31/05/2019

31/05/2019- തീപ്പെട്ടി ശേഖരണം- അമിതാഭ് ബച്ചൻ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
41
   
അമിതാഭ് ബച്ചൻ

                     പ്രശസ്തനായ ഭാരതീയ ചലച്ചിത്ര അഭിനേതാവാണ്‌ അമിതാഭ് ബച്ചൻ.  പ്രശസ്ത  ഹിന്ദി  കവി ആയിരുന്ന ഡോ. ഹരിവംശ്റായ് ബച്ചന്റെ പുത്രനായി 1942 ഒക്ടോബർ 11-നു ഉത്തർപ്രദേശിലെ അലഹബാദിൽ ജനിച്ചു. അമ്മ തേജി ബച്ചൻ പഞ്ചാബിൽ നിന്നുള്ള സിഖു വംശജയും അച്ഛൻ ഉത്തർപ്രദേശിൽ നിന്നുള്ള കയസ്ത സമുദായ അഗവും ആയിരുന്നു. നൈനിത്താൾ ഷെയർവുഡ് കോളജിലും ഡൽഹി കൈറോറിമാൽ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ, പിന്നീട് കൊൽക്കത്തയിലെ കപ്പൽ ശാലയിലും കുറച്ചുകാലം ജോലി നോക്കി.

                       1968-ൽ മുംബൈയിൽ എത്തിയ ബച്ചൻ 1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ്‌സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനിഎന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തി. വാണിജ്യപരമായി വിജയിച്ചില്ല എങ്കിലും  പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്കാരം ബച്ചനു നേടിക്കൊടുത്തു. 1971-ൽ സുനിൽദത്ത് സംവിധാനം ചെയ്ത രേഷ്മ ഓർ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചൻ  ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി.1971ൽ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖർജീസംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലെ  ഡോക്ടറുടെ വേഷം ബച്ചനു ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. പരമ്പരാഗത നായകവേഷങ്ങളെ തിരസ്കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973-ലെ സഞ്ചീർ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന  കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. 1975-ൽ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വൻജനപ്രീതി നേടി. അമർ അക്ബർ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 1990-ൽ അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാർഡ് ലഭിച്ചു. അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. 2010ൽ മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു.

                             രാജീവ്ഗാന്ധി യുടെ  കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തിൽ എത്തിക്കുകയും 1984-ൽ ഇദ്ദേഹം  അലഹാബാദിൽ  നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

               ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു 1999-ൽ  ബി.ബി.സി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ‌ ജനങ്ങൾ ഇദ്ദേഹത്തെ സ്റ്റാർ ഓഫ് ദ മില്ലനിയം ആയി തിരഞ്ഞെടുത്തു. ഭാരത സർക്കാർ ഇദ്ദേഹത്ത  പത്മശ്രീ(1982), സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ (2001) എന്നിവ നൽകി ആദരിച്ചു. നിരവധി  ഫിലിംഫെയർ അവാർഡുകൾ നേടിയിട്ടുള്ള 'ബിഗ്ബി' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ബച്ചൻ ബി.ബി.സിയുടെ വോട്ടെടുപ്പിൽ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിനിമ, ടെലിവിഷൻ, പരസ്യം, പ്രചരണം തുടങ്ങി നിരവധി മേഖലകളിൽ ബച്ചൻ സജീവസാന്നിധ്യമാണ്.

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. 1991-ൽ അഗ്നീപഥ്, 2006-ൽ ബ്ലാക്ക്, 2010-ൽ പാ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്‌ ബച്ചന്‌ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.

                        അഭിനേത്രിയായ ജയഭാധുരിയാണ് ഭാര്യ. ചലച്ചിത്ര താരം അഭിഷേക്, ശ്വേത എന്നിവർ മക്കളും, ബോളിവുഡ് ചലച്ചിത്രനടി  ഐശ്വര്യ റായ് മരുമകളുമാണ്‌.

                  എന്റെ ശേഖരണത്തിലുള്ള അമിതാബ് ബച്ചന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു......





30/05/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (59) ഡാം നാണയങ്ങള്‍- മിന്റ് അവധ്


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
59





28-05-2019- ANCIENT INDIAN COINS- Samatata Region - Rata Dynasty


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
20

Samatata Region  - Rata Dynasty


Samatata was an ancient kingdom formed on the collapse of the Mauryan Empire in 232 BC. 

They are believed to have been incorporated into the Gupta Empire by Samudra Gupta, around 335 AD. 

