചു. കോട്‌നിസ് ഒഴികെ മറ്റെല്ലാവരും സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങി. തന്റെ സേവനങ്ങൾ നൽകാനായി അദ്ദേഹം അവിടെ താമസിക്കുകയും ചൈനയിൽ ഒരു ഐക്കണായി മാറുകയും ചെയ്തു.

പരിക്കേറ്റ സൈനികരെ ചികിത്സിക്കുന്നതിനായി മൊബൈൽ ക്ലിനിക്കുകളിൽ നാല് വർഷം ജോലി ചെയ്തു. 1939 ൽ വുട്ടായ് പർവത പ്രദേശത്തിനടുത്തുള്ള ജിൻ-ചാ-ജി അതിർത്തിയിൽ മാവോ സെദോങ്ങിന്റെ നേതൃത്വത്തിൽ എട്ട് റൂട്ട് ആർമിയിൽ ചേർന്നു. താമസത്തിനിടയിൽ ആയിരക്കണക്കിന് സൈനികർക്ക് കോട്‌നിസ് വൈദ്യസഹായം നൽകുകയും "800 ലധികം പ്രധാന ഓപ്പറേഷനുകൾ" നടത്തുകയും ചെയ്തു. ഡോ. ബെഥൂൺ ഇന്റർനാഷണൽ പീസ് ഹോസ്പിറ്റലിന്റെ ഡയറക്ടറായി നിയമിതനായി. എന്നിരുന്നാലും, അടിച്ചമർത്തപ്പെട്ട സൈനിക ജീവിതത്തിന്റെ പ്രയാസങ്ങൾ ഒടുവിൽ അദ്ദേഹത്തെ ബാധിച്ചു. 1942 ഡിസംബർ 9 ന് വെറും 32 വയസ്സുള്ളപ്പോൾ അപസ്മാരം മൂലം അദ്ദേഹം മരിച്ചു. നാൻക്വാൻ വില്ലേജിലെ ഹീറോസ് മുറ്റത്ത് അദ്ദേഹത്തെ സംസ്കരിച്ചു. അക്കാലത്ത്, മാവോ സെദോംഗ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു, "സൈന്യത്തിന് ഒരു സഹായഹസ്തം നഷ്ടപ്പെട്ടു, രാജ്യത്തിന് ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ അന്തർദ്ദേശീയ മനോഭാവം എല്ലായ്പ്പോഴും മനസ്സിൽ സൂക്ഷിക്കാം." വടക്കൻ ചൈനീസ് പ്രവിശ്യയായ ഹെബെയിയിൽ, ഷിജിയാവുവാങ് നഗരത്തിൽ, രക്തസാക്ഷികളുടെ മെമ്മോറിയൽ പാർക്കാണ് പ്രശസ്തമായ ആകർഷണം. പാർക്കിന്റെ വടക്കും തെക്കും വശങ്ങൾ കൊറിയൻ, ജാപ്പനീസ് യുദ്ധങ്ങളിലെ സൈനികർക്ക് സമർപ്പിച്ചിരിക്കുന്നു. പടിഞ്ഞാറ് ഭാഗം ചൈനക്കാർക്ക് വേണ്ടി പോരാടിയ കനേഡിയൻ നോർമൻ ബെഥൂണിനും തെക്ക് ഭാഗത്ത് ഡോ. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു വലിയ പ്രതിമയുണ്ട്. അവിടെയുള്ള ഒരു ചെറിയ മ്യൂസിയത്തിൽ ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള യാത്രയിൽ കോട്ട്നിസ് എഴുതിയ പദാവലിയുടെ ഒരു കൈപ്പുസ്തകം ഉണ്ട്; ജീവിതത്തിനായി മെഡിക്കൽ പോരാട്ടത്തിൽ ശസ്ത്രക്രിയാ വിദഗ്ധർ ഉപയോഗിച്ച ചില ഉപകരണങ്ങൾ, ഡോക്ടർമാരുടെ വിവിധ ഫോട്ടോകൾ, ചിലത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ മാവോ ഉൾപ്പെടെയുള്ള ഏറ്റവും സ്വാധീനമുള്ള വ്യക്തികൾ.

1910 ഒക്ടോബർ 10 ന് മഹാരാഷ്ട്രയിലെ ഷോലാപൂരിൽ ശാന്താറാമിനും സീതയ്ക്കും ജനിച്ച അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരും ഉണ്ടായിരുന്നു. "ശ്രേണിയിലെ രണ്ടാമത്തെയാളാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം ബാബ എന്ന് വിളിച്ചിരുന്നത്", ഇളയ സഹോദരി ഡോ. 1930 ൽ ബോംബെ സർവകലാശാലയിലെ ജി.എസ് മെഡിക്കൽ കോളേജിൽ മെഡിസിൻ പഠിച്ചു.

ചൈനയിൽ ആയിരുന്നപ്പോൾ, ക്വിറ്റ്ലാൻ ഗുവോ എന്ന ചൈനീസ് യുവതിയെ കോട്‌നിസ് വിവാഹം കഴിച്ചു. അവർക്ക് ഒരു മകനുണ്ടായിരുന്നു, അതായത് ഇന്ത്യയും ചൈനയും (‘യിൻ’ എന്നാൽ ഇന്ത്യയും ‘ഹുവ’ എന്നാൽ ചൈനയും). 1967-ൽ അദ്ദേഹം അന്തരിച്ചു. എന്നിരുന്നാലും, 1958-ൽ ഡോ. കോട്‌നിസിന്റെ ജന്മനാടായ ഷോലാപൂരിലേക്കുള്ള സന്ദർശനവേളയിൽ അദ്ദേഹവും അമ്മയും നട്ടുപിടിപ്പിച്ച അശോക വൃക്ഷത്തിന്റെ തൈ ഇപ്പോഴും ഉയരത്തിലാണ്.

1946 വി. ശാന്താറാമിന്റെ ഡോ. കോട്‌നിസ് കി അമർ കഹാനി എന്ന സിനിമയിൽ അദ്ദേഹം അനശ്വരനായി. 1982 ൽ പുറത്തിറങ്ങിയ ഡോ. ഡി.എസ്. കോട്ട്നിസ് എന്ന സിനിമയിൽ ചൈനയ്ക്കും ഡോ. ഏറ്റവും കൂടുതൽ വിറ്റുപോയ ജീവചരിത്രം / നോവൽ കെ.എ. അബ്ബാസ്, ഒരാൾ മടങ്ങിവന്നില്ല (1945). 1982 ൽ, ഡോക്ടറുടെ മരണത്തിന്റെ നാൽപതാം വാർഷികത്തിൽ ചൈന രണ്ട് പോസ്റ്റൽ സ്റ്റാമ്പുകൾ പുറത്തിറക്കി, 1992 ൽ വീണ്ടും 50 ആം വാർഷികത്തിൽ. 1993 ൽ ഇന്ത്യ അദ്ദേഹത്തിന്റെ ഫോട്ടോയും ഒരു ഓപ്പറേഷൻ നടത്തുന്നതിന്റെ ചിത്രവും കാണിക്കുന്ന ഒരു സ്റ്റാമ്പ് പുറത്തിറക്കി.