ഇന്നത്തെ പഠനം | |
അവതരണം | സലീം പടവണ്ണ |
വിഷയം | പഴമയിലെ പെരുമ |
ലക്കം | 22 |
സ്വർണ്ണ മരവി
മരുതിന്റെയും വാകയുടെയും മരം ഉപയോഗിച്ചാണ് മരവി ഉണ്ടാകുന്നത്. നേരിയ സ്വർണത്തരികൾ അടിഞ്ഞ് കൂടാൻ പാകത്തിൽ നടുഭാഗത്ത് ചെറിയ കുഴിയോടുകൂടിയാണ് മരവി ഉണ്ടാക്കുന്നത് . പുഴയുടെ ആഴങ്ങളിൽ നിന്നും മുങ്ങി മരവിയിൽ കോരിയെടുക്കുന്ന മണലിൽ സ്വർണത്തരികളുണ്ടാകും. കരയോട് അടുത്തെത്തി മണലും കല്ലും അരിച്ച് മാറ്റും. അവശേഷിച്ച കറുത്ത നിറമുള്ള മിശ്രിതത്തിലാണ് പൊന്നിന്റെ തരികൾ കാണപ്പെടുന്നത്. ലഭിച്ച മിശ്രിതത്തിൽ മെർക്കുറി ചേർത്ത് തുണിയിൽക്കെട്ടി വിളക്കിന്റെ ദീപനാളത്തിൽ കത്തിക്കും. സ്വർണത്തരികൾ ഒരുമിച്ചുചേർന്ന് കട്ടയായി മാറും.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് മാരുത.
മരുതയോട് ചേർന്ന ശങ്കരൻമല, കോൽമരട്ടി തുടങ്ങിയ പ്രദേശങ്ങളിലെ മലകളിലാണ് പൊന്നിന്റെ സാന്നിധ്യമുള്ളത്. മേൽമണ്ണിൽ കഷണങ്ങളായും തരികളായും സ്വർണമുണ്ട്. 1970 മുതൽ 90 വരെയുള്ള കാലയളവിൽ ഈ മലകളിൽ നൂറ് കണക്കിന് ആളുകളാണ് ദിവസവും സ്വർണവേട്ടയ്ക്ക് എത്തിയിരുന്നത്. നാട്ടുകാരുടെ മനസ്സിൽ ഗൾഫിന്റെ സ്വപ്നങ്ങൾ ചേക്കേറുന്നതിന് മുൻപുള്ള വറുതിയുടെ കാലത്ത് മരുത മല ഇവർക്ക് വാരിക്കോരി സ്വർണംനല്കി അനുഗ്രഹിച്ചു. മരുതപ്പുഴ, കൂട്ടിൽപ്പാറപ്പുഴ, മണ്ണിച്ചീനിപ്പുഴ, പുന്നപ്പുഴ, ചാലിയാർ എന്നിവിടങ്ങളിലാണ് ആളുകൾ പൊന്നരിക്കാൻ എത്തുന്നത്.
No comments:
Post a Comment