The region is located at the mouth of the Brahmaputra and its boundaries well defined by mountains of Tripura and Arakan in the east and Meghna in the west. 

Samatata was ruled by various dynasties which include Kadga, Rata, Deva, Chandra and Varman in the medieval period. 

The Ratas were the feudatory chiefs under Kagda overlords. 

The founder of the dynasty was Jivadharana Rata. He and the second king, Sridharana Rata,  are styled as Samatateshvaras (lord of Samata).

Specifics of the coin shown below 

Obverse  - King Nimbate, standing to left, holding a bow in his left hand and an arrow in his right hand. Letter 'Sri' in Brahmi legend under arm. 
Reverse  - Goddess standing, facing right in tribhangha pose holding trident shaped object in left hand, tamgha in field. 
Ruler  - Sri Sridharana Rata  675 - 700 AD 
Metal - Gold 
Weight - 5.54 gms 
Denomination - Dinar



27/05/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (58) ഡാം നാണയങ്ങള്‍- അതക് ബനാറസ്


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
58





25/05/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (57) ഡാം നാണയങ്ങള്‍- അതക് ബനാറസ്


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
57

24/05/2019- തീപ്പെട്ടി ശേഖരണം- മോഹൻലാൽ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
40
   
മോഹൻലാൽ

                    മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ.മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ് യഥാര്‍ത്ഥ പേര്‌.വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം.  പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. 

                     മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്‌.

               മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു.  മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്.  ഇതിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി.    ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ഉയരങ്ങളിൽ, സാവധാനം, പ്രതിനായക വേഷങ്ങളിൽ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ്.  1989-ൽ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം ഈ ചിത്രത്തിലെ അഭിനയത്തിന് ലാലിന് ലഭിച്ചിരുന്നു. ഭരതം എന്ന ചിത്രത്തിലെ  അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലാലിന് നേടിക്കൊടുത്തു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. ഒരു അഭിനേതാവ് എന്നതിനു പുറമേ മോഹൻലാൽ ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്‌. രണ്ടു തവണ  മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടി. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും  ആദരിച്ചിട്ടുണ്ട്.

       എന്റെ ശേഖരണത്തിലെ മോഹൻലാലിന്റെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു.


23/05/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (56) ഡാം നാണയങ്ങള്‍- അതക് ബനാറസ്


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
56


21-05-2019- ANCIENT INDIAN COINS- Western Kshatrapas - 1st - 4th century AD


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
19

Western Kshatrapas  - 1st - 4th century AD


The Western Kshatrapas ruled a considerable part of Western India, had their origins from the Scythians.

Their coinage accredited with two important characters; inclusion of the father's name on the coinage and the year on which the coin was struck, clearly spelling out the reign of each ruler in the Saka year that started from 78 AD.

The rulers of this dynasty were defeated by Gautamiputra Satakarni and was completely defeated by Chandragupta II in 4th century.

Specifics of the coin shown below 

Bhumaka coin over struck 

Obverse  - Arrow, Pellet and thunderbolt in Kharoshti inscription, Chaharasada Chatrapasa Bhumakasa. 
Reverse  - capital of pillar with lion (partially visible) and Dharmachakra to the left. Brahmi inscription Kshaharatasa Kshatrapa partly deciphered.



20/05/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (55) ഡാം നാണയങ്ങള്‍- അതക് ബനാറസ്


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
55


18/05/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (54) ഡാം നാണയങ്ങള്‍- അതക് ബനാറസ്


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
54


17/05/2019- തീപ്പെട്ടി ശേഖരണം- പശു


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
39
   
പശു

                         പശു പൊതുവേ ഒരു വളർത്തു മൃഗമാണ്. ഭൂമിയിൽ ഉഷ്ണ മിതോഷ്ന മേഖലകളിലെല്ലാം തന്നെ ഈ വർഗത്തില്പെട്ട വിവിധയിനങ്ങൾ അധിവസിച്ചിരുന്നു. അവിടെ ഇവ മനുഷ്യരാൽ ഇണക്കിയെടുക്കുകയും ചെയ്യപ്പെട്ടു. ആഫ്രിക്ക പോലുള്ള ചിലയിടങ്ങളിലെ വനങ്ങളിലും ഹിമാലയപ്രാന്തങ്ങളിലും മറ്റും ഇവയുടെ വർഗത്തിൽ പെട്ടവ  കാട്ടുമൃഗങ്ങളായി ജീവിക്കുന്നു.

