ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 69 |
ബഹ്‌റൈൻ
ബഹ്‌റൈൻ മധ്യപൂർവ്വദേശത്തെ ചെറിയ ഒരു ദ്വീപു രാജ്യമാണ്. ഏഷ്യൻ വൻകരയുടെ തെക്കുപടിഞ്ഞാറ് പേർഷ്യൻ ഉൾക്കടലിലാണ് ബഹ്‌റൈനിന്റെ സ്ഥാനം. പടിഞ്ഞാറ് സൗദി അറേബ്യയും തെക്ക് ഖത്തറുമാണ് അയൽരാജ്യങ്ങൾ.
ബൈബിളിൽ പറയുന്ന ഏദൻ തോട്ടം ബഹ്റൈൻ ലാണ് എന്നാണ് വിശ്വാസം, ബഹ്റൈൻ എന്ന വാക്കിന് രണ്ട് കടലുകൾ എന്നാണ് അർത്ഥം ചുറ്റും കടലും ഉപ്പുവെള്ളവും അതേ സമയം കരയിലെ ഉറവകളിലെ ശുന്ധ ജലവും രണ്ട് തരം ജലം എന്നും ബഹ്റൈൻ എന്ന വാക്ക് അർത്ഥം മാക്കുന്നു . ദിൽ മുൺ , ടൈലോസ്, അവാൽ എന്നായിരുന്നു പ്രാചീന കാലത്ത് ഗ്രീക്ക് , റോമ. ഈജിപ്റ്റ്, സുമേറിയ . ബാബിലോണിയ. മെസപ്പൊട്ടോമിയ (എന്ന് ഇറാഖ്) പേർഷ്യ, സിന്ധു നാഗരീക കാലത്തെ വ്യാപാരികൾ ഇടത്താവളവമായ ബഹ്റൈനെ വിളിച്ചിരുന്നത് , ഈ നാടുകളും മായി വ്യാപാര ബന് ന്ധം ഉണ്ടായിരുന്നു . ഇന്ന് ഗൾഫിലെ പ്രധാന ധനമിടപാടു കേന്ദ്രമാണ് അതേ സമയം ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയും പേർഷ്യൻ ( അറേബ്യൻ ) ഉൾക്കലിലെ പവിഴം എന്ന ബഹറൈൻ ഇവിടെയാണ് ആദ്യമായി (ഗൾഫ് കടൽ തീരത്ത് )എണ്ണ കണ്ടെത്തിയതും . ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം ഉരുക്ക് ശാലയാണ് അലുമിനിയം ബഹ്റൈൻ. വിസ്തീർണ്ണം 685 ച.കി.മീ. ഭാഷ അറബി, ഇംഗ്ലിഷ്, പാഴ്സി, ഹിന്ദുസ്ഥാനി . മതം. ഇസ് ലാം 80%. ക്രിസ്തുമതം 10% മറ്റ് മതക്കാർ 10% (സുന്നി 30% , ഷിയാ 70% ) തലസ്ഥാനം . മനാമ നാണയം . ബഹ്റൈൻ ദിനാർ എണ്ണയുടെയും , പവഴിം , പ്രകൃതി വാതകം , മീൻ ഇവയുടെ കൂടി നാടാണ്. പവിഴം തേടിയും മറ്റും വന്ന പേർഷ്യക്കാർ ആദ്യം കീഴടക്കി , പിന്നെ അറബ് ഗോത്രക്കാർ . 13-ാം നൂറ്റാണ്ടിൽ മംഗോൾ സാമ്രാജ്യ അധിപൻ ചെങ്കിസ്ഖാൻ ബഹ്റൈൻ പിടിച്ച് എടുത്ത് മംഗോളിയൻ സാമ്രാജ്യത്തിൽ ചേർത്തു . 100 വർഷങ്ങൾ ഏറെ നീണ്ട മംഗോൾ അധീനത്തിന് അറുതി വരുത്തിയത് 1521 ൽ പോർട്ടുഗീസുകാർ ബഹ്റൈൻ കീഴടക്കി പവിഴ കച്ചോടം മായിരുന്നു പോർട്ടുഗീസ് ശ്രദ്ധ. 80 വർഷം പോർട്ടുഗീസുകാർ മംഗോളിയൻമാരെ പോലെ ക്രൂരമായ ഭരണം മാണ് നടത്തിയത്. പിന്നീട് മറ്റ് യൂറോപ്പിയൻ ശക്തികൾ വന്നതോടെ പോർട്ടുഗീസുകാർ പുറത്തായി . അതോടെ വീണ്ടും പേർഷ്യൻ അധിനിവേശം. 