ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 24 |
ജോമോ കെനിയാട്ട
1963 മുതൽ 1964 വരെ കെനിയൻ പ്രധാനമന്ത്രിയായും ,1964 മുതൽ 1978 ൽ മരണം വരെ കെനിയയുടെ പ്രസിഡൻ്റായും ഭരിച്ച കെനിയൻ കൊളോണിയൽ വിരുദ്ധ പ്രവർത്തകനും, രാഷ്ട്രീയക്കാരനുമായിരുന്നു ജോമോ കെനിയാട്ട. (1897 - 22 ഓഗസ്റ്റ് 1978) കെനിയയെ ബ്രിട്ടീഷ് കോളനിയിൽ നിന്ന് സ്വതന്ത്ര റിപ്പബ്ലിക്കാക്കി മാറ്റുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒരു ആഫ്രിക്കൻദേശീയവാദിയുംയാഥാസ്ഥിതികനുമായ അദ്ദേഹം 1961 മുതൽ മരണം വരെ കെനിയ ആഫ്രിക്കൻ നാഷണൽ യൂണിയൻ (കാനു) പാർട്ടിയെ നയിച്ചു.
1947-ൽ അദ്ദേഹം കെനിയ ആഫ്രിക്കൻ യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അതിലൂടെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിനായി അദ്ദേഹം സമരം ചെയ്തു, വ്യാപകമായ തദ്ദേശീയ പിന്തുണയുംവെള്ളക്കാരിൽ നിന്നുള്ള ശത്രുതയും നേടി. 1963ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയെവിജയത്തിലേക്ക് നയിച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ, കെനിയയെഒരു സ്വതന്ത്രറിപ്പബ്ലിക്കായി മാറ്റുന്നതിൽ വിജയിച്ചു. അദ്ദേഹം 1964 ൽ പ്രസിഡന്റായി. ഒരു കക്ഷി രാഷ്ട്രം ആഗ്രഹിച്ച അദ്ദേഹം പ്രാദേശിക അധികാരങ്ങൾ തന്റെ കേന്ദ്ര സർക്കാരിന് കൈമാറി, രാഷ്ട്രീയ വിയോജിപ്പുകൾ അടിച്ചമർത്തി. അദ്ദേഹത്തിന്റെ സർക്കാർ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും വിപുലീകരിച്ചു. കെനിയാട്ടയ്ക്ക് കീഴിൽ പാശ്ചാത്യ അനുകൂല കമ്മ്യൂണിസ്റ്റ് വിരുദ്ധ വിദേശനയം സ്വീകരിച്ചുകൊണ്ട്കെനിയ ആഫ്രിക്കൻയൂണിറ്റി, കോമൺവെൽത്ത് ഓഫ് നേഷൻസ് എന്നിവയിൽ ചേർന്നു.ആഫ്രിക്കയിലുടനീളം അദ്ദേഹം കൊളോണിയൽ വിരുദ്ധനെന്ന നിലയിൽ വ്യാപകമായ ബഹുമാനംനേടി. അദ്ദേഹംകെനിയയുടെ രാഷ്ട്രപിതാവ്, കെനിയൻ ഗാന്ധി എന്നീ പേരുകളിൽ അറിയപ്പെടുന്നു.
2019 ൽ കെനിയ പുറത്തിറക്കിയ 100 ഷില്ലിങ്സ് കറൻസി നോട്ട്. മുൻവശം(Obverse): ജോമോ കെനിയാട്ടപ്രതിമയും നെയ്‌റോബിയിലെ കെനിയാട്ട ഇന്റർനാഷണൽ കൺവെൻഷൻ സെന്ററും, ഒരു ആഫ്രിക്കൻ പുള്ളിപ്പുലിയുടെ തലയും ആലേഖനം ചെയ്തിരിക്കുന്നു.
പിൻവശം (Reverse): കൃഷി: ധാന്യങ്ങൾ - ചോളം, തേയിലത്തോട്ടം; കന്നുകാലികൾ - പശുക്കൾ, ആടുകൾ, ഒട്ടകങ്ങൾ. സമാധാനത്തിന്റെ പ്രാവ് എന്നിവയും ചിത്രീകരിച്ചിരിക്കുന്നു.
No comments:
Post a Comment