28/12/2020

16/12/2020- കറൻസിയിലെ വ്യക്തികൾ- ഇവ പെറോൺ

            

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
27
   
ഇവ പെറോൺ

ഇവ  പെറോൺ (7 മേയ് 1919 – 26 ജൂലൈ 1952) അർജന്റീന പ്രസിഡന്റായിരുന്ന ജ്വാൻ പെറോണിന്റെ പത്നി ആയിരുന്നു. 1946 മുതൽ 1952-ൽ മരിക്കുന്നതുവരെ ഫസ്റ്റ് ലേഡി ഓഫ് അർജന്റീനയും ആയിരുന്നു.  ഇവ പെറോൻ 'എവിറ്റ' എന്ന പേരിലും അറിയപ്പെട്ടിരുന്നു.

പംപസിലെ ലോസ് റ്റോൾഡോസിലെ ഒരുൾഗ്രാമത്തിൽ ഇവ മറിയ ദർത്തെയുടെ അഞ്ചുമക്കളിൽ ഏറ്റവും ഇളയവളായി ഇല്ലായ്മകൾക്കുനടുവിൽ ജനിച്ചു. 1934-ൽ 15 വയസ്സുള്ളപ്പോൾ തലസ്ഥാനമായ ബ്യൂണോസ് എയർസിൽ സിനിമാ അഭിനേത്രിയായോ, റേഡിയോയിലോ ജോലിയന്വേഷിച്ച് എത്തുകയുണ്ടായി. അർജന്റീനയിലെ സാൻ ജ്വാൻ ഭൂകമ്പത്തിന് ഇരയായവർക്കുവേണ്ടി ലുണ പാർക്ക് സ്റ്റേഡിയത്തിൽ ചാരിറ്റി പ്രവർത്തനവുമായി നിൽക്കുമ്പോഴാണ് 1944 ജനുവരി 22 ന് കേണൽ ജ്വാൻ പെറോനെ കണ്ടുമുട്ടിയത്. ആ വർഷം തന്നെയവർ വിവാഹിതരായി. 1946-ൽ തൊട്ടടുത്ത ആറുവർഷത്തേയ്ക്ക് അർജന്റീന പ്രസിഡന്റായി ജ്വാൻ പെറോൺ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഇവ പെറോണിനു പ്രസിഡൻ്റിൻ്റെ പത്നി പദം ലഭിച്ചു. 

ഇവ പെറോൺ  പെറോണിസ്റ്റ് ട്രേഡ് യൂണിയനുകളിൽ തൊഴിൽ അവകാശങ്ങളുടെ പേരിൽ സംസാരിക്കുന്ന ശക്തിയുള്ള വനിതയായിരുന്നു. മന്ത്രാലയത്തിൽ തൊഴിൽ, ആരോഗ്യം എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്ത് പ്രവർത്തിച്ചു കൊണ്ട് ചാരിറ്റബിൾ ഇവ പെറോൺ ഫൗണ്ടേഷൻ സ്ഥാപിക്കുകയും, അർജന്റീനയിൽ വനിതാ വോട്ടെടുപ്പ് നടത്തുകയും, രാജ്യത്തെ ആദ്യത്തെ വലിയ വനിതാ രാഷ്ട്രീയ പാർട്ടിയായ ഫീമെയ്ൽ പെറോണിസ്റ്റ് പാർട്ടി സ്ഥാപിക്കുകയും ചെയ്തു.

1951- ൽ, അർജന്റീനയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പെറോണിസ്റ്റ് പാർട്ടി ഇവ പെറോണിനെ നാമനിർദ്ദേശം ചെയ്തു. . രാജ്യത്തിന്റെ മിലിട്ടറിയിൽ നിന്നും, ബൂർഷ്വാസിയിൽ നിന്നുമുള്ള എതിർപ്പും, മോശമായ ആരോഗ്യസ്ഥിതിയും  ഒടുവിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ അവരെ നിർബന്ധിച്ചു. 1952-ൽ, ക്യാൻസർ ബാധിച്ച് 33-ആം വയസ്സിൽ മരിച്ചു.  ഇവ പെറോണിന് അർജന്റീന കോൺഗ്രസ് "രാജ്യത്തിന്റെ ആത്മീയ നേതാവ്" എന്ന പദവി നൽകി.മരണശേഷം അവർക്ക് പൊതുവെ രാഷ്ട്രത്തലവന്മാർക്ക് മാത്രമായി നീക്കിവച്ചിരുന്ന ഒരു സംസ്ഥാന ശവസംസ്കാരം നൽകി.

2012 ൽ ബാൻകോ സെൻട്രൽ ഡി ലാ റിപ്പബ്ലിക്ക അർജന്റീന പുറത്തിറക്കിയ 100  പെസോ ബാങ്ക്നോട്ട്. 

മുൻവശം ( Obverse): അർജന്റീനയിലെ പ്രഥമ വനിത ഇവ മരിയ ഡി പെറോൺ ഛായാചിത്രം. 

പിൻവശം (Reverse): റോമൻ ദേവതയായ അരാ പാസിസ് അഗസ്റ്റെയുടെ ( സമാധാനത്തിൻ്റെ ദേവത) പ്രതിമയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.

ഇവ പെറോണിൻ്റെ 60-ാം ചരമവാർഷികം പ്രമാണിച്ചാണ് അർജൻ്റീന 100 പെസോയുടെ പുതിയ കറൻസി നോട്ട് 2012ൽ പുറത്തിറക്കിയത്.







No comments:

Post a Comment