29/12/2020

28-12-2020- സ്മാരക നാണയങ്ങൾ- ഗുരു നാനാക് - താത്യാ ടോപ്പെ - ഇരുനൂറാം ജന്മവാര്‍ഷികം

                 

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
16

താത്യാ ടോപ്പെ - ഇരുനൂറാം ജന്മവാര്‍ഷികം

ഭാരതത്തിന്റെ ആദ്യ സ്വാതന്ത്ര്യ സമരം എന്ന് പരക്ക അംഗീകരിക്കപ്പെട്ടിരുന്നത്  1857 ലെ “ശിപായി ലഹള” എന്ന് വിളിക്കപ്പെടുന്ന യുദ്ധമാണല്ലോ. കമ്പനി പട്ടാളത്തിലെ  അസംതൃപ്തരായിരുന്ന ഇന്ത്യൻ പട്ടാളക്കാരുടെ പ്രതിഷേധം കത്തിപ്പടർന്ന് നാട്ടുരാജ്യങ്ങളും കൂടി പങ്കാളികളാകുകയായിരുന്നു. 1857 മെയ് മാസത്തിൽ മീററ്റിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ദില്ലി, ഝാൻസി, കാൺപൂർ , ലക്നൗ തുടങ്ങിയ ഭാഗങ്ങളിലേക്ക് പടരാൻ അധിക സമയം വേണ്ടി വന്നില്ല. റാണി ലക്ഷ്മി ബായി, പേഷ്വാ നാനാ സാഹിബ് തുടങ്ങി ധാരാളം രാജ്യസ്നേഹികൾ ഈ യുദ്ധത്തിൽ പങ്കെടുത്തു. ഇവർക്കൊപ്പം ശക്തമായി കൂടെ നിന്ന് യുദ്ധം ചെയ്ത ധീര ദേശാഭിമാനികളിൽ അഗ്രഗണ്യനാണ് താന്തിയ തോപ്പി എന്ന് (ശരിയല്ലാതെ) നാം വിളിക്കുന്ന  താത്യാ ടോപെ. യുദ്ധമുന്നണിയിൽ പെഷ്വായ്ക്കും റാണിക്കുമൊപ്പം സേനാനായകന്റെ സ്ഥാനം വഹിച്ചിരുന്നു താത്യാ ടോപെ.

1814 ൽ മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള എയോള ഗ്രാമത്തിൽ ജനിച്ച രാമചന്ദ്ര പാണ്ഡുരംഗ ആണ് താത്യാ ടോപെ. “താത്യ” എന്നാൽ ജനറൽ എന്നും “ടോപെ” എന്നാൽ കമാൻഡിങ് ഓഫീസർ എന്നുമാണ് അർത്ഥം. ശാസ്ത്രീയമായി ഒരു സൈനിക പരിശീലനവും ലഭിച്ചിട്ടില്ലെങ്കിലും ഏറ്റവും സമർത്ഥനായ യുദ്ധനായകൻ എന്ന വിശേഷണം അദ്ദേഹത്തിന് സിദ്ധിച്ചു. ഒടുവിൽ പരാജിതനായി എങ്കിലും നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യ മോഹം ആളിക്കത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1859 ൽ ബ്രിട്ടീഷുകാർ ശിവപുരിയിൽ വച്ച് അദ്ദേഹത്തെ വധിക്കുകയായിരുന്നു.
ഈ ധീര ദേശാഭിമാനിയുടെ ഓർമ്മ സ്റ്റാമ്പുകളിലൂടെയും നാണയങ്ങളിലൂടെയും നമ്മുടെ രാഷ്ട്രം നില നിർത്തുന്നു. അദ്ദേഹത്തിന്റെ 200ാം  ജന്മവാര്‍ഷികത്തിൽ പുറത്തിറക്കിയ 200 രൂപ, 10 രൂപ നാണയങ്ങളാണിവിടെ ചേർത്തിരിക്കുന്നത്.

നാണയ വിവരണം

ഈ നാണയങ്ങളിൽ പിൻവശത്ത് നടുവിൽ താത്യാ ടോപെയുടെ ശിരസ്സും താഴെ 2015 എന്ന് വർഷവും കാണാം. അരികിൽ  മുകളിലായി ഹിന്ദിയിൽ "താത്യാ ടോപെ കീ 200 വീം ജയന്തി" എന്ന എഴുത്തും താഴെയായി ഇംഗ്ലീഷിൽ "200th ബർത്ത് ആനിവേഴ്സറി ഓഫ് താത്യാ ടോപെ" എന്ന എഴുത്തും നൽകിയിരിക്കുന്നു

സാങ്കേതിക വിവരണം

1 മൂല്യം - 200 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%,നാകം - 5%, വരകള്‍ (serration) - 200
2 മൂല്യം - 10 രൂപ, ഭാരം - 7.71ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - Bimetal Outer : ചെമ്പ് - 92%, അലൂമിനിയം - 6%, നിക്കൽ - 2%,
Inner : ചെമ്പ് - 75%, നിക്കൽ - 25%






No comments:

Post a Comment