                         കൊമ്പുകൾ ഉള്ള ഇവ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളാണ്‌. തികഞ്ഞ സസ്യാഹാരികളുമാണ്‌. അയവിറക്കുന്ന ഒരു മൃഗമാണ്‌ ഇത്‌. ഇതിന്റെ ആമാശയത്തിന്‌ നാല്‌ അറകളുണ്ട്‌. ദഹന ക്രിയ പല ഘട്ടങ്ങളിലായി ആമാശയത്തിന്റെ വിവിധ അറകളിൽ നടക്കുന്നു. ഇവയുടെ പാൽ ഒരു നല്ല സമീകൃത ആഹാരമാണ് . ഇവയുടെ ഒരു  പ്രസവത്തിൽ സാധാരണയായി ഒരു കുട്ടി മാത്രമേ ഉണ്ടാകൂ. ഏതാണ്ട് ഒൻപതു മാസമാണ്‌ ഗർഭകാലം.

                            മനുഷ്യർ പാലിനും മാംസത്തിനുമായി പശുവിനെ വളർത്തുന്നു. മനുഷ്യരുമായി വളരെ ഇണങ്ങുന്ന, പൊതുവെ ശാന്തമായ പ്രകൃതം ഉള്ള മൃഗങ്ങളാണ്‌ ഇവ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശു ഒരു പുണ്യ മൃഗമായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ ഈ ഇനത്തിൽപ്പെട്ട ആൺജാതിയെ  കാള എന്നും ചിലയിടങ്ങളിൽ  മൂരി  എന്നും വിളിക്കുന്നു.

                ആയുർ‌വേദവിധിയിൽ പശു ധാരാളം ഔഷധഗുണമുള്ള ഒരു മൃഗമാണ്. പശുവിന്റെ പഞ്ചഗവ്യം  എന്നറിയപ്പെടുന്ന പാൽ,  മൂത്രം,  ചാണകം, തൈര് , നെയ്യ്എന്നിവ ഉപയോഗിച്ച് ആയുർവേദ വിധിപ്രകാരം ഔഷധഘൃതങ്ങൾ ഉണ്ടാക്കുന്നു . ഈ നെയ്യ് ശരീരത്തിന്റെ കോശ ശക്തി വീണ്ടെടുക്കാനും, മാനസിക  ശാരീരിക ക്ലേശങ്ങൾ, വാതരോഗം, സന്താന ലബ്ധി എന്നിവക്കും ഉപയോഗിക്കുന്നു. പശുവിന്റെ വയറ്റിൽ നിന്നെടുക്കുന്ന ഗോരോചനം ആയുർവേദ മരുന്നുകളിലെ മറ്റൊരു വിശേഷപ്പെട്ട ചേരുവയാണ്‌. 

     ഇന്ത്യയിലെ നാഷണൽ ബ്യൂറോ ആൻഡ് അനിമൽ ജനറ്റിക് റിസർച്ച് 34 ഇനം പശുക്കളെയാണ് നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കാസർഗോഡ് കുള്ളൻ, പശുവെച്ചൂർ, പശുവടകര ,കുള്ളൻഹൈറേഞ്ച്, കുള്ളൻചെറുവള്ളി പശു.

                     കേരളത്തിന്റെ തനതായ ഒരു പശു വർഗ്ഗമാണ് വെച്ചൂർ പശു. എന്റെ ശേഖരണത്തിൽ നിന്നും പശുവിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു....



16/05/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (53) ഡാം നാണയങ്ങള്‍- Alwar Mint


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
53


15-05-2019- ANCIENT INDIAN COINS- Madras Presidency


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
18

British India

Madras Presidency 



The Nizam of Hyderabad ceded the Northern Circas to East India Company in 1766 AD. 

The coinage of the ceded territory consisted of gold Pagodas, silver Rupees and copper Dubs.

The copper dub was rated 1/48 to a Rupee was not accepted by the government in payment, with the result of the market fluctuated often by 10% on a single given day.

To end this situation, an order was placed with the Soho mint, Birmingham, England in 1794 and 1797.

The features of this coin included striking of legends into the raised rim and incused lettering designed by Mathew Boulton to face wear and tear.

Specifics of the coin shown below 

Obverse  - Arms and supporters of the East India Company resting on a scroll bearing the incused inscription: AUSPICIO REGIS ET SENATUS ANGLIAE below and in a sunken panel at the bottom of the rim is a relief inscription : 48 to ONE RUPEE 
Reverse  - Balemark of the company surrounded by a broad flat rim. On the incused legend  : United East India Company 1797.
Mint  - Soho mint, Birmingham 
Width - 33 mm
Weight  - 14.35 gm