1783-ൽ അറബ് വംശജനായ അൽ-ഖലീഫ കുടുംബം ബഹ്റൈൻ തിരിച്ച് പിടിച്ചു . പേർഷ്യക്കാരെ നേരിടാനായും . ഭരണം നിലനിർത്താനും 1861-ൽ അവർ ബ്രിട്ടീഷുകാരുമായി കരാർ ഉണ്ടാക്കി. ബ്രിട്ടീഷ് സംരക്ഷിത പ്രദേശം മായി തീർന്നു. അൽ ഖലീഫ . കുടുംബത്തിലെ ശൈഖും ബ്രിട്ടീഷ് ഉപദേഷ്ടാവും ഒരുമിച്ചായിരുന്നു ഭരണനിർവഹണം . ബ്രിട്ടണും മായുള്ള ബന്ധം ബഹ്റൈനിൽ സാമൂഹിക പരിഷ്കരണങ്ങൾക്ക് തുടക്കം കുറിച്ചു. പെൺകുട്ടികളുടെ സ്കൂൾ ഗൾഫിൽ ആദ്യം മായി തുറന്നത് ഇവിടെയാണ്. അടിമക്കച്ചവടം നിർത്തലാക്കി. പവിഴ കച്ചോടത്തിൽ നിന്ന് 1931- ൽ എണ്ണ കണ്ടെത്തിയതോടു കൂടി പുരോഗതിയുടെയും ബ്രിട്ടീഷ് സഹകരണത്തിനും കൂടുതൽ ശക്തി പകർന്നു. അതേസമയം രണ്ടാം ലോക മഹായുദ്ധം ബ്രിട്ടീഷ്കാരെ അറബികളുടെ ശത്രുവാക്കി . 1979 - ൽ ഇറാനിലെ നടന്ന ഷാ വാഴ്ചയ്ക്ക് എതിരെയുള്ള ഇസ്ലാമിക അട്ടിമറി ബഹ്റൈനിലും സാമൂഹിക രാഷ്ടീയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. 33 ദ്വീപുകൾ ചേർന്നതാണ് ബഹ്റൈൻ എണ്ണ കയറ്റുമതി വഴിയാണ് 60% വരുമാനവും . താപനില ശരാശരി 40°C.. 48°C ഉയരെ വരെ എത്തും ഈ സമയത്ത് ഖാവ്സ് എന്ന ചൂടുകാറ്റ് വീശാറുണ്ട് ഇവിടെ .ലോകത്തിലെ ഏറ്റവും മികച്ച മുത്തുകൾ മുൻകാലങ്ങളിൽ ബഹ്റൈനിൽ നിന്നാണ് എത്തിയിരുന്നത്. പ്രദേശത്തെ എണ്ണ നിക്ഷേപത്തിന്റെ കണ്ടെത്തലോടെ ബഹ്‌റൈനിലെ മുത്തുവാരലിന് അന്ത്യമായി. ഗൾഫ് പ്രദേശത്ത് ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയത് 1930-കളിൽ ബഹ്‌റൈനിലാണ്. ഇന്ന് മുത്തുവാരൽ ഒരു വിനോദം മാത്രമായി മാറിക്കഴിഞ്ഞു.
പാരമ്പര്യ കലാരൂപങ്ങളും സംഗീതവും നൃത്തവും കായികപാരമ്പര്യവും ഇഴ കലർന്ന ബഹ്‌റൈൻ സംസ്കാരം സാമ്പത്തിക വളർച്ചകൾക്കിടയിലും മറഞ്ഞു പോയില്ല. കാൽപ്പന്ത് കളിയാണ് ഏറ്റവും ജനപ്രിയമായ കളി. വൈവിധ്യമുള്ള ഭക്ഷണങ്ങൾ ബഹ്റൈൻ സംസ്കാരത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ്. അറബ് രാജ്യങ്ങളിൽ വെച്ച് കൂടുതൽ സ്വതന്ത്രമായ സാമൂഹികഘടനയുള്ള ബഹ്റൈനിൽ ആഘോഷങ്ങൾക്കും വർണ്ണാഭമായ ആചാരങ്ങൾക്കും വലിയ സ്ഥാനമാണുള്ളത്.
No comments:
Post a Comment